Monday, March 2News That Matters
Shadow

Author: admin

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേര്‍ പിടിയില്‍

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേര്‍ പിടിയില്‍

KANNUR, LOCAL NEWS
സോഷ്യല്‍ മീഡിയയും ഡേറ്റിംഗ് ആപ്പുകളും കേന്ദ്രീകരിച്ച്‌ നടത്തുന്ന ഹണിട്രാപ്പ് തട്ടിപ്പ് സംഘം ചക്കരക്കല്ലില്‍ പിടിയിലായി.മാച്ചേരി സ്വദേശിയായ യുവാവിനെ കെണിയില്‍ പ്പെടുത്തി പത്തുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസില്‍ 17-കാരിയായ പെണ്‍കുട്ടിയടക്കം നാലുപേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് സ്വദേശികളായ എ.കെ. അബ്ദുല്‍ കലാം, ഇബ്രാഹിം സജ്മല്‍ അർഷാദ്, സി. മൈമൂന എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരിയുമാണ് ചക്കരക്കല്‍ പൊലിസിന്റെ പിടിയിലായത്. ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം യുവാവിനെ പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിനെ കാഞ്ഞങ്ങാട്ടുള്ള ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ യുവാവിനെ സംഘം ചേർന്ന് തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തി നഗ്നനാക്കി ദൃശ്യങ്ങള്‍ പകർത്തിയതായും പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ പത്തുലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ട...
കുറുവാൻ കുന്നൻ മൊയതീൻ കുട്ടി അന്തരിച്ചു​.

കുറുവാൻ കുന്നൻ മൊയതീൻ കുട്ടി അന്തരിച്ചു​.

MARANAM
വലിയോറ മനാട്ടിപ്പറമ്പ് സ്വദേശി കുറുവാൻ കുന്നൻ മൊയതീൻ കുട്ടി അന്തരിച്ചു. പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ (24.01.2026, ശനിയാഴ്ച) രാവിലെ 10 മണിക്ക് വലിയോറ ചിനക്കൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.
ഊരകം പൂളാപ്പീസ് സ്വദേശിനി കോത അന്തരിച്ചു

ഊരകം പൂളാപ്പീസ് സ്വദേശിനി കോത അന്തരിച്ചു

MARANAM
ഊരകം: പൂളാപ്പീസ് വെള്ളോട്ടറപടിക്കൽ പരേതനായ കാരിയുടെ ഭാര്യ കോത (70) അന്തരിച്ചു. പരേതയുടെ സംസ്‌കാരം നാളെ (24.01.2026 ശനിയാഴ്ച) രാവിലെ 8 മണിക്ക് വെങ്കുളം ശ്മശാനത്തിൽ നടക്കും. പുഷ്പ, ദേവയാനി (ബേബി), മിനി, പരേതനായ സുബ്രഹ്മണ്യൻ എന്നിവരാണ് മക്കൾ. പരേതരായ പരമൻ, രാജൻ എന്നിവർ മരുമക്കളാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച പ്രതി പിടിയിൽ; സ്റ്റേഷനിൽ പോലീസ് വാഹനം തകർത്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച പ്രതി പിടിയിൽ; സ്റ്റേഷനിൽ പോലീസ് വാഹനം തകർത്തു

CRIME NEWS
കണ്ണൂർ കാട്ടാമ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. തിരുനെൽവേലി സ്വദേശിയായ പരമശിവമാണ് പോലീസിന്റെ പിടിയിലായത്. അറസ്റ്റിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ പ്രതി വലിയ രീതിയിലുള്ള പരാക്രമമാണ് നടത്തിയത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന്റെ ചില്ലുകൾ ഇയാൾ അടിച്ചുതകർത്തു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയ സമയത്ത് ആശുപത്രിയിൽ വെച്ചും പ്രതി പരാക്രമം തുടർന്നു. നിരവധി മോഷണക്കേസുകളിൽ മുൻപും പ്രതിയായിട്ടുള്ള ഇയാൾക്കെതിരെ പുതിയ സംഭവത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സർക്കാർ വാഹനത്തിന് നാശനഷ്ടം വരുത്തിയതിനും ഇയാൾക്കെതിരെ പ്രത്യേകം കേസെടുത്തിട്ടുണ്ട്....
ഇരിങ്ങല്ലൂർ AMLP സ്കൂളിൽ പാലിയേറ്റീവ് ദിന ഫണ്ട് ശേഖരണം നടത്തി

