Thursday, June 18News That Matters
Shadow

ഇരുമ്പുചോല എ.യു.പി സ്കൂൾ ലൈബ്രറിയിലേക്ക് വായനാദിന കിറ്റ് കൈമാറി

എ.ആർ നഗർ: വായനാദിനാചരണത്തിന്റെ ഭാഗമായി കെ.പി.എസ്.ടി.എ (KPSTA) എ.ആർ നഗർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരുമ്പുചോല എ.യു.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളടങ്ങിയ വായനാകിറ്റ് നൽകി. വായനാകിറ്റിന്റെ വിതരണോദ്ഘാടനം ബ്രാഞ്ച് പ്രസിഡന്റ് സി. അർഷദ് സ്കൂൾ ഹെഡ്മിസ്ട്രസ് ജി. സുഹ്റാബി ടീച്ചർക്ക് പുസ്തകം കൈമാറി നിർവ്വഹിച്ചു. ചടങ്ങിൽ സീനിയർ അധ്യാപകൻ പി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സി. നജീബ്, എം. ശശീന്ദ്രൻ, ഫവാദ്, സി. സുലൈഖ, എൻ. നജീമ, എം. ഫസീല, എ. സുഹ്റ, സി. ശബാന, നുസൈബ കാപ്പൻ, വി. സലീന, കെ. ആയിശാബി, താഹിറ, ഇ.കെ. ബബില ഫർസാന തുടങ്ങിയവർ സംസാരിച്ചു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL