Saturday, April 18News That Matters
Shadow

Month: July 2025

ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം

ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം

VENGARA
വേങ്ങര: കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്ത രംഗത്തെ അനാസ്ഥ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സമ്മേളനം ജില്ലാ സെക്രട്ടറി കെ. എം. എ. ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി. പി കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, അഷ്റഫ് ഊരകം, തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് റഹീം ബാവ, കെ ശാക്കിറ ടീച്ചർ, സി. കുട്ടിമോൻ, കെ മുഹമ്മദ് നജീബ്, ബഷീർ പുല്ലമ്പലവൻ, സി. മുഹമ്മദലി, ഷുഹൈൽ കാപ്പൻ, പി.ഇ. നൗഷാദ്, യൂസഫ് കുറ്റാളൂർ, പരീക്കുട്ടി വേങ്ങര തുടങ്ങിയവർ നേതൃത്വം നൽകി. ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം...
39 വർഷം മുൻപത്തെ കൊലപാതകം ഏറ്റു പറഞ്ഞ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

39 വർഷം മുൻപത്തെ കൊലപാതകം ഏറ്റു പറഞ്ഞ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

CRIME NEWS
വേങ്ങര: 39 വർഷത്തെ ഉറക്കം നഷ്ടപ്പെട്ട രാത്രികൾക്കു വിട നൽകി, മുഹമ്മദലി (54) വേങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി വെളിപ്പെടുത്തി – ‘1986 ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഞാൻ കൊന്നതാണ്. മുഹമ്മദലിയുടെ മനസ്സിൽ അതോടെ വെളിച്ചം വീണെങ്കിലും തിരുവമ്പാടി പൊലീസിന്റെ തലവേദന അവിടെ ആരംഭിച്ചു. 116/86 ആയി റജിസ്റ്റർ ചെയ്തിരുന്ന കേസ് ഫയൽ പൊടിതട്ടിയെടുത്ത പൊലീസിന് ഇനി കണ്ടെത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നുണ്ട്– മരിച്ചത് ആരാണ്? ജൂൺ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സിൽ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയിൽ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു. 1986 നവംബർ അവസാനമായിരുന്നു സംഭവം. കൂടര...
കാരുണ്യ സ്നേഹസാന്ത്വനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും സംഘടിപ്പിച്ചു.

കാരുണ്യ സ്നേഹസാന്ത്വനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും സംഘടിപ്പിച്ചു.

TIRURANGADI
കോഴിക്കോട്: കാരുണ്യ സ്നേഹസാന്ത്വനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും സംഘടിപ്പിച്ചു. കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി .അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു . സാമൂഹ്യ സേവനം എല്ലാവരുടെയും കർത്തവ്യമാണെന് ഓരോരുത്തരും മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അശരണരെ ചേർത്ത് പിടിക്കാനും അവർക്ക് സാന്ത്വനമേകാനും ശ്രമിക്കുമ്പോൾ മാത്രമെ നമ്മൾ മാനുഷിക മൂല്യങ്ങളുള്ളവരാകൂ എന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ചാരിറ്റി കൂട്ടായ്മ പ്രസിഡൻറ് കബീർ വെളിമുക്ക് അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗം കബീർ സലാല കെഎംസിടി നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ കെ മൊയ്തു, മലബാർ ഡെവലപ്മെൻറ് കൗൺസിൽ പ്രസിഡണ്ട് സി ഇ ചാക്കുണ്ണി, കേരള ഹെൽത്ത് സർവീസ് അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ പി പി പ്രമോദ് കുമാർ, സിനിമ പ്രൊഡക്ഷൻ കൺട്രോൾ റഹ്മാൻ പോക്കർ, ലൈല തൃശ്ശൂർ, സാമൂഹ്യപ്രവർത്തകനായ സലാം മച്ചിങ്ങൽ, ഷാഫി കോഴിക്കോട്, ഫൈസൽ ചേളാരി...
ഓൺലൈൻ ബിഡ്ഡിങിന്റെ പണം തട്ടിയ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റില്‍.

ഓൺലൈൻ ബിഡ്ഡിങിന്റെ പണം തട്ടിയ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റില്‍.

