Thursday, July 30News That Matters
Shadow

Author: admin

നെയ്യാറ്റിൻകര ​ഗോപൻ്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് അവകാശവാദം; പരാക്രമം കാണിച്ച് യുവാവ്

നെയ്യാറ്റിൻകര ​ഗോപൻ്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് അവകാശവാദം; പരാക്രമം കാണിച്ച് യുവാവ്

LOCAL NEWS
തിരുവനന്തപുരം: ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം. ആക്രമത്തിനിടയിൽ ഇയാൾ മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു. നെയ്യാറ്റിൻകര പൊലീസ് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. നെയ്യാറ്റിന്‍കര ഗോപന്റെ മരണം വലിയ വിവാ​ദങ്ങൾക്ക വഴിവെച്ചിരുന്നു. ജനുവരി 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. അഴുകി...

കുംഭമേളയില്‍ പങ്കെടുക്കാന്‍ പണമില്ല, വീട്ടില്‍ ഒറ്റയ്ക്ക് 40 അടി താഴ്ചയില്‍ കിണര്‍ കുഴിച്ചു; ‘ഗംഗ’ ഒഴുകിയെത്തി എന്ന് 57കാരി

NATIONAL NEWS
ബംഗലൂരു: കൈയില്‍ പണമില്ലാത്തതിനാല്‍ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്ക് പോകാന്‍ കഴിയാത്തതിന്റെ വിഷമം മാറ്റാന്‍ വേറിട്ട പ്രവൃത്തിയുമായി കര്‍ണാടക സ്വദേശിനിയായ 57കാരി. തന്റെ വീടിന്റെ പിന്‍വശത്ത് 40 അടി താഴ്ചയില്‍ കിണര്‍ കുഴിച്ച് 'ഗംഗ'യെ ഭൂമിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഗൗരി. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് ഗൗരി കിണറിനായി കുഴിച്ചത്. 2024 മധ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ എതിര്‍പ്പിനെ മറികടന്ന്, അംഗന്‍വാടി കുട്ടികളുടെയും ജീവനക്കാരുടെയും ദാഹം ശമിപ്പിക്കാന്‍ അവര്‍ കിണര്‍ കുഴിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തി ഗൗരിയുടെ മറ്റൊരു വേറിട്ട പ്രവൃത്തി. ഡിസംബറിലാണ് മഹാകുംഭമേളയെക്കുറിച്ച് ഗൗരി കേട്ടത്. പക്ഷേ പ്രയാഗ്രാജിലേക്ക് പോകാന്‍ തന്റെ പക്കല്‍ ആവശ്യത്തിന് പണമില്ലെന്ന് മനസ്സിലായി. അപ്പോഴാണ് അവര്‍ കിണര്‍ കുഴിക്കാന്‍ തീരുമാനിച...
G L P സ്കൂൾ കുഴിപ്പുറം പാലിയേറ്റീവ് ഫണ്ട് കൈമാറി

G L P സ്കൂൾ കുഴിപ്പുറം പാലിയേറ്റീവ് ഫണ്ട് കൈമാറി

VENGARA
G L P സ്കൂൾ കുഴിപ്പുറം പാലിയേറ്റീവ് ദിനമായ ജനുവരി 15 നു കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത തുക പാലിയേറ്റീവിന് കൈമാറി. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാനിദ്യത്തിൽ പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർ H M ബീന കരുവള്ളി പാത്തിക്കലിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ അധ്യപകരായ ഫൈസൽ K V, പാത്തുമ്മു K P, സ്കൂൾ ലീഡർ ഷഹ്സ, ഷെൻസ, സമഹ, സഹൽ, പാലിയേറ്റീവ് ഭാരവാഹികളായ മൊയ്‌തുട്ടി ഹാജി എ.പി, കുഞ്ഞഹമ്മദ് Tഎന്നിവരും സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
16 വയസ്സുകാരിയെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ 75 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു

16 വയസ്സുകാരിയെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ 75 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു

CRIME NEWS
*മലപ്പുറം : 16 വയസ്സുകാരിയെ അന്തഃപ്രവേശിത ലൈംഗിക പീഢനത്തിനിരയാക്കിയ കാര്യത്തിന് 23 വയസ്സുകാരനെ 75 വര്‍ഷം കഠിന തടവനുഭവിക്കുന്നതിനും 6 ¼ ലക്ഷം രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. 16 വയസ്സ് മാത്രം പ്രായമുള്ള രക്ഷിതാക്കളുടെ സംരക്ഷണയില്‍ ജീവിച്ച് വരുന്ന പരാതിക്കാരിയെ പ്രതി ലൈംഗിക ഉദ്ദേശത്തോടെ മൊബൈല്‍ ഫോണ്‍ വഴി പ്രണയം നടിച്ച് നിരന്തരം പിന്തുടരുകയും 2022 മെയ് മാസം മുതല്‍ 2023 മെയ് മാസം വരെയുള്ള കാലയളവില്‍ പരാതിക്കാരിയും കുടുംബവും താമസിച്ചിരുന്ന രാത്രി സമയങ്ങളില്‍ അതിക്രമിച്ച് കയറി ബെഡ് റൂമില്‍ വെച്ച് പല തവണ അന്തഃപ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും രക്ഷിതാക്കളുടെ അനുമതിയില്ലാതെ പ്രതിയുടെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി മിനി ഊട്ടിയിലെ മിസ്റ്റി ലാന്‍ഡ് നാച്ചുറല്‍ പാര്‍ക്കിലേക്ക് കൊണ്ടു പോവുകയും ചെയ്ത കാര്യത്തിന് വാഴക്കാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ നുഹ്മാന്‍. കെ, വയസ...
ഡോക്ടറെ വെള്ളപൂശാനുള്ള ആരോഗ്യ വകുപ്പ് ശ്രമം പ്രതിഷേധാർഹം

ഡോക്ടറെ വെള്ളപൂശാനുള്ള ആരോഗ്യ വകുപ്പ് ശ്രമം പ്രതിഷേധാർഹം

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കൈവിരൽ മുറിഞ്ഞെത്തിയ ഒരു വയസ്സുകാരനും ചുണ്ടിന് മുറിവ് പറ്റിയ ആറ് വയസ്സുകാരനും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ മനപൂർവ്വം ചികിൽസ നിഷേധിക്കുകയും ഇത് ചോദ്യം ചെയ്ത ആറ് വയസ്സുകാരന്റെ പിതാവിനെതിരെ വ്യാജ പരാതി നൽകുകയും ചെയ്ത സംഭവത്തിൽ ഉണ്ടായ പരാതികളിൽ അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് ആരോപണ വിധേയയും മനുഷ്യാവകാശ ധ്വംസനം നടത്തുകയും ചെയ്ത ഡോക്ടറെ കുറ്റവിമുക്തമാക്കിയും വെള്ളപൂശുന്ന രീതിയിലും ഉണ്ടാക്കിയ റിപ്പോർട്ട് വർഗ്ഗ സ്നേഹം പ്രകടിപ്പിക്കുന്ന രീതിയിലുള്ള റിപ്പോർട്ടാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും ആരോഗ്യ വകുപ്പിന്റെ ഈ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി പറഞ്ഞു. മനുഷ്യാവകാശ ധ്വംസനം നടന്ന ചികിൽസാ വിവാദത്തിലും ആശുപത്രിയിൽ വെച്ച് മരണപ്പെട്ട മൂന്നിയൂർ സ്വദേശിയുടെ മരണത്ത...
അൽഫിത്റ പ്രീ സ്കൂൾ 9താമത് സെലിബ്രേഷൻ തക്‌മീൽ 2K25 സംഘടിപ്പിച്ചു