ഇരിങ്ങല്ലൂർ AMLP സ്കൂളിൽ പാലിയേറ്റീവ് ദിന ഫണ്ട് ശേഖരണം നടത്തി

VENGARA
ഇരിങ്ങല്ലൂർ: പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങല്ലൂർ പുള്ളാട്ടങ്ങാടി എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച ധനസഹായം കൈമാറി. സാന്ത്വന ചികിത്സാ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഹോപ്പ് ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിനെ സഹായിക്കുന്നതിനായാണ് സ്കൂൾ തലത്തിൽ ഈ ഫണ്ട് ശേഖരണം നടത്തിയത്. വിദ്യാർത്ഥികളിൽ സഹജീവി സ്നേഹവും കാരുണ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ ഇത്തരമൊരു സംരംഭം സംഘടിപ്പിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ രായീൻ കുട്ടി മാസ്റ്റർ, പെയിൻ ആൻഡ് പാലിയേറ്റീവ് ഡിവിഷൻ കൺവീനർ സി.കെ. മുഹമ്മദ് അലി മാസ്റ്റർക്ക് തുക കൈമാറി. വാർഡ് മെമ്പർ സജ്ന എ.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ കുഞ്ഞമ്മദ് മാസ്റ്റർ സി., ആലിക്കുട്ടി ഹാജി കൂനാരി, ഇബ്രാഹിം ചാലിൽ, മുഹമ്മദ് കുട്ടി കെ.കെ. തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. സ്കൂൾ അധ്യാപകരും പി.ടി.എ പ്ര...
ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവ് പിടിയിൽ

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവ് പിടിയിൽ

KERALA NEWS
ശാസ്താംകോട്ട: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോട്ടയം സ്വദേശിയായ യുവാവിനെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പെരുമ്പായിക്കാട് കുമ്പളത്ത് ഹൗസിൽ സച്ചിൻ വർഗീസ് (26) ആണ് പിടിയിലായത്. പടിഞ്ഞാറേക്കല്ലട സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തി നിരയാക്കിയത്.​സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടി മാനസികമായി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ വീട്ടുകാർ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി.​പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയത്തെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശാസ്താംകോട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ...
പരപ്പനങ്ങാടി ബി.ഇ.എം സ്കൂളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

പരപ്പനങ്ങാടി ബി.ഇ.എം സ്കൂളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

PARAPPANAGADI
പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി കാദർ ശരീഫ് (24) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം സ്കൂൾ ഓഫീസ് റൂമും അലമാരകളും കുത്തിത്തുറന്നാണ് ഇയാൾ മോഷണം നടത്തിയത്.​നിരവധി മോഷണക്കേസുകളിൽ പ്രതിയായ കാദർ ശരീഫിനെ പരപ്പനങ്ങാടി ഇൻസ്പെക്ടർ നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രദേശത്തെ മറ്റ് മോഷണക്കേസുകളിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്....
ടെലഗ്രാം വഴി കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകളുടെ വില്പന, മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെലഗ്രാം വഴി കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകളുടെ വില്പന, മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

