Monday, July 27News That Matters
Shadow

Author: admin

റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങി വേങ്ങര സ്വദേശിയായ എട്ടു വയസ്സുകാരൻ മരിച്ചു

റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങി വേങ്ങര സ്വദേശിയായ എട്ടു വയസ്സുകാരൻ മരിച്ചു

VENGARA
വേങ്ങര: കുടുംബത്തോടൊപ്പം കുമരകത്തേക്ക് വിനോദയാത്രയ്ക്ക് പോയ എട്ടു വയസ്സുകാരൻ റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് കാപ്പിൽ നജീമിന്റെ മകൻ മുഹമ്മദ് നബാൻ (8) ആണ് മരിച്ചത്.​കഴിഞ്ഞ ദിവസം മാതാപിതാക്കളടക്കമുള്ള 35 അംഗ സംഘത്തോടൊപ്പമാണ് നബാൻ വിനോദയാത്രയ്ക്ക് പോയത്. ഇവർ താമസിച്ചിരുന്ന കുമരകത്തെ പാരഡൈസ് റിസോർട്ടിലെ നീന്തൽകുളത്തിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വേങ്ങര അൽ ഇസ്‌ഹാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് നബാൻ.​മാതാവ്: ഉമ്മു സൽമ. സഹോദരങ്ങൾ: നസീം, നഹ്യാൻ, നെഹ്റ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. നിസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വേങ്ങര ടൗൺ പുത്തൻ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും ....
അസ്ലം അഹ്സനി തലക്കടത്തൂർ വാഹനപകടത്തിൽ മരണപ്പെട്ടു

അസ്ലം അഹ്സനി തലക്കടത്തൂർ വാഹനപകടത്തിൽ മരണപ്പെട്ടു

Accident
മലപ്പുറം മേൽമുറിയിലുണ്ടായ വാഹനാ പകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രമുഖ യുവ പണ്ഡിതനും മഅ്‌ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്‌ലം അഹ്‌സനി തലക്കടത്തൂർ (41) അന്തരിച്ചു. ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ വെച്ചാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ​ദീർഘകാലമായി മഅ്‌ദിൻ അക്കാദമിയിൽ മുദരിസായി സേവനമനുഷ്ഠിച്ചിരുന്ന അസ്‌ലം അഹ്‌സനി വിജ്ഞാന മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു.അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ശിഷ്യരിലും സഹപ്രവർത്തകരിലും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.പരേതനായ അബ്ദുല്ല മുസ്‌ലിയാരുടെയും പരേതയായ ഹലീമയുടെയും മകനാണ്. ​ഖദീജ മോര്യയാണ് ഭാര്യ. മക്കൾ: ത്വയ്യിബ്, ഹസൻ, അബ്ദുസ്സലാം, ആയിശ ജുമാന. സഹോദരങ്ങൾ: ശാഹിദ് അഹ്സനി, സഹ്ൽ ഹികമ...
പുളിക്കലിൽ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച

പുളിക്കലിൽ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച

KONDOTTY
കൊണ്ടോട്ടി: പുളിക്കലിൽ സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാവ് സ്വർണ്ണാഭരണങ്ങളുമായി കടന്നുകളഞ്ഞു. പുളിക്കൽ അങ്ങാടിയിലെ 'കനകമഹൽ' എന്ന ജ്വല്ലറിയിൽ ഇന്ന് ഉച്ചയോടെയാണ് സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. രണ്ടുലക്ഷത്തിലേറെ രൂപ വിലവരുന്ന മൂന്ന് സ്വർണ്ണ വളകളുമായാണ് മോഷ്ടാവ് മുങ്ങിയത്.​ചെറിയ വളകൾ വേണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ജ്വല്ലറിയിലെത്തിയത്. ജീവനക്കാർ കാണിച്ചുകൊടുത്ത വളകളുടെ തൂക്കവും തുകയും ചോദിച്ചറിയുന്നതിനിടെ, അടുത്തുണ്ടായിരുന്ന മൂന്ന് വളകൾ കൈക്കലാക്കി ഇയാൾ പെട്ടെന്ന് പുറത്തേക്ക് ഓടുകയായിരുന്നു. കടയ്ക്ക് പുറത്ത് ബൈക്കുമായി കാത്തുനിന്നിരുന്ന കൂട്ടാളിക്കൊപ്പം മോഷ്ടാവ് നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷനായി.​സംഭവമറിഞ്ഞ് കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ജ്വല്ലറിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച...
ഒരേ കയറിൽ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ

ഒരേ കയറിൽ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ

KOZHIKODE, LOCAL NEWS
കോഴിക്കോട് : യുവാവിനേയും യുവതിയേയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. മരിച്ചത് കുറ്റ്യാടി സ്വദേശി അജേഷും തട്ടാൻകണ്ടി സ്വദേശി ശരണ്യയുമാണ്. ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൻ ഒരേകയറിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പുതിയ വീട് അടിച്ചുവരാൻ എന്നും പറഞ്ഞാണ് ശരണ്യ ഇന്നലേ രാവിലെ പോയത്. വൈകുന്നേരമായിട്ടും ശരണ്യ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. പേരാമ്പ്ര പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. അജേഷ് അവിവാഹിതനാണ്. എന്നാൽ ശരണ്യ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്...
എടരിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു

എടരിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു

KOTTAKKAL
കോട്ടക്കൽ: എടരിക്കോട് പുതുപറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പുതുപറമ്പ് സ്വദേശി ജംഷീറിന്റെ മകൻ സൈഫുൽ മസ്നാൻ (7) ആണ് മരിച്ചത്. ജംഷീറിന്റെ തന്നെ മകനായ ഹാഫിസ് (12) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെ പുതുപറമ്പ് കടലുണ്ടി പുഴയിലായിരുന്നു ദാരുണമായ സംഭവം. അഞ്ച് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടയിൽ രണ്ട് പേർ അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ ഓടിച്ചെന്ന് വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ പുഴയിൽ നിന്ന് കണ്ടെത്തിയത്. കണ്ടെടുക്കുമ്പോൾ രണ്ട് കുട്ടികളും പുഴയിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൈഫുൽ ...
തൃശൂര്‍ വെടിക്കെട്ട് പുരയിലുണ്ടായ അപകടം; മരണസംഖ്യ 14 ആയി

തൃശൂര്‍ വെടിക്കെട്ട് പുരയിലുണ്ടായ അപകടം; മരണസംഖ്യ 14 ആയി

LOCAL NEWS, THRISSUR
തൃശ്ശൂര്‍: തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 14 ആയി. നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ പരിക്കേറ്റ 23 പേരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍ വിശദമായ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ തൃശൂര്‍ ആര്‍ഡിഒയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. അപകടത്തിന്റെ കാരണവും അതിന്റെ അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടം നടന്ന സമയത്ത് ഏകദേശം 30-നും 40-നും ഇടയില്‍ ആളുകള്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ നല്‍കുന്ന വിവരം. ഇവരില്‍ ചിലര്‍ വെള്ളം കുടിക്കാനും മറ്റുമായി പ്രദേശത്ത് നിന്നും മാറിയിട്ടുണ്ടെന്നും വിവരമുണ്ട്. സ്‌ഫോടനത്തിന്റ...
അരീക്കോട് – മഞ്ചേരി റോഡിൽ ഗ്ലാസ് ലോറി മറിഞ്ഞു; ഒരാൾ ഉള്ളിൽ കുടുങ്ങി

അരീക്കോട് – മഞ്ചേരി റോഡിൽ ഗ്ലാസ് ലോറി മറിഞ്ഞു; ഒരാൾ ഉള്ളിൽ കുടുങ്ങി

Accident
അരീക്കോട്: അരീക്കോട് - മഞ്ചേരി റോഡിലെ എളിയൂരിൽ ഗ്ലാസുകൾ കയറ്റിവന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തിൽ വാഹനത്തിനുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. റോഡരികിലേക്ക് വാഹനം മറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തുകയും കുടുങ്ങിക്കിടക്കുന്ന ആളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന ഗ്ലാസുകൾ റോഡിൽ ചിതറിക്കിടക്കുന്നതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. അപകടത്തെത്തുടർന്ന് ഈ പാതയിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന ആളെ എത്രയും വേഗം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്....
വേങ്ങര വലിയോറ സ്വദേശിയായ യുവാവിനെ കാണാനില്ല

