Saturday, April 18News That Matters
Shadow

Month: September 2025

മരണത്തിലെ ദുരൂഹത; ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പൊലീസ്, പോസ്റ്റ്‌മോര്‍ട്ടം നടത്തി

മരണത്തിലെ ദുരൂഹത; ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പൊലീസ്, പോസ്റ്റ്‌മോര്‍ട്ടം നടത്തി

KOZHIKODE, LOCAL NEWS
കോഴിക്കോട് വെള്ളയിൽ കോണാട് സ്വദേശി അസീമിന്‍റെ (40) അസ്വാഭാവിക മരണത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി പൊലീസ്. അസീമിന്‍റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ സിംന നൽകിയ പരാതിയിലാണ് വെള്ളയില്‍ പൊലിസ് ഖബർ തുറന്നു മൃതദേഹം പുറത്തെടുത്തത്. ആര്‍ഡിഒയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അസീമിന്‍റെ മരണം തലയിലെ ആന്തരിക രക്തസ്രാവം മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ പരിക്കുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ആറാം തിയ്യതിയാണ് അസീം മരിച്ചത്. തോപ്പയിൽ ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ നിന്ന് അസീമിൻറെ മൃതദേഹം പൊലീസ് പുറത്തെടുത്ത് റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിൻ്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിാണ് പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അസീമിന്‍റെ മരണത്തിൽ ദരൂഹതയില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു

KERALA NEWS
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ നിയമസഭാ സ്പീക്കറും എകെ ആന്‍റണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍ നാല് തവണ എംഎല്‍എയായിരുന്നു. നീണ്ട 13 വർഷമാണ് യുഡിഎഫിനെ പി പി തങ്കച്ചൻ എന്ന കൺവീനർ കെട്ടുറപ്പോടെ നയിച്ചത്. 2005-ൽ എ കെ ആൻറണിക്ക് പകരം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹം വഹിച്ചിരുന്ന യുഡിഎഫ് കൺവീനർ പദവി തങ്കച്ചൻ ഏറ്റെടുത്തത്. പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ വ്യാഴവട്ടകാലത്തിൽ കേന്ദ്ര കഥാപാത്രമായി പി പി തങ്കച്ചനുമുണ്ടായിരുന്നു. സ്പീക്കറായും മന്ത്രിയായും എംഎൽഎയുമായുള്ള ഭീർഘകാല അനുഭവസമ്പത്താണ് പക്വതയോടെയും സൗഹാർദത്തോടെയും യുഡിഎഫിനെ നയിക്കാൻ തങ്കച്ചന് കരുത്തായത്. റവ. ഫാദർ പൗലോസ് പൈനാടത്തിൻ്റെയും അ...
ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരൻ പിന്തുടര്‍ന്ന് പിടികൂടി

ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരൻ പിന്തുടര്‍ന്ന് പിടികൂടി

Accident
മലപ്പുറം: ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരൻ പിന്തുടര്‍ന്ന് പിടികൂടി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളത്ത് തിയറ്റര്‍ ജീവനക്കാരനായ കക്കിടിപ്പുറം സ്വദേശി അശോകനാണ് (45) പരിക്കേറ്റത്. സംസ്ഥാന പാതയില്‍ ചങ്ങരംകുളം സ്വകാര്യ ആശുപത്രിക്ക്‌ സമീപത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് അപകടം നടന്നത്. ചങ്ങരംകുളം ടൗണിൽ നിന്ന് തൃശൂര്‍ റോഡിലേക്ക് അമിത വേഗത്തില്‍ വന്ന കാര്‍ അശോകന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. സംഭവം കണ്ടുനിന്ന യുവാവ് ഉടൻ തൻ്റെ കാറിൽ പിന്തുടർന്നു. അപകട സ്ഥലത്ത് നിന്ന് അര കിലോമീറ്റർ ദൂരെ വച്ച് അപകടം വരുത്തിയ കാര്‍ തടഞ്ഞിട്ടു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ ചങ്ങരംകുളം പൊലീസ് നാട്ടിക സ്വദേശിയായ യുവാവിനെയും കാറും കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായി...
പുത്തൻ പറമ്പിൽ ബാലൻ അന്തരിച്ചു

