Monday, August 24News That Matters
Shadow

Month: June 2026

തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് പന്തലിന് കാൽ നാട്ടി

തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് പന്തലിന് കാൽ നാട്ടി

TIRURANGADI
പടിക്കൽ: മുപ്പത്തി മൂന്നാമത് എസ്.എസ്.എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവിനായുള്ള പന്തൽ കാൽ നാട്ടൽ കർമം പടിക്കലിൽ വെച്ച് നടന്നു. എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറയാണ് കാൽനാട്ടൽ കർമം നിർവഹിച്ചത്. ജൂൺ 13, 14 തീയതികളിലായി പടിക്കലിൽ വെച്ചാണ് ഈ വർഷത്തെ ഡിവിഷൻ സാഹിത്യോത്സവ് അരങ്ങേറുന്നത്. ചടങ്ങിൽ വിവിധ സംഘടനാ നേതാക്കളും ഭാരവാഹികളും സംബന്ധിച്ചു. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ ബഷീർ ഹാജി പടിക്കൽ, എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ, കേരള മുസ്ലിം ജമാഅത്ത് വെളിമുക്ക് സർക്കിൾ സെക്രട്ടറി പി.കെ ഹംസ മുസ്ലിയാർ പടിക്കൽ എന്നിവർ പങ്കെടുത്തു. കൂടാതെ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിമുക്ക് റെയിഞ്ച് പ്രസിഡൻ്റ് ഷംസുദ്ദീൻ സഖാഫി, റെയിഞ്ച് ഫിനാൻസ് സെക്രട്ടറി മിർഷാദ് അഹ്സനി, എസ്.എസ്.എഫ് ഡിവിഷൻ ഭാരവാഹികള...
വേങ്ങര പാലശ്ശേരിമാടിൽ വീടിന്റെ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു

വേങ്ങര പാലശ്ശേരിമാടിൽ വീടിന്റെ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു

VENGARA
വേങ്ങര: കനത്ത മഴയെ തുടർന്ന് വേങ്ങര പാലശ്ശേരിമാടിൽ വീടിന്റെ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു. പ്രധാന പാതയായ പരപ്പനങ്ങാടി - മഞ്ചേരി റോഡിലെ പാലശ്ശേരിമാട് ഇറക്കത്തിൽ സ്ഥിതി ചെയ്യുന്ന വടക്കയിൽ അബ്ദുറഹ്മാന്റെ വീടിന്റെ മതിലാണ് തകർന്നത്. മതിൽ പൂർണ്ണമായും ഇടിഞ്ഞതിനെ തുടർന്ന് വീട് വലിയ അപകടഭീഷണിയിലാണ് നിലകൊള്ളുന്നത്. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വീട്ടുടമയായ അബ്ദുറഹ്മാൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്....
വേങ്ങരയിൽ വീട് കേന്ദ്രീകരിച്ച് ലഹരി വില്പന; MDMA യുമായി യുവാവ് പിടിയിൽ

വേങ്ങരയിൽ വീട് കേന്ദ്രീകരിച്ച് ലഹരി വില്പന; MDMA യുമായി യുവാവ് പിടിയിൽ

VENGARA
വേങ്ങര: അത്താണിക്കലിൽ വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി. അത്താണിക്കലിൽ ഊരകം കീഴ്മുറി സ്വദേശി കൊഴിയീകോടൻ വീട്ടിൽ അൻവർ ഷഹദ് കരിമ്പൻ (35) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 22.23 ഗ്രാം എംഡിഎംഎയും 14,000 രൂപയും പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച (ജൂൺ 8) വൈകുന്നേരമാണ് സംഭവം. അൻവർ ഷഹദിന്റെ വീട്ടിൽ നിരോധിത മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വേങ്ങര പോലീസ് ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു. വീട്ടിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗിക്കുന്നതിനുള്ള രണ്ട് ഗ്ലാസ് ട്യൂബുകൾ കണ്ടെത്തി. തുടർന്ന് പ്രതിയുടെ ദേഹപരിശോധനയിലാണ് പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. എൻ.ഡി.പി.എസ് നിയമപ്രകാരം ഗസറ്റഡ് ഓഫീസറായ കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ ദീപകുമാറിന്റെ സാന്നിധ്യത...
മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പൊതുസമൂഹം ഉണരണം: ഹ്യൂമൻ റൈറ്റ്സ്‌ ജസ്റ്റിസ് വിജിലൻസ് കൗൺസിൽ ജില്ലാ കൺവെൻഷൻ

മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പൊതുസമൂഹം ഉണരണം: ഹ്യൂമൻ റൈറ്റ്സ്‌ ജസ്റ്റിസ് വിജിലൻസ് കൗൺസിൽ ജില്ലാ കൺവെൻഷൻ

VENGARA
വേങ്ങര: മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കണ്ണടച്ചാൽ അത് സാമൂഹ്യ പുരോഗതിക്കും വ്യവസ്ഥിതിക്കും ക്ഷതം വരുത്തുമെന്ന് ഹ്യൂമൻ റൈറ്റ്സ്‌ ജസ്റ്റിസ് വിജിലൻസ് കൗൺസിൽ (ഗ്ലോബൽ) സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ. മനുഷ്യന്റെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന അവസ്ഥയിൽ അതിനെതിരെ പൊതുസമൂഹത്തെയും മനുഷ്യമനസാക്ഷിയെയും കൂട്ടിച്ചേർത്ത് പരിരക്ഷ ഉറപ്പാക്കാനുള്ള മുഖ്യ കർമ്മം ജില്ലാ കമ്മിറ്റി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേങ്ങര വ്യാപാര ഭവനിൽ നടന്ന ഹ്യൂമൻ റൈറ്റ്സ്‌ ജസ്റ്റിസ് വിജിലൻസ് കൗൺസിൽ (രജിസ്റ്റർ നമ്പർ ടി സി 421 / 2018) മലപ്പുറം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളി മഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി. നാസർ മുഖ്യപ്രഭാഷണം നടത്തി. പി.പി.എ. ബാവ, ബോസ് മാസ്റ്റർ, കുഞ്ഞിമുഹമ്മദ് മേലോത്ത്, വാമന കുമാർ മഞ്ചേരി, എം.പി. വേലായുധൻ മാസ്റ്റർ, റൈഹാനത്ത് ബീവി, കബീർ കക്കാട്, എ.കെ. ഹംസ, അനിൽകുമാ...
18 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ശുചിമുറി സമുച്ചയം നാടിന് സമർപ്പിച്ചു

18 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ശുചിമുറി സമുച്ചയം നാടിന് സമർപ്പിച്ചു

VENGARA
വേങ്ങര: ബ്ലോക്ക് പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ വിനിയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുള്ള മൻസൂർ തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി കൺവീനർ ഇ.കെ. സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.കെ. സഫ്രീന അഷ്‌റഫ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജൂസൈറ മൻസൂർ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അബൂ താഹിർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുലൈഖ മജീദ്, വാർഡ് മെമ്പർ റൈഹാനത് ചെമ്പയിൽ, പി.ടി.എ പ്രസിഡന്റ്‌ മുനീർ എൻ.പി, എം.ടി.എ പ്രസിഡന്റ്‌ ബിന്ധ്യ കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപകൻ സുലൈമാൻ യു. സ്വാഗതവും സീനിയർ ടീച്ചർ കെ. മിനി നന്ദിയും പറഞ്ഞു. മുഹമ്മദ്‌ നിബ്രാസ് പി.കെ, ശശീന്ദ്രൻ എം, ഷിബു കെ, നൗഷാദ് എം.കെ, അബൂബക്കർ കെ. എന്നിവർ പരിപാട...
തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷം; ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ

തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷം; ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ

TIRURANGADI
തിരൂരങ്ങാടി: വിപുലമായ അധികാരപരിധിയുള്ള തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഒരു പ്രിൻസിപ്പൽ എസ്.ഐയും അഞ്ച് ഗ്രേഡ് എസ്.ഐമാരും ഇല്ലാത്തതാണ് സ്റ്റേഷനെ നിലവിൽ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന പ്രിൻസിപ്പൽ എസ്.ഐ താനൂരിലേക്ക് സ്ഥലംമാറിപ്പോവുകയും, അഞ്ച് ഗ്രേഡ് എസ്.ഐമാർ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷമായത്. ഇത്യും വലിയൊരു പരിധിയിലുള്ള സ്റ്റേഷനിലെ ക്രമസമാധാനപാലനത്തിനായി നിലവിൽ ഒരു എസ്.എച്ച്.ഒയും (ഇൻസ്പെക്ടർ) ഒരു എസ്.ഐയും മാത്രമാണുള്ളത്. പ്രതിസന്ധിക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ: വിപുലമായ അധികാരപരിധി: തിരൂരങ്ങാടി നഗരസഭ, മൂന്നിയൂർ, എ.ആർ. നഗർ ഗ്രാമപഞ്ചായത്തുകൾ, നന്നമ്പ്ര പഞ്ചായത്തിന്റെ പകുതി ഭാഗം എന്നിവ ഉൾപ്പെടുന്നതാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധി.വർദ്ധിക്കുന്ന ജോലിഭാരം: സ്...
ആന്ധ്രപ്രദേശിൽ ബസ് അപകടം; വേങ്ങര കൂരിയാട് സ്വദേശി മരണപ്പെട്ടു

