Wednesday, January 21News That Matters
Shadow

Author: admin

ഒമാനില് മകനൊപ്പം കുളിക്കുകയായിരുന്ന  ഡോക്ടര് മുങ്ങി മരിച്ചു

ഒമാനില് മകനൊപ്പം കുളിക്കുകയായിരുന്ന ഡോക്ടര് മുങ്ങി മരിച്ചു

GULF NEWS
ഒമാനില് മകനൊപ്പം കുളിക്കുകയായിരുന്ന മലയാളി യുവ ഡോക്ടര് മുങ്ങി മരിച്ചു. ഒമാന് ആരോഗ്യമന്ത്രാലയത്തിന് കീഴില് ജോലിചെയ്യുന്ന മലപ്പുറം കോക്കൂര് വട്ടത്തൂര് വളപ്പില് നവാഫ് ഇബ്രാഹിം (34) ആണ് മരിച്ചത്. ഇബ്രിയിലെ വാദി ധാമില് ആണ് മുങ്ങി മരണം. ഒമാന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള നിസ് വ ആശുപത്രിയിലെ എമര്ജന്സി വിഭാഗത്തില് സേവനംചെയ്തുവരികയായിരുന്നു നവാഫ് ഇബ്രാഹിം.ഭാര്യ ഡോ. നിഷിയക്കും മകനുമൊപ്പമാണ് നവാഫ് ഇബ്രാഹിം വാദി ധാം സന്ദര്ശിക്കാനെത്തിയത്. മകനുമൊത്ത് ഇവിടെവച്ച്‌ കുളിച്ച്‌ കൊണ്ടിരിക്കെ കാല് വഴുതി വാദിയിലേക്ക് വീഴുകയായിരുന്നു. പാറയില് കുടുങ്ങിയ ഇദ്ദേഹത്തെ മറ്റ് ടൂറിസ്റ്റുകള് എത്തിയാണ് പുറത്തെടുത്തത്. ഉടനെ പ്രാഥമിക ചികിത്സ നല്കിയെങ്കിലും നവാഫ് ഇബ്രാഹീമിന്റെ ജീവന് രക്ഷിക്കാനായില്ല.കൂടെയുണ്ടായിരുന്ന ഭാര്യ നിഷിയയും മകന് നഹാന് നവാഫും (രണ്ട് വയസ്സ്) സുരക്ഷിതരാണെന്ന് ബന്ധുക്കള് അറിയിച്ചു. മയ്യിത്ത് ഇബ്രി ആശു...
വിജയ്‌യുടെ വീട്ടിലേക്ക് മലയാളി ചെരിപ്പേർ..

വിജയ്‌യുടെ വീട്ടിലേക്ക് മലയാളി ചെരിപ്പേർ..

Chennai
തമിഴക വെട്രി കഴകം നേതാവ് വിജയ്യുടെ വീടിനുനേരേ മലയാളിയുവാവിന്റെ ചെരിപ്പേറ്. ചെന്നൈ നീലാങ്കരയിലുള്ള വീടിന്റെ ഗേറ്റിനുമുകളിലൂടെ ഉള്ളിലേക്ക് ചെരിപ്പെറിയുകയായിരുന്നു. മാനസികവിഭ്രാന്തിയുണ്ടെന്ന് കരുതപ്പെടുന്ന ഇയാളെ സുരക്ഷാജീവനക്കാർ ഓടിച്ചുവിട്ടു. പിന്നീട് മാധ്യമപ്രവർത്തകരെക്കണ്ട ഇയാള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്.മലപ്പുറം സ്വദേശിയാണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്ക്ക് മുന്നറിയിപ്പുനല്‍കാനാണ് ഇവിടെയെത്തിയതെന്നും പറഞ്ഞു. ടി.വി.കെ. വാർഷികാഘോഷത്തിന് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഇയാളുടെ പ്രതിഷേധം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസലിന് ആദരം

വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസലിന് ആദരം

VENGARA
വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസലിന് ആദരം സ്തുത്യർഹമായ പൊതു സേവനങ്ങൾ ചെയ്തതിന് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഹസീന ഫസലിനെ വേങ്ങര പഞ്ചായത്ത് പരിവാർ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രത്യേകമായി ആദരിച്ചു. വേങ്ങര പഞ്ചായത്തിന്റെ വികസനങ്ങൾക്കും സാമൂഹിക ക്ഷേമത്തിനുമായുള്ള വേങ്ങര പഞ്ചായത്തിന്റെ വികസനത്തിനും സാമൂഹിക ക്ഷേമത്തിനുമായി നിർഭാഗ്യരഹിത സേവനം നൽകുന്ന ഹസീന ഫസലിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പരിവാർ കമ്മിറ്റി അഭിപ്രായപ്പെട്ടു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പത്ത് വയസുകാരി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

പത്ത് വയസുകാരി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

CRIME NEWS
തിരുവനന്തപുരം വെള്ളനാട് പത്ത് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുളക്കോടാണ് സംഭവം. ശ്രീക്കുട്ടി-മഹേഷ് ദമ്പതികളുടെ മകളും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ദില്‍ഷിതയാണ് മരിച്ചത്. ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറിയാക്കോട് വിശ്വദര്‍ശിനി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ദില്‍ഷിത. ഇളയ കുട്ടിയുമായി കളിക്കുന്നതിനിടെ ദില്‍ഷിത ശുചിമുറിയില്‍ കയറി വാതിലടച്ചു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടുകാര്‍ ശുചിമുറി തുറന്ന് നോക്കുമ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം വെള്ളനാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ ...
പാലച്ചിറമാട് മഹല്ല് കുടുംബ സംഗമവും പ്രവാസി മീറ്റും സമാപിച്ചു.

പാലച്ചിറമാട് മഹല്ല് കുടുംബ സംഗമവും പ്രവാസി മീറ്റും സമാപിച്ചു.

VENGARA
പാലച്ചിറമാട് മഹല്ല് കുടുംബ സംഗമവും പ്രവാസി മീറ്റും സമാപിച്ചു. പ്രവാസി മീറ്റിൻ്റെ ഭാഗമായി മഹല്ലിൽ നിന്നും 25 വർഷം പ്രവാസ ജീവിതം നയിച്ച 60 വയസ്സ് പൂർത്തിയായ 110 പേരെയും 40 വർഷത്തിലധികം മഹല്ല് ഖത്തീബ് ആയി സേവനം അനുഷ്ഠിച്ച പി. മുഹമ്മദ് മുസ്ലിയാർ, മഹല്ലിലെ ആദ്യത്തെ പൈലറ്റും എയർ ക്രാഫ്റ്റ് എഞ്ചീനിയറുമായ ഷാഹുൽ ഹമീദ് മൊയ്തീൻകുട്ടി എന്നിവരെയും മഹല്ല് ഖാസി റഷീദലി ശിഹാബ് തങ്ങൾ ആദരിച്ചു. മഹല്ലിനെ 6 ഭാഗങ്ങളായി തിരിച്ച് നടന്ന കുടുംബ സംഗമങ്ങളുടെ സമാപനമായാണ് മഹല്ല് തല സംഗമം സംഘടിപ്പിച്ചത്. പ്രവാസി സംഗമം സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് പാറയിൽ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹനീഫ മൂന്നിയൂർ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എന്നിവർ സംബന്ധിച്ചു. അബ്ദുല്ല സലീം വാഫി മുഖ്യ പ്രഭാഷണം നടത്തി. പാറയിൽ ബാപ്പു ഹാജി, മുക്ര സുലൈമാൻ ഹാജി, ടി മൊയ്തീൻ കുട്ടി ഹാജി, ലിബാസ് സൈതലവി ഹാജി, അ...
KNM വേങ്ങര ശാഖ അഹലൽ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു.

KNM വേങ്ങര ശാഖ അഹലൽ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു.