പുത്തൻ പറമ്പിൽ ബാലൻ അന്തരിച്ചു

MARANAM
കോട്ടക്കൽ : വലിയപറമ്പ് സ്വദേശി പുത്തൻ പറമ്പിൽ ബാലൻ ( 72 ) അന്തരിച്ചു. ഭാര്യ : സീത , മക്കൾ : സിന്ദു , സുനിൽ , സുധീഷ് , മരുമക്കൾ : പരേതനായ വേണുഗോപാലൻ , സംഗീത , ആരതി കൃഷ്ണ. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പൊന്നാനി ഐവർമഠം ശ്‌മശാനത്തിൽ വലിയപറമ്പിൽ മരണപ്പെട്ട പി. ബാലന്‌ എ സി മിലാൻ ക്ലബ് അനുശോചനം രേഖപ്പെടുത്തി. അന്തരിച്ച പുത്തൻ പറമ്പിൽ ബാലൻ എ സി മിലാൻ ക്ലബ് പ്രസിഡണ്ട് ആയിരുന്നു. സാമൂഹ്യ - സാംസ്കാരിക രംഗത്ത് വലിയപറമ്പിനെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ് ബാലന്റെ നിര്യാണത്തോടെ സംഭവിച്ചതെന്ന് യോഗം വിലയിരുത്തി. പുതുക്കിടി നാസർ , സിയാഫി ബാബു , ഫാസിൽ വലിയപറമ്പ് , കറുത്തേമാട്ടിൽ അഷ്‌റഫ് , ഷാജഹാൻ പരുത്തിക്കുന്നൻ , അലി കോപ്പു , യൂസഫ് ബാവാത്ത്‌ തുടങ്ങിയവർ സംസാരിച്ചു...
കണ്ണൂരിൽ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചുകഴിച്ച രണ്ട് പേര്‍ പിടിയിൽ

കണ്ണൂരിൽ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചുകഴിച്ച രണ്ട് പേര്‍ പിടിയിൽ

KANNUR, LOCAL NEWS
കണ്ണൂരിൽ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചുകഴിച്ച രണ്ട് പേര്‍ പിടിയിൽ. കണ്ണൂർ പാണപ്പുഴയിലാണ് രണ്ടുപേര്‍ ചേർന്ന് പെരുമ്പാമ്പിനെ പിടികൂടി കൊന്ന് കറിവെച്ചുകഴിച്ചത്. മാതമംഗലം പാണപ്പുഴ സ്വദേശികളായ യു പ്രമോദ് (40), സി ബിനീഷ് (37) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. തളിപ്പറമ്പ് റെയിഞ്ച് ഓഫീസര്‍ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റെയിഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി പി രാജീവന്‍, എം വീണ, ഡ്രൈവര്‍ ആര്‍ കെ രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ 371-ാം നമ്പര്‍ വീട്ടുപരിസരത്ത് വെച്ച് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂള്‍ 1 ല്‍ പ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമ...
മര്‍ദന മുറകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് പൊലീസ് മേധാവി

മര്‍ദന മുറകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് പൊലീസ് മേധാവി

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് സജീവ ചര്‍ച്ചയായി നിലനില്‍ക്കുന്ന പൊലീസ് മര്‍ദനം സംബന്ധിച്ച ആക്ഷേപങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരന്‍. കസ്റ്റഡി മര്‍ദനം ഉള്‍പ്പെടെ കേരള പൊലീസിന്റെ ഇടപെടലുകള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി നിലപാട് വ്യക്തമാക്കുന്നത്. പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസ് സ്റ്റേഷനുകള്‍ സുരക്ഷിതമായ ഇടമാക്കിമാറ്റും. പൊലീസ് മര്‍ദനം സംബന്ധിച്ച ആരോപണങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അതിവേഗം നടപടി ഉണ്ടാകും എന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കുന്നു. കസ്റ്റഡി മര്‍ദനം സംബന്ധിച്ച ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം ഉണ്ടാകും. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടികള്‍ വൈകില്ല. നടപടി വൈകുന്നു എന്ന ആക്ഷേപങ്ങള്‍ പരിശോധിക്കും. പൊലീസിന് എതിരായ വിമര്‍ശനങ്ങള്‍ കൃത്യമായി പരിശോധിക്കും, മര്‍ദന മുറ...
സൗദിയില്‍ നിന്നും സ്വകാര്യ ആവശ്യത്തിനായി ബഹ്‌റൈനിലെത്തി, മലപ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

സൗദിയില്‍ നിന്നും സ്വകാര്യ ആവശ്യത്തിനായി ബഹ്‌റൈനിലെത്തി, മലപ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