ആന്ധ്രപ്രദേശിൽ ബസ് അപകടം; വേങ്ങര കൂരിയാട് സ്വദേശി മരണപ്പെട്ടു

Accident
വേങ്ങര: ആന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ വേങ്ങര കൂരിയാട് സ്വദേശി മരിച്ചു. ബസ് ഡ്രൈവറായ കൂരിയാട് വടക്കേപ്പുറത്ത് റഷീദ് ആണ് മരിച്ചത്. എസ്. രായവാരം മണ്ഡലത്തിൽ ഗോകുലപാടിന് സമീപം ദേശീയപാത 16-ൽ അർദ്ധരാത്രി ഒരു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഒഡീഷയിൽ നിന്നും തൊഴിലാളികളുമായി നാട്ടിലേക്ക് വരികയായിരുന്ന സ്വകാര്യ ട്രാവൽസ് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടസമയത്ത് ബസ്സിൽ 30-ഓളം യാത്രക്കാരുണ്ടായിരുന്നു. റഷീദിന്റെ മൃതദേഹം നിലവിൽ വിശാഖപട്ടണത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ നാട്ടിലേക്ക് കൊണ്ടുവരും. മാതാവ്: ഖദീജ. ഭാര്യ: ആരിഫ. മക്കൾ: റഹീസ്...
മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു

MARANAM
കൊച്ചി: മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു. 49 വയസായിരുന്നു. തായ്ലാന്‍ഡില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സമീല്‍, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. നാലാം തീയതിയാണ് സമീല്‍ ടൂര്‍ മാനേജരായി തായ്ലാന്‍ഡില്‍ എത്തുന്നത്. ഇന്ന് രാവിലെ പുറത്ത് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു....
ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു

ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു

KERALA NEWS
പ്രശസ്ത മലയാളം ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആണ് അന്ത്യം. 10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു. ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവില്‍ വ്യാജ ചികിത്സകള്‍ തേടേണ്ടി വന്നതും അത് ആരോഗ്യനില വഷളാക്കിയതും താരം മുമ്പ് പരസ്യമായി പങ്കുവെച്ചിട്ടുണ്ട്....
പത്മശ്രീ കെ.വി. റാബിയയ്ക്ക് സ്മാരകം: സർക്കാർ ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി എ.പി. അനിൽ കുമാർ

പത്മശ്രീ കെ.വി. റാബിയയ്ക്ക് സ്മാരകം: സർക്കാർ ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി എ.പി. അനിൽ കുമാർ

KERALA NEWS
തിരൂരങ്ങാടി: സാക്ഷരതാ, ഭിന്നശേഷി-സ്ത്രീ ശാക്തീകരണ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് യുനെസ്കോ പുരസ്കാരവും പത്മശ്രീയും ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ അന്തരിച്ച കെ.വി. റാബിയയ്ക്ക് ജന്മനാട്ടിൽ ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിന് സർക്കാർ ഭൂമി ലഭ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാർ പറഞ്ഞു. സ്മാരക നിർമ്മാണത്തിന് അനുയോജ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങൽ പാറയുടെ നേതൃത്വത്തിൽ മന്ത്രിയെ സന്ദർശിച്ച നിവേദക സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പത്മശ്രീ കെ.വി. റാബിയ വിടപറഞ്ഞിട്ട് മെയ് 4-ന് ഒരു വർഷം പിന്നിട്ടു. റാബിയയുടെ പേരിൽ പഠന-ഗവേഷണങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സിഗ്നേച്ചർ ഭിന്നശേഷി കൂട്ട...
ഇരുമ്പുചോല എ.യു.പി സ്കൂളിൽ നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇരുമ്പുചോല എ.യു.പി സ്കൂളിൽ നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

TIRURANGADI
എ.ആർ. നഗർ: ഇരുമ്പുചോല എ.യു.പി സ്കൂളിൽ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ജി. സുഹറാബി നിർവ്വഹിച്ചു. കെ.പി.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി പി. അബ്ദുല്ലത്തീഫ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സി. അർഷദ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ സി. സുലൈഖ, സി. നജീബ്, എം. ശശീന്ദ്രൻ, എൻ. നജീമ, എ. സുഹറ, എം. ഫസീല, നുസൈബ കാപ്പൻ, സി. ശബാന, വി. സലീന, താഹിറ, ഇ.കെ. ബബില ഫർസാന, ഫാത്തിമ മിന്ന, ആയിശാബി, ഫഹദ് തുടങ്ങിയവർ സംസാരിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
കുറ്റാളൂർ സ്വദേശി കൃഷ്ണൻ കുട്ടി മാഷ് അന്തരിച്ചു