CRIME NEWS
കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകൾ ടെലഗ്രാം വഴി വിൽപന നടത്തിയ സംഭവത്തിൽ നിലമ്പൂർ ചുങ്കത്തറ സ്വദേശി സഫ്‌വാനെ (20) മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ടെലഗ്രാമിലെ വിവിധ ഗ്രൂപ്പുകളിലൂടെയും സ്വകാര്യ ചാനലുകളിലൂടെയും ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുകയായിരുന്നു ഇയാൾ. മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ആർ. ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് സൈബർ പോലീസ് സംഘം പരിശോധന നടത്തിയത്.​ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡി.വൈ.എസ്.പി അഷാദ്. എസ്-ന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ചിത്തരഞ്ജൻ. ഐ.സി, സബ് ഇൻസ്പെക്ടർമാരായ നജുമുദ്ധീൻ, അബ്ദുൽ ലത്തീഫ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീപ്രിയ, അരുൺ, റിജിൽ, ജസീം, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു.​പോക്സോ നിയമപ്രകാരവും ഇൻഫ...
ചേറൂർ സ്വദേശി ആലുക്കൽ മൊയ്തീൻ ഫൈസി മരണപ്പെട്ടു

ചേറൂർ സ്വദേശി ആലുക്കൽ മൊയ്തീൻ ഫൈസി മരണപ്പെട്ടു

MARANAM
കണ്ണമംഗലം ചേറൂർ മഹല്ല് സ്വദേശി ആലുക്കൽ മൊയ്തീൻ ഫൈസി അന്തരിച്ചു. പരേതന്റെ ജനാസ നമസ്കാരം നാളെ (22.01.2026, വ്യാഴാഴ്ച) രാവിലെ 10.30-ന് ചേറൂർ ജുമാ മസ്ജിദിൽ നടക്കും.
പറമ്പിൽ പീടികയിലെ വാഹനാപകടം: ചികിത്സയിലായിരുന്ന പാക്കടപ്പുറായ സ്വദേശി മരണപ്പെട്ടു

പറമ്പിൽ പീടികയിലെ വാഹനാപകടം: ചികിത്സയിലായിരുന്ന പാക്കടപ്പുറായ സ്വദേശി മരണപ്പെട്ടു

Accident
പറമ്പിൽ പീടികയിലെ വാഹനാപകടം: ചികിത്സയിലായിരുന്ന പാക്കടപ്പുറായ സ്വദേശി നിസാർ അന്തരിച്ചു​. കഴിഞ്ഞ 11-ാം തീയതി പറമ്പിൽ പീടികയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാക്കടപ്പുറായ മാടം ചിന കൊട്ടേക്കാട്ട് നിസാർ (32) അന്തരിച്ചു. പരേതനായ മമ്മീതുവിന്റെയും ജമീലയുടെയും മകനാണ്. സബാനയാണ് ഭാര്യ. മുഹമ്മദ് അഫ്സാൻ, ഹിനാറ എന്നിവരാണ് പരേതന്റെ മക്കൾ.​പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ (22.01.2026, വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് മാടം ചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും....
ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തു

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തു

CRIME NEWS
കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശിയായ ഷിംജിതയെ അവിടുത്തെ ഒരു ബന്ധുവീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദീപക്കിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നടപടി. ബസ്സിൽ വെച്ച് തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത സമൂഹമാധ്യമങ്ങളിലൂടെ ദീപക്കിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങൾ വൈറലായതിനെത്തുടർന്നുണ്ടായ മാനക്കേടും അപമാനവും ഭയന്നാണ് ദീപക് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. ഷിംജിത ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും ഇതിൽ മകൻ ഏറെ മനോവിഷമത്തിലായിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. മെഡിക്കൽ കോളേജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കൾ, സഹോദരൻ, സുഹൃത്തുക്കൾ എന്നിവരുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ...
പായസച്ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ താഴെ ചേളാരി സ്വദേശി മരിച്ചു

പായസച്ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ താഴെ ചേളാരി സ്വദേശി മരിച്ചു

