വേങ്ങര: വലിയോറ ആയിഷബാദ് സ്വദേശി പരേതനായ ഇസ്മായിൽ ഹാജി എന്നവരുടെ മകൻ കൊല്ലാംതൊടി മുഹമ്മദാജി (94) എന്നവർ മരണപ്പെട്ടു. മക്കൾ:ഇസ്മായിൽ ഹാജി,സൈദലവി(Late), മജീദ്, അബ്ദു റഹീം, കദിയാമു, സുലൈഖ, ശരീഫ. മരുമക്കൾ: അബ്ദു റഹ്മാൻ, സൈദു ഹാജി (Late), മൂഹമ്മദ് കുട്ടി. ജനാസ നമസ്കാരം 3 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടക്കും...
വേങ്ങര : 50വർഷം പിന്നിട്ട വേങ്ങരയിലെ കലാസാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം കു പൊ പാ കുറ്റാളൂർ മൂന്ന് മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു തലമുറ സംഗമം, കിഡ്നി ടെസ്റ്റടക്കമുള്ള വിവിധങ്ങളായ മെഡിക്കൽ ക്യാമ്പുകൾ, വടംവലി, പഞ്ചഗുസ്തി, ഫുട്ബോൾ, വോളിബാൾ തുടങ്ങിയ കലാകായിക മത്സരങ്ങൾ, രചന മത്സരങ്ങൾ, പ്രതിഭകളെ ആദരിക്കൽ,മാരകരോഗികൾക്കുള്ള സഹായം തുടങ്ങിയ പരിപാടികൾടെയാണ് ഗോൾഡൻ ജൂബിലിആഘോഷിക്കുന്നത്കുറ്റാളൂർ പൂക്കോയതങ്ങൾ സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ പി പി ബദറുവിന്റെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ KK കുഞ്ഞിമുഹമ്മദ്, യുസുഫ് കുറ്റാളൂർ, ഹകീം തുപ്പിലിക്കാട്ട്, അജയൻ, പി പി സൈദലവി,വേലായുധൻ ഉണ്ണിയാലുക്കൽ,കെ പി മമ്മുദു, അജയൻ, ശരീഫ് തുപ്പിലിക്കാട്ട്, പനക്കൻ അബു, ഹസ്സൈനാർ കുറ്റാളൂർ, അൻവർ എ കെ,സുബൈർ പറമ്പത്ത്,ഷിനോജ് വി പി,ഷഫീക് ഡോൾബി, ഷക്കീല അത്തോളി, ഹാജറ, റഹിയാനത് തുടങ്ങിയവർ ...
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിലാണ് അപകടം. പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആളില്ലാ ലെവല്‍ ക്രോസില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കടലൂര്‍ ചെമ്മന്‍കുപ്പത്ത് ആചാര്യ എന്ന സ്വകാര്യ സ്‌കൂളിന്റെ വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. ലെവല്‍ക്രോസ് കടന്ന് സ്‌കൂള്‍ ബസ് പോകുമ്ബോഴാണ് അമിത വേഗതയിലെത്തിയ ട്രെയിന്‍ ഇടിച്ചത്. ചെന്നൈയില്‍ നിന്നും തിരുച്ചെന്തൂരിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് ബസിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് ദൂരേക്ക് തെറിച്ചുപോയിരുന്നു. പരിക്കേറ്റവരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
സൂംബ വിവാദത്തില്‍ അധ്യാപകന്‍ ടി കെ അഷ്‌റഫിനെ സസ്പെന്‍ഡ് ചെയ്ത സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി ഹൈക്കോടതി റദ്ദാക്കി. സംഭവത്തില്‍ അധ്യാപകന്റെ വിശദീകരണം കേള്‍ക്കേണ്ടതുണ്ടെന്നും നടപടി പുനപ്പരിശോധിക്കണമെന്നും മാനേജ്‌മെന്റിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.തന്റെ ഭാഗം കേള്‍ക്കാതെയാണ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചതെന്ന് അഷ്റഫ് കോടതിയെ ബോധിപ്പിച്ചിരുന്നു. മെമ്മോ നല്‍കിയതിന്റെ പിറ്റേ ദിവസം തന്നെ നടപടിയെടുത്തുവെന്നും അഷ്‌റഫിന്റെ വാദം കേട്ടില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു.സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബക്കെതിരെ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്റഫ് എഫ് ബിയില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച്, അഷ്റഫിനെതിരെ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. തുടര്‍ന...