GULF NEWS
സൗദിയില്‍ നിന്ന് സ്വകാര്യ ആവശ്യാർത്ഥം ബഹ്‌റൈനിലെത്തിയ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം എടപ്പാള്‍ കോക്കൂർ സ്വദേശി റിയാസുദ്ധീൻ ആണ് കുഴഞ്ഞുവീണ് മരിച്ചത്. 38 വയസായിരുന്നു. സ്വകാര്യ ആവശ്യാർത്ഥം ബഹ്‌റൈനിലെത്തിയതായിരുന്നു. റിയാസുദ്ധീന്റെ കുടുംബം സൗദിയിലാണ് താമസിക്കുന്നത്. ഭാര്യ: അമ്ബലത്തു വീട്ടില്‍ ഫാത്തിമ. മക്കള്‍: സമാൻ റിയാസ്, മുഹമ്മദ്‌ ഇസാൻ റിയാസ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ബഹ്‌റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്....
ലഹരി മരുന്ന് വില്‍പ്പന നടത്തിയതിന് ബുള്ളറ്റ് ലേഡി അറസ്റ്റില്‍

ലഹരി മരുന്ന് വില്‍പ്പന നടത്തിയതിന് ബുള്ളറ്റ് ലേഡി അറസ്റ്റില്‍

KANNUR, LOCAL NEWS
കണ്ണൂര്‍: ലഹരി മരുന്ന് വില്‍പ്പന നടത്തിയതിന് ബുള്ളറ്റ് ലേഡി എന്ന് അറിയപ്പെടുന്ന പയ്യന്നൂര്‍ സ്വദേശി നിഖിലയെ അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്ന് തളിപ്പറമ്പ് എക്‌സൈസ് സംഘമാണ് നിഖിലയെ പിടികൂടിയത്. ലഹരി കേസുകളില്‍ തുടര്‍ച്ചയായി ഉള്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്. നിഖിലയെ തിരുവനന്തപുരത്ത് എത്തിച്ച് അട്ടക്കുളങ്ങര വനിതാ ജയിലില്‍ കരുതല്‍ തടങ്കലിലാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ലഹരി മരുന്ന് വില്‍പ്പന നടത്തിയതിനു സംസ്ഥാനത്ത് ആദ്യമായാണ് യുവതിയെ കരുതല്‍ തടങ്കലിലാക്കുന്നത്. പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരം സ്ഥിരമായി ലഹരി മരുന്ന് കടത്തുന്നവരെ ആറു മാസം തടങ്കലില്‍ വയ്ക്കാം. ഈ വര്‍ഷം ഫെബ്രുവരിയില്‍ നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖിലയെ വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. 2023ല്‍ രണ്ടു കിലോ കഞ്ചാവുമായും നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റില്‍ പല സം...
യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