അൽഫിത്റ പ്രീ സ്കൂൾ 9താമത് സെലിബ്രേഷൻ തക്‌മീൽ 2K25 സംഘടിപ്പിച്ചു

VENGARA
വേങ്ങര: കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി വേങ്ങര മനാറുല്‍ഹുദാ ക്യാമ്പസില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അല്‍ ഫിത്‌റ പ്രീ സ്‌കൂളിന്റെ ഒമ്പതാം വാര്‍ഷികാഘോഷം തക്മീന്‍ 2K25. മൂന്ന് വയസ്സ്മുതല്‍ ആറുവയസ്സ് വരെയുള്ള കൊച്ചു കിഡ്‌സുകള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. അറബി മലയാളം ഇംഗ്ലീഷ് ഗ്രൂപ്പ് സോങ്ങുകള്‍, സിംഗിള്‍ സോങ്ങുകള്‍, വിവിധ ഭാഷകളിലുള്ള സിംഗിള്‍ ഡാന്‍സുകള്‍, ഗ്രൂപ്പ് ഡാന്‍സുകള്‍, ഫ്‌ലവര്‍ ഡാന്‍സുകള്‍, ഒപ്പനകള്‍, ദഫ് മുട്ടുകള്‍, ഫാന്‍സി ഡ്രസ്സുകള്‍, ഇങ്ങിനെ എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് നടന്നത്. ഒമ്പതാം വാര്‍ഷിക ആഘോഷം മനാറുല്‍ഹുദാ അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ നസറുദ്ദീന്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു. പി കെ സി ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഇഫ്‌ള് കോളേജ് പ്രധാന അധ്യാപകന്‍ ഫവാസ്‌നദവി, അബ്ദുല്‍ ഖാദര്‍ ഖാസിമി, കെ അബ്ബാസലി ബാബു അരീക്കാട്ട്, ആബിദ് സലഫി, കെ അബ്ബാസലി തു...
അബ്ദുൽ കരീം കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ.

അബ്ദുൽ കരീം കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ.

CRIME NEWS
നിറമരുതൂർ മങ്ങാട്ട് താമസമുറിയിൽ വെച്ച് പൂക്കയിൽ സ്വദേശി അബ്ദുൽ കരീം കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. താനൂർ അഞ്ചുടി സ്വദേശി കുഞ്ഞവുമിന്റെ പുരക്കൽ ഹംസയുടെ മകൻ ഹുസൈനാണ് പ്രതി. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് കരിം കൊല്ലപ്പെട്ടത് എന്നാണ് അറിയുന്നത്. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ മങ്ങാട് സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മങ്ങാട് സലഫി മസ്ജിദിന്റെ അടുത്തുള്ള കെട്ടിടത്തിനു മുകളിലെ നിലയിൽ തന്റെ താമസ സ്ഥലത്ത് കരീമിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. താനൂർ ഡിവൈഎസ്പി പയസ് ജോർജ്, ഇൻസ്പെക്ടർ ടോണി ജെ മറ്റം, എസ് ഐ സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഓൺലൈൻ തട്ടിപ്പ്; പ്രതിയെ ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്ത് മലപ്പുറം പോലീസ്

ഓൺലൈൻ തട്ടിപ്പ്; പ്രതിയെ ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്ത് മലപ്പുറം പോലീസ്

CRIME NEWS
മലപ്പുറം: ഓൺലൈൻ ഇൻവെസ്റ്റ്മെന്റിലൂടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 52 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന കണ്ണിയെ മലപ്പുറം സൈബർ ക്രൈം പോലീസ് ആന്ധ്രാപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തു. സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 05/2023 U/s 406,420 IPC & 66 D of IT ACT 2008 കേസിലേക്കാണ് പ്രതിയായ PEDEREDDY GANGARAJU എന്നയാളെ അറസ്റ്റ് ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥനായ പരാതിക്കാരനെ ആമസോൺ പ്രമോഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നാണ് എന്നും, ഒരു ജോലി സാദ്ധ്യത ഉണ്ടെന്നും മാസത്തിൽ നല്ലൊരു തുക ഉണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ വാട്ട്സാപ്പ് നമ്പർ വഴി പരാതിക്കാരനെ ബന്ധപ്പെട്ട് വാട്ട്സപ്പിലൂടെ ടെലിഗ്രാം ഗ്രൂപ്പ് ലിങ്ക് അയച്ച് കൊടുത്ത് ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ചേർക്കുകയും, ഓൺലെൻ റിവ്യൂ പോലെയുള്ള 25 ടാസ്ക്കുകൾ ദിവസവും ചെയ്യണമെന്നും അതിൽ 5 ടാസ്ക്ക് പ്രീപൈഡ് അസൈൻമെന്റുകൾ ആണെന്നും അവയ...
മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിലെ മോഷണം: വേങ്ങര സ്വദേശികള്‍ പോലീസ് പിടിയില്‍

മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിലെ മോഷണം: വേങ്ങര സ്വദേശികള്‍ പോലീസ് പിടിയില്‍