MARANAM
താഴെ ചേളാരി പത്തൂർ കോളനിയിലെ പത്തൂർ അയ്യപ്പനാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പാപ്പനൂർ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെ വിവാഹ സൽക്കാരത്തിനിടെയായിരുന്നു അപകടം. വിവാഹ വിരുന്നിനായി തയ്യാറാക്കുകയായിരുന്ന പായസം ഇളക്കുന്നതിനിടെ അയ്യപ്പൻ അബദ്ധത്തിൽ ചെമ്പിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. താഴെ ചേളാരി വെളിമുക്ക് എ.യു.പി സ്‌കൂളിലെ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സരസ്വതിയാണ് ഭാര്യ....
ജനങ്ങള്‍ വെറുക്കപ്പെടുന്ന ജനപ്രതിനിധിയാവാതെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന ജനപ്രിതിനിധിയാവാന്‍ ശ്രമം നടത്തണം: പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍

ജനങ്ങള്‍ വെറുക്കപ്പെടുന്ന ജനപ്രതിനിധിയാവാതെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന ജനപ്രിതിനിധിയാവാന്‍ ശ്രമം നടത്തണം: പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍

MALAPPURAM
മലപ്പുറം : ജനങ്ങള്‍ വെറുക്കപ്പെടുന്ന ജനപ്രതിനിധിയാവാതെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന ജനപ്രിതിനിധിയാവാന്‍ ശ്രമം നടത്തണമെന്നും   ജനോപകാരപ്രദമായ വികസന പദ്ധതികള്‍ നടപ്പിലാക്കി മാതൃക സൃഷ്ടിക്കാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് മുസ്ലീം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത നിലനിര്‍ത്തി താഴെക്കിടയിലെ ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വരൂപിച്ച് സമൂഹത്തിനും നാടിനും ഗുണപ്രദമായ പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കണക്കിലെടുത്ത് പ്രകൃതി സൗഹൃദവും മനുഷ്യ നന്മക്കും വേണ്ടിയുള്ള വികസന കാഴ്ചപ്പാട് നമുക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫോര്‍ ദി പിപ്പീള്‍ ജനപ്രതിനിധി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില...
വേങ്ങര ചേറൂർ സ്വദേശി വി.പി. അബ്ദു മരണപ്പെട്ടു

വേങ്ങര ചേറൂർ സ്വദേശി വി.പി. അബ്ദു മരണപ്പെട്ടു

MARANAM
വേങ്ങര ചേറൂർ സ്വദേശിയും പ്രമുഖ വ്യാപാരിയുമായ വി.പി. അബ്ദു അന്തരിച്ചു. പരേതനായ വലിയ പറമ്പിൽ മൊയ്തീൻ ഹാജിയുടെ മകനും വേങ്ങര വി.പി.സി (VPC) മാൾ എം.ഡി കുഞ്ഞി മുഹമ്മദ് ഹാജിയുടെ സഹോദരനുമാണ്. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ചേറൂർ വലിയ ജുമാ മസ്ജിദിൽ നടക്കും.
ഉള്ളാടൻ ഖാദർകാക്ക അന്തരിച്ചു

ഉള്ളാടൻ ഖാദർകാക്ക അന്തരിച്ചു

MARANAM
കുറ്റൂർ കുഴിച്ചെന പൂങ്കടായ മഹല്ല് സ്വദേശി പരേതനായ ഉള്ളാടൻ മുഹമ്മദിന്റെ മകൻ ഉള്ളാടൻ ഖാദർ (ഖാദർകാക്ക) അന്തരിച്ചു. ഉള്ളാടൻ നൗഷാദ് മകനാണ്. പരേതന്റെ ജനാസ നമസ്കാരം നാളെ (20.01.2026 ചൊവ്വ) രാവിലെ 9 മണിക്ക് പൂങ്കടായ മഹല്ല് ജുമാ മസ്ജിദിൽ നടക്കും.
എ.വൈ.സി (AYC) ആർട്സ് & സ്പോർട്സ് ക്ലബ്ബ് യൂത്ത് സെൻറർ ഉദ്ഘാടനം ചെയ്തു

