സംഗീതസാന്ദ്രമായി വേങ്ങരയിൽ ബാബുരാജ് അനുസ്മരണം
വേങ്ങര: സംഗീതലോകത്തെ അതുല്യ പ്രതിഭ എം. എസ്. ബാബുരാജിന്റെ ഓർമ്മകൾക്ക് മുന്നിൽ വേങ്ങരയുടെ ഹൃദയം സംഗീതാർദ്രമായി. വേങ്ങര സാംസ്കാരിക വേദിയുടെ പ്രതിവാര വെള്ളിയാഴ്ച സംഗമത്തിൽ സംഘടിപ്പിച്ച 'ബാബുരാജ് അനുസ്മരണം' എന്ന പരിപാടി സംഗീതപ്രേമികളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് അവിസ്മരണീയമായി. സബാഹ് സ്ക്വയറിൽ ഒരുക്കിയ വേദിയിൽ വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച സംഗീത സായാഹ്നം, ബാബുരാജിന്റെ അനശ്വര ഗാനങ്ങളുടെ ഓർമ്മപ്പെടുത്തലായി മാറി. ഹൃദയത്തിൽ തൊട്ട വാക്കുകളാൽ മൻസൂർ മൂപ്പൻ താനാളൂർ, അബ്ദുൽ മജീദ് ഇ.കെ, ബഷീർ പൂഴിത്തറ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ബാബുരാജിന്റെ സംഗീത ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും ഹൃദയ സ്പർശിയായ നിമിഷങ്ങൾ അവർ സദസ്സുമായി പങ്കുവെച്ചപ്പോൾ അത് ഗൃഹാതുരമായ ഒരോർമ്മയായി.
സംഗീത സായാഹ്നത്തിന് മാറ്റുകൂട്ടിക്കൊണ്ട് പ്രതിഭകളെ ആദരിക്കുന്ന ധന്യമായ ചടങ്ങും അരങ്ങേറി. മലയാള സിനിമാ ഗാനശാഖയ്ക്ക് ഗവേഷണ...



















