Thursday, January 15News That Matters
Shadow

LOCAL NEWS

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മകൾക്ക് പിന്നാലെ അമ്മയും അറസ്റ്റിൽ

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മകൾക്ക് പിന്നാലെ അമ്മയും അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: യു.കെയിൽ ജോലി വാഗ്‌ദാനം ചെയ്ത് തൃശ്ശൂർ എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരിൽ നിന്നും 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എടവിലങ്ങ് കാര പുതിയ റോഡ് ചള്ളിയിൽ വീട്ടിൽ ശ്യാമള (59) യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ മകൾ സായ (29) അറസ്റ്റിലായിരുന്നു. മകൾ സായ നടത്തിയ തട്ടിപ്പ് കേസിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് ശ്യാമളയെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. സായയും റിമാൻ്റിൽ കഴിയുകയാണ്. കൊടുങ്ങല്ലൂർ, മതിലകം, മാള, ഇരിങ്ങാലക്കുട, കാട്ടൂർ, വെള്ളിക്കുള്ളങ്ങര പൊലീസ് സ്റ്റേഷനുകളിലായി യുകെയിലേക്ക് വീസയും ജോലിയും വാഗ്‌ദാനം ചെയ്ത് പലരിൽ നിന്നായി ഇവർ പണം തട്ടിയിരുന്നു. ഇത്തരത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് സായയുടെ പേരിൽ ഒമ്പത് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു. സായ നടത്തിയ തട്ടിപ്പിൽ പങ്കുണ്ടെന...
അപകട മേഖലകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണത്തിന്ന് ഊന്നൽ നൽകും: റാഫ്

അപകട മേഖലകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണത്തിന്ന് ഊന്നൽ നൽകും: റാഫ്

LOCAL NEWS, THRISSUR
തൃശൂർ: പോലീസ്,മോട്ടോർ വാഹന,എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി സഹകരിച്ച് അപകട മേഖലകളിലും ജില്ലയിലെ സ്കൂൾ കോളേജ് കലാലയങ്ങളിലും വിപുലമായ റോഡ് സുരക്ഷ ബോധവൽക്കരണവും ലഹരി നിർമാർജ്ജന കർമ്മപരിപാടികളും വരും നാളുകളിൽ നടത്താൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം തൃശൂർ ജില്ല കൺവെൻഷൻ തീരുമാനിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു പരിപാടി ഉദ്ഘാടനം ചെയ്തു. റോഡുകൾക്ക് താങ്ങാനാവുന്നതിലേറെ വാഹനങ്ങളുള്ള സാഹചര്യത്തിൽ ഒരു പുതിയ റോഡ് സംസ്കാരം രൂപപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂർ സാവിത്രി കഫെ ഹാളിൽ നടന്ന ജില്ലാതല കൺവെൻഷനിൽ കെ ടി പിയൂഷ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടിഐകെ മൊയ്തു മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ കെ എ ഡേവിസ് ജില്ലാ പ്രസിഡണ്ടും കെ തവരാജ് ജനറൽ സെക്രട്ടറിയായും റാഫ് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു . വനിതാ ഫോറം ജില്ലാ പ്രസിഡണ്ടായി നിമ്മി റപ്പായി...
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

LOCAL NEWS
കണ്ണൂർ പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയത് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം കാരണമെന്ന് പൊലീസ്. ഞായറാഴ്ച്ച വൈകീട്ടാണ് പിലാത്തറ മേരിമാത സ്‌ക്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി അജുല്‍രാജിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പന്ത്രണ്ടുകാരനായ അജുല്‍രാജ് പിലാത്തറ സ്വദേശി രാജേഷിന്റയും വിജിനയുടെയും മകനാണ് . മാര്‍ക്ക് കുറഞ്ഞതിൽ കുട്ടി വീട്ടിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ പരിയാരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു....
ട്രെയിനില്‍ മോഷണം; ഒരാള്‍ പിടിയില്‍

