Friday, November 14News That Matters
Shadow

SYS വേങ്ങര സർക്കിൾ ബഹുസ്വര സംഗമം നടത്തി

ഗാന്ധിക്കുന്ന് : 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി എസ്.വൈ.എസ് വേങ്ങര സർക്കിൾ ഗാന്ധിക്കുന്നിൽ ബഹുസ്വര സംഗമം നടത്തി. “നമുക്കുയർത്താം ഒരുമയുടെ പതാക” എന്ന പ്രമേയത്തിൽ നടന്ന പ്രോഗ്രാം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൂവിൽ നാസിൽ ഉദ്ഘാടനം ചെയ്തു. എസ്. വൈ. എസ് വേങ്ങര സോൺ സാംസ്കാരികം സെക്രട്ടറി KT ഷാഹുൽ ഹമീദ് ചിനക്കൽ ആമുഖ പ്രഭാഷണവും IPF വേങ്ങര ചാപ്റ്റർ കൺവീനർ കെ. അഫ്സൽ മീറാൻ പ്രമേയ പ്രഭാഷണവും നടത്തി. E.P മൊയ്ദീൻ ഹാജി ചെറുപ്പകാല ഓർമ്മകളും പൂർവ്വീകരുടെ അനുഭവങ്ങളും പങ്ക് വെച്ചു. DYFI വേങ്ങര ബ്ലോക്ക് കമ്മറ്റി ട്രഷറർ ടി.കെ. നൗഷാദ് മാസ്റ്റർ, എസ്.വൈ.എസ് സോൺ കാബിനറ്റ് അംഗം ജൗഹർ അഹ്‌സനി, ഉബൈദുല്ല ശാമിൽ ഇർഫാനി, ജഅഫർ ശാമിൽ ഇർഫാനി, ഇസ്മാഈൽ ഹാജി താട്ടയിൽ എന്നിവർ സംസാരിച്ചു. സദസ്സിൽ സർക്കിൾ പ്രസിഡൻ്റ് സുഹൈൽ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഇസ്മാഈൽ P സ്വാഗതവും റഹീം ടി നന്ദിയും പറഞ്ഞു.

Comments (0)

Your email address will not be published. Required fields are marked *

MTN NEWS CHANNEL