എ.വൈ.സി (AYC) ആർട്സ് & സ്പോർട്സ് ക്ലബ്ബ് യൂത്ത് സെൻറർ ഉദ്ഘാടനം ചെയ്തു

VENGARA
പറപ്പൂർ: അരിക്കുളം കേന്ദ്രമായി പ്രവർത്തിക്കുന്ന എ.വൈ.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ (അരിക്കുളം യൂത്ത് സെൻറർ) ഉദ്ഘാടനം പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറമ്പത്ത് മുഹമ്മദ് നിർവഹിച്ചു. പ്രദേശത്തെ യുവാക്കളുടെ കലാ-കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനും വേണ്ടിയാണ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. ചടങ്ങിൽ ബീരാൻ റഫീഖ് അധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ പ്രവർത്തന ഫണ്ട് സമാഹരണാർത്ഥം സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് വേങ്ങര പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ എ.കെ. അബ്ദുൽ മജീദ് നിർവഹിച്ചു. മുള്ളൻ ഹംസ, സൈതലവി കോയ തങ്ങൾ, എ.കെ. മുഹമ്മദലി, പി. ഷമീർ അലി എന്നിവർ ചടങ്ങിൽ സംബന്ധിച്ച് പ്രസംഗിച്ചു. കെ.കെ. ഷെഫീഖ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഷെഫീക്ക് എ.കെ. നന്ദി രേഖപ്പെടുത്തി. അരിക്കുളത്തെ സാംസ്‌കാരിക-കായിക മേഖലകളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ക്ലബ്ബിന്റെ പ്രവർത്തന...
1000 രൂപയെച്ചൊല്ലി തർക്കം; നിലമ്പൂരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച രണ്ടുപേർ പിടിയിൽ

1000 രൂപയെച്ചൊല്ലി തർക്കം; നിലമ്പൂരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച രണ്ടുപേർ പിടിയിൽ

MALAPPURAM
നിലമ്പൂർ: ആയിരം രൂപയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നിലമ്പൂർ പാട്ടുത്സവ നഗരിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ വല്ലപ്പുഴ സ്വദേശി കൈപ്പഞ്ചേരി അനൂ ഫർസീനാണ് (21) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മുതുകാട് തെക്കുംപാടം സ്വദേശി സുജിത്ത് (23), കൂറ്റമ്പാറ ചെറായി സ്വദേശി ശ്രേയസ് ദാസ് (21) എന്നിവരെ നിലമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. അനൂ ഫർസീന്റെ സുഹൃത്തിന് സുജിത്ത് നൽകാനുള്ള പണത്തെച്ചൊല്ലി നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി, കുടുംബസമേതം പാട്ടുത്സവം കാണാനെത്തിയ അനൂ ഫർസീനെ പ്രതികൾ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശ്രേയസ് പിടിച്ചുവെക്കുകയും സുജിത്ത് കത്തികൊണ്ട് കുത്തുകയുമായിരുന്നു. പരിക്കേറ്റ അനൂ ഫർസീനെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡ...
ബീക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു

ബീക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു

MARANAM
കണ്ണമംഗലം ചേറൂർ വലിയ ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൊട്ടേക്കാട്ട് അബ്ദുറഹിമാന്റെ ഭാര്യ ഇല്ലിക്കൽ പാലാത്ത് ബീക്കുട്ടി ഹജ്ജുമ്മ (88) അന്തരിച്ചു. പരേതയുടെ ജനാസ നമസ്കാരം ഇന്ന് (19.01.2026) വൈകിട്ട് 5 മണിക്ക് ചേറൂർ വലിയ ജുമാ മസ്ജിദ് ൽ നടക്കും. മൈമൂന (കക്കൊവ്), അബ്ദുൽ കരീം (അബൂദാബി), അബ്ദുൽ അസീസ് (അറേബ്യ), സുഹ്റാബി (താനാളൂർ), ഫൈസൽ (ചേറൂർ) എന്നിവരാണ് പരേതയുടെ മക്കൾ. അലി, ഇബ്രാഹിം, റഹീന, ആസ്യ, സക്കീന എന്നിവർ മരുമക്കളാണ്....
പറപ്പൂരിനെ കണ്ണീരിലാഴ്ത്തി മുങ്ങി മരണം

