Wednesday, January 21News That Matters
Shadow

Author: admin

വിമൺ ജസ്റ്റിസ് മൂവ്മൻ്റ് ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു

വിമൺ ജസ്റ്റിസ് മൂവ്മൻ്റ് ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു

MALAPPURAM
പള്ളിക്കൽ : വോട്ടവകാശത്തിൽ നിന്ന് പ്രാതിനിധ്യത്തിലേക്ക് എന്ന തലക്കെട്ടിൽ വിമൺ ജസ്റ്റിസ് മൂവ്മൻ്റ് വളളിക്കുന്ന് മണ്ഡലം കമ്മിറ്റി വനിതാ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു . പള്ളിക്കൽ, തേത്തിപ്പലം എന്നീ പഞ്ചായത്തുകളിലെ വനിതാ ജന പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം റജ്നാ നാസർ അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ റുഖിയാബുഖാരി സ്വാഗതവും പള്ളിക്കൽ പഞ്ചായത്ത് കൺവീനർ റൈഹാന നന്ദിയും പറഞ്ഞു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്.

വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്.

CRIME NEWS
വിവാഹ വാഗ്ദാനം നല്‍കി സൗഹൃദം സ്ഥാപിച്ച്‌ യുവാവിന്റെ പക്കല്‍ നിന്ന് ഓണ്‍ലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ പ്രതി പിടിയിലായി. മലപ്പുറം വേങ്ങര വൈദ്യർ വീട്ടില്‍ മുജീബ് റഹ്മാനെയാണ് (45) ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് സ്വദേശിക്കാണ് പണം നഷ്ടമായത്. പരാതിക്കാരന് മാട്രിമോണിയല്‍ പരസ്യം വഴി ലഭിച്ച വാട്ട്‌സ് ആപ്പ് നമ്ബറില്‍ സ്ത്രീയെന്ന് വ്യാജേന ശ്രുതിയെന്ന പേരില്‍ മുജീബ് റഹ്മാൻ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സൗഹൃദം സ്ഥാപിച്ച യുവതി വിവാഹ വാഗ്ദാനവും നല്‍കി. 3293306 രൂപയോളമാണ് തട്ടിച്ചത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തില്‍ ഇൻസ്‌പെക്ടർ സുനില്‍ തോമസ്, എസ്. ഐ. അഖില്‍ വിജയകുമാർ, എ. എസ്. ഐ. ആന്റണി ജെയ്‌സൻഎന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകന...
രോഗികൾക്കും അനാഥർക്കും പ്രത്യേക പാക്കേജുമായി മുസ്ലിം ലീഗ്

രോഗികൾക്കും അനാഥർക്കും പ്രത്യേക പാക്കേജുമായി മുസ്ലിം ലീഗ്

VENGARA
വേങ്ങര: ഊരകം പഞ്ചായാത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രവർത്തിക്കുന്ന കെ.കെ.പൂക്കോയ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന വിവിധ പുനരധിവാസ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള SAFE (Social Activities For Enfeebled) മൊബൈൽ ആപ് ലോഞ്ചിംഗ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ കിഡ്നി, കാൻസർ രോഗികൾക്കായി നടപ്പിലാക്കുന്ന “കിഡ് - ക്യാൻ”പദ്ധതി, മറ്റു രോഗികൾകുള്ള “രോഗി സൗഹൃദം” പദ്ധതി, അനാഥർ -വിധവകൾ- അഗതികൾ എന്നിവർക്കായി നടപ്പിലാക്കുന്ന “വി-ഒൺ” പദ്ധതി എന്നിവയിലേക്ക് പ്രത്യേകം തയാറാക്കിയ മൊബൈൽ ആപ് വഴി റംസാൻ പത്ത് മുതൽ 30 വരെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് വാർഡ് കോ-ഓഡിറ്റർമാർ ഗൃഹസന്ദർശനം നടത്തി വിവരശേഖരണം നടത്തും. ഇതിൽ നിന്ന് കണ്ടെത്തുന്ന അർഹരായവറെ മൊബൈൽ വഴി രജിസ്റ്റർ ചെയ്യും. വിവിധ തരത്തിലുള...
പൊള്ളലേറ്റ് യുവതി മരിച്ചു.

