വേങ്ങര: തറയിട്ടാൽ സ്വദേശി പരേതനായ ഊർച്ചമണ്ണിൽ മമ്മീദു എന്നവരുടെ മകനും അരീക്കുളം MP നഗറിൽ താമസക്കാരനുമായ ഊർച്ചമണ്ണിൽ ഇസ്മായിൽ (48) മരണപ്പെട്ടു. ഭാര്യ: റുഖിയ. മക്കൾ : ഫിദ ഫാത്തിമ, ഇസാൻ സുഫിയാൻ. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8:30 ന് അരീക്കുളം ജുമാ മസ്ജിദിൽ നടക്കും.
തിരൂരങ്ങാടി: ലോകാരാധ്യനും കുട്ടികളുടെ 'ചാച്ചാജി'യുമായ രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ 136-ാം ജന്മദിനത്തിൽ ചെമ്മാട് കൊണ്ടാണത്ത് ബീരാൻഹാജി സ്മാരക കോൺഗ്രസ് ഭവനിൽ വെച്ച് തൃക്കുളം മണ്ഡലം പ്രസിഡൻ്റ് പി.കെ അബ്ദുൽ അസീസിൻ്റെ അധ്യക്ഷതയിൽ ഛായചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ പ്രഭാഷണവും നടത്തി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ രാജീവ് ബാബു കെ.പി.സി , കെ.യു ഉണ്ണികൃഷ്ണൻ , മണ്ഡലം കോൺഗ്രസ് നേതാക്കളായ വി.വി അബു , എം.പി ബീരാൻകുട്ടി , കരി വീടൻ അബ്ദുൽ ഗഫൂർ , വിജീഷ് തയ്യിൽ , അലിബാബ ചെമ്പ , പി.കെ അബ്ദുറഹ്മാൻ , വി. പി ഹുസൈൻ ഹാജി , റഹീസ് ബാബു , രതീഷ് ചെമ്മാട് , മുജീബ് കണ്ണാടൻ , റഊഫ്. കെ. എം , ഖാലീദ്.കെ.പി , നിസാർ വി.വി എന്നിവർ പങ്കെടുത്തു....
ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസിൻ്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ചാച്ചാജി അനുസ്മരണ സദസ്സ് അംഗൻവാടി സൗഹൃദ സന്ദർശനം എന്നിവ നടത്തി. പെരുമണ്ണ ചെനപ്പുറം അംഗൻ വാടി സന്ദർശിക്കുകയും കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകുകയും ചെയ്തു. ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട്, റഫീഖ് വേങ്ങര, റസീന എം, വൈഗ , ആദർശ്, ശ്യാംലാൽ എന്നിവർ നേതൃത്വം നൽകി, ഗിരിജ. കെ സ്വാഗതവും സുമതി ടി.പി നന്ദിയും പറഞ്ഞു....
മലപ്പുറം: റോഡില്‍ നിന്ന് വീണുകിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവതി. മാമ്പുഴ ഇരിങ്ങല്‍തൊടി ഉമ്മുക്കുല്‍സുവിനാണ് മാല കളഞ്ഞു കിട്ടിയത്. കുട്ടിയെ സ്കൂളില്‍ നിന്ന് കൊണ്ടുവരാന്‍ ബസ് കാത്തുനില്‍ക്കവെയാണ് മാമ്പുഴ പഞ്ചായത്തിങ്ങല്‍ വെച്ച് ഉമ്മുക്കുല്‍സുവിന് ആഭരണം ലഭിച്ചത്. മുക്കുപണ്ടമാണെന്ന് കരുതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും ഉറപ്പ് വരുത്താൻ ജ്വല്ലറിയിലെത്തി പരിശോധിച്ചപ്പോള്‍ മാല സ്വര്‍ണമാണെന്നും ഒരു പവനിലേറെ തൂക്കമുണ്ടെന്നും ഉമ്മുക്കുൽസു തിരിച്ചറിഞ്ഞത്. ഇതോടെ യുവതി സഹോദരന് വഴി വാട്സ് ആപ് ഗ്രൂപ്പുകളില്‍ വിവരം നല്കി. വൈകാതെ തന്നെ ഉടമയുടെ വിളിയും വന്നു. തുവ്വൂരിലെ ഫെ ബിന മുംതാസിന്റേതായിരുന്നു മാല. ബൈക്കില്‍ വരുമ്പോള്‍ ബാഗില്‍ നിന്ന് തെറിച്ച് റോഡില്‍ വീണതായിരുന്നു. കരുവാരകുണ്ട് പൊലീസിന്റെ സാന്നിധ്യത്തില്‍ ഉമ്മുക്കുല്‍സു മാല കൈമാറി. സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയരുന്ന സാഹച...
