Saturday, April 18News That Matters
Shadow

Month: January 2026

ഫറോക്കിൽ യുവതിയേയും പിഞ്ചുകുഞ്ഞിനേയും ഭർത്താവ് വീട്ടിൽ കയറ്റുന്നില്ലെന്ന് പരാതി

ഫറോക്കിൽ യുവതിയേയും പിഞ്ചുകുഞ്ഞിനേയും ഭർത്താവ് വീട്ടിൽ കയറ്റുന്നില്ലെന്ന് പരാതി

KOZHIKODE, LOCAL NEWS
കോഴിക്കോട്: ഫറോക്കിൽ യുവതിയേയും പിഞ്ചുകുഞ്ഞിനേയും ഭർത്താവ് വീട്ടിൽ കയറ്റുന്നില്ലെന്ന് പരാതി. ചേളാരി സ്വദേശിനിയായ ഹസീനയും മകനുമാണ് ഭർത്താവ് വീടുപൂട്ടി പോയതിനെത്തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി വീടിന്റെ വരാന്തയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. തന്റെ നിറം കുറവാണെന്നും വിദ്യാഭ്യാസ യോഗ്യത പോരെന്നും ആരോപിച്ചാണ് ഭർത്താവ് തന്നെ മാറ്റിനിർത്തുന്നതെന്ന് ഹസീന പറയുന്നു. 2018-ൽ വിവാഹിതരായ ഇവർക്കിടയിൽ, പെരുന്നാൾ ആഘോഷങ്ങൾക്കായി സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെ പിന്നീട് ഭർത്താവ് തിരികെ കൂട്ടിക്കൊണ്ടുപോയിരുന്നില്ല. ഇതിനിടയിൽ ഭർത്താവ് രണ്ടാമത് വിവാഹം കഴിക്കുകയും ആ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം മറ്റൊരു വീട്ടിൽ താമസിക്കുകയുമാണെന്ന് യുവതി വെളിപ്പെടുത്തി. തലാഖ് ചൊല്ലിയെന്ന് ഭർത്താവ് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ വിവാഹമോചനം നടന്നിട്ടില്ല. ഭർത്താവിനോടൊപ്പം താമസിക്കാൻ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചാണ് യുവത...
വലിയോറ കാളികടവ് സ്വദേശി കുഞ്ഞാലൻ അന്തരിച്ചു

വലിയോറ കാളികടവ് സ്വദേശി കുഞ്ഞാലൻ അന്തരിച്ചു

MARANAM
വലിയോറ: കാളികടവ് സ്വദേശി കുറുക്കൻ (തൂപ്പന്റെതൊടി) പരേതനായ മുഹമ്മദാജിയുടെ മകൻ കുഞ്ഞാലൻ അന്തരിച്ചു. പരേതയായ പാലശ്ശേരി ഇത്തിക്കൽ കദിയക്കുട്ടിയാണ് ഭാര്യ.മക്കൾ: മുഹമ്മദലി (ജിദ്ദ), റഹിയാനത്ത്. മരുമക്കൾ: ബഷീർ (തൂമ്പത്ത്, പറപ്പൂർ), നജ്മുന്നിസ (കുഴിപ്പുറം). സഹോദരൻ: കെ. ആലസ്സൻ ഹാജി. മയ്യിത്ത് നിസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് ഇരുകുളം ജുമാ മസ്ജിദിൽ നടക്കും....
താമരശ്ശേരിയിൽ യുവതി ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ

