വേങ്ങര: ചേറൂർ മണ്ടോട്ടിൽ ബഷീർ മുസ്ലിയാരുടെ (പരേതൻ) മകൻ മണ്ടോട്ടിൽ ഉസ്മാൻ (63) അന്തരിച്ചു. കൊണ്ടോട്ടിയിൽ ദർശന ടെക്സ്റ്റൈൽസ് നടത്തിവരികയായിരുന്നു അദ്ദേഹം. ജനാസ രാത്രി 8 മണി വരെ കൊണ്ടോട്ടിയിലെ വീട്ടിൽ. ജനാസ നമസ്കാരം രാത്രി 9:30 ന് ചേറൂർ വലിയ ജുമാഅത്ത് പള്ളിയിൽ നടക്കും.
മലപ്പുറം: ദേശീയപാത 66 (NH-66) വികസനത്തിന്റെ ഭാഗമായി കൊളപ്പുറം നോർത്ത് ജംഗ്ഷനിൽ നടപ്പാക്കുന്ന നവീകരണ പദ്ധതി വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഗുരുതരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന ആശങ്കയുമായി കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)യും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും (KVVES) സംയുക്തമായി ജില്ലാ കളക്ടർ വി.ആർ. വിനോദ് IAS ന് നിവേദനം സമർപ്പിച്ചു. വ്യാപാര സ്ഥാപനങ്ങൾക്ക് ഭീഷണി: 100-ൽ അധികം വ്യാപാര സ്ഥാപനങ്ങളും 1000-ൽ അധികം തൊഴിലാളികളും ആശ്രയിക്കുന്ന ജംഗ്ഷനിൽ, നിലവിലെ പ്ലാൻ നടപ്പിലായാൽ സ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറാകും.മത സ്ഥാപനങ്ങളിലേക്കുള്ള തടസ്സം: പള്ളി, അമ്പലം ഉൾപ്പെടെയുള്ള മതസ്ഥാപനങ്ങളിലേക്കും ശ്മശാനങ്ങളിലേക്കുമുള്ള വാഹന ഗതാഗതത്തിന് പോലും തടസ്സം നേരിടേണ്ടി വരുമെന്ന് പ്രതിനിധി സംഘം കളക്ടറെ അറിയിച്ചു.സുരക്ഷാ പ്രശ്നങ്ങൾ: ഗതാഗത കുരുക്ക്, വർധിച്ച അപകടസാധ്യത, അത്യാവശ്യ (Emergency...
കോഴിക്കോട്: ജില്ലയിൽ ഡാൻസാഫ് (ഡിസ്ട്രിക്റ്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. ബെംഗളൂരുവിൽ നിന്ന് വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 250 ഗ്രാം എം.ഡി.എം.എ., 99 എൽ.എസ്.ഡി സ്റ്റാമ്പുകൾ/ടാബ്ലെറ്റുകൾ എന്നിവ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഡാൻസാഫിന്റെ സമീപകാലത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. കോഴിക്കോട് സ്വദേശികളായ റിഫാൻ, മുഹമ്മദ് സഹദ് എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിലാണ് ഇത്രയധികം ലഹരിമരുന്നുമായി ഇവർ കോഴിക്കോട്ടെത്തിയത്. രാവിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുണ്ടായിരുന്ന ഇവരെ ഡാൻസാഫ് സംഘം നിരീക്ഷിക്കുകയും കൈവശമുണ്ടായിരുന്ന വാട്ടർ ഹീറ്റർ പരിശോധിക്കുകയുമായിരുന്നു. ആർക്കും സംശയം തോന്നാത്ത രീതിയിൽ, പാക്ക് ചെയ്ത വാട്ടർ ഹീറ്ററിനുള്ളിൽ അതീവ രഹസ്യമായാണ് ലഹരിമരുന്ന് ഒളിപ്പിച...
പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ ജ്യേഷ്ഠന് അനിയനെ കുത്തിക്കുന്നു. പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ സുഹൈല്‍ (26) ആണ് കൊലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ സഹോദരന് ജുനൈദ് (28) പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു കൊലപാതകം. വീട്ടിലെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന്റെ സാമ്ബത്തിക പ്രശ്നങ്ങളും കടബാധ്യതകളുമാണ് സഹോദരന്മാര് തമ്മിലെ തര്‍ക്കത്തിന് കാരണമെന്നാണ് വിവരം....
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രിന്റിങ് മെറ്റീരിയൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് ഫ്ലക്സ് പിടികൂടിയത്. പിടിച്ചെടുത്ത ഫ്ലക്സുകൾ കോർപ്പറേഷന് കൈമാറുകയും ഫ്ലക്സ് സൂക്ഷിച്ച സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകി പിഴ ചുമത്തുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി.കെ. സരിത്, ഒ. ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി.ആർ. രജനി, വി.കെ. സുബറാം എന്നിവരും പരിശോധനാ സംഘത്തിൽ പങ്കെടുത്തു....
പരപ്പനങ്ങാടി: ഗ്രാമിക പള്ളിപ്പുറം രണ്ടാമത് തമ്പ്രേരി ഗോപാലകൃഷ്ണൻ മാസ്റ്റർ - കെ. വത്സല ടീച്ചർ മെമ്മോറിയൽ ക്വിസ് മത്സരം ചെറമംഗലം എ.യു.പി. സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പരപ്പനങ്ങാടി മുൻസിപ്പൽ പരിധിയിലെ എൽ.പി, യു.പി വിദ്യാർത്ഥികൾക്കായുള്ള മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഡി.ഐ.ഇ.ടി. സീനിയർ ലക്ച്ചററും, കലാ സാംസ്കാരിക പ്രവർത്തകയുമായ നിഷ പന്താവൂർ മത്സരം ഉദ്ഘാടനം ചെയ്തു. അധ്യാപകൻ ടി.കെ. ബാലസുബ്രമണ്യൻ ക്വിസ് മത്സരം നിയന്ത്രിച്ചു. ഗ്രാമിക പള്ളിപ്പുറം രക്ഷാധികാരി ടി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമിക പ്രസിഡൻ്റ് എ.വി. ജിത്തു വിജയ് സ്വാഗതം പറഞ്ഞു. ടി. കാർത്തികേയൻ, സി. ചന്ദ്രൻ മാസ്റ്റർ, ടി.എ. ഗിരീഷ് കുമാർ, ലത്തീഫ് തെക്കെപ്പാട്ട്, സി. സജീവ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഗ്രാമിക എക്സിക്യുട്ടീവ് കമ്മറ്റി അംഗം സി. ഇഷ നന്ദി അറിയിച്ചു.
വിജയികൾ:യു.പി. വിഭാഗം: ഒന്നാം സ്ഥാനം: ടി. ഷഹ്സ ...
ചെമ്മാട്: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും മാനസിക ഉല്ലാസം നൽകുന്നതിനുമായി ചെമ്മാട് ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന 'ലീപ് ടു ലൈഫ്' ഫിസിക്കൽ ഫിറ്റ്നസ് പരിശീലന പരിപാടിക്ക് തുടക്കമായി. ചെമ്മാട് ലൂപി ലോഞ്ച് ടർഫിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷി ഫിസിക്കൽ ട്രെയിനർ കെ.ടി. വിനോദ് കുട്ടികൾക്ക് കായിക പരിശീലനം നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും ഒരു ഞായറാഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെയാണ് ഈ പരിശീലന പരിപാടി നടക്കുക. രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ കുട്ടികൾക്ക് കായിക പരിശീലനവും വിവിധ കളികളും നൽകും. ഇതിനുപുറമെ, കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി അവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗ്രീൻ ട്രാക്ക് സെക്രട്ടറി അസ്ലം സ്വാഗതം ആശംസിച്ച ചടങ്ങിൽ സാജിർ അദ്ധ്യക്ഷത വഹി...
മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവു നിരീക്ഷകരും ജില്ലയിലെത്തി. നവംബർ 25 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ഇവർക്ക് ഡ്യൂട്ടി.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആന്റി ഡിഫേയ്സ്മെന്റ് ജില്ലാ സ്ക്വാഡ് ലീഡർ സ്വാതി ചന്ദ്രമോഹൻ എന്നിവരുമായി നിരീക്ഷകർ ചർച്ച നടത്തി.
പൊതുനിരീക്ഷകന്റെ വിവരങ്ങൾ 🔍
ഐ.എ.എസ്., ഐ.എഫ്.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് പൊതുനിരീക്ഷകരായി നിയമിച്ചിട്ടുള്ളത്.
മലപ്പുറം ജില്ലയിലെ പൊതുനിരീക്ഷകൻ: പി.കെ. അസിഫ് (ഐ.എഫ്.എസ്)
പദവി: ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, വർക്കിങ് പ്ലാൻ (നോർത്ത്).
ബന്ധപ്പെടാനുള്ള നമ്പറുകൾ: ഫോൺ: 0495-2414743, മൊബൈൽ: 9447157424
ചെലവു നിരീക്ഷകരും ചുമതലയുള്ള തദ്ദേശ സ്ഥാപനങ്ങളും 💰
തെരഞ്ഞെട...
കോഴിക്കോട്: ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണം വഴിയരികിൽ കളഞ്ഞുകിട്ടിയപ്പോൾ, അത് ഉടമയെ ഏൽപിച്ച് സത്യസന്ധതയുടെ മാതൃകയായിരിക്കുകയാണ് പ്ലസ് ടു വിദ്യാർത്ഥിനി. ദിവസങ്ങൾ നീണ്ട ആശങ്കയ്ക്ക് വിരാമമിട്ട് ആഭരണം തിരികെ ലഭിച്ച വയോധികയുടെ ആശ്വാസത്തിന് സാക്ഷ്യം വഹിച്ചു പയ്യോളി ടൗൺ. പയ്യോളി ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ അമയയുടെ (17) സത്യസന്ധതയാണ് പെരുമാൾപുരം ചെറുകുറ്റി സ്വദേശിനി ഫൗസിയ (81) എന്ന വയോധികയുടെ ദുരിതത്തിന് അറുതി വരുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൗസിയയുടെ അഞ്ച് പവൻ തൂക്കമുള്ള സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്സ് പേരാമ്പ്ര റോഡിലെ കേരള ബാങ്കിന് സമീപത്തുവെച്ച് നഷ്ടമായത്. വീട്ടിലെത്തിയ ശേഷമാണ് ബാഗിൽ പഴ്സില്ലെന്ന് ഫൗസിയയ്ക്ക് മനസ്സിലായത്. പിറ്റേന്ന് രാവിലെ തന്നെ അവർ ബസ് ജീവനക്കാരോടും വഴിയരികിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പയ്യോളി പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. സ്റ്റേഷനിലുണ്...
കോഴിക്കോട്: ശാരദാമന്ദിരം പെട്രോൾ പമ്പിന് മുന്നിൽ രണ്ട് ബസുകളും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. രാമനാട്ടുകര സ്വദേശിയായ ഉമ്മർ അഷ്റഫ് ആണ് മരിച്ചത്. പിതാവും മകളും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമ്മർ അഷ്റഫിന്റെ മകളെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് കാറിൽ കുടുങ്ങിപ്പോയവരെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ....
കോഴിക്കോട്: ഹോട്ടൽ മുറിയിൽ താമസിച്ചിരുന്ന കൊണ്ടോട്ടി സ്വദേശിയെ വാതിൽ തള്ളിത്തുറന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. കോഴിക്കോട് നാദാപുരം സ്വദേശികളായ മുഹമ്മദ് ഇർഫായി, അഫ്സൽ എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
കവർച്ച നടന്നത് റെയിൽവേ സ്റ്റേഷന് സമീപം.
