Saturday, April 18News That Matters
Shadow

Month: July 2025

MSW പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

MSW പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ERANANKULAM, LOCAL NEWS
എറണാകുളം പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ഈ വിദ്യാര്‍ഥി എംഎസ്ഡബ്ല്യുവിന് പഠിച്ചിരുന്നത്. രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മരണത്തില്‍ മറ്റ് അസ്വഭാവികതകള്‍ ഒന്നുമില്ലെന്നാണ് പെരുമ്പാവൂര്‍ പൊലീസ് പറയുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
KSSPA വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിദിനമായ് ആചരിച്ചു.

KSSPA വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിദിനമായ് ആചരിച്ചു.

VENGARA
വേങ്ങര: പന്ത്രണ്ടാം പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പാക്കാതെ പെന്‍ഷന്‍ കാരെ വഞ്ചിച്ചതിന്റെ 1) o വാര്‍ഷിക ദിനമായ 2025 ജൂലൈ 1, KSSPA വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിദിനമായ് ആചരിച്ചു. വേങ്ങര സബ് ട്രഷറിക്കു മുമ്പില്‍ 2025 ജൂലൈ 1 ന് 10 മണിക്ക് നടന്ന ധര്‍ണ്ണയും വിശദീകരണ പരിപാടിയും വേങ്ങര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. KSSPA സംസ്ഥാന കമ്മിറ്റി അംഗം പി. കെ. ബീരാന്‍ കുട്ടി ആദ്യക്ഷത വഹിച്ചു. KSSPA വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി വേലായുധന്‍. എം. കെ. സ്വാഗതവും സുരേഷ്. പി. വി. നന്ദി യും പറഞ്ഞു. KSSPA ജില്ലാ കമ്മറ്റി അംഗം വേലായുധന്‍. കെ. പി, വനിതാ കമ്മിറ്റി അംഗം നഫീസ. എന്‍. വി, സര്‍വ്വ ശ്രീ ജയാനന്ദന്‍ പി. സി, കുഞ്ഞാത്തന്‍. കെ, കുഞ്ഞിമൊയ്തീന്‍. കെ, നീലകണ്ഠന്‍. എന്‍. കെ, വേലായുധന്‍. കെ, ബാബു മാസ്റ്റര്‍, ഹസ്സയിന്‍ പാക്കട, മൊയ്തീന്‍ കുട്ടി. സി. ടി, ഹാറൂ...
മുത്തങ്ങ ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി വേങ്ങര സ്വദേശി എക്സൈസിൻ്റെ പിടിയിൽ.

മുത്തങ്ങ ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി വേങ്ങര സ്വദേശി എക്സൈസിൻ്റെ പിടിയിൽ.

KERALA NEWS
വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. വേങ്ങര കണ്ണാടിപ്പുര മുഹമ്മദ്‌ മുഷ്‌രിഫ് ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നാണ് 4.868 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സിലെ പരിശോധനയിലാണ് സംഭവം. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ മെത്താഫിറ്റമിൻ പിടികൂടുകയായിരുന്നു. തുടർന്ന് മുഹമ്മദ് മുഷ്‍രിഫിൻ്റെ പൊലീസിനെ കസ്റ്റഡിയിലെടുത്തു. സംഘത്തിൽ എക്സൈസ് ന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വികെ, അസി എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സിവി, പ്രിവെൻറ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി,പി, അനീഷ് എഎസ് , വിനോദ് പിആർ ചാൾസ്കുട്ടി ടിഇ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ...
പുലര്‍ച്ചെ രണ്ടിന് എടിഎം തകര്‍ത്ത് മോഷണ ശ്രമം; മോഷ്ടാവിനായി അന്വേഷണം

പുലര്‍ച്ചെ രണ്ടിന് എടിഎം തകര്‍ത്ത് മോഷണ ശ്രമം; മോഷ്ടാവിനായി അന്വേഷണം

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ആലപ്പുഴ കുട്ടനാട് പച്ചയിൽ എടിഎം തകര്‍ത്ത് മോഷണ ശ്രമം. പച്ചയിലെ ഫെഡറൽ ബാങ്കിന്‍റെ പച്ച ചെക്കിടിക്കാട് ശാഖയിലെ എടിഎം തകര്‍ക്കാനാണ് ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. എ ടി എം തകർക്കുന്നതിനിടെ ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് അധികൃതർ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു ,ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പച്ചയിലെ ബാങ്ക് ജീവനക്കാരെ വിളിച്ചു വരുത്തിയ ശേഷം സി സി ടി വി ദൃശ്യം പരിശോധിച്ചു. റെയിൻകോട്ട് കൊണ്ട് ശരീരം പൂർണ്ണമായി മറച്ച വ്യക്തി കൃത്യം നടത്തിയശേഷം റോഡിന് കുറുകെ ഇടവഴയിലൂടെ നടന്നു പോകുന്നതായി ദൃശ്യത്തിലുണ്ട്. മറ്റ് സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. സംഭവത്തിൽ മോഷണശ്രമത്തിന് പൊലീസ് കേസെടുത്തു. കൂടുതൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂ...
പാറപ്പുറത്തേതിൽ കുഞ്ഞാപ്പു ഹാജി മരണപ്പെട്ടു.

പാറപ്പുറത്തേതിൽ കുഞ്ഞാപ്പു ഹാജി മരണപ്പെട്ടു.

