Saturday, April 18News That Matters
Shadow

Month: September 2025

ട്രയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്: ചാർജിലിടുന്ന മൊബൈൽ ഫോൺ നോട്ടമിടും, കണ്ണൊന്ന് തെറ്റിയാൽ മോഷണം; 2 ഫോണുകളുമായി പ്രതി പിടിയിൽ

ട്രയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്: ചാർജിലിടുന്ന മൊബൈൽ ഫോൺ നോട്ടമിടും, കണ്ണൊന്ന് തെറ്റിയാൽ മോഷണം; 2 ഫോണുകളുമായി പ്രതി പിടിയിൽ

ERANANKULAM, LOCAL NEWS
കൊച്ചി: ട്രയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്, റെയിൽവേ സ്റ്റേഷനുകളിൽ വിലയേറിയ മൊബൈൽ ഫോണുകൾ ചാർജിൽ ഇടുമ്പോൾ ജാഗ്രത. കണ്ണൊന്ന് തെറ്റിയാൽ മൊബൈലിന്‍റെ പൊടിപോലും കിട്ടില്ല. പ്ലാറ്റ്ഫോമുകളിൽ മൊബൈൽ ഫോണുകൾ ചാർജിൽ ഇടുന്നതും നോക്കി തക്കം പാർത്തു കള്ളന്മാർ ഉണ്ടെന്നും ജാഗ്രത വേണമെന്നും റെയിൽവെ പൊലീസ്.  ഇത്തരത്തിൽ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കള്ളനെ ആർപിഎഫ് സ്ക്വാഡ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി. തിരുവനന്തപുരം തിരുമല സ്വദേശിയായ ജോസഫ്. എ ആണ് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. ഇന്ന് പുലർച്ചെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആണ് മോഷണ ശ്രമത്തിനിടെ ജോസഫിനെ പൊലീസ് കൈയ്യോടെ പിടികൂടിയത്. പ്ലാറ്റ് ഫോമിൽ ചാർജ് ചെയ്തുകൊണ്ടിരുന്ന തിരുവനന്തപുരം സ്വദേശിയുടെ മൊബൈൽ ഫോണാണ് ജോസഫ് അറസ്റ്റ് ചെയ്തത്. ഫോൺ നഷ്ടപ്പെട്ടതറിഞ്ഞ് തിരുവനന്തപുരം സ്വദേശി റെയിൽവേ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ആർപിഎഫ് സ്പെഷ്യൽ സ്‌ക...
എം.വി.ഡി. ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജിയിൽ പരിശീലനം നൽകി

എം.വി.ഡി. ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജിയിൽ പരിശീലനം നൽകി

MALAPPURAM
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ ടെക്‌നോളജിയിൽ പരിശീലനം നൽകി. പരിശീലനത്തിന്റെ ഉദ്ഘാടനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്‌ തവനൂർ സെന്റർ ഹെഡ് എം.വൈഷ്ണവ് നിർവഹിച്ചു. ട്രെയിനർ യാഹ്യ മാലിക് പരിശീലനത്തിന് നേതൃത്വം നൽകി. ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തന രീതികൾ,സുരക്ഷ മാനദണ്ഡങ്ങൾ,ബാറ്ററി ടെക്നോളജി, ചാർജിംഗ് സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിലാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത്.അസാപ് കേരളയുടെ നേതൃത്വത്തിൽ പുതിയ തലമുറയുടെ ഗതാഗത സാങ്കേതിക വിദ്യകൾ ഉദ്യോഗസ്ഥർക്കിടയിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്....
അമ്പലവൻ കാരാട്ട്  ഇബ്രാഹിംകുട്ടി മരണപ്പെട്ടു

