Sunday, September 13News That Matters
Shadow

Accident

ചെറുമുക്ക് സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ചെറുമുക്ക് സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Accident
നന്നമ്പ്ര: ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു....
ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

Accident
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ മകളുമായ നഫീസത്ത് മിസ്രിയയാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ അത്തിക്കോടുവെച്ചാണ് അപകടം നടന്നത്. പിതാവിനൊപ്പം സ്‌കൂളിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് നഫീസത്ത് അപകടത്തിൽപ്പെട്ടത്. റോഡിലെ കുഴിയിൽ വീണ് ബൈക്ക് മറിയുകയും കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. തൊട്ടുപിന്നാലെ അമിതവേഗത്തിലെത്തിയ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം അത്തികോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. അപകടകാരണം കണ്ടെ...
വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം

വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം

Accident
പാലക്കാട് : വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് തമിഴ്‌നാട് സ്വദേശികൾക്ക് ദാരുണാന്ത്യം. ലാവണ്യ, മലർ എന്നീ യുവതികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്.വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഇടതുഭാഗത്തുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഏഴ് പേരടങ്ങുന്ന സംഘം കുട്ടികളുടെ സം ഗീതപരിപാടിയിൽ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് മലർ എന്ന യുവതിയുടെ മൂന്ന് വയസുള്ള മകൻ്റെ നില ഗുരുതരമാണ്. കുഞ്ഞിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റിയിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ നിന...
കൊളപ്പുറത്ത് ബസ്സ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

കൊളപ്പുറത്ത് ബസ്സ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

Accident
ദേശീയപാത 66 കൊളപ്പുറം സര്‍വീസ് റോഡില്‍ ലോറിക്ക് പുറകില്‍ ബസിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്ക് പറ്റിയ വരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. മൂന്ന് പേരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല...
ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

Accident
മലപ്പുറം :എടപ്പാൾ അയിലക്കാട് ഐനിച്ചിറയിൽ നീന്താൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്‌ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം. തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശി മഞ്ഞ പ്രയകത്ത് മുഹമ്മദ് ഖൈസ് എന്ന 35 വയസുകാരനാണ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്. നാട്ടുകാരും, പൊന്നാനിയിൽ നിന്നുള്ള ഫയർഫോഴ്സും, പോലീസ്, ടി ഡി ആർ എഫ് വളണ്ടിയർമാരും ഏറെ നേരത്തെ തിരച്ചിൽ ഒടുവിലാണ് മൃതദേഹം ലഭിച്ചത്....
തോട്ടിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടൂ വിദ്യാർഥി ഷോക്കേറ്റു മരിച്ചു

തോട്ടിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടൂ വിദ്യാർഥി ഷോക്കേറ്റു മരിച്ചു

Accident
വേങ്ങര: വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു മരിച്ചു. അച്ചനമ്പലം പരേതനായ പൂള്ളാട്ട് മജീദ് എന്നവരുടെ മകൻ അബ്ദുൽ വദൂത്ത് (18) വയസ്സ് ആണ് മരണപ്പെട്ടത്. വേങ്ങര അൽ ഇഹ്സാൻ സ്കൂളിലെ പ്ലസ് ടൂ വിദ്യാർഥിയാണ് മൃതദേഹം തിരൂരങ്ങാടി ഗവ: ഹോസ്പിറ്റലിൽ.
കടലുണ്ടിയിൽ  ബിടെക് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു.

കടലുണ്ടിയിൽ ബിടെക് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു.

Accident
കടലുണ്ടിയിൽ വിദ്യാർത്ഥിനി ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു. തീവണ്ടിയിറങ്ങി റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക് വിദ്യാർഥിനിയായ വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് 'ശ്രേയസ്സ്' വീട്ടിൽ രാജേഷിന്റെ മകൾ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. പാലക്കാടുനിന്ന് തീവണ്ടി കയറി കടലുണ്ടി റെയിൽവേ സ്റ്റേഷനിലിറങ്ങിയ സൂര്യ, പാളം മുറിച്ചുകടക്കുന്നതിനിടെ മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ ബിടെക് വിദ്യാർഥിനിയാണ് സൂര്യാ രാജേഷ്. മണ്ണൂർ സി.എം.എച്ച്. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ എൻ. പ്രതിഭയാണ് അമ്മ. രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബ...
ഓട്ടോറിക്ഷ കുഴിയിൽ ചാടി റോഡിലേക്ക് തെറിച്ചുവീണ് ആറു വയസ്സുകാരി മരിച്ചു.

