
വേങ്ങര: ഊരകം കോട്ടുമല സ്വദേശിയും മാമ്പ്രപ്പടിയിൽ താമസക്കാരനുമായ മുസ്‌ലിയാർ കുറുംങ്കാട്ടിൽ അഹമ്മദിന്റെ മകൻ എം.കെ. സബാൻ മരണപ്പെട്ടു. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് (18.06.2026 വ്യാഴാഴ്ച) വൈകുന്നേരം 5:00 മണിക്ക് കോട്ടുമല ജുമാ മസ്ജിദിലും, തുടർന്ന് 5:30-ന് കോട്ടുമല പാറക്കടവ് പള്ളിയിലും വെച്ച് നടക്കും.