അമ്പലവൻ കാരാട്ട് ഇബ്രാഹിംകുട്ടി മരണപ്പെട്ടു

MARANAM
പറപ്പൂർ: പാലാണി അമ്പലവൻ കാരാട്ട് ഇബ്രാഹിംകുട്ടി എന്ന ബാവ 47 അന്തരിച്ചു. പറപ്പൂർ സർവീസ് ബാങ്ക് പാലാണി ശാഖയിലെ നിക്ഷേപ പിരിവുകാരനാണ്. വാർഡ് മുസ്ലിം ലീഗ് ട്രഷറർ, സിറാജുൽ ഹുദ മദ്രസ്സ കമ്മറ്റി, ഹരിത ചാരിറ്റി സെൽ എന്നിവയുടെ ഭാരവാഹിയാണ്. പിതാവ് പരേതനായ മുഹമ്മദ് മുസ്ലിയാർ, മാതാവ്: ഖദീജ.ഭാര്യ: മസ്റൂറ പൂവിൽ, മക്കൾ: മുഹമ്മദ് നബീൽ, മുഹമ്മദ് നിദിൽ,നിഹ് ന.സഹോദരി: ഫാത്തിമ. ഖബറടക്കം 15/09/24 (തിങ്കൾ) രാവിലെ 8 മണിക്ക് പാലാണി ജുമാ മസ്ജിദിൽ....
കോട്ടയിൽ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു

കോട്ടയിൽ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര: ചേറൂർ മിനി റോഡ് അത്താണികുണ്ട് സ്വദേശി കോട്ടയിൽ അലവി കുട്ടി മാസ്റ്റർ എന്നവരുടെ മകൻ വേങ്ങര ടൗൺ പുത്തൻപള്ളി ജനറൽ സെക്രട്ടറി കോട്ടയിൽ മൊയ്‌ദീൻ കുട്ടി ഹാജി (72) എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം രാവിലെ 9 മണിക്ക് വേങ്ങര ടൗൺ പുത്തൻപള്ളിയിൽ നടക്കും.
ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലറടിച്ചു; യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലറടിച്ചു; യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം

LOCAL NEWS, PATHANAMTHITTA
പത്തനംതിട്ട കോയിപ്രം ആന്താലിമണ്ണില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദനം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് പറയുന്നു. കൂടുതല്‍ പീഡിപ്പിച്ചത് രശ്മിയാണെന്നും ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചത് രശ്മിയാണെന്നും നഖത്തില്‍ മുട്ടുസൂചി തറച്ചും പീഡിപ്പിച്ചെന്നും റാന്നി സ്വദേശി പറഞ്ഞു. 'കമ്പികൊണ്ട് തുടരെ അടിച്ചു. ഇതിനിടെ മുറിവില്‍ മുളക് സ്‌പ്രേ ചെയ്തു. ദേഹമാസകലം ഗുരുതര പരിക്കുകളാണുള്ളത്. മര്‍ദനത്തില്‍ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിന് പൊട്ടലുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മര്‍ദിച്ചത്. മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല.' 'വീട്ടിലേക്ക് പോയത് പരിചയത്തിന്റെ പുറത്താണ്. ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു കയറ്റി. കൊല്...
നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു  വീട്ടമ്മ മരിച്ചു

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു വീട്ടമ്മ മരിച്ചു

Accident
നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. പാലക്കാട് അലനെല്ലൂർ സ്കൂള്‍പടിയിലാണ് ദാരുണമായ അപകടം നടന്നത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സലീന (40) ആണ് മരിച്ചത്. മലപ്പുറം മേലാറ്റൂർ കിഴക്കുംപുറം സ്വദേശിയാണ് സലീന. അപകടത്തില്‍ സലീനയുടെ തലയ്ക്കാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ച സലീനയുടെ മകൻ മുഹമ്മദ് ഷമ്മാസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.സലീനയും മകനും ബന്ധുവീട്ടില്‍ പോയി തിരിച്ച്‌ സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. യാത്രയ്ക്കിടെ ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്‍റെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. അപകടത്തില്‍ സലീനയ്ക്ക് ഗുരുതരമായ പരിക്കാണ് പറ്റിയത്. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസമായി ഇവര്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എഴ് മണിക്കാണ് മരണം സംഭവിച...
കൊട്ടേക്കാട്ട് അൻവർ മരണപ്പെട്ടു