ഊരകം: സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ സെന്റിനറിയുടെ ഭാഗമായി സൽമാനുൽ ഫാരിസി സെന്റർ മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഞാലിപ്പൂവൻ കന്ന് വിതരണം നടത്തി. സുന്നി ജംഇയത്തുൽ മുഅല്ലിമീൻ മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രെട്ടറി അബ്ദുൽ ജബ്ബാർ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. അലി ഫാളിലി, ഷാഹിദ് സഖാഫി, ഉനൈസ് ഫാളിലി, ആഷിക് സഖാഫി സംബന്ധിച്ചു. ഇതിലൂടെ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുകയും പ്രകൃതിയോടും പരിസ്ഥിതിയോടും അടുപ്പം ഉണ്ടാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ചെറുപ്പം മുതൽ കൃഷിയോടുള്ള സ്നേഹവും ബോധവും വളർത്തി സമൂഹത്തിൽ സ്വയം പര്യാപ്തതയ്ക്കുള്ള ചിന്ത ഉണർത്തുന്നതിനാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു....
തിരൂരങ്ങാടി: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ ജവഹർ പുരസ്കാരത്തിന് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ രംഗത്തെ പ്രവർത്തന മികവിനാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത് .പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 136-ാമത് ജൻമദിനമായ നവംബർ 14 ന് (നാളെ) എറണാങ്കളത്ത് വെച്ച് പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമർപ്പിക്കും. ആദ്യ കോവിഡിന്റെ ഭീകരതയിൽ നാട് പിടിമുറുക്കിയപ്പോൾ ഭയപ്പാടില്ലാതെ കോവിഡിനെ വകവെക്കാതെ കർമ്മ രംഗത്തിറങ്ങിയിരുന്നു. കോവിഡ് ബാധിച്ചവരെയും മറ്റു രോഗികളെയും ആശുപത്രികളിലെത്തിക്കാനും അവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിനും നേത്രത്വം നൽകിയിരുന്നു. കോവിഡ് കാലഘട്ടത്തിൽ വിദേശത്ത് നിന്നും അന്യ സംസ്ഥാനത്ത് നിന്നും വന്നിരുന്ന മൂന്നിയൂർ പഞ്ചായത്ത് നിവാസികൾക്ക് ഒറ്റപ്പെടലിന്റെ ആകുലതകളില്ലാത്ത രീതിയിൽ...
നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്ക് ഇന്നലെരാത്രി 12. മണിയോടെ control room ൽ നിന്നും ഒരു ഫോൺ കോൾ വരുന്നു. ഒരു യുവാവ് നിലമ്പൂർ ഭാഗത്ത് എവിടെയോ കുഴിയിൽ വീണു കിടക്കുന്നു എന്നും സഹായം വേണമെന്നും control room ൽ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മെസേജ്. രാത്രി നൈറ്റ് പട്രോളിംങ്ങ് ഡ്യൂട്ടിയിണ്ടായിരുന്ന SI T.P മുസ്തഫയും, സീനിയർ സിപിഒ നിബിൻ ദാസും ഉടൻ തന്നെ യുവാവിന്റെ ഫോണിലേക്ക് തിരിച്ചു വിളിച്ചെങ്കിലും കുഴിയിൽ വീണു കിടക്കുയാണ്, സ്ഥലം എവിടെയാണ് എന്നറിയില്ല എന്നായിരുന്നു മറുപടി. തുടർന്ന് യുവാവ് വിളിച്ച ഫോൺ നമ്പറിന്റെ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ മമ്പാട് ടാണ ഭാഗത്താണ് യുവാവുള്ളതെന്ന് പോലീസിന് മനസ്സിലായി. പരിഭ്രാന്തനായ യുവാവിനെ ഫോണിലൂടെ ധൈര്യം പകർന്ന്, പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ടാണയിൽ പുഴക്കടവിലേക്ക് പോകുന്ന റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സമീപ...