VENGARA
വേങ്ങര: റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി കെ എൻ എം വേങ്ങര ശാഖ അഹലൽ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. വേങ്ങര വ്യാപാര ഭവനിൽ നിറഞ്ഞ സദസ്സിൽ യുവ പണ്ഡിതനും പ്രഭാഷകനുമായ മൗലവി അബ്ദുൽ മജീദ്സുഹരി നടത്തി. പുരുഷന്മാരും സ്ത്രീകളും അടക്കം തിങ്ങി നിറഞ്ഞ ചടങ്ങിൽ എൻ ടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ ജോയിൻ സെക്രട്ടറി പി കെ നസീം, മണ്ഡലം സെക്രട്ടറി പി കെ കുഞ്ഞിപ്പ മാസ്റ്റർ, കെ വി മുഹമ്മദ് ഹാജി, പി കെ ആബിദ് സലഫി, പി കെ സി ബീരാൻകുട്ടി, കെ അബ്ബാസലി, തുടങ്ങിയവർ നേതൃത്വം നൽകി. പി മുജീബ് റഹ്മാൻ സ്വാഗതവും, കെ ഹാറൂൺ റഷീദ് നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ടി കെ. അബ്ദുൽ റസാഖ് മരണപ്പെട്ടു

ടി കെ. അബ്ദുൽ റസാഖ് മരണപ്പെട്ടു

MARANAM
തിരൂരങ്ങാടി: ചന്തപ്പടി സ്വദേശിയും കല്ലാക്കൻ തൊടുവിൽ താമസക്കാരൻ ആയിരുന്ന ടികെ. അബ്ദുൽ റസാഖ് മരണപ്പെട്ടു. വയസ്സ് 65. ഭാര്യ: വലിയാട്ട് സാബിറ. മക്കൾ: റഷ,റാജിയ, റീഹാൻ, റിസ്ത. സഹോദരന്മാർ: ബഷീർ ഹാജി, സുഹൈൽ. മരുമക്കൾ : മുജീബ് oc കക്കാട്, യൂനുസ്, സിറാസ്, ഫവാസ് ഭാര്യ സഹോദരൻ ഉസ്മാൻ വലിയാട്ട്. ദീർഘകാലം സൗദിയിൽ ബിൻസാഗർ കോറോ കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. കുറച്ച് കാലമായി കാൻസർ രോഗ ചികിത്സയിൽ ആയിരുന്നു. മയ്യത്ത് നമസ്ക്കാരം മേലെച്ചിന പള്ളിയിൽ 12.30 നടക്കുന്നതാണ്...
തമിഴ്നാട്ടില്‍ വാഹനാപകടം; മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം.

തമിഴ്നാട്ടില്‍ വാഹനാപകടം; മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം.

Accident
തമിഴ്നാട്ടില്‍ നിർത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉദുമല്‍പേട്ട-ദിണ്ടിക്കല്‍ ദേശീയപാതയില്‍ പുഷ്പത്തൂർ ബൈപ്പാസിലാണ് അപകടം നടന്നത്.മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം മാളികപ്പമ്ബില്‍ പൂളാങ്കുണ്ടില്‍ തരകൻ മുഹമ്മദ് സദഖത്തുള്ള വഹബി (32), മകൻ മുഹമ്മദ് ഹാദി (4) എന്നിവരാണു മരിച്ചത്. ഭാര്യ ഫാത്തിമ സുഹറ (23), മകള്‍ ഐസല്‍ മഹറ (രണ്ടര) എന്നിവർ ഗുരുതര പരിക്കുകളോടെ ഉദുമല്‍പേട്ട സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. കാവനൂർ ഇരുവേറ്റിയില്‍ മദ്രസാധ്യാപകനായ സദഖത്തുള്ള തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ വിവിധ ആത്മീയകേന്ദ്രങ്ങളിലേക്കു പോയതായിരുന്നു. പകല്‍ മൂന്നരയോടെയായിരുന്നു അപകടം.സ്വാമിനാഥപുരം പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ലോറിയുടെ ഉള്ളിലേക്ക് ഇടിച്ചുകയറിയ കാർ ക്രെയിനുപയോഗിച്ച്‌ വലിച്ചെടുക്കുകയായിരുന...
ഒന്നും വിശ്വസിക്കാനാവുന്നില്ല. എനിക്കൊന്നും പറയാനാകുന്നില്ല…ദമ്മാമില്‍ നിന്ന് അബ്ദു റഹീം

ഒന്നും വിശ്വസിക്കാനാവുന്നില്ല. എനിക്കൊന്നും പറയാനാകുന്നില്ല…ദമ്മാമില്‍ നിന്ന് അബ്ദു റഹീം