പൊള്ളലേറ്റ് യുവതി മരിച്ചു.

Accident
കോട്ടക്കൽ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒതുക്കുങ്ങൽ കൊളത്തുപറമ്പ് ചെറുപറമ്പിൽ ഷഹാന(24) ആണ് മരിച്ചത്. പിതാവ്: സി.പി ഹമീദ്. മാതാവ്: സൗദ. ഭർത്താവ്:തേക്കിൻകാടൻ ഷഫീഖ്. മകൻ: ഷഹ് സാൻ. സഹോദരങ്ങൾ: സൽമാനുൽ ഫാരിസ്,ഫാത്തിമ സൻഹ. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച്  പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു.

ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച്  പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു.

Accident
വേങ്ങര ചേറ്റിപ്പുറമാട് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. വേങ്ങര ചേറ്റിപ്പുറം പരേതനായ വളപ്പിൽ കുഞ്ഞി മുഹമ്മത് ഹാജിയുടെ മകൻ മൊയ്തീൻ കുട്ടി ഹാജി (64) ആണ് മരണപ്പെട്ടത് .ചേറ്റിപ്പുറം ടൗണിന് കിഴക്ക് സംസ്ഥാന പാതയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമായി മറ്റൊരു ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ് ആദ്യം വേങ്ങരയിലേയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു മാതാവ്: പരേതയായ പാത്തുമ്മ ചേലൂ പാടത്ത് ഭാര്യ: ഖദീജ എട്ടുവീട്ടിൽ മക്കൾ: നാജിത, നുസ്റത്ത് , അൻവർ, അബ്‌ദുള്ള, ബുഷ്റ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 26 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 26 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി

MALAPPURAM
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 340 grm സ്വര്‍ണ്ണമിശ്രിതമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കരനെ പോലിസ് കസ്റ്റഡിയിലെടുത്തു. രാവിലെ 08.15 മണിക്ക് ദുബായില്‍ നിന്നും വന്ന ഇന്‍ഡിഗോ (6E 1476) വിമാനത്തില്‍ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ താമരശ്ശേരി സ്വദേശി സഹീഹുല്‍ മിസ്ഫര്‍ (29) ആണ് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. ഏറെ നേരം ചോദ്യം ചെയ്തതിന് ശേഷമാണ് മിസ്ഫര്‍ കുറ്റം സമ്മതിച്ചത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി രണ്ട് പാക്കറ്റുകളിലാക്കി പാക്ക് ചെയ്ത് താന്‍ ധനിച്ച ജീന്‍സിന്‍റെ ബോട്ടം സ്റ്റിച്ചിനകത്ത് ഒളിപ്പിച്ചാണ് വിദേശത്ത് ഇയാള്‍ നിന്നും എത്തിയത്. അഭ്യന്തര വിപണിയില്‍ 24 ക്യാരറ്റ് സ്വര്‍ണ്ണത്തിന് ഒരു ഗ്രാമിന് 8750/- രൂപയാണ് നിലവില്‍ വില. പിടിച്ചെടുത്ത 340 ഗ്രാം വരുന്ന സ്വര്‍ണ്ണ മിശ്രിതത്തില്‍ 300 ഗ്രാം ശുദ്ധ സ്വര്‍ണ്ണം ...
വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം; അസം സ്വദേശി അറസ്റ്റില്‍