ട്രെയിനില്‍ മോഷണം; ഒരാള്‍ പിടിയില്‍

LOCAL NEWS
ട്രെയിനിലെ റിസർവേഷൻ കോച്ചില്‍ നിന്നും യാത്രക്കാരന്റെ സ്വർണ മോതിരവും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള ബാഗ് കവർന്ന കേസില്‍ പ്രതിയെ റെയില്‍വെ പൊലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ.സാക്കിർ(28) ആണ് പിടിയിലായത്. ജൂലായ് 31ന് മുരുഡേശ്വർ-കാച്ചിഗുഡ എക്സ്പ്രസില്‍ യാത്ര ചെയ്ത ആലപ്പുഴ സ്വദേശിയുടെ ബാഗാണ് മോഷ്ടിച്ചത്. ഒരു പവൻ ആഭരണം, വെള്ളി മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തു. റെയില്‍വെ പൊലീസ് എസ്.ഐ അനില്‍ മാത്യു, എ.എസ്.ഐ ഗോകുല്‍ദാസ്, സീനിയർ സിവില്‍ ഓഫീസർമാരായ സുഗീർത്ഥകുമാർ, എം.ജി.അബ്ദുള്‍ മജീദ്, ശശിനാരായണൻ, ടി.സി.സുരേഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്....
ലഹരി പരിശോധനയ്ക്കെത്തിയ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ.

ലഹരി പരിശോധനയ്ക്കെത്തിയ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ.

KOZHIKODE, LOCAL NEWS
കോഴിക്കോട്: ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ. പതിമംഗലം സ്വദേശി പി കെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തിന് പരിക്കേറ്റു. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരനാണ് പിടിയിലായ ബുജൈർ. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈര്‍ പൊലീസിനെ ആക്രമിച്ചത്. ബുജൈറിൽ നിന്ന് ലഹരി മരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എന്നാൽ വാഹന പരിശോധനയിലും ദേഹ പരിശോധനയിലും ലഹരിമരുന്ന് കണ്ടെത്താൻ സാധിച്ചില്ല. അതേസമയം ബുജൈറിന് ലഹരി ഇടപാടില്‍ പങ്കുണ്ടെന്ന് മറ്റൊരു പ്രതി കുറ്റസമ്മത മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് പൊലീസ് അറസ്...
കാവുങ്ങല്‍ സ്വദേശിനി പൂവന്‍ വീട്ടില്‍ സരോജിനിയെ കാണ്മാനില്ല

കാവുങ്ങല്‍ സ്വദേശിനി പൂവന്‍ വീട്ടില്‍ സരോജിനിയെ കാണ്മാനില്ല

LOCAL NEWS
മലപ്പുറം കാവുങ്ങല്‍ സ്വദേശി പൂവന്‍ വീട്ടില്‍ സരോജിനിയെ ഇന്ന് രാവിലെ 6 മണി മുതല്‍ വീട്ടില്‍ നിന്നും കാണാനില്ല. കാണാതാകുന്ന സമയത്ത് ചുവപ്പ് നിറത്തിലുള്ള മാക്‌സിയാണ് ധരിച്ചിരുന്നത്. കണ്ടു കിട്ടുന്നവര്‍ ബന്ധപ്പെടുക: ബാബു ( മകന്‍ ) : 9947502070
വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം

വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം

LOCAL NEWS, PALAKKAD
പാലക്കാട്ട് വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. കിഴക്കഞ്ചേരി ജോമോന്‍റെ മകൻ ഏബല്‍ ആണ് മരിച്ചത്. തരിശുഭൂമിയില്‍ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയില്‍ പെട്ടാണ് കുട്ടി മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി വെള്ളക്കുഴിയില്‍ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സമപ്രായക്കാരനായ മറ്റൊരു കുട്ടിയുടെ കരച്ചില്‍കേട്ട് നടത്തിയ പരിശോധനയിലാണ് കുഴിയില്‍ അകപ്പെട്ട കുട്ടിയെ കണ്ടത്....
ഗെയിം കളിക്കാൻ മൊബൈല്‍ നല്‍കിയില്ല; എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഗെയിം കളിക്കാൻ മൊബൈല്‍ നല്‍കിയില്ല; എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ഗെയിം കളിക്കാൻ മാതാപിതാക്കള്‍ മൊബൈല്‍ നല്‍കാത്തതിന് വീട്ടുകാരോട് പിണങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു. എടത്വ തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മാണത്താറ മോഹന്‍ലാല്‍ - അനിത ദമ്ബതികളുടെ മകന്‍ ആദിത്യന്‍ ആണ് വേദ വ്യാസ സ്‌കൂളിന് സമീപം തൂങ്ങി മരിച്ചത്.രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)...
കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി പൊലീസുകാര്‍

കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി പൊലീസുകാര്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി പൊലീസുകാര്‍. കോഴിക്കോട് കോതി പാലത്തിന് സമീപത്താണ് അനിഷ്ട സംഭവം നടന്നത്. പന്നിയങ്കര പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് അപകടങ്ങളില്ലാതെ വിദ്യാര്‍ത്ഥിനി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിനി സ്‌കൂളില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് കോതി പാലത്തിന് സമീപത്തുകൂടി സംശയാസ്പദമായ സാഹചര്യത്തില്‍ നടന്നുപോകുന്നത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ശ്രദ്ധിച്ചു. പെണ്‍കുട്ടിയെ നിരീക്ഷിച്ച പൊലീസുകാര്‍ കോതി പാലത്തിന് സമീപം വച്ച്‌ അവള്‍ കടലിലേക്ക് ചാടുന്നതാണ് കണ്ടത്.ഉടന്‍ തന്നെ തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊലീസുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി വിദ്യാര്‍ഥിനിയെ കരയിലേക്ക് കയറ്റുകയായിരുന്നു. അപകടം ഒന്നും സ...
തടി കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ചു; 17കാരന് ദാരുണാന്ത്യം

തടി കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ചു; 17കാരന് ദാരുണാന്ത്യം

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ശരീരത്തിലെ അമിത വണ്ണം നിയന്ത്രിക്കാൻ യൂട്യൂബിലെ വീഡിയോകള്‍ അടിസ്ഥാനമാക്കി ഭക്ഷണം നിയന്ത്രിച്ച പതിനേഴുകാരൻ മരിച്ചു. കുളച്ചലിനു സമീപം പർനട്ടിവിള സ്വദേശി നാഗരാജന്‍റെ മകൻ ശക്തീശ്വർ (17) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു മരണം.പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം എഞ്ചിനീയറിങ് പഠിക്കാൻ കോളേജില്‍ ചേരാനിരിക്കെയാണ് മരണം സംഭവിച്ചത്. തിരുച്ചിറപ്പള്ളിയിലെ കോളേജില്‍ അഡ്മിഷൻ ശരിയായിരുന്നു. കോളേജില്‍ ചേരുന്നതിന് മുൻപ് തടി കുറയ്ക്കാനായിരുന്നു ശ്രമം. ഇതിനായി യൂട്യൂബിലെ വീഡിയോകള്‍ നോക്കി ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷണം നിയന്ത്രിച്ചുവരികയായിരുന്നു ശക്തീശ്വർ എന്നാണ് വിവരം. വിവിധ തരത്തിലുള്ള ജ്യൂസുകള്‍ മാത്രമാണ് ഈ കാലത്ത് കഴിച്ചത്. ആരോഗ്യം ക്ഷയിച്ചതോടെ കുട്ടി കഴിഞ്ഞ ആഴ്ചയോടെ രോഗബാധിതനായി. കഴിഞ്ഞ ദിവസം ശ്വാസ തടസം അനുഭവപ്പെട്ടു. മാതാപിതാക്കള്‍ കുളച്ചലിലുള്ള സ്വ...
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

KOZHIKODE, LOCAL NEWS
കോഴിക്കോട് : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സയാൻ (14) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തു‌ടർന്ന് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാൻ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...
താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ തിരൂരങ്ങാടി സ്വദേശി പിടിയിൽ

താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ തിരൂരങ്ങാടി സ്വദേശി പിടിയിൽ

LOCAL NEWS, WAYANAD
വയനാട്: മയക്കുമരുന്ന് കടത്തുന്നതിനിടെ താമരശ്ശേരി ചുരത്തിൽ പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് പിടിയിലായത്. ഓറിയന്‍റൽ കോളേജിന് പുറകിലെ കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. ഇന്ന് രാവിലെ പരിക്കുകളോടെ കണ്ട യുവാവിനെ നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് പിടികൂടിയത്. പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിൽ വെച്ച് ഇന്നലെയാണ് മലപ്പുറം സ്വദേശിയായ യുവാവ് കൊക്കയിലേക്ക് ചാടിയത്. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം നടന്നത്. വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ട് യുവാവ് താൻ വന്ന കാർ നിർത്തിയിട്ട് കൊക്കയിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്ന് പൊലീസ് എംഡിഎംഎ കണ്ടെടുത്തു.ഇതോടെ യുവാവിനായി പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് പ്രദേശത്ത് വ...
കാറില്‍ നിന്ന് MDMA പിടിച്ചു; തിരൂരങ്ങാടി സ്വദേശി താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടി

കാറില്‍ നിന്ന് MDMA പിടിച്ചു; തിരൂരങ്ങാടി സ്വദേശി താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടി

LOCAL NEWS, WAYANAD
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്ത് പൊലീസ്. ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിന് സമീപത്താണ് സംഭവം നടന്നത്.മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖാണ് കൊക്കയിലേക്ക് ചാടിയത് എന്നു തിരിച്ചറിഞ്ഞു. പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വെള്ള ഷര്‍ട്ട് ധരിച്ച യുവാവാണ് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്. നേരത്തെ 90 ഗ്രാം എംഡിഎംഎയോടെ ഷഫീഖിനെ പൊലീസ് പിടികൂടിയിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...
വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് വേങ്ങര മണ്ഡലം ആദരവ് സംഘടിപ്പിച്ചു

വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് വേങ്ങര മണ്ഡലം ആദരവ് സംഘടിപ്പിച്ചു

LOCAL NEWS
സ്ത്രീകൾക്ക് വേണ്ടി ധാരാളം നിയമങ്ങളും അതിൻ്റെ വകുപ്പുകളുമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല, സേവന വേതന വ്യവസ്ഥകളും കൃത്യമായി നടപ്പിലാക്കുന്നില്ല. സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ ഇനിയും ഉയരേണ്ടതുണ്ടന്ന് ബിന്ദു പരമേശ്വരൻ. "തൊലിടങ്ങളിൽ നീതി തേടുന്നവർ ഒരുമിക്കുന്നു" എന്ന തലക്കെട്ടിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് വേങ്ങര മണ്ഡലം നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു. ജീവിത യാത്രയിൽ പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടവർ അത് തരണം ചെയ്ത് മുന്നേറിയവർ അവരുടെ അനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ചു. വനിതാ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ജമീല, മികച്ച കർഷക കദീജ എന്നിവരെ ആദരിച്ചു. ജില്ലാ കമ്മറ്റിയംഗം ശാക്കിറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കൺവീനർ സക്കീന സ്വാഗതവും, പ്രോഗ്രാം കൺവീനർ സൈഫുന്നിസ നന്ദിയും പറഞ്ഞു. സ്ഥാപക ദിന...
ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ 14കാരൻ കുഴഞ്ഞു വീണ് മരിച്ചു

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ 14കാരൻ കുഴഞ്ഞു വീണ് മരിച്ചു

LOCAL NEWS, PALAKKAD
പാലക്കാട് : ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. കോക്കൂർ ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു....
അഗതി മന്ദിരത്തില്‍ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു

അഗതി മന്ദിരത്തില്‍ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു

LOCAL NEWS, THRISSUR
അഗതി മന്ദിരത്തില്‍ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. ഇതോടെ വീട്ടിലെത്തിച്ച പിതാവിന്‍റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനായില്ല. മകനു വേണ്ടി മൃതദേഹം വീടിന് പുറത്ത് വെച്ച്‌ കാത്തിരുന്നെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് മകൻ പിതാവിന്‍റെ അന്ത്യയാത്രാ ചടങ്ങുകളില്‍ പങ്കെടുക്കാതെ മാറി നിന്നെന്ന് ബന്ധുക്കള്‍ പറയുന്നു.അരിമ്ബൂർ കൈപ്പിള്ളി റിംഗ് റോഡില്‍ തോമസ് (78) ആണ് ബുധനാഴ്ച രാവിലെ മണലൂരിലെ അഗതി മന്ദിരത്തില്‍ മരിച്ചത്. ഏതാനും മാസം മുൻപാണ് മകനും മരുമകളും മർദ്ദിക്കുന്നതായി ആരോപിച്ച്‌ തോമസ് ഭാര്യ റോസിലിയോടൊപ്പം വീട് വിട്ട് ഇറങ്ങിയത്. ഇത് സംബന്ധിച്ച്‌ ഇവർ അന്തിക്കാട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവരെ മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങളായി തോമസും റോസിലിയും മണലൂരിലെ അഗതി മന്ദി...
കൊച്ചിയില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് ഒഎല്‍എക്സില്‍ വില്‍ക്കാനിടും, വൻ തട്ടിപ്പ്; യുവതി പിടിയില്‍

കൊച്ചിയില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് ഒഎല്‍എക്സില്‍ വില്‍ക്കാനിടും, വൻ തട്ടിപ്പ്; യുവതി പിടിയില്‍

ERANANKULAM, LOCAL NEWS
കൊച്ചി: ഫ്ളാറ്റുകള്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ ഒഎല്‍എക്സിലൂടെ 'വില്‍പ്പന' നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളില്‍ ഒരാളായ യുവതി അറസ്റ്റില്‍. മലബാർ സർവീസ് അപ്പാർട്ട്മെന്റ് എല്‍എല്‍പി കമ്ബനി ഉടമയായ സാന്ദ്ര (24) യാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.ഒരേ ഫ്ളാറ്റുകള്‍ കാട്ടി മൂന്നുപേരില്‍നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. കാക്കനാട്ടെയും പരിസരപ്രദേശത്തെയും ഫ്ളാറ്റുകളും അപ്പാർട്ട്മെന്റുകളും മാറി മാറി വാടകയ്ക്കെടുത്ത ശേഷമാണ് തട്ടിപ്പ്. ഈ ഫ്ളാറ്റുകള്‍ ഒഎല്‍എക്സില്‍ പണയത്തിനു നല്‍കാമെന്ന് പരസ്യം നല്‍കി ആവശ്യക്കാരെ ആകർഷിക്കും. വൻ തുക പണയം വാങ്ങി കരാറുണ്ടാക്കും.ഒരേ ഫ്ളാറ്റ് കാട്ടി പരസ്പരം അറിയാത്ത പലരില്‍നിന്നായി ലക്ഷങ്ങള്‍ പണയത്തുക ഈടാക്കുകയാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കാക്കനാട് മാണിക്കുളങ്ങര റോഡ് ഗ്ലോബല്‍ വില്ലേജ് അപ്പാർട്ട്മെന്റിലെ ഫ്ളാറ്റ് 11 മാസത്തേക്ക് പണയ...
വീണ്ടും തട്ടിക്കൊണ്ട് പോകല്‍: മലപ്പുറം സ്വദേശികൾ ഉൾപ്പെടെ പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