GULF NEWS
എല്ലാ പ്രശ്നങ്ങളില്‍നിന്നും രക്ഷപെടാനുള്ള വഴികള്‍ ശരിയാക്കി വരുന്നതിനിടെയാണ് ഇത്.... -ദമ്മാമില്‍നിന്ന് ഇത് പറയുമ്ബോള്‍ വെഞ്ഞാറമൂട് സല്‍മാസ് അബ്ദു റഹീം വിതുമ്ബി. കുഞ്ഞനുജനെയും വല്യുമ്മയെയും അടക്കം അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത 23കാരൻ അഫാന്‍റെ പിതാവാണ് അബ്ദു റഹീം. 'ഒന്നും വിശ്വസിക്കാനാവുന്നില്ല. എനിക്കൊന്നും പറയാനാകുന്നില്ല...'' -റഹീമിന്‍റെ വാക്കുകളിടറി. ''കഴിഞ്ഞ ദിവസം ഭാര്യയുമായി സംസാരിച്ചിരുന്നു. മക്കളുടെ വിശേഷങ്ങള്‍ തിരക്കിയരുന്നു. ചില കാര്യങ്ങളില്‍ വാശി പിടിച്ചതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ 'ഓ അവന് ഭ്രാന്താ' എന്ന് ഒഴുക്കൻ മട്ടില്‍ ഭാര്യ പറഞ്ഞിരുന്നു. എന്നാല്‍ മകന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉള്ളതായി ആർക്കുമറിയില്ല. സംഭവമറിഞ്ഞ് ഞാൻ അടുത്ത ബന്ധുക്കളോക്കെ തിരക്കി. അവർക്കാർക്കും ഒന്നുമറിയില്ല...'' -റഹീം പറഞ്ഞു. അബ്ദു റഹീം 25 വർഷമായി റിയാദിലായിരുന്നു. ഒന്നര മാസം മുമ്ബാണ് ദമ്മാ...
ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ അർപ്പിച്ചു കൊണ്ട് കണ്ണമംഗലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ സമരം നടത്തി.

ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ അർപ്പിച്ചു കൊണ്ട് കണ്ണമംഗലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ സമരം നടത്തി.

VENGARA
കെപിസിസി യുടെ ആഹോനപ്രകാരം തിരുവനന്തപുരത്തു നടക്കുന്ന ആശാ വർക്കർമാരുടെ നീതിക്കായുള്ള സമരത്തിന് പിന്തുണ അർപ്പിച്ചു കൊണ്ട് കണ്ണമംഗലം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അച്ഛനമ്പലത്തു പ്രതിഷേധ സമരം നടത്തി. ചടങ്ങിന് പികെ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ അരീക്കാട്ട് കുഞ്ഞിപ്പ ഉൽഘാടനം ചെയ്തു. പ്രജിത് പണിക്കർ, കുഞ്ഞാക്ക, വിപി കുഞ്ഞയമാജി, സുബ്രൻ കാള ങ്ങാടൻ, സിഎം വിശോമ്പരൻ, അസ്‌ലം ചെങ്ങാനി, ഹമീദ് കാപ്പൻ, വിജയൻ കാള ങ്ങടാൻ, ബാവൂട്ടി കണ്ണെത്ത്, ഉണ്ണീൻ ഹാജി, AK ഹംസ എന്നിവർ ആശംസകൾ അർപ്പിച്ചു. പികെ നൗഫൽ, സതീഷ്, ഗിരീഷ്, ശിവദാസൻ, കുട്ടൻ, ജയേഷ്, എന്നിവർ നേതൃത്വം നൽകി. പുള്ളാട്ടു സലീം മാസ്റ്റർ സ്വാഗതം പറഞ്ഞു. പികെ അനഫ് നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹം; രണ്ട് സ്ത്രീകള്‍ പിടിയില്‍

ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹം; രണ്ട് സ്ത്രീകള്‍ പിടിയില്‍