പറപ്പൂരിനെ കണ്ണീരിലാഴ്ത്തി മുങ്ങി മരണം

MARANAM
പറപ്പൂർ: വേങ്ങര പറപ്പൂർ വീണാലുക്കലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കുളത്തിൽ മുങ്ങിമരിച്ചു. പറപ്പൂർ വീണാലുക്കൽ സ്വദേശി പരേതനായ കുമ്മൂറ്റിക്കൽ മൊയ്തീന്റെ ഭാര്യ ചീരങ്ങൻ സൈനബ (56), മക്കളായ മുഹമ്മദ് ആഷിഖ് (22), ഫാത്തിമ ഫാസില (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം പുറംലോകമറിയുന്നത്.​ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സൈനബയും മക്കളും വീടിനടുത്തുള്ള താഴേക്കാട്ട്പടിയിലെ പഞ്ചായത്ത് കുളത്തിൽ കുളിക്കാനായി പോയത്. ഏറെ നേരമായിട്ടും കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ദുരന്തവിവരം അറിയുന്നത്. കുളത്തിൽ ഒരാൾ പൊങ്ങിക്കിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് ആദ്യം വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ മകൾ ഫാസിലയെ കടവിനോട് ചേർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലും, ഉമ്മയെയും മകനെയും കടവിൽ നിന്നും അല്പം മാറി മുങ്ങിയ നിലയിലും കണ്ടെത്...
പരപ്പനങ്ങാടിയിൽ റോഡ് പണിയിലെ പൊടിശല്യം: LDF ഇടപെടൽ;

പരപ്പനങ്ങാടിയിൽ റോഡ് പണിയിലെ പൊടിശല്യം: LDF ഇടപെടൽ;

PARAPPANAGADI
പരപ്പനങ്ങാടി: പരപ്പനങ്ങാടി-കോഴിക്കോട് പാതയിൽ അയ്യപ്പൻകാവ് മുതൽ ചെട്ടിപ്പടി വരെ നീളുന്ന റോഡ് നിർമ്മാണത്തെ ത്തുടർന്നുണ്ടാകുന്ന കടുത്ത പൊടിശല്യത്തിൽ വലഞ്ഞ് നാട്ടുകാരും യാത്രക്കാരും. റോഡ് വെട്ടിപ്പൊളിച്ച ഭാഗങ്ങളിൽ ടാറിംഗ് വൈകുന്നതാണ് പ്രദേശത്ത് വലിയ രീതിയിലുള്ള പൊടി ഉയരാൻ കാരണമാകുന്നത്. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നുവെന്ന പരാതി വ്യാപകമാണ്.​നേരത്തെ എൽ.ഡി.എഫ് ജനകീയ വികസന മുന്നണി കൗൺസിലർമാർ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചതിനെത്തുടർന്ന് ഒരു ചെറിയ ഭാഗത്തെ പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. എന്നാൽ ബാക്കി ഭാഗങ്ങളിലെ ദുരിതം തുടരുന്ന സാഹചര്യത്തിൽ ജനകീയ വികസന മുന്നണി ചെയർമാൻ നിയാസ് പുളിക്കലകത്തിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ഇന്ന് പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുമായി ചർച്ച നടത്തി.​ചർച്ചയുടെ അടിസ്ഥാനത്തിൽ നാളെ മുതൽ പ്രദേശത്തെ പൊടിശല്യം ഒഴിവാക്കാൻ വെള്ളം അടിക്കുമെന്നും, നിലച്ചുപോ...

MTN NEWS CHANNEL