കുറ്റിപ്പുറം: സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തവനൂർ പ്രതീക്ഷാഭവനിൽ നിന്നും അന്തേവാസിയായ യുവാവിനെ കാണാതായി. പൊന്നാനി തവനൂർ പ്രതീക്ഷാഭവനിലെ അന്തേവാസിയായ ധർമൻ (28) എന്നയാളെയാണ് കഴിഞ്ഞ ഒക്ടോബർ 25 മുതൽ കാണാതായത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നയാളാണ് ധർമൻ. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന അധികൃതർ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രതീക്ഷാഭവൻ സൂപ്രണ്ട് അറിയിച്ചു:
- കുറ്റിപ്പുറം സബ് ഇൻസ്പെക്ടർ: 9497947223
- പ്രതീക്ഷാഭവൻ ഓഫീസ്: 8714619980