CRIME NEWS
കൊല്‍ക്കത്ത: ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹവുമായി എത്തിയ രണ്ട് സ്ത്രീകള്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. ടോളി ബാഗിലാക്കിയ മൃതദേഹം ഹൂഗ്ലി നദിയില്‍ കുമാര്‍തുലി ഘട്ടിന് സമീപം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. സ്ത്രീകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നാട്ടുകാരാണ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് ട്രോളി ബാഗ് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കഷണങ്ങളാക്കി സാരിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. മധ്യഗ്രാം നിവാസികളായ ഫാല്‍ഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരാണ് പിടിയിലായത്. സുമിത ഘോഷ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചു. രാവിലെ മഞ്ഞ കാറിലാണ് ഇവര്‍ ബാഗില്‍ മൃതദേഹവുമായി എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് കാരണം എന്താണെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. അതിനിടെ പ്രതികള...
ഊരകം കുറ്റാളൂർ AMLP സ്കൂളിലെ ടാലൻറ് റാങ്ക് ജേതാക്കളെ ആദരിച്ചു.

ഊരകം കുറ്റാളൂർ AMLP സ്കൂളിലെ ടാലൻറ് റാങ്ക് ജേതാക്കളെ ആദരിച്ചു.

VENGARA
വേങ്ങര: എ എം എൽ പി സ്കൂൾ കുറ്റാളൂർ നഴ്സറിയിലെ ടാലൻറ് ടെസ്റ്റ് റാങ്ക് ജേതാക്കൾക്കുള്ള സമ്മാനവിതരണവും, നഴ്സറി കുട്ടികളുടെ ഒരു വർഷത്തെ വിവിധ പ്രവർത്തനങ്ങളുടെ പുസ്തക പ്രകാശനവും ചേറൂർ ഹയർസെക്കൻഡറി സ്കൂൾ പ്രഥമ അധ്യാപകൻ കെ. പി. അബ്ദുൽ അസീസ് മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഡാലി ജോർജ് സ്വാഗതവും പിടിഎ പ്രസിഡണ്ട് സുബ്രഹ്മണ്യൻ അധ്യക്ഷതയും വഹിച്ചു. മാനേജർ കെ പി ചെറിത് ഹാജി, മാനേജിംഗ് പ്രതിനിധി മുജീബ് ആത്രപ്പിൽ, മുൻ പിടിഎ പ്രസിഡണ്ട് സിയാദ്. എ .വി. എന്നിവർ പങ്കെടുത്തു.സബ്ജില്ലാ നഴ്സറികലോത്സവ വിജയികളായ കുറ്റാളൂർ സ്കൂളിന് ടാലൻറ് ടെസ്റ്റിലുള്ള വിജയം ഇരട്ടി മധുരമാണെന്നും എല്ലാവരും ഓർമിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കക്കാടംപുറം കെ.കെ മൂസ സാഹിബിൻ്റെ അനുസ്മരണം നടത്തി

കക്കാടംപുറം കെ.കെ മൂസ സാഹിബിൻ്റെ അനുസ്മരണം നടത്തി

LOCAL NEWS
മുസ്ലിം ലീഗ് നേതാവും മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന എ.ആർ.നഗറിലെ കക്കാടംപുറം കെ.കെ മൂസ സാഹിബിൻ്റെ അനുസ്മരണം AR നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി കൊളപ്പുറം നഹാ സാഹിബ് സൗധത്തിൽ വെച്ച് സംഘടിപ്പിച്ചു. അനുസ്മരണം പരിപാടി മുൻ വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് മുനീർ വിലാശേരി അദ്ധ്യക്ഷത വഹിച്ചു, ഹനീഫ മൂന്നിയൂർ, പി.എം മുഹമ്മദലി ബാബു, പുള്ളാട്ട് ഷംസു , എ.പി ഹംസ, ഇസ്മായിൽ പുങ്ങാടൻ, സി.കെ മുഹമ്മദാജി , കെ.കെ സൈതലവി, ലിയാഖത്തലി കാവുങ്ങൽ, ഡോ: കാവുങ്ങൽ മുഹമ്മദ്, ഇബ്രാഹിം കുട്ടി കുരിക്കൾ, കാരാടൻ യുസുഫ് ഹാജി, എ.പി. നാസർ , പി എ ജവാദ് ,കെ.ടി അബ്ദു റഹ്മാൻ, എ.പി അബ്ദുൽ അസീസ്, പി.കെ അബ്ദുൽ റഷീദ്, കെ. ടി അബ്ദുൽ ലത്തിഫ് , കെ. കെ മാനു, കെ.ടി ഷംസുദ്ധീൻ, ആഷിഖലി കാവുങ്ങൽ, ഇൻസാഫ്, കെ.കെ മുജീബ്, അഷറഫ് ബാവുട്ടി, മുസ്തഫ ഇടത്തിങ്ങൽ, കെ.സി ഹംസ.കെ.എം പ്രദീപ...
AR നഗർ പഞ്ചായത്ത് കവാടത്തിന് മമ്പുറം തങ്ങളുടെ പേരിടണം;കേരള മുസ്ലിം ജമാഅത്ത് നിവേദനം നൽകി.

AR നഗർ പഞ്ചായത്ത് കവാടത്തിന് മമ്പുറം തങ്ങളുടെ പേരിടണം;കേരള മുസ്ലിം ജമാഅത്ത് നിവേദനം നൽകി.

LOCAL NEWS
തിരൂരങ്ങാടി: അബ്ദുർ റഹ്മാൻ നഗർ പഞ്ചായത്ത് ഓഫീസിന് പുതുതായി നിർമിച്ച പ്രധാന കവാടത്തിന്   ഖുത്തുബു സമാൻ മൗലദ്ദവീല സയ്യിദ് അലവി തങ്ങൾ മമ്പുറം എന്ന നാമകരണം ചെയ്യണമെന്ന് കേരള മുസ് ലിം ജമാഅത്ത് എ. ആർ. നഗർ സർക്കിൾ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വാതന്ത്യസമര നായകനും കൊളോണിയൻ ശക്തികൾക്കെതിരെ പ്രവർത്തിച്ച വ്യക്തിയാണ് മമ്പുറം തങ്ങൾ. ജാതി-മത വ്യത്യാസമില്ലാത എല്ലാ വിഭാഗം ആളുകൾക്കും സ്വീകാര്യനായ മമ്പുറം തങ്ങൾ എ.ആർ. നഗർ പഞ്ചായത്തിലെ മമ്പുറത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് കേരള മുസ്ലിം ജമാഅത്ത് എ. ആർ. നഗർ സർക്കിൾ ഭാരവാഹികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ (മലപ്പുറം) ക്കും എ.ആർ. നഗർ പഞ്ചായത്ത് സെക്രട്ടറിക്കും നിവേദനം നൽകി. വി മുഹമ്മദ് ഫൈസി, നിസാമുദ്ദീൻ ഹാജി, കാമ്പ്രൻ സെെതലവി ഹാജി, സലാം ഹാജി പുകയൂർ, അരീക്കൻ സെെതു, കെസി മുസ്തഫ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP...
ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ AMUP സ്കൂൾ പാലിയേറ്റീവ് ഫണ്ട് കൈമാറി

ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ AMUP സ്കൂൾ പാലിയേറ്റീവ് ഫണ്ട് കൈമാറി

LOCAL NEWS
ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ എ. എം. യു. പി സ്കൂൾ പാലിയേറ്റീവ് ദിനമായ ജനുവരി 15 നു വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വരൂപിച്ച തുക പാലിയേറ്റീവിന് കൈമാറി. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ അഹമ്മദ്‌കുട്ടി വള്ളിൽ പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ഫക്രുദീൻ പി.കെ , ഹസീബ് പി. കെ, ജാഫർ , അസീസ് വള്ളിൽ, പാലിയേറ്റീവ് ഭാരവാഹികളായ അബ്ദുസ്സലാം കറുമണ്ണിൽ, ഹനീഫ ടി. പി, ആരിഫ് എ. പി. എന്നി വരും സംബന്ധിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സ്കൂൾ വാർഷികം ആഘോഷിച്ചു