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം; അസം സ്വദേശി അറസ്റ്റില്‍

KERALA NEWS
പെരുമ്പാവൂര്‍: സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് നല്‍കുന്ന കേന്ദ്രത്തിന് പൂട്ടിട്ട് പൊലീസ്. പണം നല്‍കിയാല്‍ ഏതു പേരിലും ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നല്‍കുന്ന പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ 'ഓപ്പറേഷന്‍ ക്ലീന്‍'ന്റെ ഭാഗമായി പരിശോധനയിലാണ് പിടികൂടിയത്. പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുറിയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. അസം മൊബൈല്‍ ഷോപ്പിലാണു വ്യാജരേഖ നിര്‍മിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി ഹാരിസുല്‍ ഇസ്ലാമിനെ(26) പെരുമ്പാവൂര്‍ എഎസ്പി ശക്തി സിങ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അസം സ്വദേശി റെയ്ഹാനുദീനെ (20) കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. അതിഥിത്തൊഴിലാളികള്‍ക്കാണ് ഇയ...
പരപ്പനങ്ങാടി വള്ളിക്കുന്ന് മധ്യവയസ്കയായ സ്ത്രീ തൂങ്ങി മരിച്ച നിലയിൽ

പരപ്പനങ്ങാടി വള്ളിക്കുന്ന് മധ്യവയസ്കയായ സ്ത്രീ തൂങ്ങി മരിച്ച നിലയിൽ

CRIME NEWS
വള്ളിക്കുന്ന് : കൊങ്ങം ബസാറിൽ മധ്യവയസ്കയായ സ്ത്രീ തൂങ്ങി മരണപ്പെട്ട നിലയിൽ കാണപ്പെട്ടു.തിരുരങ്ങാടി മുൻസിപ്പാലിറ്റി മുൻ ICDS സൂപ്പർവൈസർ മിനി എന്നവരാണ് മരണപ്പെട്ടത്. പോസ്റ്റ്മോർട്ട നടപടികൾക്ക് വേണ്ടി തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ആശാ വര്‍ക്കര്‍മാരുടെ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍

ആശാ വര്‍ക്കര്‍മാരുടെ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍

NATIONAL NEWS
ന്യൂഡല്‍ഹി: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍. കെ സി വേണുഗോപാല്‍, ശശി തരൂര്‍, വി കെ ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ 30 ദിവസമായി തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലാണ്. അവര്‍ക്ക് ദിവസവേതനം ലഭിക്കുന്നില്ല. ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പരസ്പരം പഴി ചാരുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ആശ വര്‍ക്കര്‍മാര്‍ രാജ്യത്തെ ആരോഗ്യരംഗത്തെ പോരാളികളാണ്. അവര്‍ക്ക് ദിവസം വെറും 232 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇത് കൃത്യമായി ലഭിക്കുന്നുമില്ല. ഇതേത്തുടര്‍ന്നാണ് അവര്‍ സമരത്തിലേക്ക് പോയത്. സംസ്ഥാനസര്‍ക്കാര്‍ അവരെ അധിക്ഷേപിക്കുകയാണ്. ആശ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ കേന്ദ്രം കേരളത്തെയും, കേരള സര്‍ക്കാര്‍ കേന്ദ്രത്തെയും പരസ്പരം ക...
ഗൾഫ് എയറും കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തുന്നു.

ഗൾഫ് എയറും കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തുന്നു.

