Sunday, November 22News That Matters

ഡോ. എ.പി.ജെ. അബ്ദുൾ കലാം എക്സലൻസി അവാർഡ് 2026 – അഷ്‌റഫ് കളത്തിങ്ങൽ പാറയ്ക്ക്

തിരൂരങ്ങാടി: സാമൂഹിക സേവനത്തിനും മാധ്യമ പ്രവർത്തനത്തിനും ദേശീയ അംഗീകാരം. സാമൂഹ്യ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ അഷ്‌റഫ് കളത്തിങ്ങൽ പാറയ്ക്ക് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ സ്മരണാർത്ഥമുള്ള ‘ഡോ. എ.പി.ജെ. അബ്ദുൾ കലാം എക്സലൻസി അവാർഡ് – 2026’ ലഭിച്ചു. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലും ആരോഗ്യം-പാലിയേറ്റീവ്, ഭിന്നശേഷി ശാക്തീകരണം, മനുഷ്യാവകാശ സംരക്ഷണം തുടങ്ങിയ രംഗങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. ‘ദി ഇന്ത്യൻ ഫോറം ഫോർ സോഷ്യൽ ലീഡേഴ്സ് ആൻഡ് അച്ചീവേഴ്സ്’ (The Indian Forum for Social Leaders & Achievers) സെലക്ഷൻ കമ്മിറ്റിയാണ് അദ്ദേഹത്തെ അവാർഡിനായി തെരഞ്ഞെടുത്തത്. തമിഴ്നാട് ജുഡീഷ്യറിയിലെ മുൻ ജഡ്ജിയും ഐ.എഫ്.എ. ഓണററി ചെയർമാനുമായ ഡോ. കെ. വെങ്കിടേശൻ അധ്യക്ഷനായ ജൂറിയാണ് ജേതാവിനെ നിശ്ചയിച്ചത്. നിരവധി പുരസ്കാരങ്ങൾക്ക് പുറമെ 2025-ൽ ജവഹർ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.പൊതുപ്രവർത്തന രംഗത്ത് സജീവം:മലപ്പുറം ജില്ലയിലെ മൂന്നിയൂർ സ്വദേശിയായ അഷ്‌റഫ് കളത്തിങ്ങൽ പാറ വിവിധ ജീവകാരുണ്യ-സാമൂഹിക സംഘടനകളുടെ ഭാരവാഹിയായി സേവനം അനുഷ്ഠിച്ചു വരുന്നു: സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡന്റ്, പ്രൈമറി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി, മൂന്നിയൂർ കുന്നത്ത് പറമ്പ് എ.എം.യു.പി. സ്കൂൾ പി.ടി.എ. പ്രസിഡന്റ്, മൂന്നിയൂർ സൗഹൃദ വേദി ചെയർമാൻ, ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ, അഷ്റഫ് കൂട്ടായ്മ സ്ഥാപക സംസ്ഥാന പ്രസിഡന്റ്, ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ. തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറി. ഭാര്യ: ലുബ്ന. മക്കൾ: നസീഫ് ഷെർഷ്, നാഷിദ്, നാസിബ്, നിഷാൻ, നഹാൻ.ഈ മാസം 12-ന് ചെന്നൈയിൽ വെച്ച് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version