Sunday, September 13News That Matters
Shadow

Accident

പുത്തനത്താണിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

പുത്തനത്താണിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Accident
തിരുനാവായ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചന്ദനക്കാവ് ഇഖ്ബാല്‍ നഗറിലെ വലിയ പീടിയേക്കല്‍ മുഹമ്മദ് സിദ്ദീഖ് (30) ഭാര്യ റീസ മന്‍സൂര്‍ (26) എന്നിവരാണ് മരിച്ചത്. പുത്തനത്താണി-തിരുനാവായ റോഡില്‍ ഇഖ്ബാല്‍ നഗറിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് അപകടം. ഇരുവരും ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. പുത്തനത്താണി ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിര്‍ ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേരുരാല്‍ സ്‌കൂളിലെ റിട്ട. പ്രഥമാധ്യാപകന്‍ വി.പി അഹമ്മദ് കുട്ടിയുടെയും റിട്ട. അധ്യാപിക സുനീറ ബാനുവിന്റെയും മകനാണ് മുഹമ്മദ് സിദ്ദിഖ്. റീസ ഏറനാട് സ്വദേശിനിയാണ്. ജനുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. കല്‍പ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശു...
താർ ജീപ്പ് ലോറിയുമായി കുട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

താർ ജീപ്പ് ലോറിയുമായി കുട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Accident
വേങ്ങര :കണ്ണമംഗലം കരുവാങ്കല്ല് മുല്ലപ്പടിക്ക് സമീപം താർ ജീപ്പ് ലോറിയുമായി കുട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. എയർപോർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പള്ളിക്കൽ ബസാറിനടുത്ത ജവാൻസ് നഗർ സ്വദേശി ധനഞ്ജയ് (17) ആണ് മരിച്ചത്.കൂടെയാത്ര ചെയ്തിരുന്ന 4 വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു.തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം.മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ ജവാൻസ് നഗർ സജിനിവാസിൽ അത്തിപ്പറമ്പത്ത് സജീവൻ്റെ മകനാണ് മരിച്ച ധനഞ്ജയ്....
സിഐഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 15 പേർക്ക് പരിക്ക്

സിഐഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 15 പേർക്ക് പരിക്ക്

Accident
കൊച്ചി: നെടുമ്പാശേരി വിമനത്താവളത്തിലേക്ക് ഡ്യൂട്ടിക്ക് പോവുകയായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം അപകടത്തില്‍പ്പെട്ടു. 15 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നെടുമ്പാശേരി ഗോള്‍ഫ് ക്ലബിന് സമീപമായിരുന്നു അപകടം. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ അങ്കമാലിയിവെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡില്‍ വെച്ച് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു...
ഹുൻസൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് ദാരുണാന്ത്യം.

ഹുൻസൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് ദാരുണാന്ത്യം.

Accident
കർണാടകത്തിലെ ഹുൻസൂരിൽ മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച്. മലപ്പുറം നിലമ്പൂർ പൂക്കോട്ടും പാടം സ്വദേശി ബാർബർ ഗോപാലേട്ടൻ്റെ മകൻ പ്രിയേഷ്, മാനന്തവാടി പാലമുക്ക് സ്വദേശി ഡ്രൈവർ ഷംസു എന്നിവർ മരണപ്പെട്ടു. ബസ്സിലെ യാത്രക്കാരയ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
മുക്കം ഗോതമ്പ്റോഡ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

മുക്കം ഗോതമ്പ്റോഡ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Accident
മുക്കം: എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കത്തിനടുത്ത് ഗോതമ്പ്റോഡ് കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ ബസിലടിച്ചു ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വണ്ടൂർ തിരുവാലി സ്വദേശി സിനാൻ (17) ആണ് മരിച്ചത്. ഒക്ടോബർ 2 ന് ആയിരുന്നു അപകടം സംഭവിച്ചത്. മുക്കത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിൽ മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ യാത്ര ചെയ്തിരുന്ന നാല് പേർക്ക് പരിക്ക് പറ്റിയിരുന്നു. ഗുരുതര പരിക്കേറ്റ ഒരാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. മഞ്ചേരി എളങ്കൂർ PM S A HSS സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് സിനാൻ ഇ കെ മരണപ്പെട്ടത് മുഹമ്മദ് സിനാന്റെ വേർപാടിന് തുടർന്ന് ഒക്ടോബർ 8 ബുധൻ സ്കൂളിന് അവധിയാണ്...
ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരന് ദാരുണാന്ത്യം

ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരന് ദാരുണാന്ത്യം

Accident
മഞ്ചേരി നറുകരയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. നറുകര സ്വദേശിയായ ഇസിയാൻ (5) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിര്‍മ്മാണ ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

