പഴയത് നൽകി പുതിയത് വാങ്ങാം; വലിച്ചെറിയൽ വിരുദ്ധ ദിനത്തിൽ ‘പെൻ ഡ്രൈവ്’ പദ്ധതിയുമായി വിദ്യാർത്ഥികൾ
തിരൂരങ്ങാടി: വലിച്ചെറിയൽ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി വാളക്കുളം കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വേറിട്ട മാതൃകയാകുന്നു. സ്കൂളിലെ ദേശീയ ഹരിതസേനയുടെയും ഫോറസ്ട്രി ക്ലബ്ബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 'പെൻ ഡ്രൈവ്' പ്രോഗ്രാമാണ് ശ്രദ്ധേയമായത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഓരോ 20 പഴയ പേനകൾക്കും പകരമായി ഒരു പുതിയ പേന സമ്മാനമായി നൽകുന്ന രീതിയിലാണ് ഈ പരിപാടി ക്രമീകരിച്ചിരുന്നത്. ഒറ്റ ദിവസം കൊണ്ട് പതിമൂവായിരത്തിലധികം ഉപയോഗശൂന്യമായ പേനകളാണ് വിദ്യാർത്ഥികൾ ശേഖരിച്ചത്. അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ മണ്ണിലുണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഇങ്ങനെ ശേഖരിച്ച പേനകൾ ശാസ...



