GULF NEWS
സൗദി എയർലൈൻസിനു പിന്നാലെ ഗൾഫ് എയറും കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തുന്നു. ഏപ്രിൽ ഒന്ന‍ിന്‌ ബഹറൈൻ വിമാന കമ്പനി ഗൾഫ് എയർ കരിപ്പൂരിൽ നിന്ന് പിൻവാങ്ങും. 31ന് പുലർച്ചെ അഞ്ചിന് ബഹറൈനിലേക്കാണ്‌ അവസാന സർവീസ്. ഇത്‌ മലബാറിൽ നിന്നുള്ള ഗൾഫ് യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും. ഗൾഫ് എയർ ബഹറൈനിൽ നിന്ന് കരിപ്പൂരിലേക്ക് നേരിട്ടും യുഎഇ, സൗദി, യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിലേക്ക് കണക്ഷനായുമാണ്‌ സർവീസ് നടത്തിയിരുന്നത്. 159 സീറ്റുള്ള എയർബസ് എ 320 ഇനത്തിൽപ്പെട്ട എയർക്രാഫ്റ്റായിരുന്നു ഉപയോഗിച്ചത്. തിങ്കൾ, ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിരുന്നു സർവീസ്. മറ്റ് വിമാനക്കമ്പനികളെ അപേക്ഷിച്ച് നിരക്കും കുറവായിരുന്നു. എയർ ഇന്ത്യ എക്‌സ്‌പ്രസ് ബഹറൈനിൽ നിന്നുള്ള സമ്മർ സീസൺ ഫ്ലൈറ്റുകൾ വെട്ടിച്ചുരുക്കിയതിനു പിന്നാലെയാണ്‌ ഗൾഫ് എയറിന്റെ പിന്മാറ്റം. കരിപ്പൂർ–ബഹറൈൻ സെക്ടറിൽ യാത്രാനിരക്ക് വർധിക്കാനും ഇടയാക്കും. ഗൾഫ് സെക്ടറിൽ...
സാഗർ Arts & Sports Club മിനി ബസാർ വിമൻസ് ഡേ ദിനത്തിൽ വിനോദിനി ടീച്ചറെ ആദരിച്ചു

സാഗർ Arts & Sports Club മിനി ബസാർ വിമൻസ് ഡേ ദിനത്തിൽ വിനോദിനി ടീച്ചറെ ആദരിച്ചു

VENGARA
സാഗർ Arts & Sports Club മിനി ബസാർ വിമൻസ് വിങ് ടീം വിമൻസ് ഡേ ദിനത്തിൽ അതാണിക്കുണ്ട് അംഗനവാടി ടീച്ചറും സാഗർ ക്ലബ്ബ് വിമൻസ് വിങ് സെക്രട്ടറിയുമായ വിനോദിനി ടീച്ചറെ ആദരിച്ചു. വിമൻസ് വിങ് പ്രസിഡന്റ് ഷിൽജു ടീച്ചർക്ക് മൊമെന്റോ കൈമാറി. സാഗർ ക്ലബ്ബ് പ്രസിഡന്റ് അഫ്സൽ കെ കെ, സെക്രട്ടറി വലീദ് കെ കെ, കോർഡിനേറ്റർ സലാം കെ, സാഗർ ക്ലബ്ബ് പ്രവാസി ട്രഷറർ ഹംസക്കുട്ടി കെ കെ, ഹസീസ്, സിറാജ്, വിമൻസ് വിങ് സുലൈഖ, റഹിയാനത്ത്, ലിൻസി തുടങ്ങിയവർ പങ്കെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കരിപ്പൂരിൽ വൻ എം ഡി എം എ വേട്ട

കരിപ്പൂരിൽ വൻ എം ഡി എം എ വേട്ട

CRIME NEWS
കൊണ്ടോട്ടി: കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അയനിക്കാട് താമസിക്കുന്ന, രണ്ടു ദിവസം മുന്നേ കൊച്ചി മട്ടാഞ്ചേരി പോലീസ് ലഹരികേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തAshique P, S/O Ummer P,Mullanmadakkal House,Mukkood എന്നയാളുടെ വീട്ടിൽ നിന്നാണ് 1665 ഗ്രാം MDMA DANSAF സ്‌ക്വാഡും കരിപ്പൂർ പോലീസും ചേർന്ന് പിടിച്ചെടുത്തത്. പ്രതിക്ക് ഒമാനിൽ നിന്നും കഴിഞ്ഞ ദിവസം ഒരു പാർസൽ വന്നിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം വീട് റെയ്ഡ് ചെയ്താണ് എം ഡി എം എ പിടിച്ചെടുത്തത്....
സി.പി.എം ഹിന്ദുത്വ പ്രീണണ നയം അവസാനിപ്പിക്കണം. മുനീബ് കാരക്കുന്ന്