വീണ്ടും തട്ടിക്കൊണ്ട് പോകല്‍: മലപ്പുറം സ്വദേശികൾ ഉൾപ്പെടെ പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: യുവാവിനെ ചിന്താവളപ്പിലെ ലോഡ്ജില്‍ നിന്ന് ഇന്നലെ ചൊവ്വ പുലർച്ചെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂ‌ടി പൊലീസ്. മഞ്ചേരി സ്വദേശികളായ വക്കത്തടി മുഹമ്മദ് ഖല്‍സാഹ് (33), ഇരുവെട്ടി ചുങ്കത്തലങ്ങല്‍ വീട്ടില്‍ അല്‍ഫയാദ് (25), ചേളാരി സ്വദേശി പുളിമുക്ക് കോരൻ കണാരി വീട്ടില്‍ ഷംസുദ്ദീൻ (39), അരക്കിണർ സ്വദേശി പുളിയഞ്ചേരി പറമ്ബില്‍ മുഹമ്മദ് നബീല്‍ (37), പുളിക്കല്‍ സ്വദേശി ചുണ്ടാബലത്ത് വീട്ടില്‍ മുഹമ്മദ് നിഹാല്‍ (25), എന്നിവരെയാണ് കൊണ്ടോട്ടിയില്‍ നിന്ന് കസബ പൊലീസ് പിടികൂടിയത്. യുവാവിനെ തോർത്തുകൊണ്ട് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പ്രതികളുടെ പക്കല്‍ മാരകായുധങ്ങളുമുണ്ടായിരുന്നു.22ന് പുലർച്ചെ കാരന്തൂർ സ്വദേശിയായ ഷാജിത്തിനെയാണ് ചിന്താവളപ്പിലെ നെക്സ്റ്റല്‍ ഇൻ ലോഡ്ജിലെ 302ാം നമ്ബർ റൂമില്‍ നിന്നുമാണ് ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ അടിച്ച...
നിർത്തിയിട്ട കോഴി വണ്ടിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു.

നിർത്തിയിട്ട കോഴി വണ്ടിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു.

LOCAL NEWS
വേങ്ങര: ഊരകം പുത്തൻ പീടികയിൽ നിർത്തിയിട്ട കോഴി വണ്ടിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. വേങ്ങര കുറ്റാളൂർ കാപ്പിൽ കുണ്ടിൽ താമസിക്കുന്ന ശ്രീകുമാർ എന്ന കുട്ടൻറെ ബാറ്ററി കട മകൻ ഗൗരി പ്രസാദ് ആണ് മരണപ്പെട്ടത്. മൃതദേഹം മലപ്പുറം ഗവൺമെൻറ് ഹോസ്പിറ്റലിൽ ആണ് ഉള്ളത്. തുടർനടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും......
ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി.

ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി.

KOZHIKODE, LOCAL NEWS
കോഴിക്കോട്: കോപ്പിറൈറ്റ് നിയമത്തിന് വിരുദ്ധമായി സിനിമാ ഗാനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി കനോലി വീട്ടില്‍ രാഹുല്‍(37) ആണ് അറസ്റ്റിലായത്. കേസില്‍ ജാമ്യമെടുത്ത് വിദേശത്തേക്ക് കടന്ന രാഹുലിനെ നടക്കാവ് പൊലീസാണ് പിടികൂടിയത്. സിനിമാഗാനങ്ങള്‍ നിര്‍മാതാവിന്റെ അറിവോ സമ്മതമോ കൂടാതെ കോപ്പിറൈറ്റ് നിയമത്തിന് വിരുദ്ധമായി ഇയാള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് നല്‍കിയെന്നതായിരുന്നു കേസ്. 2012 മെയിലാണ് സംഭവം നടന്നത്. കോഴിക്കോട് മാവൂര്‍ റോഡിലെ മര്‍ക്കസ് കോംപ്ലക്സില്‍ സെല്‍സിറ്റി എന്ന കടയില്‍ വച്ചായിരുന്നു സംഭവം. ജാമ്യത്തിലിറങ്ങിയ കോടതിയില്‍ ഹാജരാകാതെ വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്ന് രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. അതിനിടെ ഇന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇയാളെ എസ്‌ഐ സുജീഷ്,...

MTN NEWS CHANNEL