കുറ്റാളൂർ സ്വദേശി കൃഷ്ണൻ കുട്ടി മാഷ് അന്തരിച്ചു

MARANAM
വേങ്ങര: ഊരകം കുറ്റാളൂർ സ്വദേശി കൃഷ്ണൻ കുട്ടി മാഷ് അന്തരിച്ചു. ഭാര്യ: സരസമ്മ ടീച്ചർ. മക്കൾ: അരുൺ, രമ്യ. മരുമക്കൾ: വിജി, ശ്രീജിത്ത്.സംസ്കാര ചടങ്ങുകൾ വൈകുന്നേരം 4 മണിക്ക് വീട്ടിൽ വെച്ച് നടത്തിയ ശേഷം മൃതദേഹം ചമ്രവട്ടത്തിലേക്ക് കൊണ്ടുപോകും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
പാഠം ഒന്ന്, വിദ്യാർത്ഥികൾ നമ്മുടെ കാവൽക്കാർ’

പാഠം ഒന്ന്, വിദ്യാർത്ഥികൾ നമ്മുടെ കാവൽക്കാർ’

VENGARA
വേങ്ങര:'പാഠം ഒന്ന്, വിദ്യാർത്ഥികൾ നമ്മുടെ കാവൽക്കാർ' എന്ന പരിപാടിയുടെ ഭാഗമായി മനാറുൽ ഹുദാ യു.പി സ്കൂൾ വിദ്യാർത്ഥികൾ വേങ്ങര പോലീസ് സ്റ്റേഷൻ സന്ദർശനം നടത്തി. കുരുന്നുകൾക്ക് പോലീസിന്റെ വിവിധങ്ങളായ സേവനങ്ങളെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാൻ ഈ സന്ദർശനം സഹായിച്ചു. ഭാവിയിൽ എങ്ങനെ പോലീസ് സർവീസിൽ പ്രവേശിക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും കുട്ടികൾക്ക് സ്റ്റേഷനിൽ നിന്ന് വിശദീകരിച്ചു നൽകി. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
‘ചുക്കൻ ബാപ്പു’ മരണപ്പെട്ടു

‘ചുക്കൻ ബാപ്പു’ മരണപ്പെട്ടു

MARANAM
വേങ്ങര: പൂച്ചോലമാട് സ്വദേശി "ചുക്കൻ ബാപ്പു" (കോതരുടു മൊയ്തീൻകുട്ടി) മരണപ്പെട്ടു. ജനാസ നമസ്കാരം ഇന്ന് രാത്രി 9 മണിക്ക് പൂച്ചോലമാട് ജുമാ മസ്ജിദിൽ നടക്കും. *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
വള്ളുവമ്പ്രം വാഹനാപകടം: പുളിക്കൽ അരൂർ സ്വദേശിക്ക് ദാരുണാന്ത്യം

വള്ളുവമ്പ്രം വാഹനാപകടം: പുളിക്കൽ അരൂർ സ്വദേശിക്ക് ദാരുണാന്ത്യം

Accident
വള്ളുവമ്പ്രം: മഞ്ചേരി വള്ളുവമ്പ്രം പുല്ലാനൂർ സ്കൂളിന് സമീപം കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒളവട്ടൂർ അരൂർ വള്ളിക്കാട്ടിൽ കുടുക്കൻ അബ്ദുറഷീദിന്റെ മകൻ ജംശീദ് അൻവർ (32) ആണ് മരിച്ചത്.അതിരാവിലെ മഞ്ചേരിയിലുള്ള തന്റെ സ്ഥാപനത്തിലേക്ക് പുറപ്പെട്ടതായിരുന്നു ജംശീദ്. അപകടത്തെ തുടർന്ന് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി.

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി.

