Sunday, September 13News That Matters
Shadow

Accident

സമൂസക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

സമൂസക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Accident
തിരൂരങ്ങാടി മുൻസിപ്പാലിറ്റിയുടെ പരിധിയിൽ കക്കാട് കറുമ്പിൽ ചെറുമുക്ക് റോഡിൽ ഉള്ള സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. മൃതദേഹം തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലിൽ നിന്നും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിലേക്ക് മാറ്റി. ചെറുമുക്ക് സ്വദേശി അമരേരി മുഹമ്മദ് എന്നവരുടെ മകൻ മുഹമ്മദ് സാദിക്ക് 26 വയസ്സ് എന്ന ആളാണ് മരണപ്പെട്ടത്....
കരുവാരക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു.

കരുവാരക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു.

Accident
മലപ്പുറം: കരുവാരക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ റംഷാദ് (20) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12.30നാണ് അപകടം. അഞ്ചു പേരടങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. റംഷാദ്, റഷീദ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. സമീപത്തുണ്ടായിരുന്ന ആളുകൾ ചേർന്നാണ് ഇരുവരെയും പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ റഷീദിനെ നിലമ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Accident
തിരൂർ: വള്ളിക്കാഞ്ഞിരം കിടപ്പു മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പില്‍ ധ്വനിത് (11) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങുകയായിരുന്നു. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വീടിന് പുറത്തു നിന്നും ഓടിയെത്തിയ അച്ഛന്‍ മണികണ്ഠനാണ് ആണിയില്‍ കുരുങ്ങിയ നിലയില്‍ ധ്വനിതിനെ ആദ്യം കണ്ടത്. കഴുത്തിൽ ഷർട്ട് വലിഞ്ഞ് ശ്വാസം കിട്ടാത്ത നിലയിലായിരുന്നു കുട്ടി. തുടര്‍ന്ന് ഉടനെ തന്നെ ധ്വനിത്തിനെ തിരൂരിലെ സ്വകാര്യ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ചികിത്സയിൽ കഴിയവെ ശനിയാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിക്കുന്നത്....
മംഗളൂരുവില്‍ കാര്‍ ഡിവൈഡറിലിടിച്ച്‌ മലപ്പുറം സ്വദേശി മരിച്ചു.

മംഗളൂരുവില്‍ കാര്‍ ഡിവൈഡറിലിടിച്ച്‌ മലപ്പുറം സ്വദേശി മരിച്ചു.

Accident
മംഗളൂരുവില്‍ നഗരത്തിനടുത്ത് ദേശീയപാതയില്‍ കാർ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ് മലയാളി യുവാവ് മരിച്ചു. മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂർ എം.പി. ഹൗസില്‍ അബ്ദുല്‍ കബീറിന്റെ മകൻ മുഹമ്മദ് അമല്‍ (28) ആണ് മരിച്ചത്. സുഹൃത്തുമായി യാത്ര ചെയ്യുന്നതിനിടെ നന്തൂർ താരത്തോട്ടയില്‍ തിങ്കളാഴ്ച രാത്രി 11.40-നാണ് അപകടം. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമലിനെ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി ഫർസാന നാസർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.യേനപ്പോയ കോളേജില്‍ ഫിസിയോതെറാപ്പി പഠനം പൂർത്തിയാക്കിയശേഷം മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലിചെയ്യുകയായിരുന്നു . ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കാർ അപകടം നടന്നശേഷം തൊട്ടുപിന്നാലെ വന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടത്തോടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ലോറിയിലെ ആർക്കും പരിക്കില്ല. കദ്രി ട്രാഫിക് പോലീസ് കേസെട...
മഴയിൽ വീട് തകർന്ന് വയോധിക മരിച്ചു

മഴയിൽ വീട് തകർന്ന് വയോധിക മരിച്ചു

Accident
പാലക്കാട് മണ്ണാർക്കാട് മഴയിൽ വീട് തകർന്ന് വയോധിക മരിച്ചു. മണലടിയിൽ സ്വദേശി പാത്തുമ്മബി (80)യാണ് മരിച്ചത്. രാവിലെ 10:30 ഒടെയാണ് സംഭവം. വീടിൻ്റെ ഒരു ഭാഗം പൊളിച്ചിരുന്നു. ശക്തമായ മഴ പെയ്തതോടെ മറുവശവും വീണു. സംഭവ സമയത്ത് മകൾ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. ഇവർക്ക് ലൈഫ് പദ്ധതി പ്രകാരം വീടു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാത്തുമ്മാബി മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് താമസിച്ചിരുന്ന വീട് പൊളിച്ചത്. ഈ വീടു പണി നോക്കാനായി എത്തിയപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി...
ഓട്ടോറിക്ഷ മറിഞ്ഞ് ആറു വയസുകാരി മരിച്ചു

ഓട്ടോറിക്ഷ മറിഞ്ഞ് ആറു വയസുകാരി മരിച്ചു

Accident
മഞ്ചേരിയിൽ പിതാവ് ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് ആറു വയസുകാരി മരിച്ചു.. മഞ്ചേരി കോഴിക്കാട്ടുക്കുന്നു ഹരിതഗിരി ചേലെടത്ത് മുസ്താക്ക് ആലി. ഷഹാന ഷെറിൻ ദമ്പതികളുടെ മകൾ ഫാത്തിമ റസ്ഖാനയാണ് മരണപ്പെട്ടത്. മേലാക്കാം ജിഎം യൂ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി യാണ് ഫാത്തിമ. ഇന്നലെ വൈകുന്നേരം 6:45ഓടെ നെല്ലി കുത്ത് സ്കൂൾ റോഡിൽ ആണ് അപകടം. മാതാവ് ഷഹാന ഷെറിൻന്റെ നെല്ലി കുത്തിലെ വീട്ടിൽ പോയി മടങ്ങി വരുന്നതിനിടെ റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ പിതാവ് ഓടിച്ച ഓട്ടോ മറിയുകയായിരുന്നു ഫാത്തിമ റസ്ഖാന ഓട്ടോയുടെ അടിയിൽ പെടുകയായിരുന്നു. ഉടനെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
ബൈക്കപകടത്തിൽ യുവാവ്‌ മരിച്ചു

ബൈക്കപകടത്തിൽ യുവാവ്‌ മരിച്ചു

Accident
തിരൂർ: കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കപകടത്തിൽ യുവാവ്‌ മരിച്ചു. തിരൂർ പറവണ്ണ അരിക്കാഞ്ചിറ സ്വദേശി കുറുക്കോളി ഹുസൈൻ എന്നവരുടെ മകന്‍ അർഷാദ് (മുത്തു) ആണ്‌ മരിച്ചത്‌. ഞായർ പുലർച്ചെ ഈസ്റ്റ് കൊടുവള്ളിയിൽ വച്ചായിരുന്നു അപകടം. നാല് ബൈക്കുകളിലായി ഏഴ് പേരോടൊപ്പം വയനാട്ടിലേക്ക് പോയതായിരുന്നു സംഘം. തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്‌. മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
പാലൂർകോട്ട വെള്ളച്ചാട്ടത്തിൽ മൂന്ന് പേർ അപകടത്തിൽപ്പെട്ടു; ഒരാൾ മരണപ്പെട്ടു

