കണ്ണമംഗലം പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉപകരണങ്ങൾ വിതരണം ചെയ്തു
വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 13 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഹുസൈൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നെടുമ്പള്ളി സൈതു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റൂഫിയ ചോല, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന അനൂബ് എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർമാരായ നൗഷാദ് ചേറൂർ, ടി.കെ. റഷീദ്, എ.പി. സൈതു, ശംസിയ മലാക്കാരൻ, നംഷാദ് അമ്പലവൻ, മുബീന തൈകണ്ടി, രഹിയാനത്ത് വി.ടി., സക്കീന, മുജീബ് പി.പി., എ. ഉണ്ണികൃഷ്ണൻ, ലത്തീഫ് മങ്ങാട്ടിൽ, കെ. ഉമ്മുസൽമത്ത്, സുബൈദ, മോനിഷ പി.പി., അബ്ദുറഹിമാൻ പള്ളിയാളി, എം.വി. ഗൗരി, ടി.കെ. അബ്ദുട്ടി, പനകത്ത് സമദ് എന്നിവരും പഞ്ചായത്ത് സെക്രട്ടറി ആർ. വിവേക് രാജ്, അധ്യാപകരായ സമീറ പി.പി., പ്...



