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ഓൺലൈൻ ബിഡ്ഡിങിന്റെ പേരിൽ ആലപ്പുഴ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രെസെന്ററ്റീവിൽ നിന്നും പണം തട്ടിയ കേസിൽ മൂന്നാമത്തെയാളും അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. പരാതിക്കാരനിൽ നിന്നും തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയ പണം ചെക്ക് വഴിയും എടിഎം മുഖേനയും പിൻവലിച്ച മലപ്പുറം ഏറനാട് പാണ്ടിക്കാട് പഞ്ചായത്ത് വാർഡ് -17 ൽ ചെമ്പൻ ഹൗസിൽ ദഹീൻ ( 21) നെയാണ് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയേയും, തൃശ്ശൂർ കുന്നംകുളം സ്വദേശിയേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ ബിഡ്ഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം, വാട്സാപ്പ് എന്നിവ വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. 2025 മെയ് മാസം മുതൽ ലാവണ്യ എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽ നിന്നും ബന്ധപ്പെട്ട് പരാതിക്കാരനെ ഓൺലൈൻ ബിഡ്ഡി...
ഭർതൃ വീട്ടിൽ 22 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഭർതൃ വീട്ടിൽ 22 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

LOCAL NEWS, PALAKKAD
പാലക്കാട്: ഭർതൃ വീട്ടിൽ 22 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കിഴൂരിലാണ് സംഭവം. കിഴൂർ കല്ലുവെട്ടു കുഴി സുർജിത്തിൻ്റെ ഭാര്യ സ്നേഹയാണ് (22) മരിച്ചത്. കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അർദ്ധരാത്രി 12 :15 നാണ് സ്നേഹ അവസാനമായി വാട്സാപ്പിൽ ഓൺലൈനിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് സ്നേഹയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
ലിവർപൂളിന്റെയും പോർച്ചുഗലിന്റെയും ഫോർവേഡ് ഡിയോഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു

ലിവർപൂളിന്റെയും പോർച്ചുഗലിന്റെയും ഫോർവേഡ് ഡിയോഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു

Sports
സ്‌പെയിനിലെ സമോറയ്ക്ക് സമീപം നടന്ന കാർ അപകടത്തിൽ ലിവർപൂളിന്റെയും പോർച്ചുഗലിന്റെയും ഫോർവേഡ് ഡിയോഗോ ജോട്ട മരിച്ചതായി സ്‌പാനിഷ് സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ ടിവിഇ റിപ്പോർട്ട് ചെയ്‌തു, പ്രാദേശിക അഗ്നിശമന സേനാംഗങ്ങൾ ഈ വാർത്ത സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെ സെർനാഡില്ലയ്ക്ക് സമീപം വാഹനം എ‑52 ൽ നിന്ന് തെന്നിമാറി തീപിടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. 28 കാരനായ ജോട്ടയും ഫുട്‌ബോൾ കളിക്കാരനായ 26 കാരനായ സഹോദരൻ ആൻഡ്രേയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അടിയന്തര സേവനങ്ങൾ സ്ഥിരീകരിച്ചു. ജൂൺ 22 ന് അടുത്തിടെ വിവാഹിതനായ ജോട്ട, ഭാര്യ റൂട്ട് കാർഡോസോയ്‌ക്കൊപ്പം മൂന്ന് കുട്ടികളെ പങ്കിട്ട ജോട്ട, 2020 ൽ വോൾവ്‌സിൽ നിന്ന് ലിവർപൂളിൽ ചേർന്നു, പെട്ടെന്ന് അവിടെ ഒരു പ്രധാന ഫോർവേഡായി വളർന്നു. പോർച്ചുഗലിനായി 49-ലധികം മത്സരങ്ങൾ അദ്ദേഹം കളിച്ചു., പ്രീമിയർ ലീഗ്, എഫ്‌എ കപ്പ്, ഇഎഫ്‌എൽ കപ്പ്, പോർച്ചുഗലുമായുള്ള യുവേഫ നേഷൻസ്...
കോടതിയിലേക്ക് കൊണ്ട് പോകുമ്പോൾ പൊലീസിനെ വെട്ടിച്ച് കടന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കോടതിയിലേക്ക് കൊണ്ട് പോകുമ്പോൾ പൊലീസിനെ വെട്ടിച്ച് കടന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ALAPPUZHA, LOCAL NEWS
കോടതിയിലേക്ക് കൊണ്ട് പോകുമ്പോൾ പൊലീസിനെ വെട്ടിച്ച് കടന്ന കുപ്രസിദ്ധ മോഷ്ടാവും നിരവധി കേസുകളിലെ പ്രതിയുമായ വടിവാൾ വിനീത് പിടിയിൽ. അമ്പലപ്പുഴ ഡി വൈ എസ്‌ പി കെ എൻ രാജേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് വടിവാൾ വിനീതിനെ ആലുവ ബസ് സ്റ്റാൻറിന് സമീപത്ത് നിന്ന് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 25 നായിരുന്നു വടിവാൾ വിനീത് വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ വച്ച് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. മാർച്ച് 13 ന് വടക്കഞ്ചേരിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി അമ്പലപ്പുഴയിൽ എത്തിയ വടിവാൾ വിനീതിനെയും കൂട്ടാളി രാഹുൽ രാജിനെയും അമ്പലപ്പുഴ സി ഐ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. വിനീതിനെയും രാഹുൽ രാജിനെയും കോടതിയിൽ ഹാജരാക്കാൻ വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ രണ്ടുപേരും രക്ഷപെടുകയായിരുന്നു. പരശുറാം എക്സ്പ്രസ് ട്രെയിന്റെ മുന്നിലൂടെയാണ് ഇരുവരും ചാടി രക്ഷപെട്ടത്. രാഹുൽ രാ...
വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ മുങ്ങിപ്പോയി; ചെന്നൈയിൽ മലപ്പുറം സ്വദേശി മരിച്ചു

വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ മുങ്ങിപ്പോയി; ചെന്നൈയിൽ മലപ്പുറം സ്വദേശി മരിച്ചു

Accident
മലപ്പുറം: ചെന്നൈയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായ, പോത്തുകല്ല് പൂളപ്പാടം കരിപ്പറമ്പിൽ മുഹമ്മദ് അഷ്റഫിന്റെ മകൻ മുഹമ്മദ് അഷ്മിലിന്റെ (19) മൃതദേഹം കണ്ടെത്തി. കാഞ്ചിപുരം കുന്നവാക്കത്തെ കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ചെന്നൈക്കു സമീപമുള്ള സ്വകാര്യ സ്ഥാപനത്തിൽ ഇന്റേൺഷിപ് ചെയ്യാനെത്തിയതാണ് അഷ്മിൽ. ചൊവ്വാഴ്ച വൈകിട്ട് 5ന് ആണ് 10 പേരടങ്ങുന്ന സംഘം ക്വാറിയിലെത്തിയത്. ഏഴുപേരാണു ക്വാറിയിലിറങ്ങിയത്. മറ്റുള്ളവർ തിരിച്ചുകയറിയ ശേഷമാണ് അഷ്മിലിനെ കാണാനില്ലെന്നു മനസ്സിലായത്. തിരച്ചിൽ കാര്യക്ഷമമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് സ്കൂബ ഡൈവിങ് സംഘം തിരച്ചിൽ ആരംഭിച്ചത്. വൈകിട്ട് നാലോടെ മൃതദേഹം കണ്ടെത്തി. ചങ്കൽപേട്ട് ഗവ. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർ‌ട്ടത്തിനു ശേഷം ഇന്നു നാട്ടിലെത്തിക്കു...
ഒമാനിലും വിഡിയോ കോൾ തട്ടിപ്പ് ; മുന്നറിയിപ്പുമായി പൊലീസ്

