Saturday, October 24News That Matters
Shadow

KOTTAKKAL

കുഴിപ്പുറം കവല സിൻസിയർ കലാകായിക സാംസ്‌കാരിക വേദി ദേശീയ യുവജന വാരാഘോഷം സംഘടിപ്പിച്ചു

കുഴിപ്പുറം കവല സിൻസിയർ കലാകായിക സാംസ്‌കാരിക വേദി ദേശീയ യുവജന വാരാഘോഷം സംഘടിപ്പിച്ചു

KOTTAKKAL
കോട്ടക്കൽ: കുഴിപ്പുറം കവല സിൻസിയർ കാലകായിക സാംസ്‌കാരിക വേദിയും നെഹ്റു യുവ കേന്ദ്ര മലപ്പുറവും സംയുക്തമായി യുവജന വരോഘോഷത്തിന്റെ ഭാഗമായി ലഹരി ബോധവൽക്കരണംസദസ്സ് ഫുട്‌ബോൾ ടൂർണമെന്റ്, സുചീകരണo പ്രതികഞ്ജ, സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു. വാർഡ്‌ മെമ്പർ അംജദ ജാസ്മിൻ ഉദ്ഘാടനം നിർവഹിച്ചു. യുവ എഴുത്തുക്കാരൻ ഷിബു എം പി മുഖ്യ പ്രഭാഷണം നടത്തി. നെഹ്‌റു യുവകേന്ദ്ര എ ൻ വൈ വി അസ്‌ലം ബ്ലോക്ക്‌ യുവജന കോഡിനേറ്റർ ആയിശ പി, മുസ്തഫ എ ടി, സലീം എ എ, ജയേഷ് എം പി എന്നിവർ സംസാരിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബിസിനസിലേക്ക് വിഹിതം വാങ്ങി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍.

ബിസിനസിലേക്ക് വിഹിതം വാങ്ങി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍.

KOTTAKKAL
കോട്ടക്കല്‍: ബിസിനസിലേക്ക് വിഹിതം വാങ്ങി പണം തട്ടിയ കേസില്‍ കോട്ടക്കലിൽ യുവാവ് അറസ്റ്റില്‍. മുക്കം താഴെക്കോട് പുല്ലുകാവിൽ സുകൃതലാലിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടക്കല്‍ സൂപ്പിബസാർ സ്വദേശി ചെക്കമ്മാട്ടിൽ വിനോദാണ് പരാതിക്കാരൻ. 2021 ഒക്ടോബറില്‍ അഞ്ചുലക്ഷം രൂപ പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തെന്നാണ് പരാതി. ഇരുവരും നേരത്തെ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ പരിചയം മുതലെടുത്തായിരുന്നു തട്ടിപ്പ്. വർഷങ്ങളായിട്ടും ലാഭമോ പണമോ ലഭിക്കാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇല്ലാത്ത സ്ഥാപനത്തിൻെറ പേരിൽ കബളിക്കപ്പെട്ടതാണെന്ന് മനസ്സിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂൾ വാർഷികം ലോഗൊ പ്രകാശനം ചെയ്തു

കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂൾ വാർഷികം ലോഗൊ പ്രകാശനം ചെയ്തു

KOTTAKKAL
ജനുവരി 8 ന് നടക്കുന്ന കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂൾ വാർഷികത്തിൻ്റെ ലോഗൊ പ്രകാശനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ നിർവഹിച്ചു. ചടങ്ങിൽ ടി.ടി. അലവിക്കുട്ടി മാസ്റ്റർ, കെ. അവറു മാസ്റ്റർ, പി.കെ. ഹബീബ് ജഹാൻ, ഡോ. കുരുണിയൻ ഇസ്മായിൽ, കെ.വി. ഫൈസൽ, എഞ്ചി. അബ്ദുൽ കരീം, കെ.വി. അബ്ദുൽ ഹമീദ്, മുഹ്സിന ജഹാൻ എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കോട്ടക്കൽ മണ്ഡലം സർഗോത്സവ് കുറുക അൽ മദ്റസത്തുൽ സലഫിയ്യ ഓവറോൾ ചാമ്പ്യൻമാർ

കോട്ടക്കൽ മണ്ഡലം സർഗോത്സവ് കുറുക അൽ മദ്റസത്തുൽ സലഫിയ്യ ഓവറോൾ ചാമ്പ്യൻമാർ

KOTTAKKAL
കുഴിപ്പുറം: സി.ഐ.ഇ.ആർ മദ്രസയും, മുജാഹിദ് സ്റ്റുഡൻസ് മൂവ്മെന്റ് (എം.എസ്.എം) സംസ്ഥാന കമ്മറ്റിയും സംഘടിപ്പിക്കുന്ന 'സർഗോത്സവ് 2K24-'25' കോട്ടക്കൽ മണ്ഡലം മത്സരങ്ങൾ കുഴിപ്പുറത്ത് സമാപിച്ചു. വിവിധ ശാഖകളിൽ നിന്നായ് വിജയിച്ച ഇരുന്നൂറോളം പ്രതിഭകളാണ് മണ്ഡലം മത്സരത്തിൽ മാറ്റുരച്ചത്. അഞ്ച് കാറ്റഗറികളിൽ അറുപത്തി എട്ട് മത്സരങ്ങൾ അഞ്ച് വേദികളിലായ് ഒരേ സമയമാണ് നടന്നത്. നാന്നൂറ്റി ഇരുപത്തി രണ്ട് പോയന്റുമായി കുറുക അൽ-മദ്റസത്തുൽ സലഫിയ്യ ഒന്നും, നാന്നൂറ്റി മൂന്ന് പോയന്റ് മദ്റസത്തുൽ ഹുദാ കുഴിപ്പുറം, തൊണ്ണൂറ്റി എട്ട് പോയന്റ് അൽ-മദീന മദ്റസ കോട്ടക്കൽ രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് മഹല്ല് പ്രിസിഡന്റ് കെ.അഹമ്മദ് കുട്ടി മാസ്റ്റർ അവാർഡുകൾ വിതരണം ചെയ്തതു്. പി. അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ടി.ഇബ്രാഹീം കുട്ടി സാഹിബ്, മൊയ്തീൻകോയ, ഫിറോസ് ബാബു, അശറ, മുബാറഖ്, എന്നിവർ ആശംസകൾ നേർന്നു. കെ.കെ.മുഹമ്മദ് കുട്ടി മാ...
ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച്ച പറ്റി; ക്ഷേമപെൻഷൻ വിവാദത്തില്‍ കോട്ടയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍

ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച്ച പറ്റി; ക്ഷേമപെൻഷൻ വിവാദത്തില്‍ കോട്ടയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍

KOTTAKKAL
28 പേരുടെ പെൻഷൻ റദ്ദാക്കിയെന്നും എന്തെങ്കിലും ക്രമക്കേട് നടത്തിയാല്‍ ഉടൻ നടപടി സ്വീകരിക്കുമെന്നും കോട്ടയ്ക്കല്‍ നഗരസഭ ചെയർപേഴ്സണ്‍ ഡോ ഹനീഷ. കോട്ടയ്ക്കല്‍ നഗരസഭയില്‍ ഒട്ടേറെ പെൻഷൻ ഗുണഭോക്താക്കളുണ്ട്. കോട്ടയ്ക്കല്‍ നഗരസഭയ്ക്ക് കീഴില്‍ വരുന്ന എട്ടാം വാർഡില്‍ മാത്രം 38 പേരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നത്.സാമൂഹിക സുരക്ഷാ പെൻഷൻ കൃത്യമായ മാനദണ്ഡങ്ങളോടെയാണ് കൊടുക്കുന്നതെന്നും 2023-ന് ശേഷം ഇത് വിലയിരുത്താനായി വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർബന്ധപൂർവ്വം ആവശ്യപ്പെട്ടിരുന്നുവെന്നും ചെയർപേഴ്സണ്‍ പറഞ്ഞു. എന്തുകൊണ്ട് ഈ പാളിച്ച വന്നുവെന്ന് കൃത്യമായി പരിശോധിക്കും. ചിലപ്പോള്‍ പെൻഷൻ അപേക്ഷിക്കുന്ന സമയത്ത് വീട് വളരെ ചെറുതായിരിക്കാം പിന്നീട് വലുതാക്കിയതാവാം. എന്തെങ്കിലും രീതിയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ പെൻഷൻ തിരിച്ചുവാങ്ങുന്നതുള്‍പ്പെടെയുള്ള തുടർനടപടികള്‍ സ്വീകരിക്കുമെന്നാണ് ജനങ്ങളോട് പറയാനുള്ളത്. - ചെ...
കലോത്സവത്തിന് ഒരുങ്ങി കോട്ടക്കൽ : ഡിജിറ്റൽ പത്രവുമായി കുട്ടികൾ

കലോത്സവത്തിന് ഒരുങ്ങി കോട്ടക്കൽ : ഡിജിറ്റൽ പത്രവുമായി കുട്ടികൾ

KOTTAKKAL
കോട്ടക്കൽ : ഗവ രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ, എ കെ എം ഹയർ സെക്കന്ററി സ്കൂൾ കോട്ടൂർ എന്നിവിടങ്ങളിലായി നവംബർ 26,27,28,29,30 തീയതികളിലായി നടക്കുന്ന 35 മത് മലപ്പുറം ജില്ലാ കലോത്സവത്തിന് കോട്ടക്കൽ ഒരുങ്ങി... 18000 ത്തോളം വിദ്യാർത്ഥി കൾ മറ്റുരക്കുന്ന കലാ മാമാങ്കത്തിനു സ്വാഗതമരുളി എ കെ എം ഹയർ സെക്കണ്ടറി സ്കൂൾ കൊട്ടൂരിലെ വിദ്യാർത്ഥികൾ ഡിജിറ്റൽ പത്രം പുറത്തിറക്കുന്നു. പ്ലസ് വൺ കോമേഴ്‌സ് വിദ്യാർത്ഥിയായ സായൻ ഒ ഉം പ്ലസ് ടു സയൻസ് വിദ്യാർത്ഥി യായ മുഹമ്മദ്‌ ഷാഹിൽ ഉം ചേർന്ന് തയ്യാറാക്കിയ പത്ര ത്തിന്റെ പ്രകാശനം ഗവ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു കോട്ടക്കൽ സി ഐ വിനോദ്ഉം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ രമേഷ് കുമാർ ഉം ചേർന്ന് നിർവഹിച്ചു ചടങ്ങിന് മീഡിയ & പബ്ലിസിറ്റി കൺവീനർ രഞ്ജിത്ത് വി കെ സ്വാഗതം പറഞ്ഞു എ കെ എം ഹയർ സെക്കന്ററി സ്കൂൾ കോട്ടൂർ പ്രിൻസിപ്പൽ അലി കടവണ്ടി, ഹെഡ് മിസ്ട്രെസ് സൈബുന്നീസ ഗവ ര...

MTN NEWS CHANNEL