Friday, July 31News That Matters
Shadow

ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരി ലഹരിമരുന്നുമായി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതി 28 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായി. വയനാട് മേപ്പാടി സ്വദേശി അശ്വതിയാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്.​രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ആശുപത്രിയിലെ 41-ാം വാർഡിൽ നിന്നാണ് അശ്വതിയെ കസ്റ്റഡിയിലെടുത്തത്. പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി എത്തിയതായിരുന്നു ഇവർ. വെളിച്ചെണ്ണ കുപ്പിയിലാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മറ്റുള്ളവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.​അശ്വതിയുടെ ഭർത്താവ് നിലവിൽ ജയിലിലാണ്. ഭർത്താവിന് കൈമാറാനാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള തടവുകാർ മുഖേന ഇത് ഭർത്താവിലേക്ക് എത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് പോലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL