
ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച്ച പറ്റി; ക്ഷേമപെൻഷൻ വിവാദത്തില്‍ കോട്ടയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍
28 പേരുടെ പെൻഷൻ റദ്ദാക്കിയെന്നും എന്തെങ്കിലും ക്രമക്കേട് നടത്തിയാല്‍ ഉടൻ നടപടി സ്വീകരിക്കുമെന്നും കോട്ടയ്ക്കല്‍ നഗരസഭ ചെയർപേഴ്സണ്‍ ഡോ ഹനീഷ. കോട്ടയ്ക്കല്‍ നഗരസഭയില്‍ ഒട്ടേറെ പെൻഷൻ ഗുണഭോക്താക്കളുണ്ട്. കോട്ടയ്ക്കല്‍ നഗരസഭയ്ക്ക് കീഴില്‍ വരുന്ന എട്ടാം വാർഡില്‍ മാത്രം 38 പേരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നത്.സാമൂഹിക സുരക്ഷാ പെൻഷൻ കൃത്യമായ മാനദണ്ഡങ്ങളോടെയാണ് കൊടുക്കുന്നതെന്നും 2023-ന് ശേഷം ഇത് വിലയിരുത്താനായി വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർബന്ധപൂർവ്വം ആവശ്യപ്പെട്ടിരുന്നുവെന്നും ചെയർപേഴ്സണ്‍ പറഞ്ഞു.
എന്തുകൊണ്ട് ഈ പാളിച്ച വന്നുവെന്ന് കൃത്യമായി പരിശോധിക്കും. ചിലപ്പോള്‍ പെൻഷൻ അപേക്ഷിക്കുന്ന സമയത്ത് വീട് വളരെ ചെറുതായിരിക്കാം പിന്നീട് വലുതാക്കിയതാവാം. എന്തെങ്കിലും രീതിയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ പെൻഷൻ തിരിച്ചുവാങ്ങുന്നതുള്‍പ്പെടെയുള്ള തുടർനടപടികള്‍ സ്വീകരിക്കുമെന്നാണ് ജനങ്ങളോട് പറയാനുള്ളത്. - ചെ...