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ സാദിഖാണ് കവർച്ചയ്ക്ക് ഇരയായത്. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള 'ഇന്റർനാഷണൽ' എന്ന ഹോട്ടലിൽ റൂമെടുത്താണ് സാദിഖ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം സാദിഖിന്റെ മുറിയിലേക്ക് നാലംഗ സംഘം വാതിൽ തള്ളിത്തുറന്ന് അതിക്രമിച്ചു കയറി. തുടർന്ന് കത്തി കാണിച്ച് വധഭീഷണി മുഴക്കിയ സംഘം ഇയാളുടെ കൈവശമുണ്ടായിരുന്ന 4000 രൂപ കൈക്കലാക്കി. കൂടാതെ, ഗൂഗിൾ പേ വഴി 13,000 രൂപ കൂടി ഇയാളെക്കൊണ്ട് അയപ്പിച്ചു. അതിനുശേഷം സാദിഖിന്റെ മൊബൈൽ ഫോൺ അടക്കം കൈക്കലാക്കിയാണ് സംഘം ഇവിടെ നിന്നും കടന്നുകളഞ്ഞത്...
ന്യൂഡൽഹി: സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി സൂര്യകാന്ത് തിങ്കളാഴ്ച ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിൽ രാവിലെ പത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ആർട്ടിക്കിൾ 370 റദ്ദാക്കൽ, ബീഹാർ വോട്ടർ പട്ടികാ ഭേദഗതി, പെഗാസസ് ചാര സോഫ്റ്റ്വെയർ കേസ് എന്നിവയുൾപ്പെടെ നിരവധി സുപ്രധാന വിധിന്യായങ്ങൾക്കും ഉത്തരവുകൾക്കും ഭാഗമായിരുന്ന ജസ്റ്റിസ് സൂര്യകാന്തിന് 2027 ഫെബ്രുവരി ഒമ്പതു വരെ സർവീസുണ്ട്. ഹരിയാനയിൽ നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 38-ാം വയസിൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. 42-ാം വയസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. ഹൈക്കോടതി ജഡ്ജിയായി 14 വർഷത്തിലേറെ സേവനമനുഷ്ഠിച്ചു. 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി...
കോഴിക്കോട്: പന്തീരാങ്കാവിലെ സ്വർണക്കടയില്‍ വ്യാഴാഴ്ച മോഷണ ശ്രമത്തിനിടെ പിടിയിലായ പൂവാട്ടുപറമ്ബ് പരിയങ്ങാട് താടായില്‍ മേലേ മേത്തലേടം സൗദാബി (47) മുൻ പഞ്ചായത്തംഗമായിരുന്നെന്ന് പോലീസ്. ഫറോക്ക് പഞ്ചായത്തിലെ മുൻ അംഗമായിരുന്നു ഇവർ. ഫറോക്ക് നഗരസഭയാകുന്നതിനു മുൻപാണ് ഇവർ ഇവിടെ പഞ്ചായത്ത് അംഗമായിരുന്നത്. സാമ്ബത്തിക പ്രശ്നങ്ങളെത്തുടർന്ന് സൗദാബി വസ്തുവകകള്‍ വിറ്റ് ഫറോക്കില്‍ നിന്ന് മാറിയിരുന്നു.അതേസമയം ചോദ്യം ചെയ്യലിനു ശേഷം സൗദാബിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കള്‍ കോടതിയെ അറിയിച്ചു. തുടർന്നു സർക്കാർ വനിതാ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് ഇവരെ മാറ്റി. കുരുമുളക് സ്പ്രേ, പെട്രോള്‍, സിഗററ്റ് ലൈറ്റർ തുടങ്ങിയവ കൊണ്ടായിരുന്നു ഇവർ കഴിഞ്ഞ ദിവസം സ്വർണക്കടയില്‍ മോഷണ ശ്രമം നടത്തിയത്. സൗദാബി ആദ്യം രണ്ടു തവണ മുഖം മറച്ചും പിന്നീട് മുഖം മറയ്ക്കാതെയുമാണ് ഇതേ കടയില്‍ വന...