നിലമ്പൂർ മൈലാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം യുവാവ് മരണപ്പെട്ടു എരുമമുണ്ട നമ്പൂരിപ്പൊട്ടി സ്വദേശി വെള്ളാരമ്പാറ അബ്ദുൽ നാസർ മകൻ ആമീൻ അസ്‌ലം (20) വയസ്സ് എന്നയാളാണ് മരണപ്പെട്ടത്. മൃതദേഹം നിലമ്പൂർ ഗവ ജില്ലാ ആശുപത്രിയിൽ. അസ്‌ലം ചന്തക്കുന്ന് ജാം ജൂം സൂപ്പർ മാർക്കറ്റിലെ സ്റ്റാഫാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം KL 02 AU 2216 എന്ന കാർ നിർത്താതെ പോയെങ്കിലും നാട്ടുകാർ പിടികൂടിയതായി വിവരം...
അടുത്ത വർഷത്തെ- ഹജ്ജ് 2026-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി് അറിയിച്ചിട്ടുണ്ട്. പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://www.hajcommittee.gov.in എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. “HajSuvidha” മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണ്. അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കായി കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉടനെ പ്രസിദ്ധീകരിക്കും. ഹജ്ജ്-2026നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. മാർഗ്ഗനിർദ്ദേശങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്.• അപേക്ഷകർക്ക് 31-12-2026 വരെയെങ്കിലും കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കേണ്ടതാണ്.• പുതിയ പാസ്‌പോർട്ടിന് അപേക്ഷ സമർപ്പിക്കുന്നവ...
ഇടുക്കി: കട്ടപ്പനയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത് മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. തങ്കമണി പാലോളിൽ, ബിനീതയെയാണ് എറണാകുളത്ത് നിന്ന് അറസ്റ്റിലായത്. 2006ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയം വച്ചു 25000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. 2006-ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 19 വർഷമായി പൊലീസിനെ കബളിപ്പിച്ച് വിവിധ സ്‌ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇടുക്കി ഡിസിആർബി ഡി വൈ എസ് പി കെ ആർ ബിജുവിന്‍റെയും കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്‍റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം, എറണാകുളം നെടുമ്പാശ്ശേരിക്കടുത്തുള്ള കാരകുന്നത്തുനിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്....
കോട്ടയം: പാണംപടിയിൽ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. പാണംപടി കലയംകേരിൽ നിസാനി (53) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടി വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
വേങ്ങര : കണ്ണമംഗലം കൊറ്റശ്ശേരിപുറായ സ്വദേശിയും GMLPS എടക്കാപറമ്പ് മുൻ പ്രധാന അദ്ധ്യാപകൻ, അച്ചനമ്പലം GMUP സ്കൂളിൽ അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുള്ള കെ വി ഖാദർ മാസ്റ്റർ എന്നവർ മരണപ്പെട്ടു. ഭാര്യ: മറിയുമ്മ, മക്കൾ: ഷബീറലി, സൽസബീൽ,യാസീൻ, തസ്നിയ. മരുമക്കൾ:നബീൽ തിരുനാവായ,റുഷൈദ, ഷംല
മയ്യിത്ത് നമസ്ക്കാരം വൈകീട്ട് 4:30 ന് കൊറ്റശ്ശേരിപുറയ ആമീൻ ജുമാ മസ്ജിദിൽ നടക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
പരപ്പനങ്ങാടി: അമ്പാടി നഗറില്‍ താമസിക്കുന്ന പഴയ ഒറ്റയില്‍ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകന്‍ മുഹമ്മദ് റസ്സല്‍(9) ആണ് പനി മൂലം മരണപ്പെട്ടത്. ഉമ്മ:റസീന. സഹോദരങ്ങള്‍: റിഹാന്‍, റിസാന്‍.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
കൊല്ലം: ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ യുവതി പിടിയില്‍. ഈസ്റ്റ് കല്ലട മണിവീണ വീട്ടില്‍ എറണാകുളം സൗത്ത് പാലാരിവട്ടത്ത് താമസിക്കുന്ന ചിഞ്ചു അനീഷിനെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പുനലൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. കേസിലെ നാലാം പ്രതിയാണ് ചിഞ്ചു. കേസില്‍ മറ്റ് രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.പുന്നല കറവൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജി.നിഷാദില്‍ നിന്ന് 2023ലാണ് നാലംഗ സംഘം പണം തട്ടിയെടുത്തത്. മാസം രണ്ട് ലക്ഷം ശമ്പളം ലഭിക്കുന്ന ജോലിയാണ് ഉറപ്പ് നല്‍കിയത്. ന്യൂസിലാന്‍ഡില്‍ 45 ദിവസത്തിനകം കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പല തവണയായി 11.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തു. ഒറിജിനലിലെ വെല്ലുന്ന വ്യാജ രേഖകള്‍ ചമച്ചായിരുന്നു നിഷാദിനെ വിശ്വസിപ്പിച്ചത്.
തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനില്‍കുമാര്‍ എം.ഡിയായി പെര...