CRIME NEWS
മലപ്പുറം : മലപ്പുറം ടൗണിലെ ത്രിപുരാന്തക ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് മോഷണം നടത്തിയ കേസിൽ നിരവധി മോഷണക്കേസിൽ പ്രതിയായ വേങ്ങര, ഊരകം പുത്തൻപീടിക സ്വദേശി കുറ്റിപ്പുറം വീട്ടിൽ ഷാജി കൈലാസ് എന്ന തൊരപ്പൻ കൈലാസ്(20) വേങ്ങര അച്ചനമ്പലം, തീണ്ടേക്കാട് സ്വദേശി മണ്ണാറപ്പടി വീട്ടിൽ ശിവൻ (20 വയസ്സ് ), വേങ്ങര വെങ്കുളം,അച്ചനമ്പലം സ്വദേശികളായ പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടി കുറ്റവാളികളെയുമാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ എം ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ SK പ്രിയനും സംഘവും ചേർന്ന് ഇന്ന് പുലർച്ചെ വിവിധ സ്ഥലങ്ങളിൽ നന്നായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ യാണ് മലപ്പുറം ടൗണിലെ ത്രിപുരാന്തക ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ പോലീസ് കേസെടുത്ത് 50ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെക്കുറ...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റോഡ് സുരക്ഷാ ഫണ്ട് വകയിരുത്തണം: റാഫ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റോഡ് സുരക്ഷാ ഫണ്ട് വകയിരുത്തണം: റാഫ്

MALAPPURAM
മലപ്പുറം: റോഡ് സുരക്ഷാബോധവൽക്കരണം തുടർ പരിപാടിയായി നിലനിർത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റോഡ് സുരക്ഷ ഫണ്ട് അനുവദിക്കണമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം മലപ്പുറം മേഖലാ കമ്മിറ്റി ബന്ധപ്പെട്ടവരോടവശ്യപ്പെട്ടു. ബസ്സുകളുടെ റണ്ണിങ് ടൈം രണ്ടുമിനിറ്റിൽ നിന്നും 3 മിനിറ്റ് ആയി ഉയർത്തുകയും ലൈൻ ട്രാഫിക് സംവിധാനം കർശനമായി നിലനിർത്തുകയും വേണം. ഇരുചക്ര വാഹനങ്ങളിൽ പകുതി സൈസിന് പകരം പൂർണ്ണ കവറേജുള്ള ഹെൽമെറ്റാക്കി മാറ്റണം. വെട്ടിച്ചിറ മുതൽ ചുങ്കം വരെയുള്ള സർവീസ് റോഡ് പുനസ്ഥാപിക്കണമെന്നും ആവശ്യമുയർന്നു. റാഫ് വനിതാ ഫോറം ജില്ലാ രക്ഷാധികാരി സക്കീന പുൽപ്പാടന്റെ അധ്യക്ഷതയിൽ നടന്ന മേഖല കൺവെൻഷൻ റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. വിജയൻ കൊളത്തായി, എം സി കുഞ്ഞിപ്പ,കെടി മജീദ്,സിഎച്ച് മെഹബൂബ്,ജോസഫ് ഷാജി,ഗോപി കൊളത്തായി, ടി ബാബുരാജ്, പികെ ലത്തീഫ്, പികെ ജുബീന,ശബ്ന തുളുവത്ത്,സാവിത്രി ടീച്ചർ, സു...
വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി അനുസ്മരണ സദസ്സും പുരസ്കാര വിതരണവും നടത്തി

വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി അനുസ്മരണ സദസ്സും പുരസ്കാര വിതരണവും നടത്തി

MALAPPURAM
വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കത്തറ യൂണിറ്റ് പ്രസിഡണ്ട് ആയിരുന്ന തൊട്ടിയന്‍ മുഹമ്മദ് ശരീഫ് അനുസ്മരണ സദസ്സും പ്രഥമ തൊട്ടിയന്‍ മുഹമ്മദ് ശരീഫ് പുരസ്‌കാര സമര്‍പ്പണം നടത്തി. പ്രശസ്ത - കലാ സാഹിത്യ - സാമൂഹിക- ചാരിറ്റി രംഗത്ത് കഴിവ് തെളിയിച്ച മാരിയത്ത് സി എച്ചിന് ഉപഹാരവും പൊന്നാടയും ക്യാഷ് അവാര്‍ഡും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് സമ്മാനിച്ചു. സംസ്ഥാന പ്രസിഡണ്ട് അഷറഫ് മനരിക്കല്‍ അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ ഊരകം മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന ജോയിന്‍ സെക്രട്ടറി, കെ ടി അബ്ദുല്‍ മജീദ്, സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തൊട്ടിയന്‍ മുഹമ്മദ് റാഫി, കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് വിനോദ് മേനോന്‍ അനുസ്മരണ പ്രഭാഷണം നടത്തി, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ എന്‍ എ അ...
ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

