ഗുജറാത്തില്‍ വ്യാജ കോടതി പ്രവര്‍ത്തിച്ചത് അഞ്ച് വര്‍ഷം.
ഗുജറാത്തില്‍ വ്യാജ കോടതി പ്രവര്‍ത്തിച്ചത് അഞ്ച് വര്‍ഷം. വ്യാജ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ തട്ടിപ്പുകള്‍ നടക്കാറുള്ള ഗുജറാത്തില്‍ നിന്നും ഒരു വ്യത്യസ്ത തട്ടിപ്പ് വാർത്ത. സ്വന്തമായി ഒരു ട്രിബ്യൂണല്‍ കോടതി തന്നെ ഒരുക്കിയാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍ തട്ടിപ്പുകാർ വിളയാടിയത്. ജഡ്ജിയും ഗുമസ്തന്മാരുമടക്കം യഥാർത്ഥ കോടതിയെ വെല്ലുന്ന രീതിയിലാണ് വ്യാജ കോടതിയും പ്രവർത്തിച്ചത്. അഞ്ച് വർഷത്തിലേറെയായി ഈ ‘കോടതി’ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.
ഗാന്ധിനഗര്‍ സ്വദേശിയായ മൗറീസ് സാമുവല്‍ ക്രിസ്റ്റ്യൻ എന്നയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇയാളാണ് വ്യാജ ട്രിബ്യൂണലില്‍ ജഡ്ജിയായി വിധി ന്യായം പറഞ്ഞിരുന്നത്. ഇയാളുടെ ഗാന്ധിനഗറിലെ ഓഫിസാണ് കോടതിയാക്കി മാറ്റിയെടുത്തത്. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ ഇടപാടുകാർക്ക് അനുകൂലമായി വ്യാജ വിധികള്‍ പുറപ്പെടുവിച്ചാണ് മൗറീസ് സാമ...