മലപ്പുറം: കാളികാവിലെ നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കരുവാരക്കുണ്ട് സുല്‍ത്താന എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് കടുവയ്ക്കായി തിരച്ചില്‍ നടത്തിവരികയായിരിന്നു. കൂട്ടില്‍ കടുവ കുടുങ്ങിയതായ വിവരം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. കൂട്ടിലായത് ഗഫൂറിനെ കൊന്ന കടുവ തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്. നേരത്തെ കടുവക്കായി സ്ഥാപിച്ച കൂട്ടില്‍ ഒരു പുലി കുടുങ്ങിയിരുന്നു. അതേസമയം, റേഡിയോ കോളര്‍ ഘടിപ്പിക്കാതെ കടുവയെ തുറന്ന് വിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുക...
തൃശൂർ: വിദേശത്തു നിന്നും നേപ്പാൾ വഴി ഇന്ത്യയിലേക്ക് രഹസ്യമായി കടക്കാൻ ശ്രമിച്ച പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കൂളിമുട്ടം നെടുംപറമ്പ് സ്വദേശി അബു താഹിർ (24) ആണ് പിടിയിലായത്. 2023 ൽ മതിലകം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസുകളിലെ പ്രതിയും കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതിയിൽ പിടികിട്ടാപ്പുള്ളി വാറണ്ടുമുള്ള ആളാണ് അബു താഹിർ. സംഭവത്തിനു ശേഷം യുഎഇയിലേക്ക് കടക്കുകയായിരുന്നു ഇയാള്‍. ഈ കേസുകളിൽ അന്വേഷണം നടത്തിയതിൽ അബു താഹിർ കുറ്റക്കാരനാണെന്ന് കണ്ട് ഇയാൾ ഒളിവിലാണെന്ന് രേഖപ്പെടുത്തി രണ്ട് കേസുകളിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒളിവിൽ പോയ അബു താഹിറിനെ പിടികൂടുന്നതിനായി എൽഒസിയും പുറപ്പെടുവെച്ചിരുന്നു. എയർപോർട്ട് വഴി വന്നാൽ പിടിക്കപ്പെടുമെന്ന ഭയത്താൽ നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കുന്നതിനായി ഷാർജയിൽ നിന്ന് നേപ്പാളിലെ കാണ്ഡ്മണ്ടുവിൽ എത്തി ഇന്ത്യയ...
കൊണ്ടോട്ടി: വാതിലിനോട് ചേർന്ന് ജനലുകളുള്ള വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ബർമുഡ കള്ളൻ എന്നറിയപ്പെടുന്ന പെരുമ്പാവൂർ ഇരിങ്ങാൾ പാറക്കൽ ജോസ് മാത്യു (എരുമാട് ജോസ് - 52) കൊണ്ടോട്ടി പൊലീസിന്‍റെ പിടിയിൽ. കൊണ്ടോട്ടി തുറക്കലിലും കോടങ്ങാടുമുണ്ടായ മോഷണ കേസുകളിലാണ് അറസ്റ്റ്. സമാനമായ രീതിയിൽ നടന്ന മോഷണത്തിൽ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജൂൺ 17ന് രാത്രി തുറക്കൽ മംഗലത്ത് നവാസിന്‍റെ വീട്ടിലും 18ന് അർധരാത്രിക്കുശേഷം കോടങ്ങാട് ആലുങ്ങൽതൊടി ഹനീഫയുടെ വീട്ടിലുമാണ് മോഷണമുണ്ടായത്.
ഇരു വീടുകളിലും മുൻ വശത്തെ വാതിലിനോട് ചേർന്നുള്ള ജനലിന്‍റെ കുറ്റിയിടുന്ന ഭാഗം ഡ്രിൽ ചെയ്ത് തകർത്ത് ഉള്ളിലേക്ക് കൈകടത്തി വാതിൽ തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചിരുന്നത്. കോടങ്ങാട് സ്വദേശി ഹനീഫയുടെ വീട്ട...
വേങ്ങര മണ്ഡലത്തിലെ ഊരകം യൂണിറ്റിൽ അംഗമായ കാരത്തോട് ഉള്ള വ്യാപാരിയുടെ ഫർണിച്ചർ സ്ഥാപനം കത്തി നശിച്ചതിന്റെ ഭാഗമായി വ്യാപാരിക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി ധനസഹായം നൽകി. വേങ്ങര വ്യാപാര ഭവനിൽ ചേർന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി ബഷീർ കണിയാടത്ത് അര ലക്ഷം രൂപയുടെ ധനസഹായം നൽകി ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വ്യാപാരി വ്യവസായി വേങ്ങര മണ്ഡലം പ്രസിഡന്റ് കെ കെ എച് തങ്ങൾ A R നഗർ അധ്യക്ഷത വഹിച്ചു. യുസഫ് കച്ചേരിപടി, മൂസ ഹാജി കൊളപ്പുറം, അമീറുദ്ധീൻ ഒതുക്കുങ്ങൽ, റഷീദ്അലി കുന്നുംപുറം, കുട്ടൻ കാരാത്തോട്, മുഹമ്മദ് റാഫി വെട്ടം, അബുബക്കർ സിദ്ധിക്ക് മമ്പുറം, മണി എ ആർ നഗർ, അൻസാർ അച്ചനമ്പലം, അനീഫ V K പടി, ഷെരീഫ് പുകയുർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി വേങ്ങര സ്വാഗതവും മജീദ് അച്ചനമ്പലം നന്ദിയും പറഞ്ഞു....