LOCAL NEWS, PALAKKAD
പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീരയാണ് മരിച്ചത്. ഇന്നലെ ഭര്‍ത്താവുമായി പിണങ്ങി മീര സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ ഭര്‍ത്താവ് അനൂപെത്തി തിരികെ കൊണ്ടുപോയിരുന്നു. പിന്നീടാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. അനൂപും മീരയും തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടായിരുന്നെന്നും അനൂപ് മീരയെ മര്‍ദിച്ചിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം അനൂപുമായി പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ അന്നുതന്നെ തിരികെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. പിറ്റേന്ന് രാവിലെ ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മീര ആത്മഹത്യ ചെയ്തുവെന്ന് വിളിച്ച് പറയുന്നത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ബന്ധുക...
പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: പാറശ്ശാല പെരുവിള പുല്ലൂർക്കോണത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലിനു രാജ് – ജതിജാ ദമ്പതികളുടെ മകളായ പാറശാല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി നയന (17) ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം മുറിയിൽ കതകടച്ചു കിടന്നതാണ്. രാവിലെ മുറിയിൽ അനക്കമൊന്നും കാണാത്തതിനാൽ വീട്ടുകാർ വാതിൽ കൊട്ടി വിളിച്ചെങ്കിലും തുറന്നില്ല. പിന്നാലെ വീട്ടുകാർ ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഇന്ന് ബന്ധുവിൻ്റെ വിവാഹം ആണെന്നതിനാൽ പുതിയ വസ്ത്രം ഉൾപ്പടെ വാങ്ങി ഒരുക്കത്തിലായിരുന്നെന്നും വീട്ടിലോ സ്കൂളിലോ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. വിരലടയാള വിദഗ്ദരടക്കം പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പാറശാല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു...
ലോക സാക്ഷരതാ ദിനാചരണവും അധ്യാപകരെ ആദരിക്കലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ലോക സാക്ഷരതാ ദിനാചരണവും അധ്യാപകരെ ആദരിക്കലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി : ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി നഗരസഭ കരുമ്പിൽ തുടർവിദ്യാ കേന്ദ്രത്തിൽ ലോക സാക്ഷരതാ ദിനാചരണവും അധ്യാപകരെ ആദരിക്കലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു കൊണ്ട് സെപ്റ്റംബർ എട്ടിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു ഹയർ സെക്കൻഡറി തുല്യതാ അധ്യാപകനായ പച്ചായി മൊയ്തീൻകുട്ടി മാഷ്, മുൻ തിരൂരങ്ങാടി ബ്ലോക്ക് പ്രേരക് ശ്രീധരൻ മാഷ് എന്നിവരെ ആദരിക്കുകയും ചെയ്തു ചടങ്ങിൽ ഹബീബ പി പി സിഡിഎസ് മെമ്പർ അധ്യക്ഷത വഹിച്ചു ,പ്രേരക് കാർത്തിയനി എം സ്വാഗതവും , അബ്ദുൽ റഹീം പൂക്കത്ത്, സുബൈർ പി പി, ഷൈനി പട്ടാളത്തിൽ, ഹഫ്സ കെ പി (പി എൽ വി) മൃദുല കെ പി കമ്മ്യൂണിറ്റി കൗൺസിലർ, റംലാബി പി , മുബഷിറ പി കെ,സമീറ സി എച്ച്, സമീറ പി കെ നന്ദിയും പറഞ്ഞു....
പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി പുതിയ സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി പുതിയ സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

VENGARA
പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി പുതിയ സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ശ്രീ പ്രമോദ് ശങ്കർ എം കെ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എ പി ഷീജിത്ത് സ്വാഗതം പറഞ്ഞ ഈ ചടങ്ങിന് സ്കൂൾ മാനേജർ ശ്രീ കെ മുഹമ്മദ് ശരീഫ് അധ്യക്ഷനായി. പ്രസ്തുത പരിപാടിയിൽ സ്കൂൾ ബസ് ജീവനക്കാരെ ആദരിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ഇ വി അബ്ദുൽ റസാക്ക്, സ്കൂൾ കോഡിനേറ്റർ കെ പ്രദീപൻ, സീനിയർ അസിസ്റ്റന്റ് കെ ടി അസൈൻ, PTA. എക്സിക്യൂട്ടീവ് മെമ്പർമാർ :അസ്‌കർ കാപ്പൻ, mta പ്രസിഡന്റ്: പ്രബിത എന്നിവർ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു....
സംസ്ഥാന പൊലീസ് മേധാവിയുടെ അഭിനന്ദനം

സംസ്ഥാന പൊലീസ് മേധാവിയുടെ അഭിനന്ദനം

MALAPPURAM
പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി പ്രവാസിയെ പ്രതികളുടെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ച്‌ പ്രതികളെ അറസ്റ്റ് ചെയ്ത മലപ്പുറം ജില്ലാ പൊ ലീസ്മേധാവി ആര്‍.വിശ്വനാഥി ന്റെ തൃ ത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്ര ശേഖരൻ അഭിനന്ദിച്ചു. ആര്‍.വിശ്വനാഥി നെ കൂടാതെ പെരിന്തല്‍മണ്ണ ഡിവൈ.എസ്. പി എ.പ്രേംജിത്ത് , കരുവാരകുണ്ട് ഇന്‍സ്പെക്ടര്‍ വി.എം.ജയന്‍, മേലാറ്റൂര്‍ ഇന്‍സ്പെക്ടര്‍ എ.സി.മനോജ്കുമാര്‍ ,മങ്കട ഇന്‍സ്പെക്ടര്‍ അശ്വിത്ത് എസ്. കാണ്‍മയില്‍, എന്നിവര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കമന്‍റേഷന്‍ പത്രവും മുപ്പതോളം വരുന്ന അന്വേഷണ സംഘത്തിലെ മറ്റുള്ളവര്‍ക്ക് അഭിനന്ദന പത്രവും സംസ്ഥാന പോലീസ് മേധാവി മലപ്പുറം ജില്ലാ പൊ ലീസ് ഓഫീസില്‍ വച്ച്‌ നേരിട്ട് വിതരണം ചെയ്ത് അഭിനന്ദനങ്ങള്‍ അറിയിച്ചു....
വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പീഡിപ്പിക്കുന്ന മണവാളൻ റിയാസ് പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പീഡിപ്പിക്കുന്ന മണവാളൻ റിയാസ് പിടിയില്‍