സി.പി.എം ഹിന്ദുത്വ പ്രീണണ നയം അവസാനിപ്പിക്കണം. മുനീബ് കാരക്കുന്ന്

VENGARA
വേങ്ങര : ഇലക്ഷൻ മുന്നിൽ കണ്ട് സി.പി.എം. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ പ്രീണനനയം വളരെ അപകടകരമാണെന്നും അതിനായി ചില മുസ്‌ലിം സംഘടനകളെപ്പോലും ഉപയോഗപ്പെടുത്തുന്ന വളരെ നീചമായ നീക്കങ്ങളാണ് സിപിഎം നടത്തി കൊണ്ടിരിക്കുന്നതെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. ഹമീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ലഹരിക്കെതിരെ പഞ്ചായത്ത് തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. വിപുലമായ തെരെഞ്ഞെടുപ്പ് കമ്മിറ്റിക്ക് യോഗം രൂപം നൽകി. മണ്ഡലം കമ്മിറ്റി അംഗം കെ.പി. അബ്ദുൽ ബാസിത്, പഞ്ചായത്ത് സെക്രട്ടറി എം.പി. അസൈൻ, ട്രഷറർ വി. അബൂബക്കർ സിദ്ദീഖ്, ടി. അബ്ദുറഹ്മാൻ, ടി.കെ....
എം വി ജയരാജനും സി എന്‍ മോഹനനും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റില്‍

എം വി ജയരാജനും സി എന്‍ മോഹനനും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റില്‍

KERALA NEWS
സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇത്തവണ രണ്ട് പുതുമുഖങ്ങള്‍. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനുമാണ് സംസ്ഥാന സെക്രട്ടറിയറ്റില്‍ പുതുതായി ഇടംപിടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെ കെ ശൈലജ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍ എന്നിവർ തുടരും. പി ജയരാജന്‍ ഇത്തവണയും സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇടംപിടിച്ചില്ല. സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഇത്തവണ 89 പേരാണ് ഇടംപിടിച്ചത്. ഇതില്‍ പതിനേഴ് പേര്‍ പുതുമുഖങ്ങളാണ്. കണ്ണൂരില്‍ നിന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എം പ്രകാശന്‍ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടംനേടി. ആലപ്പുഴയില്‍ നിന്ന് കെ പ്രസ...
ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍

ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍

CRIME NEWS
ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മലപ്പുറം നെടിയിരുപ്പ് സ്വദേശി ആഷിഖ് (27) ആണ് പിടിയിലായത്. ഒമാനിലെ സൂപ്പർമാർക്കറ്റില്‍ ജീവനക്കാരനാണ് ഇയാള്‍.വൈപ്പിൻ സ്വദേശിനി ആഷ്ന, മട്ടാഞ്ചേരി സ്വദേശി ഇസ്മയില്‍ സേഠ് എന്നിവരാണ് ആഷിഖില്‍ നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലുമടക്കം കൊച്ചിയിലെത്തിച്ചിരുന്നത്. ഇവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ആഷിഖ് നാട്ടിലെത്തിയതറിഞ്ഞതോടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഒരു തവണ മയക്കുമരുന്ന് കടത്തിയാല്‍ ഒരു ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചിരുന്നെന്ന് ആഷ്ന അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, എറണാകുളത്തും പരിസരത്തും ലഹരിവിതരണ സംഘങ്ങള്‍ക്കായി സിറ്റി പൊലീസ് നടത്തിയ തെരച്ചിലില്‍ കഞ്ചാവുമായി മൂന്നു പേർ അറസ്റ്റിലായി. ഡല്‍ഹി സ്വദേശി അലി ഹുസൈൻ (31), അസാം സ്വദേശി റാഹുല്‍ ഇസ്ലാം (31)എന്നിവരെ 1.618 ഗ്രാം കഞ്ചാവുമായി...
താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം: യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം: യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