നിര്‍മ്മാണ ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

Accident
ഐക്കരപ്പടി കുറിയോടം ഓട്ടുപാറ മാനോളി മുഹമ്മദ് കുട്ടി (ബാപ്പുട്ടി ) എന്നവരുടെ മകൻ അസ്‌ലം (45) നിർമാണ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. പുളിക്കല്‍ കൊടികുത്തിപറമ്ബിലെ സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന ഇരുനില കൊട്ടിടത്തിൻ്റെ കോണ്‍ഗ്രീറ്റ് ജോലിക്കിടെ ഉച്ചക്ക് 2 മണിയോടെയായിരുന്നു അപകടം. ഉടനെ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് MCH ലേ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. നരിക്കുത്ത് കളത്തില്‍ ചെറക്കത്തോടി സുഹറാബി യാണ് മാതാവ്. മക്കള്‍: ആദില്‍, (കുറ്റിപ്പുറംപോളിടെക്നിക് വിദ്യാർത്ഥി), ഹിദ, സൻഹ (Ammhs വിദ്യാർത്ഥികള്‍). ഭാര്യ: സുനിറ മലപ്പുറം....
ലോറിക്ക് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന വേങ്ങര സ്വദേശി മരണപ്പെട്ടു

ലോറിക്ക് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന വേങ്ങര സ്വദേശി മരണപ്പെട്ടു

Accident
തൃശൂർ കോഴിക്കോട് ദേശീയപാതയിൽ വി.കെ പടി അരിത്തോട് നിർത്തിയിട്ട ലോറിക്ക് പിറകിൽ കാർ ഇടിച്ചു ഉണ്ടായ വാഹനപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പങ്ങിണിക്കാടൻ ഉസ്മാൻ എന്നവരുടെ മകൻ ഫഹദ് മൊയ്‌ദീൻ മുസ്‌ലിയാർ (25) മരണപ്പെട്ടു.തലക്കടത്തൂർ ജുമുഅ മസ്ജിദ് ദർസ് വിദ്യാർത്ഥിയാണ്. അപകടം ഉണ്ടായ ദിവസം രണ്ടു ദർസ് വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു....
ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ  ദാരുണാന്ത്യം

ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ ദാരുണാന്ത്യം

Accident
അരീക്കോട്: ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാർഥികൾ മരിച്ചു. അരീക്കോട് ഊർങ്ങാട്ടിരി ചുളാട്ടിപ്പാറ ചൂളാട്ടിയിൽ വീട്ടിൽ കരിക്കാടംപൊയിൽ മുഹമ്മദിൻ്റെ മകൻ മുഹമ്മദ് ഷാനിദ് (21), ചൂളാട്ടിപ്പാറ കാറ്റാടിപ്പൊയിൽ പുന്നത്ത് ചെറുകാംപുറത്ത് സുധർമൻ്റെ മകൻ സൂരജ് (23) എന്നിവരാണ് മരിച്ചത്. 26-9-25 ന് രാത്രി ഒൻപതിന് ഊർങ്ങാട്ടിരി പഞ്ചായത്തിലെ പന്നിയാർമല ഇറക്കത്തിലാണ് അപകടം. വൈകുന്നേരം ക്കക്കാടംപൊയിൽ ഭാഗത്തേക്ക് പോയതായിരുന്നു ഇരുവരും. വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഷാനിദിൻ്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഹക്കീം, മുനവിർ. സുരജിൻ്റെ മാതാവ്: രമ്യ. സഹോദരി: അർച്ചന....
ബാംഗ്ലൂരിൽ കാർ അപകടത്തിൽപ്പെട്ടു; കുന്നുംപുറം ചെങ്ങാനി സ്വദേശി മരണപ്പെട്ടു

ബാംഗ്ലൂരിൽ കാർ അപകടത്തിൽപ്പെട്ടു; കുന്നുംപുറം ചെങ്ങാനി സ്വദേശി മരണപ്പെട്ടു

Accident
ബാംഗ്ലൂർ രാംനഗറിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് കൊണ്ടോട്ടിയിലെ സുഹൃത്തുക്കളായ സംഘം സഞ്ചരിച്ച കാറിന് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുന്നുംപുറം തോട്ടശ്ശേരിയറ ചെങ്ങാനി സ്വദേശിയായ ഉവൈസ് (21) ആണ് മരണപ്പെട്ടത്. ​ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് അപകടത്തിൽ പെട്ട മറ്റു മൂന്നു പേർ. പരിക്കേറ്റ മൂന്നുപേരെയും ഉടൻതന്നെ കെങ്കേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മരണപെട്ട ഉവൈസിന്റെ മയ്യിത്ത് രാംനഗരിയിലെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിൽ എത്തിക്കും. അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
പെയിന്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പെയിന്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