പാലൂർകോട്ട വെള്ളച്ചാട്ടത്തിൽ മൂന്ന് പേർ അപകടത്തിൽപ്പെട്ടു; ഒരാൾ മരണപ്പെട്ടു

Accident
മലപ്പുറം : കടുങ്ങപുരം പാലൂർകോട്ട വെള്ളച്ചാട്ടത്തിനു മുകളിൽ മൂന്ന് പേർ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു. വെങ്ങാട് സ്വദേശി മുത്തേടത് ശിഹാബുദീനാണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് 3:30ന് ആയിരുന്നു അപകടം. പെരുന്നാൾ അവധി പ്രമാണിച്ചു സന്ദർശകരുടെ തിരക്ക് കൂടുതലായിരുന്ന ഇവിടെ വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് നിന്നും വഴുക്കലുള്ള പാറക്കെട്ടിലൂടെ ഒഴുകി താഴേക്ക് പതിക്കുകയായിരുന്നു. ശിഹാബുദ്ധീൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായാണ് അറിയുന്നത് അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേരെ പെരിന്തൽമണ്ണ അൽഷിഫയിലും ഒരാളെ മാലാപറമ്പ് എം ഇ എസ് ഹോസ്പിറ്റലിലും പ്രവേശിച്ചിട്ടുണ്ട്. സമീപത്തുണ്ടായവരാണ് അപകടത്തിൽപെട്ടവരെ ആശുപത്രികളിൽ എത്തിച്ചത് സംഭവത്തെ തുടർന്ന് കൊളത്തൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
കാണാതായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍

കാണാതായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍

Accident
വളാഞ്ചേരി : പൈങ്കണ്ണൂരില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടയൂർ സ്വദേശി പ്രണവ് (21) ആണ് മരിച്ചത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു. അതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. എടയൂർ പൂക്കാട്ടിരി സ്വദേശി ശ്രീനിവാസിന്റെ മകനാണ് പ്രണവ്. വീടിൻ്റെ അടുത്തുനിന്ന് ഏതാനും കിലോമീറ്ററുകൾ ക്ക് അകലെ പ്രണവിന്റെ ബൈക്കും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു പൊലീസ്. ഇതിനെ തുടർന്ന് പൊലീസ്, ഫയർഫോഴ്സും നാട്ടുകാരും സമീപത്തെ പാടത്തും തോട്ടിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ മാരാത്തെ പീടിക കുളത്തിന് സമീപം ചെരുപ്പ് കണ്ട നാട്ടുകാർ കുളത്തില്‍ പരിശോധന നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും നിങ്ങൾ വാർത്തകൾ ...
ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

Accident
അരീക്കോട്: പൂങ്കുടി മാങ്കടവിൽ ഒഴുക്കിൽപ്പെട്ട 12 കാരന്റെ മൃതദേഹം കണ്ടെത്തി. പൂങ്കുടി പാലത്തിന്റെ താഴെ വശത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയും മിനിഞ്ഞാന്നും തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ശക്തമായ തിരച്ചിൽ നടത്തിയതിന്റെ ഭാഗമായി, ഇന്നലെ രാത്രി 12:30 ഓടെ കുട്ടിയുടെ മൃതദേഹം പൂങ്കുടി പാലത്തിന്റെ അടിയിൽ നിന്നും കണ്ടെത്തിയത്. മാങ്കടവ് മരതക്കോടൻ ഹിദായത്തിന്റെ മകൻ അൻസിഫ് (12) നെ കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെയായിരുന്നു കാണാതായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
വട്ടമലയിൽ വീണ്ടും വാഹനാപകടം ഒരാൾ മരിച്ചു.

വട്ടമലയിൽ വീണ്ടും വാഹനാപകടം ഒരാൾ മരിച്ചു.

Accident
പെരിന്തൽമണ്ണ : കരുവാരകുണ്ട് എടത്താനാട്ടുകാര പെരിന്തൽമണ്ണ റൂട്ടിൽ വട്ടമല വളവിൽ നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ച്ചയിലേക്ക് മറിഞ്ഞു ഉപ്പ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മകളെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വെള്ളിയഞ്ചേരി സ്വദേശികളായ മടത്തൊടി ബഷീർ മകൾ റിയ എന്നിവരാണ് അപകടത്തിൽപ്പെട്ടത് ബഷീർ മരണപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെ ആണ് സംഭവം. മറ്റു വിവരങ്ങൾ അറിവായി വരുന്നു.. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങി ഒഴുക്കിൽപെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങി ഒഴുക്കിൽപെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