കോഴിക്കോട്: ട്രെയിനില്‍ ചാര്‍ജ്ജ് ചെയ്യാനായി കുത്തിയിട്ട യാത്രക്കാരന്റെ ഐഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി ഹരികൃഷ്ണനെ(27)യാണ് കോഴിക്കോട് റെയില്‍വേ പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച യശ്വന്ത്പുര്‍ എക്സ്പ്രസിലാണ് ഇയാള്‍ മോഷണം നടത്തിയത്. ട്രെയിനിലെ ബര്‍ത്തില്‍ യാത്രക്കാരന് ചാര്‍ജ് ചെയ്യാനായി കുത്തിയിട്ട 1.5 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ ആണ് പ്രതി മോഷ്ടിച്ചത്. തുടര്‍ന്ന് റെയില്‍വേ പോലീസ് സംഭവത്തില്‍ കേസെടുത്തു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് ഹരികൃഷ്ണന്. മൊബൈല്‍ ഫോണ്‍ മോഷണം, സ്വര്‍ണക്കവര്‍ച്ച, ആളുകളെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ലഹരിമരുന്ന് ഉപയോഗിച്ച് അക്രമം, ബൈക്ക് മോഷണം തുടങ്ങിയ കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കാപ്പാ നിയമം ലംഘിച്ചാണ് പ്രതി വീണ്ടും മോഷണത്തിനിറങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്...
വേങ്ങര: ഗ്രാമീണ വികസനവും പുരോഗതിയും ലക്ഷ്യം വെച്ച്, വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ജനവിധി തേടുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി മുനീബ് കാരക്കുന്ന്. ചേറൂർ ക്രാഫ്റ്റ് ഹാളിൽ കണ്ണമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ. കെ കുഞ്ഞഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആരിഫ് ചുണ്ടയിൽ, ഫ്രറ്റെർണിറ്റി ജില്ല സെക്രട്ടറി ആബിദ്, ജില്ല കമ്മിറ്റി അംഗം ദാമോദരൻ പനക്കൻ, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മുൻ അംഗം സക്കീന ചേറൂർ, സുഹൈൽ കാപ്പൻ, ടി. ടി നൂറുദ്ധീൻ, പി. ഇ ഖമറുദ്ധീൻ, പി. സത്താർ, കരീം മുതുവിൽക്കുണ്ട്, ഫൈസൽ ചേറൂർ, പക്കിയൻ സമദ് എന്നിവർ സംസാരിച്ചു. പി. ഇ നൗഷാദ് സ്വാഗതവും ബാവ കണ്ണേത്ത് നന്ദിയും പറഞ്ഞു....
കണ്ണമംഗലം: 20 ദിവസം മുമ്പ് കുന്നുംപുറം ഇ കെ പടിയിൽ വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിൽ ICU വിൽ ആയിരുന്ന മേമാട്ട്പാറ സ്വദേശി എടക്കറമ്പൻ സലാമിന്റെ (കുന്നുംപുറത്ത് ഗോൾഡ് കവറിങ് ഷോപ്പ് ) മകൻ അബ്ദുൽ അസീബ്(18) മരണപ്പെട്ടു. വേങ്ങര ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അബ്ദുൽ അസീബ്. വിദ്യാർത്ഥിയോടുള്ള ആദരസൂചകമായി സ്കൂളിന് ഇന്ന് അവധി നൽകി....