സ്കൂൾ വാർഷികം ആഘോഷിച്ചു

LOCAL NEWS
പരപ്പനങ്ങാടി: ഉള്ളണം മുണ്ടിയൻ കാവിലെ ലിറ്റിൽ ഹാർട്സ് ഇംഗ്ലീഷ് സ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികം 'ഹാർട്ടി ഫെസ്റ്റ് 2025' എന്ന പേരിൽ ആഘോഷിച്ചു. മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ ഹാർട്സ് ഡയറക്ടർ എടശ്ശേരി റഫീഖ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.കെ സെയ്താലിക്കുട്ടി എഴുതിയ 'മക്കളെ വളർത്താൻ ഞാൻ വളരണം' എന്ന പുസ്തകം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ ഷാഹുൽ ഹമീദ് മലബാർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ജംഷീർ നഹക്ക് നൽകി പ്രകാശനം ചെയ്തു. കൗൺസിലർമാരായ അമ്മാറമ്പത്ത് ഉസ്മാൻ, കെ.കെ റംലത്ത് , സാമൂഹ്യപ്രവർത്തകൻ പി.കെ മോഹൻദാസ് എന്നിവർ സംസാരിച്ചു. കുണ്ടാണത്ത് ഹനീഫ സ്വാഗതവും ഹൈദരലി വിപി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി....
സെന്റ് അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂൾ സീനിയർ സെക്കന്ററി കെട്ടിടം ഉത്ഘാടനം ചെയ്തു

സെന്റ് അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂൾ സീനിയർ സെക്കന്ററി കെട്ടിടം ഉത്ഘാടനം ചെയ്തു

VENGARA
വേങ്ങര: ഊരകം പൂളാപ്പീസ് മിനി ഊട്ടി റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ് അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സീനിയർ സെക്കന്ററി കെട്ടിടത്തിന്റെ ഉത്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു. കെട്ടിടത്തിന്റെ ആശീർവ്വാദ കർമം സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമജീയോസ് ഇഞ്ചനാനിയിൽ, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, സ്കൂൾ ചെയർമാൻ ഡേവിസ് എടക്കളത്തൂർ, കേരള കോൺഗ്രസ്‌ കോർഡിനേറ്റർ അപ്പു, ഊരകം പഞ്ചായത്തു പ്രസിഡന്റ്‌ അബ്ദുള്ള മൻസൂർ അലി തങ്ങൾ എന്നിവരും പ്രമുഖ രാഷ്ട്രീയ മത നേതാക്കളും പങ്കെടുത്തു. സ്കൂളിന്റെ 11 ആം വാർഷികം താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് പിതാവിന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനി ആർട്ടിസ്റ്റ് സുധീർ പറവൂർ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബീന ജോഷി, മാനേജർ: റവ. ഫാ.അഡ്വ.സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, പ്രിൻസിപ്പൽ റവ. ഫാ. ഡോ. തോമസ് ജോസഫ...
അലവി കക്കാടനെ ആദരിച്ചു.

അലവി കക്കാടനെ ആദരിച്ചു.

MALAPPURAM
ചരിത്ര പഠന-ഗവേഷണ മേഖലയിലും , സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ രംഗത്തും, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (VKFI) ദേശീയ ചെയർമാൻ ശ്രീ.അലവി കക്കാടൻ അർപ്പിച്ച മഹത്തായ സംഭാവനകളുടെ അടിസ്ഥാനത്തിൽ പോരൂർ പഞ്ചായത്ത് "വാടാമലരുകൾ" എന്ന പേരിൽ സംഘടിപ്പിച്ച വയോജനോത്സവത്തിൽ വെച്ച് ബഹു: വണ്ടൂർ MLA ശ്രി.എ.പി. അനിൽകുമാർ പോരൂരിൻ്റെ പെരുമ ശ്രീ. അലവി കക്കാടനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു . പരിപാടിയിൽ അധ്യക്ഷം വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എൻ.മുഹമ്മദ് ബഷീർ, മുൻ ഡി.സി.സി.പ്രസിഡൻ്റ് ശ്രീ.ഇ. മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു....
വയനാട് ദുരിതബാധിതർക്കായ് സ്വരൂപിച്ച ബാക്കി തുക കൈമാറി