Accident
കോഴിക്കോട്: രാമനാട്ടുകര ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ഫാറൂഖ് കോളേജ് സ്വദേശി കിഴക്കുപ്പാട്ട് മൻസൂർ ആണ് മരണപെട്ടത്. മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി.  
ശംസിയ്യ ത്വരീഖത്ത് ആരോപണ കേസ്: ഒത്തുതീർപ്പായി

ശംസിയ്യ ത്വരീഖത്ത് ആരോപണ കേസ്: ഒത്തുതീർപ്പായി

MALAPPURAM
മലപ്പുറം: ആന്ത്രോത്ത് ദ്വീപിലെ അസ്സയ്യിദ് ജലാലുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ എന്നിവരെയും ശിഷ്യന്മാരെയും ശംസിയ്യ ത്വരീഖത്തുകാരാണെന്ന് ആരോപിച്ചതിനെതിരെയുള്ള കേസ് ഒത്തു തീര്‍പ്പായി. 'സത്യസരണിയുടെ ചരിത്രസാക്ഷ്യം സമസ്ത 85ാം വാര്‍ഷികോപഹാരം 2012' എന്ന ഗ്രന്ഥത്തില്‍ ഹസന്‍ ഫൈസി കരുവാരക്കുണ്ട് എഴുതിയ ലേഖനത്തിലായിരുന്നു അസ്സയ്യിദ് ജലാലുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ശിഷ്യന്മാരും ത്വരീഖത്തുകാരെന്ന ആരോപണം ഉയര്‍ന്നത്. ഇതിനെതിരെയാണ് ജലാലുദ്ദീന്‍ ആറ്റക്കോയ തങ്ങളുടെ മകന്‍ ഡോ. സയ്യിദ് ഹസന്‍ തങ്ങള്‍, മലപ്പുറം ജെ. എഫ്. സി. എം കോടതി മുമ്പാകെ സമര്‍പ്പിച്ച മാനനഷ്ടകേസ് ആണ്ഹസന്‍ ഫൈസിയുടെയും സമസ്ത മുശാവറ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 14 പ്രതികളുടെയും നിരുപാധിക മാപ്പപേക്ഷ കോടതി സ്വീകരിച്ചു കൊണ്ട് ഒത്തുതീര്‍പ്പാക്കിയത്. മത വിധി പുറപ്പെടുവിക്കാന്‍ അര്‍ഹതയില്ലാത്ത സംഘടന...
ഉണർവ്വ് ലോഗോ പ്രകാശനം നിർവഹിച്ചു

ഉണർവ്വ് ലോഗോ പ്രകാശനം നിർവഹിച്ചു

VENGARA
വേങ്ങര : വേങ്ങര നിയോജക മണ്ഡലം ദളിത് ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന ഏകദിന ലീഡർഷിപ്പ് ക്യാമ്പ് ഉണർവ്വ് ലോഗോ പ്രകാശനം ബഹു: മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മാനവിക ഐക്യത്തിന്റെ സ്വത്വം എന്ന പ്രമേയത്തിൽ2025 ഫെബ്രുവരി 22 ശനിയാഴ്ച ഊരകം മിനി ഊട്ടിയിൽ വെച്ചാണ് ക്യാമ്പ്. ചടങ്ങിൽ മണ്ഡലം ദളിത് ലീഗ് പ്രസിഡണ്ട് ഐകാടൻ വേലായുധൻ അധ്യക്ഷത വഹിച്ചു,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി കെ അസ് ലു ,മണ്ഡലം ദളിത് ലീഗ് ജനറൽ സെക്രട്ടറി എം പി ഉണ്ണികൃഷ്ണൻ, മണ്ഡലം ട്രഷറർ സിഎം പ്രഭാകരൻ ജില്ലാ വൈസ് പ്രസിഡണ്ട് എം ദേവദാസൻ,മണ്ഡലം ദളിത് ലീഗ് സെക്രട്ടറി കെ കെ ഗോപാലകൃഷ്ണൻ ഓതുക്കുങ്ങൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ബാബുരാജ് വടക്കൻ, വി അനിൽകുമാർ,രമേഷ് എ പി സുധീഷ് തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യു...
കൂളിപ്പിലാക്കൽ അസീസ് മരണപ്പട്ടു