ഒമാനിലും വിഡിയോ കോൾ തട്ടിപ്പ് ; മുന്നറിയിപ്പുമായി പൊലീസ്

GULF NEWS
മ​സ്ക​ത്ത്: പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന വി​ഡി​യോ കോൾ ചെയ്തു തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. വി​ഡി​യോ കോൾ വ​ഴി​യു​ള്ള ആ​ൾ​മാ​റാ​ട്ട ത​ട്ടി​പ്പു​ക​ൾ​ ഒമാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​​രാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ ഇരകളെ വിഡിയോ കോൾ ചെയ്യുന്നത്. വ്യാജ ഇ - മെയിൽ ഐഡി (omanroyalpolice087@gmail.com ) ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ ആളുകളെ ബന്ധപ്പെടുന്നത്. പൊലീസിന്റെ ഔ​ദ്യോ​ഗി​ക യൂണിഫോം ധരിച്ചു വ്യജ ഐ.​ഡി കാർഡ് കാണിച്ചാണ് സംഘം ആളുകളെ വലയിലാക്കുന്നത്. വ്യ​ക്തി​പ​ര​മോ സാ​മ്പ​ത്തി​ക​മോ ആ​യ വി​വ​ര​ങ്ങ​ൾ, ബാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ൾ, ഐ.​ഡി ന​മ്പ​റു​ക​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ഈ തട്ടിപ്പ് സംഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത...
ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോ. കുമുദിനി സുരേഷിനെ ആദരിച്ചു

ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോ. കുമുദിനി സുരേഷിനെ ആദരിച്ചു

MALAPPURAM
മലപ്പുറം;ഡോക്ടേഴ്‌സ് ദിനത്തിന്റെ ഭാഗമായി ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരളയുടെ വനിതാ വിഭാഗമായ സിന്ദൂരം മഞ്ചേരി യൂണിറ്റ് മുതിര്‍ന്ന വനിതാ ഡോക്ടര്‍ റിട്ട. മെഡിക്കല്‍ ഓഫീസര്‍ ഡോ കുമുദിനി സുരേഷിനെ ആദരിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ എം മുഹമ്മദ് അസ്ലം ഡോക്ടേഴ്‌സ് ഡേ മൊമെന്റൊ സമ്മാനിച്ചു.ഐ.എച്ച് കെ നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ.ടി സി ഫാലിഹ പൊന്നാടയണിയിച്ചു. ഐ.എച്ച്.കെ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ പി.എ നൗഷാദ്,ഡോ ജാസ് മുഹമ്മദ്,ഡോ ഷംന ഫവാസ് തുടങ്ങിയവര്‍ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
വീല്‍ സ്പാനര്‍ കൊണ്ട് യാത്രക്കാരനെ ആക്രമിച്ച്‌ പണവും കവര്‍ന്നു; രണ്ടുപേര്‍ പിടിയില്‍

വീല്‍ സ്പാനര്‍ കൊണ്ട് യാത്രക്കാരനെ ആക്രമിച്ച്‌ പണവും കവര്‍ന്നു; രണ്ടുപേര്‍ പിടിയില്‍

MALAPPURAM
സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട വിരോധത്തില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന മങ്കട പള്ളിപ്പറം സ്വദേശിയെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ മലപ്പുറം പോലീസ് പിടികൂടി. വീല്‍ സ്പാനറുപയോഗിച്ചാണ് പ്രതികള്‍ യാത്രക്കാരനെയും കാറും ആക്രമിച്ചത്. മക്കരപ്പറമ്ബ് വെള്ളാട്ടുപറമ്ബ് പള്ളിതെക്കേതില്‍ ഫിറോസ് ഖാൻ (45), മലപ്പുറം കാട്ടുങ്ങല്‍ മുഹമ്മദ് ഫാഇസ് ബാബു (28) എന്നിവരെയാണ് മലപ്പുറം ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മലപ്പുറം ചെറാട്ടുകുഴിയില്‍ നടന്ന സാമ്ബത്തിക ഇടപാടിലാണ് ആക്രമണമുണ്ടായത്.മേയ് 14-നായിരുന്നു സംഭവം. മറ്റൊരു കാറിലെത്തിയ സംഘം കാറിന്റെ ഗ്ലാസ് അടിച്ചുതകർക്കുകയും യാത്രക്കാരനെ അടിച്ച്‌ പരിക്കേല്‍പ്പിക്കുകയും കൂട്ടക്കവർച്ച നടത്തുകയും ചെയ്തു. ഏഴുപേരുണ്ടായിരുന്നു സംഘത്തില്‍.വീല്‍ സ്പാനർ ഉപയോഗിച്ച്‌ ആദ്യം കാറിന്റെ ചില്ല് അടിച്ചുതകർത്തു. ശേഷം വീല്‍ സ്പാനറുപയോഗിച്ച്‌ യാത്രക്കാരനെ അ...
കുറ്റൂർ കുഴിച്ചെന സ്വദേശി കാമ്പ്രൻ മുഹമ്മദ് ശിബിലി മരണപ്പെട്ടു.

