കര്‍ശന നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.
വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.
തിരൂരങ്ങാടി : സ്‌കൂള്‍ വിടുന്ന സമയത്ത് വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ജില്ല എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. പി.എ. നസീറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എന്‍ഫോഴ്‌സ്മെന്റ് ഉദ്യോഗസ്‌ഥരും തിരൂരങ്ങാടി സബ് ആര്‍.ടി.ഒ. ഉദ്യോഗസ്‌ഥരും സംയുക്‌തമായാണ് പരിശോധന നടത്തിയത്. തിരൂരങ്ങാടി സ്‌കൂള്‍ പരിസരങ്ങളിലും ചെമ്മാട് ബസ് സ്‌റ്റാന്‍ഡിലുമായി ഇരുപതോളം ബസ്സുകള്‍ പരിശോധിച്ചു. നിയമലംഘനം കണ്ടെത്തിയ 10 ബസുകള്‍ക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും കുട്ടികളെ കയറ്റണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികളെ കയറ്റാതെ മുന്നോട്ടെടുത്ത നാട്ടുകാര്‍ തടഞ്ഞ ബസ് ഡ്രൈവറോട് എന്...