താമരശ്ശേരിയിൽ യുവതി ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ

CRIME NEWS
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിലെ അപ്പാർട്ട്‌മെന്റിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്‌ന (34) ആണ് മരിച്ചത്. കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഹസ്‌ന.​കഴിഞ്ഞ എട്ട് മാസത്തോളമായി പുതുപ്പാടി സ്വദേശിയായ ആദിൽ (29) എന്ന യുവാവിനൊപ്പമാണ് ഹസ്‌ന ഇവിടെ താമസിച്ചിരുന്നത്. വിവാഹമോചിതയായ ഹസ്‌നയ്ക്ക് ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുണ്ട്. ഇതിൽ 13 വയസ്സുള്ള മൂത്തമകൻ മാത്രമാണ് ഹസ്‌നയ്‌ക്കൊപ്പം താമസിച്ചിരുന്നത്. മറ്റ് രണ്ട് മക്കളെ കാണാൻ മുൻഭർത്താവ് അനുവദിക്കാത്തതിൽ ഹസ്‌ന വലിയ രീതിയിലുള്ള മനോവിഷമം അനുഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു.​ബുധനാഴ്ച രാവിലെ പത്ത് മണിയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ആദിൽ ഫ്ലാറ്റ് ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഹസ്‌നയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്...
പുതു വർഷാഘോഷം: നിയമ ലംഘകർക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

പുതു വർഷാഘോഷം: നിയമ ലംഘകർക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

KONDOTTY
കൊണ്ടോട്ടി: പുതു വർഷാഘോഷത്തോടനുബന്ധിച്ച് റോഡപകടങ്ങൾ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഇന്നലെ വിവിധയിടങ്ങളിൽ കർശന പരിശോധന നടത്തി. കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ പി. കെ. മുഹമ്മദ് ഷഫീഖ്, എ. കെ. മുസ്തഫ, കെ. സി. സൗരഭ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടന്നത്.​ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാൻ സാധ്യതയുള്ള ദേശീയ-സംസ്ഥാന പാതകൾക്ക് പുറമെ കൊണ്ടോട്ടി, എടവണ്ണപാറ, അരീക്കോട്, മൊറയൂർ, എയർപോർട്ട് പരിസരം, വിനോദകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിരുന്നു. പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനങ്ങളെ പിടികൂടാൻ ആധുനിക ക്യാമറകളും സംഘം ഉപയോഗിച്ചു.​മദ്യപിച്ചുള്ള വാഹനയാത്ര, മൊബൈൽ ഫോൺ ഉപയോഗം, അമിതവേഗത, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡിംഗ്, സിഗ്നൽ ലംഘനം എന്നിവയ്‌ക്കെതിരെ കർശന നടപടിയെടുത്തു. കൂടാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, അമിത ശബ്ദമുണ്ടാക്ക...
വേങ്ങര ടൗൺ പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്കിന് അൽ-ഐനിൽ സ്വീകരണം നൽകി

വേങ്ങര ടൗൺ പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്കിന് അൽ-ഐനിൽ സ്വീകരണം നൽകി

VENGARA
അൽ-ഐൻ: വേങ്ങര ടൗൺ പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്കിന് അൽ-ഐൻ വേങ്ങര കൂട്ടായ്മ സ്നേഹോഷ്മള സ്വീകരണം നൽകി. പുല്ലമ്പലവൻ ഷമീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രവാസി സമൂഹത്തിലെ നിരവധി പ്രമുഖർ സംബന്ധിച്ചു.​സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പൗരസമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നാട്ടിൽ നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിനുകളെക്കുറിച്ചും എം.കെ. റസാക്ക് വിശദീകരിച്ചു. പ്രവാസി കുടുംബങ്ങളിലെ വിദ്യാർത്ഥികളെയും യുവാക്കളെയും പ്രത്യേകമായി ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം യോഗത്തിൽ അദ്ദേഹം പറഞ്ഞു.​ ചടങ്ങിൽ റിയാസ് ചേറൂർ, ഷുക്കൂർ ആലിങ്കൽ, ഫർഹാൻ എ.കെ., ഷിബിലി കെ.എം., മുബാറക്ക് ബെൻസായി, ജലീൽ എട്ടുവീട്ടിൽ, എം.കെ. അഷ്റഫ്, ഗഫൂർ ബാവ, ഉണ്ണ്യാലുങ്ങൽ മാനു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു....

MTN NEWS CHANNEL