CRIME NEWS
വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പീഡിപ്പിക്കുകയും സമ്ബത്ത് കവരുന്നത് പതിവാക്കിയ ആളെ മലപ്പുറം പോത്ത് കല്ലില്‍ പൊലീസ് പിടികൂടി. മണവാളൻ റിയാസ്, മുജീബ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മലപ്പുറം എടപ്പറ്റ സ്വദേശി മുഹമ്മദ് റിയാസാണ് സ്ത്രീയുടെ പരാതിയില്‍ പൊലീസ് പിടിയിലായത്. സെപ്റ്റംബർ രണ്ടാം തീയതി പോത്തുകല്ല് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി മണവാളൻ റിയാസ് പിടിയിലായത്. വിധവകളേയും നിരാലംബരായ സ്ത്രീകളേയും ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ സ്വർണ്ണവും പണവും കവരുന്നതുമാണ് മണവാളന്‍റെ രീതി.ഇങ്ങനെ കിട്ടുന്ന പണമുപയോഗിച്ച്‌ ചെന്നൈ, വയനാട് എന്നിവിടങ്ങളില്‍ ആഢംബര ജീവിതമാണ് മുഹമ്മദ് റിയാസ് നയിച്ചിരുന്നത്. വയനാട് പനമരത്തുള്ള ഭാര്യയുടെ കൂടെ ഒളിവില്‍ താമസിക്കുന്നതിനിടെയിലാണ് പോത്തുകല്ല് പൊലീസ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലക്ക് പുറമേ പാലക്കാട്, കോഴിക്കോട്, വയനാട...
കീരി മൊയ്‌ദുകാക്ക  മരണപ്പെട്ടു

കീരി മൊയ്‌ദുകാക്ക മരണപ്പെട്ടു

MARANAM
വലിയോറ: പുത്തനങ്ങാടി പൂക്കുളം ബസാർ സ്വദേശി കീരി മൊയ്‌ദുകാക്ക (80) എന്നവർ മരണപെട്ടു. ഭാര്യ:ആച്ചു. മക്കൾ: പരേതനായ ലത്ത്വീഫ്, യൂനുസ് , ജലീൽ, സിദ്ദീഖ്, നുസൈബ, ജംഷീറ. മയ്യത്ത് നിസ്ക്കാരം ഇന്ന് ചൊവ്വ രാത്രി 10 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ നടക്കും.
യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

KOZHIKODE, LOCAL NEWS
കോഴിക്കോട് : യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ. രണ്ട് യുവതികളടക്കമാണ് പിടിയിലായത്. മാവേലിക്കര സ്വദേശി ഗൗരി നന്ദ(20), തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അൻസിന (28), ഭർത്താവ് മുഹമ്മദ്‌ അഫീഫ് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രാമനാട്ടുകര അഴിഞ്ഞിലം സ്വദേശിയായ 44 കാരന്റെ പരാതിയിലാണ് അറസ്റ്റ്. യുവാവുമായി സൌഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയതിനു ശേഷം അയാളെ നഗ്നനാക്കി ചിത്രങ്ങൾ എടുക്കുകയും പണം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്നായിരുന്നു ഭീഷണി. ഇത്തരത്തിൽ ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപയാണ് യുവാവിന്റെ കയ്യിൽ നിന്ന് സംഘം തട്ടിയെടുത്തത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവിനെ മടവൂർ വെള്ളാരം കുന്നുമ്മൽ ഉള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാ...
അച്ഛനമ്പലം വളപ്പിൽ സ്വദേശിനി കുഞ്ഞീമ്മതാത്ത മരണപ്പെട്ടു.

അച്ഛനമ്പലം വളപ്പിൽ സ്വദേശിനി കുഞ്ഞീമ്മതാത്ത മരണപ്പെട്ടു.

