Friday, November 14News That Matters
Shadow

യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

കോഴിക്കോട് : യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ. രണ്ട് യുവതികളടക്കമാണ് പിടിയിലായത്. മാവേലിക്കര സ്വദേശി ഗൗരി നന്ദ(20), തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അൻസിന (28), ഭർത്താവ് മുഹമ്മദ്‌ അഫീഫ് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രാമനാട്ടുകര അഴിഞ്ഞിലം സ്വദേശിയായ 44 കാരന്റെ പരാതിയിലാണ് അറസ്റ്റ്. യുവാവുമായി സൌഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയതിനു ശേഷം അയാളെ നഗ്നനാക്കി ചിത്രങ്ങൾ എടുക്കുകയും പണം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്നായിരുന്നു ഭീഷണി. ഇത്തരത്തിൽ ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപയാണ് യുവാവിന്റെ കയ്യിൽ നിന്ന് സംഘം തട്ടിയെടുത്തത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവിനെ മടവൂർ വെള്ളാരം കുന്നുമ്മൽ ഉള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അന്‍സിനയേയും ഭര്‍ത്താവ് മുഹമ്മദ് അഫീഫിനേയും ട്രെയിന്‍ യാത്രയില്‍ വെച്ചാണ് മാവേലിക്കര സ്വദേശിയായ ഗൗരി നന്ദ പരിചയപ്പെടുന്നത്. പണമുണ്ടാക്കുന്ന വഴികളെക്കുറിച്ചുള്ള സംസാരം മൂവരേയും ഒരുമിപ്പിച്ചു. ഗൗരി നന്ദ സമൂഹ മാധ്യമം വഴി രണ്ടു ദിവസം മുമ്ബ് പരിചയപ്പെട്ട രാമനാട്ടുകര അഴിഞ്ഞിലം സ്വദേശിയെ ലക്ഷ്യമിട്ട് പദ്ധതി തയ്യാറാക്കി. യുവാവിനോട് അടുപ്പം സ്ഥാപിച്ചശേഷം മടവൂർ വെള്ളാരം കുന്നുമ്മൽ ഉള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി പണം തട്ടാനായിരുന്നു പദ്ധതി. സംശയമൊന്നും തോന്നാതിരുന്ന യുവാവ് ഗൗരിനന്ദ പറഞ്ഞതനുസരിച്ച്‌ വീട്ടിലെത്തിയപ്പോള്‍ മൂവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയ ശേഷം നഗ്നനാക്കി ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവാവിന്‍റെ ഫോണ്‍ തട്ടിപ്പറിച്ച്‌ ഗൂഗിള്‍പേ വഴി 1.35 ലക്ഷം രൂപ ആദ്യം തട്ടിയെടുത്തു. സുഹൃത്തിന്റെ ഗൂഗ്ൾ പേ വഴി പതിനായിരം രൂപയും തട്ടിയെടുത്തു. യുവാവിനെ വിട്ടയച്ചെങ്കിലും ഭീഷണി തുടര്‍ന്നു. നഗ്ന ഫോട്ടോകള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കുമെന്ന് പറഞ്ഞായിരുന്നു വീണ്ടും പണം ആവശ്യപ്പെട്ടത്. ഇതോടെ ഗതികെട്ട യുവാവ് കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവരേയും കോഴിക്കോട് നഗരത്തില്‍ വെച്ച്‌ പിടികൂടിയത്. യുവാവിന്‍റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മാനാഞ്ചിറ ഭാഗത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.

Comments (0)

Your email address will not be published. Required fields are marked *

MTN NEWS CHANNEL