Thursday, September 18News That Matters

Tag: സാധു ആന

അവൻ ശരിക്കുമൊരു സാധു!

Entertainment
അവൻ ശരിക്കുമൊരു സാധു! കൊച്ചി: പേര് പോലെ തന്നെ ഒരു സാധുവാണ്, പുതുപ്പള്ളി സാധു- വെള്ളിയാഴ്ച വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന കമന്റുകളിലൊന്നാണിത്. കോതമംഗലത്ത് സിനിമ ഷൂട്ടിങ്ങിനിടെ മറ്റൊരു കൊമ്പനുമായി ഏറ്റുമുട്ടി കാടുകയറിയ പുതുപ്പള്ളി സാധു ഏറെ ആരാധകരുള്ള നാട്ടാനകളിലൊരാളാണ്. കോട്ടയം പുതുപ്പള്ളി പാപ്പാലപ്പറമ്പ് വര്‍ഗീസിന്‍റെ ഉടമസ്ഥതയിലുള്ള ആന ആരണ്യ പ്രജാപതിയെന്നാണ് അറിയപ്പെടുന്നത് തന്നെ. 1998ല്‍ അസമില്‍ നിന്നാണ് സാധുവിനെ വര്‍ഗീസ് സ്വന്തമാക്കുന്നത്. അവിടെ രേഖകളിലുണ്ടായിരുന്ന അതേ പേര് തന്നെ ആനയ്ക്ക് നല്‍കുകയായിരുന്നു. പേരു പോലെ തന്നെ വളരെ ശാന്തപ്രകൃതക്കാരനാണ് സാധുവെന്ന കൊമ്പന്‍. തൃശൂര്‍ പൂരമടക്കം സംസ്ഥാനത്തെ പ്രധാനപ്പെട്ട ഉത്സവങ്ങളിലെല്ലാം താരസാന്നിധ്യമാണ് 52 വയസുള്ള ഈ കൊമ്പൻ. സിനിമാ അഭിനയത്തിലൂടെ സാധു കൂടുതൽ പ്രശസ്തനായി. തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടു...

MTN NEWS CHANNEL

Exit mobile version