മലപ്പുറത്ത് ബിഎല്‍ഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഇന്ത്യന്നൂർ സ്വദേശി വസുദേവൻ ആണ് അറസ്റ്റിലായത്. കോട്ടക്കല്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഫോണ്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി. വാസുദേവനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുത്തനങ്ങാടിയിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്തിയായി മത്സരത്തിനിറങ്ങി വാർഡ് മുസ്ലിം ലീഗ് മുൻ ട്രഷറർ പറങ്ങോടത്ത് ഹംസ. പതിനഞ്ചാം വാർഡിലെ വോട്ടർമാർക്കിടയിൽ ജനകീയ അടിത്തറയുള്ള പറങ്ങോടത്ത് ഹംസ ആദ്യമായാണ് സ്ഥനാർതിത്വത്തിലേക്ക് വരുന്നത്. 50 വർഷത്തിലധികം മുസ്ലിം ലീഗ് പാർട്ടിയുടെ സജീവ പ്രവർത്തകനായ പറങ്ങോടത്ത് ഹംസ വൻ ഭൂരിപക്ഷത്തോട് കൂടി വിജയിക്കുമെന്ന് വാർഡിലെ വോട്ടർമാർ പറയുന്നു. ജീവകാരുണ്യ, മത സാമൂഹിക, സാംസ്കാരിക രംഗത്തെ നിറ സാനിധ്യമായ പറങ്ങോടത്ത് ഹംസയുടെ ജനകീയത വൻ മുതൽക്കൂട്ടാകുമെന്നാണ് പുത്തനങ്ങാടിയിലെ ജന സംസാരം. തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കൂടെയുണ്ടാകണമെന്നും പറങ്ങോടത്ത് ഹംസ അഭ്യർത്ഥിച്ചു. ഇന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുൻപാകെ പറങ്ങോടത്ത് ഹംസ നാമനിർദേശ പത്രിക സമർപ്പിച്ചു....
തിരുവനന്തപുരം: സംസ്ഥാന സിവിൽ സർവീസ് അത്ലറ്റിക് മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി കെ.ടി. വിനോദ് ദേശീയ തലത്തിലേക്ക് യോഗ്യത നേടി. തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വെച്ച് നടന്ന കായികമേളയിൽ 800 മീറ്ററിൽ ഗോൾഡ് മെഡലും 1500 മീറ്ററിൽ സിൽവർ മെഡലും കരസ്ഥമാക്കിയാണ് വിനോദ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഇരട്ട മെഡൽ നേട്ടത്തോടെ, ബിഹാറിൽ വെച്ച് നടക്കുന്ന ദേശീയ സിവിൽ സർവീസ് മീറ്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ കെ.ടി. വിനോദ് അർഹനായി. നിലവിൽ അദ്ദേഹം തിരൂരങ്ങാടി സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടറായി സേവനമനുഷ്ഠിക്കുകയാണ്....
തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ ചങ്ങരംകുളത്തിനടുത്ത് കടവല്ലൂരിൽ ലോറിയിൽ തട്ടി റോഡിലേക്ക് മുറിഞ്ഞുവീണ മരക്കൊമ്പ് കാറിനുള്ളിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശിനി ആതിര (27) ആണ് അപകടത്തിൽ മരിച്ചത്. ആതിരയുടെ ഭർത്താവിന് സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടവല്ലൂരിലെ അമ്പലം സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. ചങ്ങരംകുളം ഭാഗത്ത് നിന്നും പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുടെ മുകൾഭാഗം റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന തണൽ മരത്തിൽ തട്ടി. ഇതോടെ മുറിഞ്ഞു വീണ മരക്കൊമ്പ് ലോറിക്ക് പിറകിലുണ്ടായിരുന്ന കാറിനുള്ളിലേക്ക് തറച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആതിരയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....