MALAPPURAM
കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്, ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി, എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട് എയർപോർട്ടിൽ ദുരന്തനിവാരണത്തിനായി മോക്ഡ്രിൽ സംഘടിപ്പിച്ചു. പ്രകൃതി അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്താനാണ് കോഴിക്കോട് എയർപോർട്ടിലെ എയർ ട്രാഫിക് കെട്ടിടം തകർന്നുവീഴുന്നതായും രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതുമായുള്ള സങ്കൽപ്പത്തിലായിരുന്നു മോക്ഡ്രിൽ സംഘടിപ്പിച്ചത്. ഇന്നലെ (വ്യാഴം) ഉച്ച കഴിഞ്ഞ് മൂന്നിന് അപായ സൈറൺ മുഴങ്ങി. ആദ്യം കുതിച്ചെത്തിയ എയർപോർട്ടിൽ അഗ്ന‌ിരക്ഷാ സേന, സിഐ എസ്എഫ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും തുടർന്നെത്തിയ എയർപോർട്ട് ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ പരിക്കേറ്റവർക്കുള്ള പരിചരണവും അതിവേഗത്തിൽ നടന്നു. രക്ഷാപ്രവർ ത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘം കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുമെത്തി പരിക്കേറ്റവരെ ത...
മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ

മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ

MALAPPURAM
മലപ്പുറം: ചാലിയാർ പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിൻ ആണ് മരിച്ചത്.വ്യാഴാഴ്ച ഷാഹിനെ കാണാതായതിനെ തുടർന്ന് വൈകിട്ട് 7 മണിയോടെ ഫയർഫോഴ്സും, പൊലീസും, സന്നദ്ധ സംഘടനാ പ്രവർത്തകരും, നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് രാത്രി 12 മണിയോടെയാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്....
ഭിന്നശേഷി ക്ഷേമ കാൾ സെന്ററിന്റെ അവലോകന യോഗം സംഘടിപ്പിച്ചു

ഭിന്നശേഷി ക്ഷേമ കാൾ സെന്ററിന്റെ അവലോകന യോഗം സംഘടിപ്പിച്ചു

VENGARA
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഭിന്നശേഷി ക്ഷേമ കാൾ സെന്ററിന്റെ അവലോകന യോഗം പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ചു.പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും മെമ്പർമാർ, ആശാ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ എന്നിവരുടെ സഹകരണത്തോടെ തയ്യാറാക്കിയ പട്ടികയിലെ ഭിന്നശേഷിക്കാരെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയും അവരുടെ ക്ഷേമവിവരങ്ങൾ അന്വേഷിക്കുകയും ആവശ്യങ്ങളും നിർദേശങ്ങളും ശേഖരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് അവലോകന യോഗം ചേർന്നത്.ആദ്യഘട്ട നടപടിയായി, ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും UDID കാർഡ് ലഭിക്കാത്തവർക്കുമായി പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. കൂടാതെ, കാൾ സെന്റർ വഴി ലഭിച്ച മറ്റ് നിർദേശങ്ങളും പരാതികളും പരിഗണിച്ച് വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പി...
കൊണ്ടോട്ടിയിൽ വീട്ടിൽ സൂക്ഷിച്ച 16 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

കൊണ്ടോട്ടിയിൽ വീട്ടിൽ സൂക്ഷിച്ച 16 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

KONDOTTY
കൊണ്ടോട്ടി: വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കരിപ്പൂർ അറഫാ വില്ലയിൽ അസ്ഫാക്ക് (28) മലപ്പുറം ജില്ലാ പോലീസിന്റെ പിടിയിലായി. ലഹരി മാഫിയക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ നർക്കോ ഹണ്ട്’ (Operation Toofaan Narco Hunt) പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇന്ന് രാവിലെ പ്രതിയുടെ വീട്ടിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡിൽ 16 ഗ്രാം എം.ഡി.എം.എയും ലഹരിമരുന്ന് അളക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ അരലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി.​മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ്‌, ഇൻസ്പെക്ടർ അനുദാസ് കെ. എന്നിവരുടെ നേതൃത്വത്തിൽ കൊണ്ട...
കൂളിപ്പിലാക്കൽ അബൂബക്കർ നിര്യാതനായി

കൂളിപ്പിലാക്കൽ അബൂബക്കർ നിര്യാതനായി

MARANAM
വേങ്ങര: ചേറൂർ മിനി കാപ്പ് സ്വദേശി കൂളിപ്പിലാക്കൽ അബൂബക്കർ (80) നിര്യാതനായി.​ഭാര്യ: കദിയാമു. മക്കൾ: റഹ്മത്ത്, സീനത്ത്, അഫ്സത്ത്. മരുമക്കൾ: മുഹമ്മദലി, സി.പി. ഹക്കിം, മൊയ്തീൻകുട്ടി.​പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാത്രി 9 മണിക്ക് ചണ്ണയിൽ ജുമാമസ്ജിദിൽ നടക്കും

MTN NEWS CHANNEL