വേങ്ങര : കണ്ണാട്ടിപ്പടി ജവാന്‍ കോളനി റോഡ് വാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍.. കുറച്ച് മാസങ്ങള്‍ മുമ്പ് റിപ്പയര്‍ പൂര്‍ത്തിയാക്കിയ കണ്ണാട്ടിപ്പടി ഇല്ലിക്കല്‍ ചിറ ജവാന്‍ കോളനി റോഡിന്റെ അവസാന ഭാഗമായ അമ്പത് മീറ്റര്‍ റോഡ് ആകെ പൊട്ടി പൊളിഞ്ഞ് ആകെ ചളിയില്‍ കുളിച്ച് കാല്‍ നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും യാത്ര ചെയ്യാന്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടുന്നു. ആയതിനാല്‍ പഞ്ചായത്ത് മുന്‍ കൈയ്യെടുത്ത് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്ന് മണ്ടോട്ടില്‍ ഹനീഫ, അബു പറാഞ്ചേരി കുഞ്ഞില്‍ കുട്ടി പറങ്ങോടത്ത്, കുട്ടിമോന്‍ ചാലില്‍, സൈദുപറമ്പന്‍, ഉമ്മര്‍ കെ.പി, ഫസലുറഹ്‌മാന്‍ ചാലില്‍ എന്നിവരുടെ നേതൃത്തത്തില്‍ നാട്ടുകാരും ആവശ്യപ്പെട്ടു...
തൊടുപുഴ: വിഷം ഉള്ളില്‍ ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു (43) വിനെതിരെ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്. ഇക്കഴിഞ്ഞ 26നാണ് ജോര്‍ലിയെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബലം പ്രയോഗിച്ച് കവിളില്‍ കുത്തി പിടിച്ച ശേഷം ഭര്‍ത്താവ് ടോണി മാത്യു കുപ്പിയിലെ വിഷം വായില്‍ ഒഴിച്ചു നല്‍കുകയായിരുവെന്ന് ജോര്‍ലി ആശുപത്രിയില്‍ വച്ച് മജിസ്ട്രേറ്റിനും പൊലീസിനും മൊഴി നല്‍കി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ജോര്‍ലി വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജോര്‍ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജോര്‍ല...
കോഴിക്കോട് : രണ്ട് കൊലപാതകങ്ങൾ നടത്തി എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മുഹമ്മദലി മാനസികരോഗത്തിന് ചികിത്സയിലെന്ന് സഹോദരൻ പൗലോസ്. മാനസിക നില തെറ്റിയ ഇയാൾക്ക് ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണെന്നും ആന്റണി എന്നായിരുന്നു ഇയാളുടെ ആദ്യ പേരെന്നും സഹോദരൻ പറഞ്ഞു. അതേസമയം രണ്ട് കൊലപാതകങ്ങൾ താൻ നടത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1989-ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വച്ച് ഒരാളെ കൊന്നുവെന്നായിരുന്നു വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തൽ. ഇതിൽ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങി. 1986 ൽ കൂടരഞ്ഞിയിൽ വെച്ച് നടത്തിയ കൊലപാതകത്തെ കുറിച്ച് പറയുന്നതിനിടെയാണ് 1989ൽ നടത്തിയ കൊലപാതകത്തെക്കുറിച്ചും മുഹമ്മദലി വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലുമായി സാമ്യമുള്ള കേസ് 1989 സെപ്റ്റംബർ 24നു നടക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നതായി കണ്ടെത്തിയതോടെയാണ് പോലീസ് കേസ് റ...
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് മുസ്‌ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പാറക്കാടൻ അജയൻ (51) ജിദ്ദയിൽ മരിച്ചു. ചികിത്സക്കിടെ സൗദി ജർമൻ ആശുപത്രിയിൽ വെച്ചാണ് ഇദ്ദേഹം മരിച്ചത്. 15 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം നിലവിൽ ജിദ്ദ അൽ സലാമയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കുഞ്ഞിക്കീരൻ, ഭാര്യ: സരിത, മക്കൾ: ഗോകുൽ, ആർദ്ര, അനാമിക. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്....