CRIME NEWS
താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എടവണ്ണ സ്വദേശി ആലുങ്ങല്‍ വീട്ടില്‍ അക്ബർ റഹീമിനെ (26) ആണ് താനൂർ എസ്‌എച്ച്‌ഒ ജോണി ജെ. മറ്റം അറസ്റ്റ് ചെയ്തത്. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. റഹീം അസ്ലം എന്നാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പേരെന്ന് പൊലീസ് അറിയിച്ചു.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ഫോണ്‍ വഴി പിന്തുടർന്ന് ശല്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്വർണം വില്‍പ്പന നടത്തിയാണ് കുട്ടികള്‍ പണം കണ്ടെത്തിയത്. റഹീമും കുട്ടികളും ആദ്യമായാണ് മുബൈയില്‍ പോകുന്നത്. കുട്ടികള്‍ ബ്യൂട്ടിപാർലറില്‍ എത്തിയതില്‍ മറ്റു ദുരൂഹതകള്‍ ഇല്ലെന്നും പൊലീസ് അറിയിച്ചു. ഇന്നലെ പൂനെയില്‍നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ ശനിയാഴ്ച ഉച്ചയോടെയാണ് പൊലീസ് കേരളത്തിലെത്തിച്ചത്. വാർത്തകൾ ...
കാത്തിരിപ്പിന് അറുതി; ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയ ഭൂമി തിരികെ ലഭിച്ചു

കാത്തിരിപ്പിന് അറുതി; ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയ ഭൂമി തിരികെ ലഭിച്ചു

MALAPPURAM
ബ്രിട്ടീഷ് ഭരണകൂടം 224 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുകെട്ടിയ ഭൂമി തിരികെ കിട്ടിയ സന്തോഷത്തിലാണ് മഞ്ചേരി പയ്യനാട് സത്രം ഭൂമിയിലെ കുടുംബങ്ങള്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ പഴശ്ശിരാജക്കൊപ്പം പോരാടിയ അത്തന്‍കുട്ടി കുരിക്കളുടെ ഉടസ്ഥതയിലുള്ള ഭൂമിയാണ് മലപ്പുറത്ത് നടന്ന പട്ടയ മേളയില്‍ ഉടമകള്‍ക്ക് സ്വന്തമായത്. ഭൂമിയുടെ അവകാശികള്‍ക്ക് മന്ത്രി കെ രാജന്‍ പട്ടയം കൈമാറി. 1801ല്‍ പെരിന്തല്‍മണ്ണ മാപ്പാട്ടുകാരയില്‍ നിന്നും ബ്രിട്ടീഷുകാര്‍ അത്തന്‍കുട്ടി കുരിക്കളെ പിടികൂടി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 36.49 ഏക്കര്‍ ഭൂമി കണ്ടുകെട്ടി. പിന്നീട് അത്തന്‍കുട്ടി കുരിക്കളുടെ മകന്‍ കുഞ്ഞഹമ്മദ് കുട്ടി കുരിക്കള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഭൂമി ബ്രിട്ടീഷ് ഭരണാധികാരികള്‍ തിരികെ നല്‍കി. നികുതിയും പാട്ടവും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. കുഞ്ഞഹമ്മദ് കുട്ടി കുരിക്കളുടെ മരണ...
ചാനലുകള്‍ വെബ്‌സൈറ്റ് വഴി പ്രചരിപ്പിച്ചു; രണ്ട് പേർ പിടിയില്‍