കൂളിപ്പിലാക്കൽ അസീസ് മരണപ്പട്ടു

MARANAM
വേങ്ങര : ചേറൂർ അടിവാരം സ്വദേശി പരേതനായ കൂളിപ്പിലാക്കൽ അവറാൻകുട്ടി മകൻ കൂളിപ്പിലാക്കൽ അബ്ദുൽ അസീസ് ( ഷാലിമാർ ) എന്നവർ മരണപ്പട്ടു. പരേതന്റെ മയ്യിത്ത് നമസ്കാരം നാളെ രാവിലെ 10.30ന് ചേറൂർ അടിവാരം കോവിലപ്പാറ ജുമുഅ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മുണ്ടിതൊടിക വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു

പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മുണ്ടിതൊടിക വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു

MALAPPURAM
പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മുണ്ടിതൊടിക വാർഡ് മെമ്പർ ഹബീബ വല്യാപ്പുവിൻ്റെയും പകൽ വീട് വയോജന വിശ്രമ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു. പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജന ഉല്ലാസ യാത്ര സംഘടിപ്പിച്ചത്. വാർഡിലെ നൂറോളം ആളുകളെ ഉൾപ്പെടുത്തി 2 ബസുകളിലായി എറണാ കുളം കൊച്ചി കപ്പൽ യാത്ര, കൊച്ചി മെട്രോ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സംഘടിപ്പിച്ച ഉല്ലാസ യാത്ര വയോജനങ്ങൾക്ക് വേറിട്ട അനുഭവമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി അലി ഉല്ലാസ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻ്റ് ഖമറുന്നിസ , ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹാരിഫ ടീച്ചർ, വാർഡ് മെമ്പർ ഹബീബ വല്യാപ്പു , വളണ്ടിയർമാരായ മുസ്തഫ എന്ന വല്യാപ്പു, പി.പി. നിസാം, ഷബീറലി , ഉമ്മർ മോഴിക്കൽ, ഇബ്രാഹിം മാസ്റ്റർ,പി പി അൻവർ , ഖലീൽ, മെഹബൂബ് റഹ്മ...
കുവൈത്തിൽ കൊണ്ടോട്ടി സ്വദേശിയായ യുവാവ് മരിച്ചു.

കുവൈത്തിൽ കൊണ്ടോട്ടി സ്വദേശിയായ യുവാവ് മരിച്ചു.

GULF NEWS
കുവൈത്തിൽ ജോലിയിടത്തിൽ കൊണ്ടോട്ടി സ്വദേശിയായ യുവാവ് മരിച്ചു. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിഷാദ് മണക്കടവൻ (34) ആണ് കുവൈത്തിലെ ജോലി സ്ഥലത്ത് മരണപ്പെട്ടത്. കുവൈത്തിലെ ബ്രൂണേൽ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
13കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത പ്രതി ജെയ്മോൻ; മലപ്പുറം സ്വദേശിയെ കൊന്ന് ഭാര്യയെയും മക്കളെയും കൂട്ടി ഒളിച്ചോടിയയാള്‍

13കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത പ്രതി ജെയ്മോൻ; മലപ്പുറം സ്വദേശിയെ കൊന്ന് ഭാര്യയെയും മക്കളെയും കൂട്ടി ഒളിച്ചോടിയയാള്‍