കൊട്ടേക്കാട്ട് അൻവർ മരണപ്പെട്ടു

MARANAM
വേങ്ങര താഴെ അങ്ങാടി മാട്ടിൽ കരുവേപ്പിൽ കുണ്ട് സ്വദേശി പരേതനായ കൊട്ടേക്കാട്ട് അബ്ദുറഹ്മാനാജി (ഇപ്പു) എന്നവരുടെ മകൻ കൊട്ടേക്കാട്ട് അൻവർ മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് മാട്ടിൽ പള്ളിയിൽ നടക്കും.
ആം ആദ്‌മി തിരൂരങ്ങാടി മണ്ഡലം പോലീസ് സ്റ്റേഷനുകൾക്ക് മുൻപിൽ നിൽപ്പുസമരം നടത്തി

ആം ആദ്‌മി തിരൂരങ്ങാടി മണ്ഡലം പോലീസ് സ്റ്റേഷനുകൾക്ക് മുൻപിൽ നിൽപ്പുസമരം നടത്തി

TIRURANGADI
തിരൂരങ്ങാടി : സാധാരണക്കാരായ പൊതുജനങ്ങൾക്കെതിരെ പോലീസ്സ്റ്റേഷനുകളിൽ നടക്കുന്ന ക്രൂര പീഡനങ്ങൾ ഇല്ലാതാക്കാൻ ആന്റ്റി ടോർച്ചർ ലോ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനതല പ്രതിഷേധ പോസ്റ്റർ കാംപയിന്റെ ഭാഗമായി ആം ആദ്‌മി തിരൂരങ്ങാടി മണ്ഡലം പാർട്ടി പ്രവർത്തകർ തിരൂരങ്ങാടി, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകൾക്ക് മുൻപിൽ നിൽപ്പുസമരം നടത്തി. മലപ്പുറം ജില്ലാ സെക്രട്ടറി ഷമീം ഹംസ പി ഓ, തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് സാദിഖ് തെയ്യാല, ഫൈസൽ ചെമ്മാട്, ഫിറോസ് പരപ്പനങ്ങാടി, അബ്ദുൽ റഹീം പരപ്പനങ്ങാടി തുടങ്ങിയവർ പങ്കെടുത്തു....
ഹൃദയാഘാതം: കൊണ്ടോട്ടി സ്വദേശി സലാലയില്‍ നിര്യാതനായി

ഹൃദയാഘാതം: കൊണ്ടോട്ടി സ്വദേശി സലാലയില്‍ നിര്യാതനായി

GULF NEWS
ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ഒമാനിലെ സലാലയില്‍ നിര്യാതനായി. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ചെറുകുന്നൻ വീട്ടില്‍ ഫസലു റഹ്‌മാനാ(31)ണ് നിര്യാതനായത്. അഞ്ചാം നമ്ബറിലെ താമസ സ്ഥലത്ത് വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മൂന്ന് വർഷമായി സലാലയിലെ മീഡിയ സ്റ്റോർ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ആറ് മാസം മുമ്ബാണ് വിവാഹിതനായത്. ഭാര്യ റിസ്‌വാന തസ്നി. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി സലാല ഭാരവാഹികള്‍ അറിയിച്ചു. പിതാവ്: കുഞ്ഞറമു. മാതാവ് ആയിശ. മസ്‌കത്തില്‍ ജോലി ചെയ്യുന്ന സഹോദരൻ റാഫി സലാലയില്‍ എത്തിയിട്ടുണ്ട്....
ജയിലിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ജയിലിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

CRIME NEWS
തവനൂർ സെൻട്രല്‍ ജയിലിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസി. പ്രിസണ്‍ ഓഫീസർ എസ്‌ ബർഷത്ത് ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി.
അമീബിക് മസ്തിഷ്‌ക ജ്വരം കരുതലും ജാഗ്രതയും അനിവാര്യം

