Friday, September 18News That Matters

സീബ്രാ ലൈനുകൾ മാഞ്ഞു; റോഡ് മുറിച്ചുകടക്കാൻ പാടുപെട്ട് കാൽനട യാത്രക്കാർ, മാപ്സ് പരാതി നൽകി

തിരൂരങ്ങാടി: പരപ്പനങ്ങാടി-നാടുകാണി റോഡിൽ മിക്കയിടത്തും സീബ്രാ ലൈനുകൾ മാഞ്ഞത് കാൽനട യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പൈപ്പ് ലൈനുകൾക്ക് വേണ്ടി കീറിയ കുഴിയടച്ച ശേഷം പുതിയ സീബ്രാ ലൈനുകൾ വരയ്ക്കുമെന്നായിരുന്നു നേരത്തെ പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ പരപ്പനങ്ങാടി മുതൽ തിരൂരങ്ങാടി വരെയുള്ള മിക്ക ഭാഗങ്ങളിലും സീബ്രാ ലൈനുകൾ ഇല്ലാതായിട്ട് മാസങ്ങളായി. ചിലയിടങ്ങളിൽ അടയാളം പോലുമില്ലാത്ത അവസ്ഥയാണ്. ചെമ്മാട് ടൗണിൽ ഉൾപ്പെടെ റോഡ് മുറിച്ചുകടക്കാൻ സ്‌കൂൾ വിദ്യാർത്ഥികളും സ്ത്രീകളും വയോജനങ്ങളും ഏറെ പ്രയാസപ്പെടുകയാണ്. സീബ്രാ ലൈൻ എവിടെയെന്നറിയാതെ വഴിയാത്രക്കാരും, സീബ്രാ ലൈനാണെന്നറിയാതെ ഡ്രൈവർമാരും ഒരുപോലെ ആശയക്കുഴപ്പത്തിലാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അടിയന്തരമായി പുതിയ സീബ്രാ ലൈനുകൾ വരയ്ക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് പരാതി നൽകി. മാപ്സ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി.പി സുബൈർ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version