Accident
കാളികാവ് :അഞ്ചചവിടി പരിയങ്ങാട് മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങി കാണാതായ പരിയങ്ങാട്ടിലെ കട്ടക്കാടൻ അബ്ദുൽ ബാരിയുടെ മൃതദേഹം കണ്ടെത്തി. അഗ്നി രക്ഷ സേനയൂം നാട്ടുകാരും സന്നദ്ധ സംഘങ്ങളും നടത്തിയ തിരചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 29/05/2025 ന് (വ്യാഴം)അഞ്ചച്ചവടി പുഴയിൽ കെട്ടിന് താഴെ മീൻ പിടിക്കുന്നതിനിടയിലാണ് അബ്ദുൽ ബാരി വെള്ളത്തിൽ പോയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഹോസ്പിറ്റലിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കാരാത്തോട് കാണാതെയായ ആളുടെ ഡ്രസ്സും ചെരിപ്പും പുഴവക്കിൽ കണ്ടെത്തി തിരച്ചിൽ തുടരുന്നു.

കാരാത്തോട് കാണാതെയായ ആളുടെ ഡ്രസ്സും ചെരിപ്പും പുഴവക്കിൽ കണ്ടെത്തി തിരച്ചിൽ തുടരുന്നു.

Accident
മലപ്പുറം: വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളെ ഇന്നലെ രാത്രി കാണ്മാനില്ല. പുഴയിൽ വീണതാവാമെന്നു സംശയിക്കുന്നു..അദ്ദേഹത്തിൻറെ ഡ്രസ്സ്, കുട എന്നിവ കാരാത്തോട് കടലുണ്ടിപ്പുഴയുടെ ഓരത്ത് സംശയാസ്പദമായ രീതിയിൽ കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിക്കുന്നു. ആയതിനാൽ പുഴയോര മേഖലയിൽ താമസിക്കുന്നവർ ശ്രദ്ധ ചെലുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. സ്ഥലത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് .നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

Accident
പരപ്പനങ്ങാടി താനൂർ റൂട്ടിൽ പുത്തൻ പീടികയിൽ ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ നിലയിൽ യുവാവിനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പരപ്പനങ്ങാടി തേഹൽക്കാ ആംബുലൻസ് പ്രവർത്തകർ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും മരണപ്പെട്ടു. പുത്തൻ പീടിക സ്വദേശി ശ്രീജിത് (37) ആണ് മരണപ്പെട്ടത് മൃതദേഹം മിംസ് ഹോസ്പിറ്റലിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഇരുമ്പു ​ഗ്രില്ലിൽ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു.

ഇരുമ്പു ​ഗ്രില്ലിൽ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു.

Accident
തൃശൂർ: വടക്കാഞ്ചേരിയിൽ ഇരുമ്പു ​ഗ്രില്ലിൽ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക (41) ആണ് മരിച്ചത്. രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്കും ഷോക്കേറ്റു. ഇരുവർക്കും പരിക്കുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ വീടു നിർമാണം നടക്കുന്നതിനാൽ ഇവർ പുന്നപറമ്പിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിനു പിറകിലെ ഇരുമ്പു ​ഗ്രില്ലിൽ പിടിച്ച ഉടൻ രേണുകയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കരച്ചിൽ കേട്ട് മകൾ ദേവാഞ്ജനയും സഹോദരൻ രതീഷും രക്ഷപ്പെടുത്താൻ നടത്തിയ ശ്രമത്തിനിടെ ഇരുവരും ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. മൂന്ന് പേരേയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രേണുകയുടെ ജീവൻ രക്ഷിക്കാനായില്ല. അധികൃതരുടെ പരിശോധനയ്ക്കു ശേഷമേ ​ഗ്രില്ലിൽ എങ്ങിനെ വൈദ്യുതിയെത്തി എന്നു അറിയാൻ സാധിക്കു... നിങ്ങൾ വാർത്തകൾ അറിയാന്‍ W...
സ്വകാര്യ ബസ്സിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ്സിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