CRIME NEWS
13കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത ജെയ്മോൻ കൊലക്കേസ് പ്രതി. ഇയാള്‍ക്കെതിരെ നാല് ബലാത്സംഗ കേസുകളുമുണ്ടെന്ന് പൊലീസ് പറയുന്നു. 2018ല്‍ മലപ്പുറം കാളികാവില്‍ മുഹമ്മദലി എന്നായാളെ കൊന്ന് അയാളുടെ ഭാര്യയും മക്കളുമായി ഒളിച്ചോടിയിരുന്നു. മദ്യത്തില്‍ ചിതല്‍വിഷം ചേര്‍ത്താണ് മുഹമ്മദാലിയെ ജെയ്മോന്‍ കൊന്നത്. ഇതിന് മുഹമ്മദാലിയുടെ ഭാര്യ ഉമ്മുല്‍ സാഹിറയും കൂട്ടുനിന്നു. മുഹമ്മദാലിയുടെയും ഉമ്മുല്‍ സാഹിറയുടെയും രണ്ട് മക്കളേയും കൂട്ടിയാണ് അന്ന് ജെയ്മോന്‍ ഒളിച്ചോടിയത്. സംഭവം നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴ്നാട്ടിലെ ദിണ്ഡിഗലില്‍ നിന്ന് ഇവരെ പൊ‌ലീസിന് പിടികൂടാനായത്. കൊലക്കേസ് അന്വേഷണത്തിനിടെ ജെയ്മോന്‍ സെക്സ് റാക്കറ്റിലെ കണ്ണിയാണെന്ന് വ്യക്തമായിരുന്നു. ജെയ്മോന്‍ ഉള്‍പ്പെട്ട നാല് ബലാത്സംഗക്കേസുകളില്‍ ഒന്ന് പോക്സോ കേസാണ്. മൂന്നാര്‍, അടിമാലി, വെള്ളത്തൂവല്‍, മണിമല എന്നിവിടങ്ങളിലായാണ് കേസുകള്‍ രജ...
ആറാം ക്ലാസുകാരനെ ചൂരല്‍കൊണ്ട് മര്‍ദ്ദിച്ചു, കാലുപിടിക്കാന്‍ ആവശ്യപ്പെട്ടു; അധ്യാപകനെതിരെ കേസ്

ആറാം ക്ലാസുകാരനെ ചൂരല്‍കൊണ്ട് മര്‍ദ്ദിച്ചു, കാലുപിടിക്കാന്‍ ആവശ്യപ്പെട്ടു; അധ്യാപകനെതിരെ കേസ്

KERALA NEWS
തിരുവനന്തപുരം: വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. ജെബിനെതിരെ ജുവനെയില്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ മാതാപിന്റെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ പത്താം തീയതിയാണ് സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ സെബിന്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ചത്. സ്റ്റാഫ് റൂമില്‍ വെച്ച് ചൂരല്‍കൊണ്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. അധ്യാപകനെ കളിയാക്കിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ക്രൂരമായി മര്‍ദ്ദിച്ചെന്നും കാലുപിടിച്ച് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. മര്‍ദ്ദനം നിര്‍ത്താതെ തുടര്‍ന്നപ്പോള്‍ മറ്റ് അധ്യാപകര്‍ ഇടപെട്ട് തടഞ്ഞെന്നും പിന്നീട് രണ്ട് വട്ടം കൂടി വിളിപ്പിച്ച് മര്‍ദ്ദിച്ചെന്നും വിദ്യാര്‍ത്ഥി പറയുന്നു. പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP...
താനൂർ സ്വദേശി ജിദ്ദയിൽ അപകടത്തിൽ മരണപ്പെട്ടു.

താനൂർ സ്വദേശി ജിദ്ദയിൽ അപകടത്തിൽ മരണപ്പെട്ടു.

GULF NEWS
താനൂർ: ജിദ്ദയിൽ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു താനൂർ കാരാട് സ്വദേശി CP നൗഫൽ സൗദിയിൽ ജോലി സ്ഥലത്തു ഉണ്ടായ അപകടത്തിൽ നിര്യാതനായി. യാൻബു പ്രവിശ്യയിലെ ഉംലജിൽ ഇന്നലെ വൈകീട്ട് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണായിരുന്നു അപകടം. തലക്ക പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചില്ലെങ്കിലും രാവിലേയോടെ മരണപ്പെടുകയായിരുന്നു. മുൻപ് അബഹ കമ്മീസ് മുഷയ്ത്ത് ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുണ്ട്. തുടർ നടപടികൾക്കായി ജ്യേഷ്ഠൻ അൻവർ നാട്ടിൽ നിന്നും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പിതാവ്: VVN കുഞ്ഞിമൂസ. മാതാവ്: ചുണ്ടൻവീട്ടിൽ പുതിയ നാലകത്ത് (സിപി) ഫാത്തിമ. 4 സഹോദരിമാർ, 2 സഹോദരന്മാർ ഭാര്യ: തിരൂർ പുതിയങ്ങാടി സ്വദേശി നബീല. 2 ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnl...

MTN NEWS CHANNEL