അമീബിക് മസ്തിഷ്‌ക ജ്വരം കരുതലും ജാഗ്രതയും അനിവാര്യം

Health & Tips
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണത്തിലെ വർദ്ധന ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ഒരു മാസത്തിനിടെ രോഗം ബാധിച്ച്‌ സംസ്ഥാനത്ത് ആറുപേരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന മലപ്പുറം ചേലേമ്ബ്ര സ്വദേശി ചാലിപ്പറമ്ബ് മണ്ണാറക്കല്‍ ഷാജി(44)യുടെ മരണമാണ് അവസാനത്തേത്. ഈ വർഷം രോഗം ബാധിച്ച്‌ 16 പേരാണ് മരിച്ചത്. കഴിഞ്ഞവർഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ എട്ടുപേരാണ് മരിച്ചത്. മാത്രമല്ല, 38 പേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു. വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച്‌ രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും കേസുകളുടെ എണ്ണത്തിലെ വർദ്ധനവിന് കാരണമാവുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതിരോധനടപടികള്‍ ശക്തം രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് പ്രതിരോധ പ്രവർത...
യുവതിയെയും സഹോദരനെയും ആക്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

യുവതിയെയും സഹോദരനെയും ആക്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

MALAPPURAM
ജോലി കഴിഞ്ഞ് രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയും അവരുടെ സഹോദരനെയും ആക്രമിച്ച കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ അമല്‍ (26), അഖില്‍ (30), ഫസല്‍ റഹ്‌മാൻ (29) എന്നിവരെയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് കാവുങ്ങല്‍ ബൈപ്പാസ് റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും സഹോദരനെയും പ്രതികള്‍ തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. വഴിയില്‍ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിനിടെ യുവതിയുടെ മുഖത്ത് അടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു....
വില്‍പനക്കായി സൂക്ഷിച്ചിരുന്ന MDMA യുമായി മൂന്നംഗ സംഘത്തെ പിടികൂടി

വില്‍പനക്കായി സൂക്ഷിച്ചിരുന്ന MDMA യുമായി മൂന്നംഗ സംഘത്തെ പിടികൂടി

MALAPPURAM
വില്‍പനക്കായി സൂക്ഷിച്ചിരുന്ന എം. ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘത്തെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കല്‍ ഫൈസല്‍ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അ ഹമ്മദ് കബീര്‍ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീല്‍ (36) എന്നിവരാണ് അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘത്തിന്റെ നേതൃത്വത്തില്‍ കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് സംഘത്തെ പി ടികൂടിയത്. സംഘത്തില്‍ നിന്ന് 50 ഗ്രാമോളം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ഇലക്‌ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാര്‍ എന്നിവ പിടിച്ചെടുത്തു. നേരത്തെ വിദേശത്തേക്ക് ലഹരി വസ്തു കടത്തുന്നതിനിടെ ഖത്തറില്‍ നിന്നും പിടിയിലായി അഞ്ച് വര്‍ഷം ഖത്തര്‍ ജയിലില്‍ ശിക്ഷയനുഭവിച്ച പ്രതികള്‍ രണ്ട് വര്‍ഷം മുമ...
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ പാലക്കാട്ട് വീട്ടില്‍ സൈനുദ്ദീനെ(42)യാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചില്‍ വച്ച്‌ പരിചയപ്പെട്ട പ്രായ പൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലോഡ്‌ജിലെത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ പീഡനത്തിന് ഇരയായ കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയോടെ സൈനുദ്ദീൻ കോഴിക്കോട് ബീച്ചില്‍ എത്തിയിരുന്നു. ഇവിടെ വച്ച്‌ കാസര്‍കോട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പരിചയപ്പെട്ടു. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, കുട്ടിയെ ഒപ്പം കൂട്ടി കാറില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് ലൈംഗികാതിക്രമം നടത്തിയത്. കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. നിര...
അച്ഛനമ്പലം കൂർക്കപറമ്പിൽ താമസിക്കുന്ന കൊറ്റൻ മരണപ്പെട്ടു.

