ഉംറ നിർവഹിച്ച് മടങ്ങവേ ജിദ്ദ അസുഖബാധിതയായി ചികിത്സയിലായിരുന്ന ഒതുക്കുങ്ങൽ സ്വദേശിനി മരണപ്പെട്ടു
ഉംറ നിർവഹിച്ച് മടങ്ങവേ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് അസുഖബാധിതയായി ചികിത്സയിലായിരുന്ന തീർഥാടക മരിച്ചു. ഒതുക്കുങ്ങല്‍ പൊൻമള പള്ളിയാളി സ്വദേശിനി മണ്ണില്‍തൊടി ഖദീജയാണ് ജിദ്ദയില്‍ മരിച്ചത്. ഒരു മാസത്തോളമായി അബ്ഹൂർ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം.ഭർത്താവ്: എറമു, മക്കള്‍: സൈനുദ്ദീൻ ഫൈസി (ജിദ്ദ), മുസ്തഫ മാസ്റ്റർ, ജാഫർ ഹുദവി, അബ്ദുല്‍ സമദ്, സുബൈദ, റംല, ഉമ്മു കുല്‍സു, ശമീമ. മരണാനന്തര കർമങ്ങള്‍ക്കും മറ്റു സഹായങ്ങള്‍ക്കും കെ.എം.സി.സി ജിദ്ദ വെല്‍ഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്....



