Accident
പരപ്പനങ്ങാടി : പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് ബീഹാർ സ്വദേശി മരിച്ചു. വൈകുന്നേരം മൂന്ന് മണിയോടടുത്താണ് സംഭവം. പരപ്പനങ്ങാടി പുത്തരിക്കലിലെ വ്യാപാര സ്ഥാപനത്തിന് മുകളിൽ പെയിൻ്റിംങ് ജോലിക്കിടെ താഴെ വീണാണ് അപകടം. ബീഹാർ സ്വദേശി മുഹമ്മദ് ഹജ്റത്ത് അലി (29) ആണ് മരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് പരപ്പനങ്ങാടിയിലേയും തിരൂരങ്ങാടിയിലേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്....
നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു  വീട്ടമ്മ മരിച്ചു

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു വീട്ടമ്മ മരിച്ചു

Accident
നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. പാലക്കാട് അലനെല്ലൂർ സ്കൂള്‍പടിയിലാണ് ദാരുണമായ അപകടം നടന്നത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സലീന (40) ആണ് മരിച്ചത്. മലപ്പുറം മേലാറ്റൂർ കിഴക്കുംപുറം സ്വദേശിയാണ് സലീന. അപകടത്തില്‍ സലീനയുടെ തലയ്ക്കാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ച സലീനയുടെ മകൻ മുഹമ്മദ് ഷമ്മാസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.സലീനയും മകനും ബന്ധുവീട്ടില്‍ പോയി തിരിച്ച്‌ സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. യാത്രയ്ക്കിടെ ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്‍റെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. അപകടത്തില്‍ സലീനയ്ക്ക് ഗുരുതരമായ പരിക്കാണ് പറ്റിയത്. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസമായി ഇവര്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എഴ് മണിക്കാണ് മരണം സംഭവിച...
അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.

അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.

Accident
കോഴിക്കോട് : തിരുവമ്പാടി അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.കൂരാച്ചുണ്ട് കൂട്ടാലിട പാത്തിപ്പാറ കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഓടെയാണ് അപകടം നടന്നത്. രണ്ടുപേർ ഒന്നിച്ചാണ് ഇവിടെ എത്തിയത്. മൃതദേഹം പുറത്തെടുത്ത് തുടർ നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി....
ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരൻ പിന്തുടര്‍ന്ന് പിടികൂടി

ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരൻ പിന്തുടര്‍ന്ന് പിടികൂടി

Accident
മലപ്പുറം: ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരൻ പിന്തുടര്‍ന്ന് പിടികൂടി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളത്ത് തിയറ്റര്‍ ജീവനക്കാരനായ കക്കിടിപ്പുറം സ്വദേശി അശോകനാണ് (45) പരിക്കേറ്റത്. സംസ്ഥാന പാതയില്‍ ചങ്ങരംകുളം സ്വകാര്യ ആശുപത്രിക്ക്‌ സമീപത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് അപകടം നടന്നത്. ചങ്ങരംകുളം ടൗണിൽ നിന്ന് തൃശൂര്‍ റോഡിലേക്ക് അമിത വേഗത്തില്‍ വന്ന കാര്‍ അശോകന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. സംഭവം കണ്ടുനിന്ന യുവാവ് ഉടൻ തൻ്റെ കാറിൽ പിന്തുടർന്നു. അപകട സ്ഥലത്ത് നിന്ന് അര കിലോമീറ്റർ ദൂരെ വച്ച് അപകടം വരുത്തിയ കാര്‍ തടഞ്ഞിട്ടു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ ചങ്ങരംകുളം പൊലീസ് നാട്ടിക സ്വദേശിയായ യുവാവിനെയും കാറും കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായി...
കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 17കാരൻ മുങ്ങി മരിച്ചു

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 17കാരൻ മുങ്ങി മരിച്ചു

Accident
കോഴിക്കോട്: ആനക്കംപോയിൽ പുല്ലുരാംപാറ കുറുങ്കയത്ത് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 17കാരൻ മുങ്ങി മരിച്ചു. ഓമശ്ശേരി നടുകിൽ സ്വദേശി അനുഗ്രഹ് എന്ന 17 വയസ്സ് കാരൻ ആണ് മരണപ്പെട്ടത്. മുക്കം ഫയർ ഫോയ്‌സ് എത്തി മൃതുദേഹം കണ്ടെത്തി തിരുവമ്പാടിയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.
ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ  തിരൂർ സ്വദേശി  മരണപ്പെട്ടു

ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ തിരൂർ സ്വദേശി മരണപ്പെട്ടു

Accident
ബംഗളൂരു: ബംഗളൂരുവിനടുത്ത് നൈസ് എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ തിരൂർ സ്വദേശിയായ യുവാവ് മരിച്ചു. തിരൂർ പറവണ്ണ കുറ്റുകടവത്ത് ആലിൻ ചുവട് വീട്ടിൽ കെ.കെ. ഷംസുവിന്റെ മകൻ കെ.കെ. ഷാദിൽ (27) ആണ് മരിച്ചത്. സംഭവത്തിൽ സഹയാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. നൈസ് റോഡ് ഇലക്ട്രോൺ സിറ്റി റോഡിൽ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം.നാട്ടിൽ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു അപകടത്തിൽപെട്ടവർ. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മൃതദേഹം കിംസ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കെ.എം.സി.സി യുടെ വാഹനത്തിൽ നാട്ടിലേക്ക് കൊണ്ടു വന്നു. ഖബറടക്കം ഇന്ന് ഞായർ രാവിലെ 6 മണിക്ക് തേവർകടപ്പുറം പള്ളി ഖബറിസ്ഥാനിൽ നടന്നു. കൂടെ യാത്ര ചെയ്ത രണ്ട് പേർ പരിക്കുകളോടെ കനകപുര റോഡ് ആശുപത്രിയിൽ ചികിത്സയിലാണ്....
വയനാട് മീനങ്ങാടി ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

വയനാട് മീനങ്ങാടി ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

Accident
സുൽത്താൻ ബത്തേരി-കൽപ്പറ്റ ദേശീയപാതയിൽ കൃഷ്ണഗിരിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ് നാട് സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ്‌ കാറിൽ ആണ് ബൈക്കുകൾ ഇടിച്ചത് എന്നാണ് പ്രാഥമിക വിവരം മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ കൽപ്പറ്റയിലെ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായതിനാൽ മേപ്പാടിയിലെ മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മീനങ്ങാടി മൈലമ്പാടി തച്ചമ്പത്ത് ശിവരാഗ്. (19) ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേർ കൽപ്പറ്റയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചു നേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു....
എടവണ്ണയിൽ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

എടവണ്ണയിൽ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Accident
എടവണ്ണയിൽ വാഹനാപകടത്തിൽ ഒരു മരണം. ബൈക്ക് യാത്രക്കാരനായ എടവണ്ണ ആര്യൻതൊടി സ്വദേശി ഹനീൻ അഷ്‌റഫാണ് മരിച്ചത്. ഇന്ന്‌ രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. എടവണ്ണ മുണ്ടേങരയിലാണ് അപകടം നടന്നത്. രണ്ടുപേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. ഒതായി ഭാഗത്തേക്ക് സുഹൃത്തുക്കളെ കാണാൻ പോവുകയായിരുന്നു ഇവർ. സ്കൂട്ടറിന് തൊട്ടു മുൻപിൽ ഉണ്ടായിരുന്ന വാഹനം ബ്രേക്ക് ചെയ്തതോടെ സ്കൂട്ടറിന് പിറകിൽ ഇരുന്ന ഹനീൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എതിർ ദിശയിൽ നിന്നും വന്ന ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട് ഹനീൻ തൽക്ഷണം മരിച്ചു. എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. കാരക്കുന്ന് സ്വദേശി നാജിതാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇയാൾക്ക് നിസാര പരിക്കുണ്ട്. ഇയാളെ എടവണ്ണ ഇഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹനീന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും....
കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി

കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി

Accident
കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റി....
മലപ്പുറം ഇരുമ്പുഴിയിൽ വാഹനാപകടം കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു

മലപ്പുറം ഇരുമ്പുഴിയിൽ വാഹനാപകടം കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു

Accident
മലപ്പുറം മഞ്ചേരി റൂട്ടിൽ ഇരുമ്പുഴിയിൽ വാഹനാപകടം. കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. മലപ്പുറം വള്ളൂവമ്പ്രം അത്താണിക്കൽ സ്വദേശി അഹമ്മദ് കുട്ടി (60)ആണ് മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിൽ സ്കൂട്ടർ യാത്രക്കാരനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. KL-10-AR-2344 എന്ന സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത്. മലപ്പുറം മുണ്ടുപറമ്പിൽ റേഷൻ ഷോപ്പ് നടത്തി വരുന്ന ആൾ ആണ് മരണപ്പെട്ട അഹമ്മദ് കുട്ടി....

MTN NEWS CHANNEL