അച്ഛനമ്പലം കൂർക്കപറമ്പിൽ താമസിക്കുന്ന കൊറ്റൻ മരണപ്പെട്ടു.

MARANAM
കണ്ണമംഗലം: അച്ഛനമ്പലം കൂർക്കപറമ്പിൽ താമസിക്കുന്ന കൊറ്റൻ (75) എന്നവർ മരണപ്പെട്ടു. മക്കൾ: സുബ്രഹ്മണ്യൻ (കേരള ഗ്രാമീൺ ബാങ്ക് അച്ഛനമ്പലം), ബാലകൃഷ്ണൻ (ഇലക്ട്രീഷ്യൻ), രാജ്മോഹൻ(ഷാജി) (CPIM അച്ഛനമ്പലം ബ്രാഞ്ച് സെക്രട്ടറി), സുനിൽ (DYFI കണ്ണമംഗലം മേഖല സെക്രട്ടറി). സംസ്ക്കാരം നാളെ രാവിലെ 9.00 മണിക്ക് നടക്കും
അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.

അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.

Accident
കോഴിക്കോട് : തിരുവമ്പാടി അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.കൂരാച്ചുണ്ട് കൂട്ടാലിട പാത്തിപ്പാറ കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഓടെയാണ് അപകടം നടന്നത്. രണ്ടുപേർ ഒന്നിച്ചാണ് ഇവിടെ എത്തിയത്. മൃതദേഹം പുറത്തെടുത്ത് തുടർ നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി....
പിഎസ്എംഓ കോളേജ് വിദ്യാർത്ഥി യൂണിയൻ മാഗസിൻ പ്രകാശനവും മൊമന്റോ വിതരണവും സംഘടിപ്പിച്ചു

പിഎസ്എംഓ കോളേജ് വിദ്യാർത്ഥി യൂണിയൻ മാഗസിൻ പ്രകാശനവും മൊമന്റോ വിതരണവും സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: പിഎസ്എംഓ കോളേജ് വിദ്യാർത്ഥി യൂണിയൻ 2024-25 വർഷത്തെ കോളേജ് മാഗസിൻ്റെ പ്രകാശനവും മൊമന്റോ വിതരണവും നടന്നു. യൂണിയൻ ചെയർമാൻ മുഹമ്മദ് ഷാമിൽ വി അദ്ധ്യക്ഷനായി കോളേജ് മാനേജർ എം.കെ ബാവ മാനേജേറിയൽ അഡ്രസ്സും, പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. നിസാമുദ്ദീൻ പ്രിൻസിപ്പൽ അഡ്രസ്സും നൽകി. ചടങ്ങിലെ മുഖ്യാതിഥി, ന്യൂസ് എഡിറ്ററായ വി.എസ് രഞ്ജിത്ത് ഒപ്പരി മാഗസിൻ്റെ പ്രകാശന കർമ്മം നിർവഹിച്ചു. മാഗസിൻ്റെ ചീഫ് എഡിറ്ററായ പ്രിൻസിപ്പൽ ഡോ. അസീസ് കെ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ആർട്സ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഷെരീഫ് പി.കെ, യൂണിയൻ അഡ്വൈസർ എം.പി. ബാസിം, സ്റ്റാഫ് ക്ലബ് പ്രസിഡൻ്റ് അബ്ദുൽ സമദ്, സൂപ്രണ്ടന്റ് മുജീബ് റഹ്മാൻ കാരി, മാഗസിൻ കമ്മിറ്റി മെമ്പർ ഷഫീൻ എം.പി എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥി എഡിറ്ററായ അഹമ്മദ് നിഹാൽ സ്വാഗതവും യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഫവാസ് കെ നന്ദിയും പറഞ്ഞു...
ചെവിടിക്കുന്നൻ മുഹമ്മദ്‌ നിഷാജ് മരണപ്പെട്ടു