Accident
കോഴിക്കോട്: മീഞ്ചന്ത കണ്ണഞ്ചേരി സ്വകാര്യ ബസ്സിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിക് ദാരുണാന്ത്യം. അരക്കിണർ വലിയാത്തു വീട്ടിൽ നദ (36)ആണ് മരണപ്പെട്ടത് കണ്ണഞ്ചേരി രാമകൃഷണ മിഷൻ സ്കൂളിന് സമീപം ടൗൺ ഭാഗത്തേക്കുപോകുന്ന മണ്ണൂർ റെയിൽ പുതിയ സ്റ്റാന്റ് ബസ്സും അതെ ദിശയിൽ സഞ്ചരിച്ച സ്‌കൂട്ടർ ബസ്സിനടിയിൽ പെടുകയായിരുന്നു. ബസ്സിന്റെ പുറകിലെ ടയർ യുവതിയുടെ തലയിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.. നിദ ഏറെക്കാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. ഭർത്താവ് ദിൽഷാദ് തരയങ്ങൽ. മാതാവ്: കൗലത്ത്. മക്കൾ: ഇസ്ഹാൻ, ആയിശ, മിൽഹാൻ, ഹനാൻ, അംനാൻ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മൽസ്യ ബന്ധനത്തിന് പോയ 2 വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മൽസ്യ ബന്ധനത്തിന് പോയ 2 വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Accident
പരപ്പനങ്ങാടി: മൽസ്യ ബന്ധനത്തിന് പോയ 2 വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു. വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ നവാസ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ യാണ് സംഭവം.പരപ്പനങ്ങാടി ഇത്തിഹാദി വള്ളവും ആനങ്ങാടി റുബിയാൻ വള്ളം ആണ് കൂട്ടിയിടിച്ചത്. ഇടിയെ തുടർന്ന് നവാസ് തെറിച്ചു വീണു. പരിക്കേറ്റ 3 പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസ്‌മരണപ്പെട്ടു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ടെന്റ് തകർന്നുവീണ് യുവതി മരിച്ച സംഭവം; രാത്രി എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം; ആവശ്യവുമായി നിഷ്‌മയുടെ അമ്മ

ടെന്റ് തകർന്നുവീണ് യുവതി മരിച്ച സംഭവം; രാത്രി എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം; ആവശ്യവുമായി നിഷ്‌മയുടെ അമ്മ

Accident, CRIME NEWS, MALAPPURAM
ടെൻ്റ് തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നിഷ്‌മയുടെ അമ്മ ജെസീല. അവളുടെ സുഹൃത്തുക്കൾക്ക് ആർക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകൾ മാത്രമാണ് അപകടത്തിൽ പെട്ടതെന്നും ജെസീല പറഞ്ഞു ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസിക്കാൻ പെർമിറ്റ് ഉണ്ടായിരുന്നോ. എന്തുകൊണ്ടാണ് തൻ്റെ മകള്‍ക്ക് മാത്രം അപകടം സംഭവിച്ചുവെന്നും ഹട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്ക് ഒന്നും സംഭവിച്ചില്ലെന്നും ജെസീല ചോദിച്ചു. നമസ്തേ കേരളത്തില്‍ സംസാരിക്കുകയായിരുന്നു നിഷ്മയുടെ അമ്മ. കഴിഞ്ഞ ദിവസമാണ് ടെൻ്റ് തകർന്നു വീണ് മലപ്പുറം സ്വദേശിനിയായ നിഷ്മ മരിക്കുന്നത്.അപകടത്തിൻ്റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം. മകളുടെ കൂടെ പോയ ആർക്കും ഒന്നും പറ്റിയിട്ടില്ല. അവർ ആരൊക്കെയാണെന്ന് അറിയില്ല. സുരക്ഷിമല്ലാത്ത ഹട്ട് താമസിക്കാൻ കൊടുക്കാൻ പാടില്ലല്ലോ. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണെന്ന് പറഞ്...
വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

Accident
വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലായിരുന്നു സംഭവം. '900 വെഞ്ചേഴ്‌സ്' എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ഷെഡ് ആണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡായിരുന്നു തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റിസോര്‍ട്ടിന് ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കും. ഇന്നലെ 16 അംഗ വിനോദ സഞ്ചാരികളുടെ സംഘമാണ് റിസോര്‍ട്ടിലെത്തിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം.

നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം.

Accident
മലപ്പുറം: കോട്ടക്കലിന് സമീപം എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരു വ്യക്തിയെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്നു ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു . ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി....

MTN NEWS CHANNEL