ഓട്ടോറിക്ഷ കുഴിയിൽ ചാടി റോഡിലേക്ക് തെറിച്ചുവീണ് ആറു വയസ്സുകാരി മരിച്ചു.

Accident
തിരൂർ: തിരൂർ പൂങ്ങോട്ടുകുളത്ത് ഓട്ടോറിക്ഷ കുഴിയിൽ ചാടി റോഡിലേക്ക് തെറിച്ചുവീണ് ആറു വയസ്സുകാരി മരിച്ചു. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസൽ ബൾക്കീസ് ദമ്പതികളുടെ മകൾ ഫൈസയാണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രിയായിരുന്നു അപകടം. പുറമണ്ണൂർ യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കണ്ടു മടങ്ങുന്നതിനിടയായിരുന്നു അപകടം. ബൾക്കീസിന്റെ്റെ മടിയിലായിരുന്നു ഫൈസ. കുഴിയിൽ വീണ് ഓട്ടോറിക്ഷ പൊങ്ങി യതോടെ ഫൈസ റോഡിലേക്ക് തെറിച്ചുവീഴുകയായിരു ന്നു. ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും രാത്രി ഒൻപതോടെ കോട്ടയ്ക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നു മണിയോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങൾ: ഫാസിൽ, അൻസിൽ....
ബലിതർപ്പണത്തിന് പോകവേ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ബലിതർപ്പണത്തിന് പോകവേ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

Accident
പാലക്കാട്: ബലിതർപ്പണത്തിന് പോകവേ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മാങ്ങോട് കരിമ്പിൻ ചോലയിൽ വീട്ടിൽ രവി (45)യാണ് മരിച്ചത്. ഒറ്റപ്പാലം വെള്ളിനേഴി കുളക്കാട് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ രവിയുടെ സഹോദരൻ പ്രസാദ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവർ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മണ്ണാർക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സെൻ്റ് സേവിയർ ബസാണ് ഇടിച്ചത്....
മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Accident
കിഴിശ്ശേരി: മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കിഴിശ്ശേരി പുല്ലഞ്ചേരി ആനപ്പിലാക്കൽ താമസിക്കുന്ന കൊളത്തൊടി കുഞ്ഞാൻ എന്ന അഹമ്മദ് ആണ് മരണപ്പെട്ടത്. വീടിന് തൊട്ടടുത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ മരം മുറിക്കുന്നതിനായി മരത്തിൽ കയറിയതായിരുന്നു. മരത്തിന്റെ ചില്ലകൾ ഏകദേശം വെട്ടി കഴിഞ്ഞിരുന്നു. ഇതിനിടെ കാൽ തെന്നി വീഴുകയും കഴുത്തിൽ കെട്ടിയിരുന്ന കയർ കുരുങ്ങുകയുമായിരുന്നു. ഉടൻ നാട്ടുകാർ മഞ്ചേരി ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് മരത്തിൽ നിന്ന് താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തെങ്ങ് കയറ്റമാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. മയ്യിത്ത് തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും പുല്ലഞ്ചേരി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കം നടത്തുകയും ചെയ്യും. നിങ്ങൾ വാർത്തകൾ അറിയാന്‍...
വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു.

വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു.

Accident
കൊണ്ടോട്ടി നീറാട് സ്വദേശി മങ്ങാട്ട് മുഹമ്മദ് ഷാ (58) പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. വീടിന്റെ പിന്നിലെ തോട്ടത്തിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. മുഹമ്മദ് ഷായെ തോട്ടത്തിൽ നിലത്ത് വീണുകിടക്കുന്ന നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരെ വിവരമറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ഇബിയുടെ അനാസ്ഥ കാരണം. ഇന്നലെ രാത്രി പൊട്ടി വീണ വൈദ്യുതിലൈൻ രാത്രി തന്നെ ഫോണിൽ വിവരം അറിയിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് ഒരു മണിവരെ ഓഫ് ആക്കാത്തതാണ് അബദ്ധത്തിൽ ഇയാൾ ലൈനിൽ തട്ടി മരണപ്പെടാൻ കാരണമായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുകE MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...
കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Accident
കോഴിക്കോട്: കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വെണ്ണക്കോട് അയനിക്കുന്നുമ്മല്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് നാജില്‍(18) ആണ് മരിച്ചത്. കൊടുവള്ളി കെഎംഒയിലെ ഹുദവി വിദ്യാര്‍ത്ഥിയായിരുന്നു. താമരശ്ശേരി കരുവന്‍പൊയില്‍ ഭാഗത്തുള്ള പൊതുകുളത്തിലാണ് അപകടമുണ്ടായത്. ഏറെ ആഴമുള്ള കുളമാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ കുളിക്കാന്‍ എത്താറുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് നാജില്‍ ഇവിടെയെത്തിയത്. അപകടം നടന്നയുടന്‍ തന്നെ നാജിലിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

