Sunday, November 22News That Matters

മഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട. 356.5 ഗ്രാം MDMAയുമായി ആറുപേരെ പോലീസ് പിടികൂടി

മഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട. 356.5 ഗ്രാം എം.ഡി.എം.എയുമായി ആറുപേരെ പോലീസ് പിടികൂടി. മഞ്ചേരി, മൊറയൂർ, പൂക്കോട്ടൂർ, മലപ്പുറം, കോഡൂർ, കോട്ടക്കൽ ചട്ടിപ്പറമ്പ് തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. മലപ്പുറം കോഡൂർ സ്വദേശി മനോജ് (46), മൊറയൂർ സ്വദേശി മുഹമ്മദ് സ്വാലിഹ് (38), വള്ളുവമ്പ്രം അറവങ്കര സ്വദേശി അബ്ദുറഹിമാൻ (44), പൂക്കോട്ടൂർ സ്വദേശി നവാസ് (27), ചെമ്മങ്കടവ് കോഡൂർ സ്വദേശി നജീം (41), കോഡൂർ ഒറ്റത്തറ സ്വദേശി ഫൈസൽ (33) എന്നിവരാണ് പിടിയിലായത്. പൂക്കോട്ടൂർ അറവങ്കര ചീനിക്കൽ എം.എ.എൽ.പി സ്കൂളിന് സമീപമുള്ള സ്വകാര്യ ഫ്ലാറ്റിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലാവുന്നത്. ഇവരിൽ നിന്ന് എം.ഡി.എം.എ വിറ്റതിലൂടെ ലഭിച്ച 15,000 രൂപ, തൂക്കം പരിശോധിക്കുന്ന ഡിജിറ്റൽ ത്രാസ്, ലഹരിമരുന്ന് ചെറിയ അളവുകളിലാക്കാൻ കരുതിയ സിപ് ലോക്ക് കവറുകൾ, ആറ് ഗ്ലാസ് ഫ്യൂമുകൾ, ഗ്യാസ് ലൈറ്റർ എന്നിവയും പോലീസ് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version