കുറ്റൂർ കുഴിച്ചെന സ്വദേശി കാമ്പ്രൻ മുഹമ്മദ് ശിബിലി മരണപ്പെട്ടു.

MARANAM
വേങ്ങര: കുറ്റൂർ കുഴിച്ചെന കാമ്പ്രൻ ഖലീൽ എന്നവരുടെ മകൻ മുഹമ്മദ് ശിബിലി മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം വൈകീട്ട് 5 മണിക്ക് കുറ്റൂർ കുഴിച്ചെന പള്ളിയിൽ നടക്കും.
പറപ്പൂര്‍ ചേക്കാലിമാട് സ്വദേശി കൂളത്ത് മുസ്തഫ മരണപ്പെട്ടു

പറപ്പൂര്‍ ചേക്കാലിമാട് സ്വദേശി കൂളത്ത് മുസ്തഫ മരണപ്പെട്ടു

MARANAM
വേങ്ങര: പറപ്പൂര്‍ ചേക്കാലിമാട് കരൾ രോഗബാധിതനായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കൂളത്ത് മുസ്തഫ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം വൈകിട്ട് 6 മണിക്ക് അരീകുളം ജുമാമസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം

അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം

LOCAL NEWS, PALAKKAD
പാലക്കാട് അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്കൂൾ 2ആം ക്ലാസ് വിദ്യാർത്ഥിയാണ് ആരവ്.ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
മലപ്പുറത്ത് ഫർണിച്ചർ കടയുടെ മറവിൽ വൻ ലഹരിവിൽപ്പന

മലപ്പുറത്ത് ഫർണിച്ചർ കടയുടെ മറവിൽ വൻ ലഹരിവിൽപ്പന

MALAPPURAM
മലപ്പുറം: മലപ്പുറത്ത് ഫർണിച്ചർ കടയുടെ മറവിൽ വൻ ലഹരിവിൽപ്പന. മഞ്ചേരിയിൽ 9.46 ഗ്രാം എംഡിഎംഎയുമായി നാല് പേർ പിടിയിൽ. പയ്യനാട് മണ്ണാറം വുഡ് ഫർണിച്ചർ നിർമ്മാണശാലയുടെ ഓഫീസിൽ നിന്നാണ് ഏകദേശം അര ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. പയ്യനാട് ചോലക്കൽ സ്വദേശി സൈഫുദ്ധീൻ, ഇളംകുർ മഞ്ഞപറ്റ സ്വദേശി ഫസലുറഹ്മാൻ, പാലക്കുളം സ്വദേശി അനസ്, പയ്യനാട് പിലാക്കൽ സ്വദേശി ജാബിർ എന്നിവരാണ് പിടിയിലായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയി; ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയി; ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

KOZHIKODE, LOCAL NEWS
കോഴിക്കോട്: കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയ വിദ്യാര്‍ത്ഥി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മുക്കം മുത്താലം നെല്ലിക്കാപറമ്പ് സ്വദേശി ചിറ്റാംകണ്ടി അബ്ദുള്ളയുടെ മകന്‍ എന്‍പി ആബിദ് (17) ആണ് മരിച്ചത്. ചേന്നമംഗലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് മുക്കം പൊറ്റശ്ശേരിയിലെ ചിറക്കല്‍ ഭാഗത്തെ കുളത്തില്‍ ആബിദും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. ഇതിനിടെ ആബിദ് മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ഇന്നലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് മുത്താലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സുലൈഖയാണ് ആബിദിന്റെ മാതാവ്. സഹോദരങ്ങള്‍: സുഹൈല്‍,...
സൂംബ ഡാന്‍സ് മതങ്ങള്‍ക്ക് എതിരല്ല: സ്പീക്കര്‍