MARANAM
കാവുംപുറം തൊഴുവാനൂർ മഹല്ലിൽ പടിഞ്ഞാക്കരയിൽ താമസിക്കുന്ന പാറപ്പുറത്തേതിൽ കുഞ്ഞാപ്പു ഹാജി എന്നവർ മരണപ്പെട്ടു. പരേതന്റെ ജനാസ കബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തൊഴുവാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.
കൈക്കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ച സംഭവം; ഞെട്ടൽ മാറാതെ എടരിക്കോട്ടുകാർ

കൈക്കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ച സംഭവം; ഞെട്ടൽ മാറാതെ എടരിക്കോട്ടുകാർ

KOTTAKKAL
കോ​ട്ട​ക്ക​ൽ: കൈ​ക്കു​ഞ്ഞ് ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ചെ​ന്ന വാ​ർ​ത്ത എ​ട​രി​ക്കോ​ട്ടു​കാ​ർ​ക്ക് ഇ​നി​യും വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ് നോ​വ​പ്പ​ടി​യി​ൽ പാ​ങ്ങ് കോ​ന്നി​ക്ക​ൽ കൊ​ട്ട​ക്കാ​ര​ൻ ന​വാ​സും ഭാ​ര്യ ഹി​റ ഹ​രീ​റ​യും മ​ക്ക​ളാ​യ ഇ​സ​ൻ ഇ​ർ​ഹാ​നും ഇ​സെ​ൽ അ​യി​ഷാ​നും താ​മ​സ​മാ​രം​ഭി​ച്ച​ത്. ഹി​റ അ​ക്യു​പ​ങ്ച​റി​സ്റ്റും ന​വാ​സ് ക​മ്പ​നി ഡി​സ്ട്രി​ബ്യൂ​ട്ട​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നു​മാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 14ന് ​ഇ​സ​ന്‍ ഇ​ര്‍ഹാ​ന് പാ​ങ്ങി​ലെ ഭ​ർ​തൃ​വീ​ട്ടി​ൽ ജ​ന്മം ന​ൽ​കി​യ ശേ​ഷ​മാ​ണ് കു​ടും​ബം എ​ട​രി​ക്കോ​ട്ടേ​ക്ക് താ​മ​സം മാ​റു​ന്ന​ത്. നാ​ട്ടി​ൽ ആ​രോ​​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കാ​തെ വീ​ട്ടി​ൽ പ്ര​സ​വി​ച്ച ഹി​റ ​പി​ന്നീ​ട് വീ​ട്ടു​പ്ര​സ​വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ച് ഫേ​സ്ബു​ക്കി​ൽ അ​നു​ഭ​വം പ​ങ്കു​വെ...
മരത്തടികൾ കയറ്റി വന്ന ലോറി പതിനഞ്ച് അടി താഴ്ച്ചയിൽ വീണു

മരത്തടികൾ കയറ്റി വന്ന ലോറി പതിനഞ്ച് അടി താഴ്ച്ചയിൽ വീണു

VENGARA
വേങ്ങര : മരത്തടികൾ കയറ്റി വന്ന ലോറി പതിനഞ്ച് അടി താഴ്ച്ചയിൽ വീണു, കുടുങ്ങി കിടന്ന ആളെ മലപ്പുറം ഫയർഫോഴ്സ് എത്തി രക്ഷപെടുത്തി. വൈകിട്ട് 6.30 ഓടുകൂടിയാണ് സംഭവം മിനി ഊട്ടിയിൽ നിന്നും തടി കയറ്റി കൊളപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പൂളാപ്പീസിൽ എത്തുബോൾ മുഹമ്മദ്, കണ്ണംതൊടി ( വീട് ), മേൽമുറി,പൂളാപ്പീസ് എന്നയാളുടെ റോഡിൽ നിന്നും 15 അടി താഴ്ച്ചയുള്ള വീട്ടുമുറ്റത്തേക്ക് നിയന്ത്രണംവിട്ട് രണ്ട് ഇലട്രിക്ക് പോസ്റ്റും മതിലും ഇടിച്ച് തകർത്ത് കീഴ്മേൽപതിക്കുകയായിരുന്നു. ഡ്രൈവറടക്കം നാല്‌ പേർ ലോറിയിൽ ഉണ്ടായിരുന്നെങ്കിലും ഒറീസ സ്വദേശിയായ തൊഴിലാളി ഗിരിധർ(25 ) വാഹനത്തിന്റെ ക്യാബിനടിയിൽ കുടുങ്ങുകയായിരുന്നു. മലപ്പുറത്ത് നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റ് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ ക്യാബിൻ പൊളിച്ചാണ് നിസാര പരിക്കുകളോടെ ആളെ രക്ഷപെടുത്തിയത്.അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ . ഡി ബി സഞ്ജയന്റ നേതൃത്വത്തിൽ സ...
വാഹന അപകടത്തിൽ കക്കാട് സ്വദേശി മരണപ്പെട്ടു

വാഹന അപകടത്തിൽ കക്കാട് സ്വദേശി മരണപ്പെട്ടു

Accident
വേങ്ങര: കക്കാട് സ്വദേശിയും ഇപ്പോൾ കാരാത്തോട് താമസവുമായ എട്ടുവീട്ടിൽ മുഹമ്മദലി (ചെമ്പയിൽ കുഞ്ഞിപ്പു) എന്നവരുടെ മകൻ മൂസ മുഹമ്മദ്‌ കുട്ടി (കുട്ടിമോൻ) മരണപ്പെട്ടു. ഇന്നലെ രാത്രി കാരാത്തോട് വച്ചുണ്ടായ വാഹന അപകടത്തിലാണ് മരണപ്പെട്ടത്. മയ്യിത്ത് നമസ്കാരം വൈകുന്നേരം 3 മണിക്ക് കക്കാട് ജുമാ മസ്ജിദിൽ നടക്കും....

MTN NEWS CHANNEL