MARANAM
അച്ഛനമ്പലം വളപ്പിൽ സ്വദേശി പരേതനായ അയനിക്കാട്ട് മുഹമ്മദ്‌ എന്നവരുടെ ഭാര്യ കുഞ്ഞീമ്മതാത്ത മരണപ്പെട്ടു. മക്കൾ : മൊയ്‌ദീൻ, സൈദലവി, മജീദ് , കദീജ, ആയിഷ (LATE) മയ്യിത്ത് നമസ്ക്കാരം 5.30ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും.
കച്ചേരിപടി സ്വദേശി പാലശ്ശേരി മരക്കാർ ഹാജി മരണപ്പെട്ടു

കച്ചേരിപടി സ്വദേശി പാലശ്ശേരി മരക്കാർ ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര: കച്ചേരിപടി പാലശ്ശേരി മുഹമ്മദ്‌ എന്നവരുടെ മകൻ പാലശ്ശേരി മരക്കാർ ഹാജി മരണപ്പെട്ടു. മക്കൾ അലി അക്ബർ, ഷറഫുദ്ധീൻ, അൻവർ.മയ്യിത്ത് നമസ്ക്കാരം രാത്രി 9 മണിക്ക് തുമരത്തി പള്ളിയിൽ നടക്കും
എംഡിഎംഎയുമായി യുവ ഡോക്ടറെ ഡാൻസാഫ് സംഘം പിടികൂടി

എംഡിഎംഎയുമായി യുവ ഡോക്ടറെ ഡാൻസാഫ് സംഘം പിടികൂടി

ERANANKULAM, LOCAL NEWS
കൊച്ചിയിൽ എംഡിഎംഎയുമായി യുവ ഡോക്ടറെ ഡാൻസാഫ് സംഘം പിടികൂടി. വടക്കൻ പറവൂർ സ്വദേശി അംജദ് അഹസാൻ ആണ് പിടിയിലായത്. ഒരു ഗ്രാമിൽ താഴെ എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഉക്രൈനില്‍ എംബിബിഎസ് പഠനം പൂർത്തിയാക്കിയ അംജദ് എറണാകുളം ജനറൽ ആശുപത്രിയിൽ കോള്‍ സെന്‍ററില്‍ ജോലി ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലും ഇയാൾ നേരത്തെ ജോലി ചെയ്തിരുന്നു. സമാന സ്വഭാവമുളള കേസ് മുമ്പ് പാലാരിവട്ടം പൊലീസിലും ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു....
സാക്ഷരത യജ്ഞം ജീവിത തപസ്യയാക്കി കാർത്തിയാനി ടീച്ചർ

സാക്ഷരത യജ്ഞം ജീവിത തപസ്യയാക്കി കാർത്തിയാനി ടീച്ചർ

TIRURANGADI
തിരുരങ്ങാടി: തിരൂരങ്ങാടിയിലെ കാർത്തിയാനിക്ക് ലോക സാക്ഷരതാ ജീവിത തപസ്യയാണ് വ്യക്തികൾക്കും സമൂഹങ്ങൾക്കും സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ചും എല്ലാവർക്കും വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം നൽകാനാണ് ഈ ദിനം ആചരിക്കുന്നത്. 1966 ൽ 'യുനെസ്കോ യാണ് ദിനം പ്രഖ്യാപിച്ചത്' 1967 മുതൽ ഈ ദിനം ആഘോഷിക്കപ്പെട്ടു. ലോക സാക്ഷരത ദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യമെന്നത് സാക്ഷരത ഒരു മൗലികഅവകാശമാണ് എന്നത് ഓർമ്മിപ്പിക്കുക അതുപോലെ സുസ്ഥിരമായ സമൂഹങ്ങൾക്കും, നീതിക്കും, സമാധാനത്തിനും,സാക്ഷരത എത്രത്തോളം പ്രാധാന്യമാണെന്ന് ബോധ്യപ്പെടുത്തുക എന്നിവയാണ് ഈ ദിനത്തിൻറെ പ്രധാന ലക്ഷ്യങ്ങൾ.ലോകമെമ്പാടും സാക്ഷരത നിരക്ക് വർദ്ധിപ്പിക്കുവാനും നിരക്ഷരത ഇല്ലാതാക്കുവാനും ലോക സാക്ഷരതാ ദിനം ലക്ഷ്യമിടുന്നു. സാക്ഷരതാ ദിനം ജീവവായുവിനെക്കാൾ പ്രധാന്യമാണ് 26 വർഷത്തിലധികം സാക്ഷരത പ്രേരക്കായി പ്രവർത്തിച്ച കാർത്തിയാനി ടീച്ചർക്ക്. 19...

MTN NEWS CHANNEL