വയനാട് ദുരിതബാധിതർക്കായ് സ്വരൂപിച്ച ബാക്കി തുക കൈമാറി

TIRURANGADI
തിരൂരങ്ങാടി വയനാട് ദുരിതബാധിതർക്കായി എസ് എം ഒ എൻ എസ് എസ് സ്വരൂപിച്ച ബാക്കി ഒന്നര ലക്ഷം രൂപ പി എസ് എം ഒ കോളേജ് മാനേജർ എം കെ ബാവ സാഹിബ്‌ യൂണിവേഴ്സിറ്റി എൻ എസ് എസ് കോർഡിനേറ്റർ ഡോ. എൻ എ ഷിഹാബിന് കൈമാറി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ആണ് കൈമാറിയത്. നേരത്തെ കോളേജ് എൻ എസ് എസ് യൂണിറ്റ് വയനാട്ടിലേക്കായി ഒരു ലക്ഷം രൂപയും വസ്ത്രങ്ങളും പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകളും നൽകിയിരുന്നു. കോളേജിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി എൻ എസ് എസ് വാങ്ങിയ വീൽ ചെയറുകൾ കോളേജ് മാനേജർ പ്രിൻസിപ്പൽ ഡോ. കെ അസീസ്ന് കൈമാറുകയും കൂടാതെ എൻ എസ് എസ് വിദ്യാർത്ഥികൾ നടത്തി വരുന്ന ജൈവ കൃഷിയിൽ നിന്നുള്ള ലാഭവും നവീകരിച്ച പേനയിൽ നിന്നുള്ള ലാഭവും തിരുരങ്ങാടി യതീംഗാനക്ക് കൈമാറുന്നതിനായി കോളേജ് മാനേജറെ എൻ എസ് എസ് വിദ്യാർത്ഥികൾ ഏൽപ്പിക്കുകയും ചെയ്തു. പി. എസ്.എം.ഒ കോളേജ് മാനേജർ എം.കെ ബാവ സാഹിബ് ഉദ്ഘാടന...
ഈത്തപ്പഴ ചാലഞ്ചിലൂടെ ഐ എം ബി ക്കൊരു കൈത്താങ്ങ് വലിയോറ കുറുക ദഹ്‌വ സെന്ററിൽ പ്രൗഢമായ തുടക്കം.

ഈത്തപ്പഴ ചാലഞ്ചിലൂടെ ഐ എം ബി ക്കൊരു കൈത്താങ്ങ് വലിയോറ കുറുക ദഹ്‌വ സെന്ററിൽ പ്രൗഢമായ തുടക്കം.

LOCAL NEWS
വേങ്ങര : ദുരിതബാധിത രുടെ മധുര പുഞ്ചിരിക്കായ് പുത്തനത്താണിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഐ എം ബി പെയിൻ പാലിയേറ്റീവ് ഹോസ്പിറ്റൽ & ഡയാലിസിസ് സെന്റർ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാകമ്മിറ്റി നേതൃത്വം നൽകുന്ന ഐ എം ബി ക്കൊരു കൈത്താങ്ങ് ഈത്തപ്പഴ ചാലഞ്ചിന് വലിയോറ കുറുക ശാഖയിൽ പ്രൗഢമായ തുടക്കമായി. കെ എൻ എം കുറുക ശാഖ പ്രസിഡണ്ട് കെ വി മുഹമ്മദ് ഹാജിക്ക് ഈത്തപ്പഴ ചാലഞ്ചിന്റെ കൂപ്പണുകൾ നൽകികൊണ്ട് ഡോക്ടർ കെ വി മുറാദ് നിർവഹിച്ചു. ശാഖാ സെക്രട്ടറി സി ടി ഹംസ, കെ പി അബ്ദുൽ റഷീദ്, പറങ്ങോട്ത്ത് അബ്ദുറഹിമാൻ, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ഒരുകിലോ തൂക്കം വരുന്ന മുന്തിയഇനം ഈത്തപ്പഴ ബോക്സിന് 500 രൂപയാണ് വില. പുണ്യമാസത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ സമയത്ത് പരമാവധി സംഖ്യ ഈത്തപ്പഴ ചാലഞ്ചിന് മാറ്റിവെച്ഛ് പുണ്യം കരസ്ഥമാക്കുക. കൂപ്പണുകൾ പരിശുദ്ധ റമദാൻ തുടങ്ങുന്നതിനു മുമ്പായി ...

MTN NEWS CHANNEL