Accident
കോഴിക്കോട്: കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബാലുശേരി വട്ടോളി സ്വദേശി അശ്വിൻ മോഹൻ (30) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കക്കയം പഞ്ചവടി പാലത്തിന് സമീപം ഉച്ചക്ക് 2 മണിക്ക് ശേഷം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്ന് രാവിലെ 11.15 ഓടെ എൻഡിആർഎഫ്, ഫയർഫോഴ്സ്, സന്നദ്ധ റക്സ ടീം, നാട്ടുകാർ പോലിസ് എന്നിവരുടെ സംയുക്ത തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ...
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

Accident
കോട്ടയം: ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന്‍ ജിമ്മി (18) ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സ്, എമര്‍ജന്‍സി ടീം, റെസ്‌ക്യൂ ഫോഴ്സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്‍, പ്ലസ്ടു വിദ്യാഥിനിയായ മെറിന്‍ എന്നിവര്‍ സഹോദരങ്ങള്‍....
നിയന്ത്രണം വിട്ട ലോ റിക്കടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു

നിയന്ത്രണം വിട്ട ലോ റിക്കടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു

Accident
കണ്ണമംഗലം: നിയന്ത്രണം വിട്ട ലോ റിക്കടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. കണ്ണമംഗലം തീണ്ടക്കാട് പരേതനായ പുള്ളാട്ട് കുഞ്ഞീതു ഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ കണ്ണമംഗലം എടക്കാപറമ്പ്- വാളക്കുട റോഡിലാണ് അപകടം. വട്ടപ്പൊന്ത ഭാഗത്ത് നിന്ന് എം സാൻഡുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഇറങ്ങിയ ശേഷം ഉരുണ്ട ലോറിയിലേക്ക് കയറുന്നതി നിടെയാണ് അപകടമെന്ന് കരുതുന്നു. ലോറി അൽപ്പം മുന്നോട്ട് ഉരുണ്ടശേഷം മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. മയ്യിത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് എടക്കാപറമ്പ് ജുമുഅ മസ്‌ജിദ് ഖബർസ്ഥാ നിൽ ഖബറടക്കി. മാതാവ്: സൈനബ. ഭാര്യ: മറിയുമ്മ. മക്കൾ: ശരീഫ്, ഷെമീം, സനൂബ്, സാനിബ, സാബിത്. മരുമകൾ ഫാത്വിമ....
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച്‌ അപകടം, മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച്‌ അപകടം, മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Accident
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച്‌ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിലാണ് അപകടം. പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആളില്ലാ ലെവല്‍ ക്രോസില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കടലൂര്‍ ചെമ്മന്‍കുപ്പത്ത് ആചാര്യ എന്ന സ്വകാര്യ സ്‌കൂളിന്റെ വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. ലെവല്‍ക്രോസ് കടന്ന് സ്‌കൂള്‍ ബസ് പോകുമ്ബോഴാണ് അമിത വേഗതയിലെത്തിയ ട്രെയിന്‍ ഇടിച്ചത്. ചെന്നൈയില്‍ നിന്നും തിരുച്ചെന്തൂരിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് ബസിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് ദൂരേക്ക് തെറിച്ചുപോയിരുന്നു. പരിക്കേറ്റവരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം യുവാവ് മരണപ്പെട്ടു

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം യുവാവ് മരണപ്പെട്ടു

Accident
നിലമ്പൂർ മൈലാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം യുവാവ് മരണപ്പെട്ടു എരുമമുണ്ട നമ്പൂരിപ്പൊട്ടി സ്വദേശി വെള്ളാരമ്പാറ അബ്ദുൽ നാസർ മകൻ ആമീൻ അസ്‌ലം (20) വയസ്സ് എന്നയാളാണ് മരണപ്പെട്ടത്. മൃതദേഹം നിലമ്പൂർ ഗവ ജില്ലാ ആശുപത്രിയിൽ. അസ്‌ലം ചന്തക്കുന്ന് ജാം ജൂം സൂപ്പർ മാർക്കറ്റിലെ സ്റ്റാഫാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം KL 02 AU 2216 എന്ന കാർ നിർത്താതെ പോയെങ്കിലും നാട്ടുകാർ പിടികൂടിയതായി വിവരം...
വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ മുങ്ങിപ്പോയി; ചെന്നൈയിൽ മലപ്പുറം സ്വദേശി മരിച്ചു

വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ മുങ്ങിപ്പോയി; ചെന്നൈയിൽ മലപ്പുറം സ്വദേശി മരിച്ചു

Accident
മലപ്പുറം: ചെന്നൈയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായ, പോത്തുകല്ല് പൂളപ്പാടം കരിപ്പറമ്പിൽ മുഹമ്മദ് അഷ്റഫിന്റെ മകൻ മുഹമ്മദ് അഷ്മിലിന്റെ (19) മൃതദേഹം കണ്ടെത്തി. കാഞ്ചിപുരം കുന്നവാക്കത്തെ കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ചെന്നൈക്കു സമീപമുള്ള സ്വകാര്യ സ്ഥാപനത്തിൽ ഇന്റേൺഷിപ് ചെയ്യാനെത്തിയതാണ് അഷ്മിൽ. ചൊവ്വാഴ്ച വൈകിട്ട് 5ന് ആണ് 10 പേരടങ്ങുന്ന സംഘം ക്വാറിയിലെത്തിയത്. ഏഴുപേരാണു ക്വാറിയിലിറങ്ങിയത്. മറ്റുള്ളവർ തിരിച്ചുകയറിയ ശേഷമാണ് അഷ്മിലിനെ കാണാനില്ലെന്നു മനസ്സിലായത്. തിരച്ചിൽ കാര്യക്ഷമമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് സ്കൂബ ഡൈവിങ് സംഘം തിരച്ചിൽ ആരംഭിച്ചത്. വൈകിട്ട് നാലോടെ മൃതദേഹം കണ്ടെത്തി. ചങ്കൽപേട്ട് ഗവ. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർ‌ട്ടത്തിനു ശേഷം ഇന്നു നാട്ടിലെത്തിക്കു...
വാഹന അപകടത്തിൽ കക്കാട് സ്വദേശി മരണപ്പെട്ടു

വാഹന അപകടത്തിൽ കക്കാട് സ്വദേശി മരണപ്പെട്ടു

Accident
വേങ്ങര: കക്കാട് സ്വദേശിയും ഇപ്പോൾ കാരാത്തോട് താമസവുമായ എട്ടുവീട്ടിൽ മുഹമ്മദലി (ചെമ്പയിൽ കുഞ്ഞിപ്പു) എന്നവരുടെ മകൻ മൂസ മുഹമ്മദ്‌ കുട്ടി (കുട്ടിമോൻ) മരണപ്പെട്ടു. ഇന്നലെ രാത്രി കാരാത്തോട് വച്ചുണ്ടായ വാഹന അപകടത്തിലാണ് മരണപ്പെട്ടത്. മയ്യിത്ത് നമസ്കാരം വൈകുന്നേരം 3 മണിക്ക് കക്കാട് ജുമാ മസ്ജിദിൽ നടക്കും....
തോട്ടിലൂടെ ഒഴുകിയെത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി

തോട്ടിലൂടെ ഒഴുകിയെത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി

Accident
മലപ്പുറം: അരീക്കോട് കിഴിശ്ശേരി കുഴിയം പറമ്പ് കമ്മുക്കപറമ്പിൽ തോട്ടിലൂടെ ഒഴുകിവന്ന നിലയിൽ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീ വിളിച്ചു പറഞ്ഞതനുസരിച്ച് ഓടി കൂടിയ നാട്ടുകാർ ആണ് മൃതദേഹം കരക്ക് എത്തിച്ചത്. കിഴിശ്ശേരി സ്വദേശി ചെമ്പൻ കുഞ്ഞാലി എന്നവരുടെ മകൻ മുജീബ് റഹ്മാൻ ആണ് മരണപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞു. ആക്സിഡൻറ് റസ്ക്യൂ 24x7 ജില്ലാ പ്രസിഡൻറ് സുനിൽ ബാബു കിഴിശ്ശേരിയുടെ നേതൃത്വത്തിൽ മൃതദേഹം കരക്കടുപ്പിച്ചു അനന്തര നടപടികൾക്കുള്ള സംവിധാനം ചെയ്തു… VIDEO embedcodesgenerator.com...

MTN NEWS CHANNEL