ചെവിടിക്കുന്നൻ മുഹമ്മദ്‌ നിഷാജ് മരണപ്പെട്ടു

MARANAM
കണ്ണമംഗലം: എരണിപ്പടി സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി ഡൽഹി വസീറാബാദിലുണ്ടായ വാഹനപകടത്തിൽ മരിച്ചു. ഡൽ ഹി യൂനിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രഫൊസർ എരണിപ്പടി നാലുകണ്ടത്തെ ചെവിടി കുന്നൻ റഷീദിൻ്റെ മകൻ നിഷാജ് 17 ആണ് മരിച്ചത്. കുടുംബം പിതാവിനൊപ്പം ഡൽഹിയിലായിരുന്നു താമസം. മാതാവ് : സാബിറ, സഹോദരി മിസ്ബ. മൃതദേഹം ശനി രാവിലെ 8 ന് വിമാന മാർഗ്ഗം നെടുമ്പാശ്ശേരിയിലത്തിച്ച് 2 മണിയോടെ കണ്ണമംഗലം എടക്കാപറമ്പ് ജുമാമസ്ജിദിൽ കബറടക്കും...
മണല്‍ കടത്ത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമം

മണല്‍ കടത്ത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമം

MALAPPURAM
തിരൂരില്‍ മണല്‍ കടത്ത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമം. ജൂനിയർ എസ്‌ഐയെയും സിവില്‍ പൊലീസ് ഓഫീസറേയുമാണ് ലോറി ഇടിപ്പിക്കാൻ ശ്രമിച്ചത്.മണല്‍ കടത്ത് സംഘത്തെ പൊലീസ് പിന്നീട് പിടികൂടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോറി ഡ്രൈവർ ആനപ്പടി മങ്ങോട്ട് സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണല്‍ കടത്ത് പിടികൂടാനായി സിവില്‍ ഡ്രെസ്സില്‍ പരിശോധന നടത്തുകയായിരുന്നു പൊലീസ്. ഈ സമയം മണലുമായി വന്ന ലോറിയുമായി സുഹൈല്‍ നിർത്താതെ പോവുകയായിരുന്നു. പിന്നാലെ ബൈക്കില്‍ എത്തിയ പൊലീസുകാരെ സുഹൈല്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു....
പള്ളിയിൽ മോഷണശ്രമം  വേങ്ങര സ്വദേശി പിടിയിൽ

പള്ളിയിൽ മോഷണശ്രമം വേങ്ങര സ്വദേശി പിടിയിൽ

VENGARA
തിരൂരങ്ങാടി: തിരൂരങ്ങാടി ചന്തപ്പടി തറമ്മൽ പള്ളിയിലെ ഇമാമിൻെറയും സ്ത്രീകളുടെ നിസ്കാരമുറിയുടേയും പൂട്ടു പൊളിച്ച് അകത്തു കടന്ന് മോഷണ ശ്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര നെടുംപറമ്പ് സ്വദേശി വള്ളിക്കാടൻ ജുറൈജ് 28 നെ യാണ് തിരുരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്, കഴിഞ്ഞ മാസം 30 നാണ്സംഭവം നടന്നത്. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്, തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പ്രദീപ് കുമാറിൻെറ നേതൃതൃത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ എ ഡി വിൻസെൻറ്, രാജേഷ് കെ, സിപിഒ മാരായ അനീഷ് ബാബു, മുഹമ്മദ് റഫീഖ്, എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വേങ്ങര, തേഞ്ഞിപ്പാലം,കോഴിക്കോട്,പരപ്പനങ്ങാടി, തലശ്ശേരി എന്നി പോലീസ് സ്റ്റേഷനുകളിൽ കളവ് കേസ് കഞ്ചാവ് കേസുൾപ്പെടെ 10 കേസ്സുകൾ നിലവിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു, പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയ...

MTN NEWS CHANNEL