സൂംബ ഡാന്‍സ് മതങ്ങള്‍ക്ക് എതിരല്ല: സ്പീക്കര്‍

MALAPPURAM
സൂംബ ഡാന്‍സ് ഒരു മതത്തിനും എതിരല്ലെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ലോക റെക്കോര്‍ഡ് നേടിയ പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എച്ച് .എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്യുകയായിരുന്നു സ്പീക്കര്‍. വ്യായാമത്തോടൊപ്പം മാനസികോല്ലാസം നല്‍കുന്ന ഒന്നാണ് സൂംബ. മനുഷ്യര്‍ ബഹിരാകാശത്ത് പോകുന്ന ഇക്കാലത്ത് അനാവശ്യമായാണ് ഇതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക റെക്കോര്‍ഡ് ജേതാക്കളായ വിദ്യാര്‍ഥികളെ സ്പീക്കര്‍ അഭിനന്ദിച്ചു. പ്രശസ്ത ചിത്രകാരന്‍ പാബ്ലോ പിക്കാസോ വരച്ച യുദ്ധ വിരുദ്ധ ചിത്രമായ ഗ്വേര്‍ണിക്കയുടെ പുനരാവിഷ്‌ക്കാരമാണ് ലോക റെക്കോര്‍ഡിൽ ഇടം പിടിച്ചത്. 13 അടി നീളത്തിലും 12 അടി വീതിയിലും 400-ഓളം വ്യത്യസ്ത നിറങ്ങളിലുള്ള ഷാളുകള്‍ ഉപയോഗിച്ച് തുണികൊണ്ടുള്ള കൊളാഷ് രൂപം മൂന്നുമണിക്കൂര്‍ കൊണ്ടാണ് തയ്യാറാക്കിയത്. സ്‌കൂളിലെ സ്കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജെ.ആര്...
അഞ്ചാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

അഞ്ചാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ഹരിപ്പാട് അഞ്ചാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീ ശബരി (10) ആണ് മരിച്ചത്. മണ്ണാറശ്ശാല യു.പി.എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വന്നശേഷം ശുചിമുറിയിൽ കയറിയ കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് മുത്തശ്ശൻ വാതിൽ ചവിട്ടിപൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കുറച്ചു ദിവസങ്ങൾക്കു മുൻപ് കുട്ടിയുടെ പിതൃ സഹോദരൻ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു ശേഷം കുട്ടി മാനസികമായി വലിയ വിഷമത്തിലായിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
സൗദിയിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും

സൗദിയിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും

GULF NEWS
;അബഹ: സൗദി അറേബ്യയിലെ ബീഷയിൽ മൂന്നാഴ്ച മുൻപ് വെടിയേറ്റു മരിച്ച കാസർക്കോട് ബദിയടുത്ത സ്വദേശി എ.എം. ബഷീർ (41) മൃതദേഹം ജുലൈ 3ന് വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. മൂന്നാം തിയ്യതി പുലർച്ചെ മൂന്ന് മണിക്ക് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ ദൽഹി വഴിയാണ് മൃതദേഹം കൊണ്ടു പോകുന്നത്. വ്യാഴാഴ്‌ച രാത്രി 9.30 ന് കോഴിക്കോട് എത്തിച്ചേരും. മെയ് 31ന് സൗദി പൗരന്റെ വെടിയേറ്റാണ് ബഷീർ കൊല്ലപ്പെട്ടത്. സംഭവത്തിൽ സഊദ് അബ്ദുല്ല അൽ മുഈനി എന്ന സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവയ്പ്പിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.15 വർഷത്തേളമായി ബിഷക്ക് സമീപം നാഖിയയിൽ ടാക്സി ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു ബഷീർ. രാത്രി ഏറെ വൈകി ബിഷ നാഗിയയിലെ താൻ താമസിക്കുന്ന കെട്ടിടത്തിന് സമീപം കാർ കഴുകുകയായിരുന്ന ബഷീറിന് നേരെ മറ്റൊരു വാഹനത്തിലെത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് സമീപവാ...
ഹൃദയാഘാത്തെ തുടർന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു.

ഹൃദയാഘാത്തെ തുടർന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു.

MALAPPURAM
മലപ്പുറം: ഹൃദയാഘാത്തെ തുടർന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു. നിലമ്പൂർ എരുമമുണ്ട സ്വദേശി പുത്തൻ പുരക്കൽ തോമസ് (78) മകൻ ടെൻസ് തോമസ് (50 ) എന്നിവരാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞ് വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകൻ ടെൻസ് വാഹനത്തിൽ കുഴഞ്ഞ് വീണത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

MTN NEWS CHANNEL