മലപ്പുറം:സര്‍ക്കാര്‍ സ്‌കൂളുകളില്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പഠനം പരിചയപ്പെടുത്തുന്ന സി എസ് ആര്‍ സംരംഭത്തിന്റെ ഭാഗമായി ഒതുക്കുങ്ങല്‍ മുണ്ടോത്തുപറമ്പ് ഗവണ്മെന്റ് യു പി സ്‌കൂളില്‍ ആരംഭിച്ച റോബോട്ടിക്‌സ് പ്രൊജക്റ്റ് പരിശീലനത്തിന്റെ ഉദ്ഘാടനം പി. കെ. കുഞ്ഞാലിക്കുട്ടി എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സലീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വാക്ക്‌റൂ ഇന്റര്‍നാഷണല്‍ സി എസ് ആര്‍ വിഭാഗം മേധാവി സുമിത്ര ബിനു പദ്ധതി വിശദീകരിച്ചു. വേങ്ങര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫിയ കുന്നുമ്മല്‍, പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അംജത ജാസ്മിന്‍, നസീമ സിറാജ് , ഉമൈബ ഊര്‍ഷമണ്ണില്‍, ക്ലസ്റ്റര്‍ ലീഡര്‍ അജയ് ജോണ്‍, സി പി അര്‍ജുന്‍, പി ടി എ പ്രസിഡന്റ് എം.പി. സധു , എസ് എം സി ചെയര്‍മാന്‍ എം.റഫീഖ് പ്രോഗ്രാം കോഡിനേറ്റര്‍ ആര്‍.വിദ്യാ രാജ് , വ...



















