Sunday, November 22News That Matters

ചെറുമുക്ക് പള്ളിക്കൽതാഴം സ്വദേശി അബ്ദുൽ മജീദ് ചെന്നൈയിൽ മരണപ്പെട്ടു

ചെറുമുക്ക്: ചെറുമുക്ക് പള്ളിക്കൽതാഴം സ്വദേശി തള്ളശ്ശേരി മൊയ്‌ദീൻ കുട്ടി ഹാജി – പാത്തുമ്മു ദമ്പതികളുടെ മകൻ അബ്ദുൽ മജീദ് (48) ചെന്നൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹം നാട്ടിൽ നിന്ന് ചെന്നൈയിലേക്ക് ഹോട്ടൽ ജോലിക്കായി പോയത്. ബുധനാഴ്ച രാവിലെ 9 മണിയോടെയായിരുന്നു മരണം. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 7 മണിക്ക് ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദിൽ നടക്കും. ചിത്രം പള്ളി മൈമൂനത്ത് ആണ് ഭാര്യ. മക്കൾ: സ്വാലിഹ്, നാഫി, മാരിയ, നസ്മിയ. മരുമകൻ: അമീർ (വെള്ളിയാമ്പുറം).

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version