മരിച്ചു പോയ പതിനാറുകാരിയെ സമൂഹ മാധ്യമത്തില്‍ അപകീർത്തിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം വെട്ടിച്ചിറ സ്വദേശി അബ്ദുല്‍ റഷീദിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജമായി നിർമിച്ച ഇൻസ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നായിരുന്നു അപകീർത്തി പരാമർശംകഴിഞ്ഞ ജൂലൈയിലാണ് സംഭവം. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കിയ പെണ്‍കുട്ടിയെ കുറിച്ചാണ് യുവാവ് സമൂഹമാധ്യമത്തില്‍ മോശം കമൻ്റ് ചെയ്തത്. പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം പോലിസില്‍ പരാതി നല്കി. ഇൻസ്റ്റഗ്രാമില്‍ ജുവി 124 എന്ന വ്യാജ ഐഡിയില്‍ നിന്നായിരുന്നു അപകീർത്തി പരാമർശം. ഐഡിയുടെ വിവരങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വെട്ടിച്ചിറ സ്വദേശി കരിങ്കപ്പാറ വീട്ടില്‍ അബ്ദുല്‍ റഷീദാണ് അറസ്റ്റിലായത്. കമന്റിട്ട കാര്യം മറന്നുപോയ പ്രതി പോലീസ് എത്തിയപ്പോഴാണ് സംഭവം ഓർത്തത്. എന്നാല്‍, തങ്ങള്‍ക്കുണ്ടായ മനോവേദനയില്‍ പ്രത...
കൽപ്പറ്റ: പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കല്‍ ഉന്നതിയിലെ ബാലകൃഷ്ണന്റെ മകള്‍ മഞ്ജു (19) ബിനുവിന്റെ മകള്‍ അജിത (14) എന്നിവരെ നവംബര്‍ 17 മുതല്‍ കബനിഗിരിയിലെ വീട്ടില്‍ നിന്നും കാണാതായതായി പുല്‍പ്പള്ളി പോലീസ് അറിയിച്ചു. കുട്ടികളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി മഹേഷ് അറിയിച്ചു. ഫോണ്‍: 04936 240294. പാടിച്ചിറ കബനിഗിരി എന്ന സ്ഥലത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കുട്ടികളെ കാണാതായത്. ഇക്കഴിഞ്ഞ നവംബർ 17-ന് രാവിലെ 07:45നും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലുള്ള സമയത്താണ് കുട്ടികളെ കാണാതായത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കുട്ടികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ് പൊലീസ്. കാണാതായ കുട്ടികളെക്കുറിച്ച് എന്‍...
കോട്ടക്കൽ : വീടുകയറി ആക്രമിക്കുകയും വീട്ടുകാർക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന സംഗീതാധ്യാപകനെ കോട്ടയ്ക്കല്‍ പോലീസ് പിടികൂടി.വളാഞ്ചേരി കണ്ടംപറമ്ബില്‍ സ്വദേശിയായ ശിവനാണ് (40) അറസ്റ്റിലായത്.ഈ മാസം രണ്ടിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. രാത്രിയോടെ പരാതിക്കാരന്റെ വീട്ടിലെത്തിയ ഇയാള്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകർക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു.പോലീസ് നല്കുന്ന വിവരങ്ങള്‍ പ്രകാരം, സംഗീതാധ്യാപകനായ പ്രതി ഓണ്‍ലൈൻ ആപ്പുകള്‍ ഉപയോഗിച്ച് പാട്ടുപാടി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് അതിക്രമം നടത്തുന്നത്. ഇവരുടെ ഫോണ്‍ നമ്ബർ സ്വന്തമാക്കി അശ്ലീല ചാറ്റിങ്ങിന് നിർബന്ധിക്കും. ഇതിന് വിസമ്മതിക്കുന്ന സ്ത്രീകളെ വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്...