ഈ ഫോട്ടോയിൽ കാണുന്ന സയ്യിദ് സഹൽ ബുഖാരി S/O അബ്ദുള്ള കോയ തങ്ങൾ കിഴക്കെപുറം ഹൗസ്. ഇന്ത്യനൂർ പോസ്റ്റ്. പൊന്മള. മലപ്പുറം. 676503 Mob : 7902376313 എന്നാൾ 25/10/25 തിയ്യതി ഉച്ചക്ക് 02.00 മണിക്ക് കോട്ടക്കലിലെ മേൽപ്പറഞ്ഞ വീട്ടിൽ നിന്നും മഞ്ചേരിക്ക് പോയ ശേഷം വീട്ടിൽ തിരിച്ചെത്തിയില്ല. പ്രസ്തുത കാര്യത്തിന് മലപ്പുറം ജില്ല യിലെ കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ 0865/2025 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഇയാളെ കാണാതാവുമ്പോൾ- ഗ്രേ കളർ തോബ് (അറബിക് ഡ്രസ്സ്).വേഷമാണ് ധരിച്ചിരിക്കുന്നത്. ലാസ്റ്റ് കൊണ്ടാക്റ്റ് ചെയ്തത് മുംബൈ എയർപോർട്ടിൽ നിന്ന് ആണ് 31/10/2025 3 മണിക്. പിന്നീട് വിവരം ഒന്നും ലഭിച്ചിട്ടില്ല. ഉയരം; 165 നിറം. വെളുപ്പ് വിവരം വല്ലതും ലഭിച്ചാൽ താഴെ കാണുന്ന നമ്പറിൽ വിളിക്കണേ കോട്ടക്കൽ പോലീസ് : 91 94979 80661 അനിയൻ : 8089789445, 95395 48313....
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ ഭരണത്തെ വിലയിരുത്താനുള്ള അവസരമാണ് ജനങ്ങള്‍ക്കു മുന്നിലെത്തിയിരിക്കുന്നത്. കെടുകാര്യസ്ഥതയിലും അഴിമതിയിലും മുങ്ങിക്കുളിച്ച സര്‍ക്കാറിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കാനുള്ള അവസരമാണിത്. സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും തങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്കി....
പെരുമ്പാവൂർ: കാരുവിള്ളി കുടുംബ സംഗമം അറക്കപ്പടി മൻസാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. റുമൈസ നൂറുദ്ദിന്റെ പ്രാർത്ഥനാ ഗാനത്തോടെ നാനൂറോളം അംഗങ്ങൾ പങ്കെടുത്ത സംഗമം കുടുംബത്തിലെ മുതിർന്ന അംഗം ഡോ. കെ എ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ എ ഖാദർഹാജി അധ്യക്ഷനായിരുന്നു. പ്രൊഫസർ കെ എ സുലൈമാൻ, അഡ്വ. സിറാജ് കാരോളി, കെ എ അറഫാത്ത്,കെ കെ അബ്ദുല്ല, റിട്ട. ഹെഡ്മിസ്ട്രസ് കദീജ ടീച്ചർ, റിട്ട. എസ് ഐ കെ എ അലി, കെ എം ഹുസൈൻ, ഫാത്തിമ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. റിട്ട. എസി എഫ്. കെ എ അബ്ദുറഹിമാൻ സ്വാഗതവും ഡോ. കെ എം അബ്ദു നന്ദിയും പറഞ്ഞു. ചടങ്ങിൽ 75 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാരെ ഷാളണിയിച്ചാദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ കുടുംബാംഗങ്ങളുടെ മക്കൾക്ക് മൊമെന്റുകൾ നൽകി. കുട്ടികളുടെ ദഫ്മുട്ട് ,ഗാനമേള, മറ്റു കലാപരിപാടികൾ എന്നിവ നടത്തി....
മലപ്പുറം റവന്യൂ ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ജേതാക്കളായ അഭിനവ് ടി, മുഹമ്മദ് ഷിഫിൻ. കെ കെ എന്നിവരെ വേങ്ങര ജനമൈത്രി പോലീസ് ഉപഹാരം നൽകി. വേങ്ങര പോലീസ് SHO അമീറലി ഉപഹാരം കൈമാറി. PRO ഗണേശൻ , SI രഞ്ജിത്ത് , CPO സനൂപ് , ഫൈസൽ , ഇബ്രാഹിം വെട്ടിക്കാട്ടിൽ, ശാന്ത കുമാരി, റുഷ്ദ വെട്ടിക്കാട്ടിൽ, സന്ധ്യ എന്നിവർ സന്നിദ്ധരായിരുന്നു....
വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കരുവാരക്കുണ്ട് തരിശു സ്വദേശി മുഹമ്മദ് സനത് (18 ) ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ പൂക്കോട്ടുംപാടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നിലമ്ബൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലമ്ബൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
മലപ്പുറം ജില്ലാ പഞ്ചായത്ത് ഒതുക്കുങ്ങൾ ഡിവിഷനിൽ എൽ ഡി എഫ്. സ്ഥാനാർഥിയായി കെ കെ. മൊയ്ദീൻ കുട്ടി മാസ്റ്ററെ നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തു. ചെറുകുന്ന് ബി പി എ എൽ പി. സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്ററും, ചെറുകുന്ന് മേലെകുളമ്പ് പാലിയേറ്റീവ് സൊസൈറ്റി ജനറൽ സെക്രട്ടറിയും, നാഷണൽ ലീഗ് ജില്ലാ സെക്രട്ടറിയുമായ മൊയ്ദീൻ കുട്ടി മാസ്റ്റർ ഒതുക്കുങ്ങൾ ചെറുകുന്ന് സ്വദേശിയാണ്....
വേങ്ങര : എ ആർ നഗർ സ്വദേശി പാലമഠത്തിൽ പുതുപ്പറമ്പിൽ ഫസൽ ഹാജി എന്നവരുടെ മകൻ പി പി അബ്ബാസ് എന്ന കുഞ്ഞിമോൻ മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം രാത്രി 8 മണിക്ക് ഫസലിയ ജുമാമസ്ജിദിൽ നടക്കും.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണസജ്ജമാണെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ. സർക്കാർ കൈവരിച്ച നേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടുമെന്നും കേരളത്തിന്റെ ഭാവിക്ക് എൽഡിഎഫ് വീണ്ടും വരണമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ സീറ്റ് ധാരണയുമായി തർക്കങ്ങളില്ല. മറ്റു പാർടികളിൽ നിന്ന് വിട്ട് വരുന്നവർ എൽഡിഎഫിന്റെ നയങ്ങൾ അംഗീകരിച്ചാൽ അവരുമായി സഹകരിക്കാം. അതേസമയം രഹസ്യധാരണ ആരുമായുമില്ല. മതനിരപേക്ഷ കക്ഷികളുമായി മാത്രമാണ് ബന്ധം. വർഗീയ കക്ഷികളുമായി ബന്ധമുണ്ടാക്കില്ല. വെൽഫെയർ പാർടിക്കും എസ്ഡിപിഐയ്ക്കും യുഡിഎഫുമായാണ് ബന്ധം. എസ്ഐആർ നിലപാടിൽ സിപിഐ എമ്മിന് മാറ്റമില്ലെന്നുംബിജെപി ഒഴിച്ചുള്ള എല്ലാ പാർടികൾക്കും അക്കാര്യത്തിൽ ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എസ്ഐആർ ഈ തെരഞ്ഞെടുപ്പിൽ ബാധിക്കുമോ എന്നിപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു....
വേങ്ങര: കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണ നടപടി (SIR) ഒക്ടോബർ 28 മുതൽ ഇലക്ഷൻ കമ്മീഷൻ ആരംഭിച്ചതിന്റെ ഭാഗമായി വാർഡിലെ വോട്ടർപ്പർക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി പതിനഞ്ചാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘിടിപ്പിച്ച SIR ഒന്നാം ഘട്ട ക്യാമ്പ് അരീക്കപ്പള്ളിയിൽ വൻ ജനപങ്കാളിത്തത്തോടെ ജനോപകാരപ്രദമായി മാറി. വാർഡ് യൂത്ത് ലീഗ് നേതാക്കളായ എ.കെ.പി ജുനൈദ്, സാദിഖ് കെ.വി, ശിഹാബ് പറങ്ങോടത്ത്, അഫ്സൽ കാവുങ്ങൽ, ഖലീൽ എ.കെ, ഷാനിബ് വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വയോജനങ്ങളുടെയും, സ്ത്രീകളുടെയും പങ്കാളിത്തം നിരവധി ആളുകൾക്ക് ആശങ്കകൾ പരിഹരിക്കാൻ സഹായകാമായി....