ചാനലുകള്‍ വെബ്‌സൈറ്റ് വഴി പ്രചരിപ്പിച്ചു; രണ്ട് പേർ പിടിയില്‍

LOCAL NEWS
സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്ക് മാത്രം ബ്രോഡ് കാസ്റ്റിംഗ് അവകാശമുള്ള ചാനലുകള്‍ ഉള്‍പ്പെടെ വെബ്‌സൈറ്റ് വഴി പ്രചരിപ്പിച്ച അഡ്മിന്‍മാർ പിടിയില്‍. ഏഷ്യാനെറ്റ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സോണി ലൈവ് എന്നീ ചാനലുകള്‍ ഉള്‍പ്പെടെയാണ് neeplay, mhdtworld എന്നീ സൈറ്റ് വഴി പ്രചരിപ്പിച്ചത്. Neeplay വെബ്‌സൈറ്റ് അഡ്മിന്‍ ഷിബിനെ (38) മലപ്പുറം ആനക്കയത്തുനിന്നും mhdtworld വെബ്‌സൈറ്റ് അഡ്മിന്‍ മുഹമ്മദ് ഷെഫിന്‍സിനെ (32) പെരുമ്ബാവൂര്‍ അറക്കപ്പടിയില്‍നിന്നുമാണ് കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വെബ്‌സൈറ്റുകളില്‍ കൂടി നിരവധി കാഴ്ചക്കാരെ കിട്ടിയിരുന്ന പ്രതികള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് പ്രതിമാസം വരുമാനം ലഭിച്ചിരുന്നത്. സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പിന് കാഴ്ച്ചക്കാര്‍ കുറയുന്നതിനാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചെന്ന് പരാതിയുയർന്നിരുന്നു.കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശനു...
കിണറ്റിങ്ങതൊടി ഇബ്രാഹിം  മരണപ്പെട്ടു

കിണറ്റിങ്ങതൊടി ഇബ്രാഹിം മരണപ്പെട്ടു

MARANAM
വേങ്ങര: ചേറൂർ മുതുവിൽ കുണ്ട് കിണറ്റിങ്ങതൊടി ഇബ്രാഹിം എന്നവർ മരണപ്പെട്ടു. മക്കൾ ഹമീദ് & മുജീബ് മയ്യിത്ത് നമസ്കാരം രാവിലെ 9.30 മുതുവിൽ കുണ്ട് പള്ളിയിൽ.
ഉംറ തീര്‍ഥാടക വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി

ഉംറ തീര്‍ഥാടക വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി

GULF NEWS
ഉംറ തീർഥാടക മദീന സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടില്‍ മൂസ ഹാജിയുടെ മകള്‍ ഉമ്മു സല്‍‍മയാണ് (49) മരിച്ചത്. മൂന്നിയൂർ കളിയാട്ടുമുക്കില്‍ മരക്കടവൻ മുസ്തഫയുടെ ഭാര്യയാണ്. ഫെബ്രുവരി 19നാണ് സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ജിദ്ദയിലെത്തിയത്. മക്കയിലെത്തി ഉംറ നിർവഹിച്ചശേഷം മദീന സന്ദർശനത്തിനായി പോയി. അവിടെ സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ബസില്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു മരണം. ബസ് മദീന അതിർത്തി പിന്നിട്ട ശേഷമായതിനാല്‍ മദീനയില്‍ ഖബറടക്കാനായില്ല. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനാണ് ശ്രമമെന്ന് ബന്ധു അറിയിച്ചു. കളിയാട്ടുമുക്ക് എം.എച്ച്‌. നഗർ ജുമുഅ മസ്ജിദ് ഖബർസ്ഥാനില്‍ മറവ് ചെയ്യും. മാതാവ് – പാത്തുമ്മു. മക്കള്‍ – മുഹ്‌സിന, മുഹ്‌സിൻ, സഫ്ന. മരുമകള്‍ – റൗഫിയ. വാർത്തകൾ അറിയാന്‍ WHATSAPP ഗ്ര...

MTN NEWS CHANNEL