വേങ്ങര വലിയോറ സ്വദേശിയായ യുവാവിനെ കാണാനില്ല

VENGARA
വേങ്ങര: വലിയോറ പാണ്ടികശാല സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. വലിയോറ പാണ്ടികശാലയിൽ താമസിക്കുന്ന മുബാരിസിനെ (26) ആണ് കാണാതായത്. ഇന്നലെ (20/04/2026, തിങ്കളാഴ്ച) വൈകുന്നേരം 6:30 മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ബന്ധുക്കളും സുഹൃത്തുക്കളും വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ പറയുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ: 📞 9633 457 390...
യുവതിയെയും ഒന്നര വയസുകാരനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെയും ഒന്നര വയസുകാരനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

MALAPPURAM
തിരൂർ: എഴൂരിൽ യുവതിയെയും ഒന്നര വയസ്സുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.​യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ഇർഫാനയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് മാസം മുൻപാണ് ഇർഫാനയുടെ ഉമ്മ മരിച്ചത്. ഇതിനുശേഷം ഇർഫാന കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാകാം ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.​അസ്വാഭാവിക മരണത്തിന് കേസെടുത്ത തിരൂർ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. അ...
വെങ്കുളത്ത് സ്കൂട്ടർ അപകടം: 18 വയസ്സുകാരൻ മരണപ്പെട്ടു

വെങ്കുളത്ത് സ്കൂട്ടർ അപകടം: 18 വയസ്സുകാരൻ മരണപ്പെട്ടു

Accident
ഊരകം: മലപ്പുറം ഊരകം വെങ്കുളത്ത് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ മരിച്ചു. റഹ്മത്ത് നഗർ സ്വദേശി യൂസഫ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം നടന്നത്. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് യൂസഫിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്. നിയന്ത്രണം വിട്ട ബൈക്കുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. പരേതനായ യൂസഫിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും....
പുത്തനങ്ങാടി മഞ്ഞാമാട് സ്വദേശിനി കദിജ നിര്യാതയായി​.

പുത്തനങ്ങാടി മഞ്ഞാമാട് സ്വദേശിനി കദിജ നിര്യാതയായി​.

MARANAM
പുത്തനങ്ങാടി മഞ്ഞാമാട് വൈദ്യക്കാരൻ അബ്ദുറസാഖിൻ്റെ ഭാര്യ കദിജ (62) നിര്യാതയായി. കബറടക്കം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് പുത്തനങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും
‘വേനല്‍ മഴ’ അവധിക്കാല ക്യാംപിന് തുടക്കമായി

‘വേനല്‍ മഴ’ അവധിക്കാല ക്യാംപിന് തുടക്കമായി

MALAPPURAM
ജില്ലയിലെ ബാലസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കായി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ''വേനല്‍ മഴ'' അവധിക്കാല ക്യാംപിന് തുടക്കമായി. തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ക്യാംപ് ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സര്‍ഗ്ഗാത്മക ശേഷിയും ആത്മവിശ്വാസവും വളര്‍ത്തുന്ന ഇത്തരം കൂട്ടായ്മകള്‍ അവരുടെ ഭാവി പ്രകാശ പൂര്‍ണ്ണമാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവധിക്കാലത്ത് വീടുകളിലേക്ക് പോകാന്‍ സാധിക്കാത്ത കുട്ടികളിലെ ഒറ്റപ്പെടല്‍ ഒഴിവാക്കി, അവര്‍ക്ക് മാനസിക ഉല്ലാസവും ആത്മവിശ്വാസവും പകരുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം, യുവതാ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, മൈല്‍സ് എന്നിവരുടെ സഹകരണത്തോടുകൂടിയാണ് ക്യാംപ് നടക്കുന്നത്. കുട്ടികളുടെ സര്‍വതോമുഖമായ വികസനം മ...
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍

KERALA NEWS
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരുമായി ചര്‍ച്ച നടത്തിയ ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ആശയങ്ങളോട് യോജിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പുതിയ പാര്‍ട്ടി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പാര്‍ട്ടി ഫാസിസത്തെയും പിണറായിസത്തെയും ഒരേ പോലെ എതിര്‍ക്കുന്നതായിരിക്കും. മെയ് രണ്ടാം വാരത്തോടുകൂടി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംവിധാനം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....
വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ് ആറു വയസ്സുകാരി മരിച്ചു

വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ് ആറു വയസ്സുകാരി മരിച്ചു

Accident
വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. കരിങ്കപ്പാറ ജി.യു.പി സ്കൂളിലെ വിദ്യാർത്ഥിനി തൻസിയ എം.പി (6) ആണ് മരിച്ചത്. പെരുമണ്ണ ചിറക്കൽ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകളാണ്.​കഴിഞ്ഞ ദിവസം വീട്ടിൽ കളിച്ച് കൊണ്ടിരിക്കെ കോണിപ്പടിയിൽ നിന്നും തൻസിയ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ബോധരഹിതയായ കുട്ടിയെ ഉടൻ തന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പിഞ്ചുബാലികയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും വിദ്യാലയത്തെയും വലിയ ദുഃഖത്തിലാഴ്ത്തി....
ഉറങ്ങിക്കിടന്ന എട്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു

ഉറങ്ങിക്കിടന്ന എട്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു

LOCAL NEWS, THRISSUR
തൃശൂർ: കോടാലിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കോടാലി സ്വദേശി ആൽജോ ആണ് മരിച്ചത്. ആൽജോയുടെ ജ്യേഷ്ഠ സഹോദരൻ അനോജിനും പാമ്പുകടിയേറ്റു. അനോജ് നിലവിൽ അപ്പോളോ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി രണ്ട് മണിയോടെയാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം അവക്കാഡോ ജ്യൂസ് കുടിച്ച ശേഷം കിടന്നുറങ്ങിയ കുട്ടികൾക്ക് രാത്രി അസ്വസ്ഥത ഉണ്ടായപ്പോൾ ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. തുടർന്ന് കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് പാമ്പുകടിയേറ്റതാണെന്ന് വ്യക്തമായത്. കുട്ടികളുടെ ശരീരത്തിൽ കടിയേറ്റ പാടുകളും കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെയാണ് ആൽജോ മരണത്തിന് കീഴടങ്ങിയത്. പിന്നീട് നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് ...
വേങ്ങര ഹെൽത്ത് സെന്റർ ഡോക്ടർ ഷംസിയ മരണപ്പെട്ടു.

വേങ്ങര ഹെൽത്ത് സെന്റർ ഡോക്ടർ ഷംസിയ മരണപ്പെട്ടു.

MARANAM
വേങ്ങര ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷംസിയ (43) അന്തരിച്ചു. തിരൂരങ്ങാടി നെടിയേരി കോളനി സ്വദേശിനിയായ ഇവർ അൽപ്പം മുമ്പാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കുഴഞ്ഞുവീണതിനെത്തുടർന്ന് ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി പി.എസ്.എം.ഒ (PSMO) കോളേജിലെ മുൻ ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. എസ്.എം. അലിയുടെയും കെമിസ്ട്രി വിഭാഗം മുൻ മേധാവി നൂർജഹാൻ ടീച്ചറുടെയും മകളാണ്.​ഡോക്ടർ ശറഫുദ്ധീനാണ് ഭർത്താവ്. പി.എസ്.എം.ഒ കോളേജിലെ പ്രശസ്തരായ അധ്യാപക ദമ്പതികളുടെ മകളായ ഡോ. ഷംസിയ വേങ്ങരയിൽ ആരോഗ്യരംഗത്ത് സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു....
വിദ്യാർത്ഥിക്ക് നേരെ തോക്ക് ചൂണ്ടി ആക്രമണം: യുവാവിനെ മർദ്ദിച്ചതായി പരാതി

വിദ്യാർത്ഥിക്ക് നേരെ തോക്ക് ചൂണ്ടി ആക്രമണം: യുവാവിനെ മർദ്ദിച്ചതായി പരാതി

KOZHIKODE, LOCAL NEWS
കോഴിക്കോട് പൂനൂരില്‍ വിദ്യാർത്ഥിയായ യുവാവിനെ തോക്കുചൂണ്ടി മര്‍ദ്ദിച്ചതായി പരാതി. പൂനൂര്‍ തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദില്‍ഷാ(18)ന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ പൂനൂര്‍ ചീനിമുക്കിലാണ് സംഭവങ്ങളുടെ തുടക്കം. സുഹൃത്തുക്കള്‍ക്കൊപ്പം ചീനിമുക്കിലെ കടയിൽ ഭക്ഷണം കഴിക്കാന്‍ എത്തിയ ദില്‍ഷാന്‍, സുഹൃത്തായ ലാമിഷിനെ മറ്റൊരാൾ മര്‍ദ്ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു.​ഇതില്‍ പ്രകോപിതനായ ഉണ്ണികുളം ഇയ്യാട് സ്വദേശിയും താമരശ്ശേരിയില്‍ 'ആല്‍ക്കിമിസ്റ്റ്' എന്ന സ്ഥാപനം നടത്തുന്നയാളുമായ ബാസില്‍ ലത്തീഫ് അരയില്‍ സൂക്ഷിച്ച തോക്ക് പുറത്തെടുത്ത് ദില്‍ഷാന് നേരെ ചൂണ്ടുകയും ആക്രമിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. ആളുകള്‍ കൂടിയതോടെ ഈ സംഘം അവിടെ നിന്ന് മാറി. പിന്നീട് കാറില്‍ സുഹൃത്തിനൊപ്പം താമരശ്ശേരി ഓടക്കുന്നുള്ള വര്‍ക്ക്‌ഷോപ്പിലേക്ക് പോകുകയായിരുന്ന ദില്‍ഷാനെ...
പാറക്കണ്ണി – കിളിനക്കോട് റോഡ് തകർന്നു; ഗതാഗതം പൂർണ്ണമായും നിരോധിച്ചു

