വേങ്ങരയിൽ പഴയകാല നാടക പ്രവർത്തകർ ഓർമ്മകൾ പങ്കുവെച്ച് ‘നാടക വര്‍ത്തമാനം’ സംഘടിപ്പിച്ചു
വേങ്ങര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ വെള്ളിയാഴ്ചയും നടത്തിവരാറുള്ള സാംസ്കാരിക സദസ്സ് ഇത്തവണ നാടക ഓര്‍മ്മകളുടെ സംഗമവേദിയായി. 'നാടക വര്‍ത്തമാനം' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പഴയകാല നാടക പ്രവര്‍ത്തകരെ ഒരുമിച്ചുകൂട്ടി നടത്തിയ നാടക ചര്‍ച്ച ശ്രദ്ധേയമായി. വേങ്ങരയുടെ നാടക പാരമ്പര്യത്തിന് വെളിച്ചം വീശുന്ന അനുഭവങ്ങള്‍ സദസ്സിന് നവ്യാനുഭവമായി. പ്രശസ്തരായ പഴയകാല നാടക സംവിധായകരും രചയിതാക്കളുമായ ഗോപന് തൊട്ടശ്ശേരിയറ, കെ.കെ രാമകൃഷ്ണന്, എം.എസ് സുബ്രഹ്മണ്യന്, മോഹനന് മാസ്റ്റര്‍ എന്നിവര്‍ തങ്ങളുടെ നാടക ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചത് സദസ്സിനെ ഏറെ ആകര്‍ഷിച്ചു. പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് നാടകങ്ങള്‍ ഒരുക്കിയതിന്റെ വെല്ലുവിളികളും അക്കാലത്തെ സാമൂഹിക പശ്ചാത്തലവും അണിയറയിലെ രസകരമായ ഓര്‍മ്മകളും അവര്‍ വിവരിച്ചു.
വേങ്ങരയിലെ നാടക പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്ന പഴയ...



