പാറക്കണ്ണി – കിളിനക്കോട് റോഡ് തകർന്നു; ഗതാഗതം പൂർണ്ണമായും നിരോധിച്ചു

VENGARA
പാറക്കണ്ണി - കിളിനക്കോട് റോഡിൽ വൻതോതിൽ റോഡ് ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും നിരോധിച്ചു. പാറക്കണ്ണി മാലാ പറമ്പ് മലബാർ കോളേജിന് എതിർവശത്തുള്ള റോഡിന്റെ ഭാഗമാണ് വലിയ താഴ്ചയിലേക്ക് തകർന്നു വീണത്. അപകടസാധ്യത കണക്കിലെടുത്ത് ഈ പാതയിലൂടെയുള്ള വാഹന സഞ്ചാരം അധികൃതർ തടഞ്ഞു. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം....
വേങ്ങര ഗാന്ധികുന്ന് സ്വദേശിനി സൈനബ മരണപ്പെട്ടു

വേങ്ങര ഗാന്ധികുന്ന് സ്വദേശിനി സൈനബ മരണപ്പെട്ടു

MARANAM
വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി പൂതൻകുറിഞ്ഞി ഹുസൈന്റെ (മുല്ല) ഭാര്യ സൈനബ മരണപ്പെട്ടു. ശരീഫ, റഫീഖ്, ശംസുദ്ധീൻ, ഫൈസൽ, നൗഷാദ്, ഷെറീന എന്നിവർ മക്കളാണ്. ഇസ്മായിൽ, ജഹ്ഫർ എന്നിവർ മരുമക്കളാണ്. പരേതയുടെ ജനാസ നമസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഗാന്ധിക്കുന്ന് ചാലൊടി ജുമാ മസ്ജിദിൽ നടക്കും
വാല്‍പ്പാറ അപകടത്തിന്‍റെ നടുക്കം മാറാതെ നാട്ടുകാര്‍

വാല്‍പ്പാറ അപകടത്തിന്‍റെ നടുക്കം മാറാതെ നാട്ടുകാര്‍

Accident
വാൽപ്പാറ-പൊള്ളാച്ചി റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ച വാർത്തയുടെ നടുക്കത്തിലാണ് മലപ്പുറം ജില്ല. പാങ്ങ് പള്ളിപ്പറമ്പ് എൽ.പി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ വാർത്തയറിഞ്ഞ പ്രദേശവാസികളും ബന്ധുക്കളും വലിയ ആഘാതത്തിലാണ്. സ്കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചർ ഉൾപ്പെടെയുള്ളവരുടെ വിയോഗം നാടിന് തീരാനഷ്ടമാണെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വൈകാരികമായി പ്രതികരിച്ചു. റിട്ടയർമെന്റിന് തൊട്ടടുത്തെത്തി നിൽക്കെ സ്കൂളിന്റെ പുരോഗതിക്കായി അശ്രാന്തം പരിശ്രമിച്ചിരുന്ന ആളായിരുന്നു അജിത ടീച്ചറെന്ന് നാട്ടുകാർ ഓർക്കുന്നു. അപകടത്തിൽ പ്രധാനാധ്യാപികയായ പുലാമന്തോൾ സ്വദേശി അജിത (54), പാങ്ങ് സ്വദേശികളായ അധ്യാപകർ റംല (52), സുഹറ (43), ആശ (41), മജീദ് (43), സ്കൂളിലെ ആയ സാജിത (45), അധ്യാപിക ഷക്കീല (37)...

MTN NEWS CHANNEL