Tuesday, July 28News That Matters
Shadow

Author: admin

Dr. അരീക്കാട്ട് മൊയ്‌ദീൻ കുട്ടി (ബാപ്പുട്ടി) മരണപ്പെട്ടു

Dr. അരീക്കാട്ട് മൊയ്‌ദീൻ കുട്ടി (ബാപ്പുട്ടി) മരണപ്പെട്ടു

MARANAM
കണ്ണമംഗലം പുതിയത്ത് പുറായ Dr. അരീക്കാട്ട് മൊയ്‌ദീൻ കുട്ടി (ബാപ്പുട്ടി) മരണപ്പെട്ടു കണ്ണമംഗലം പുതിയത്ത് പുറായ സ്വദേശി Dr. അരീക്കാട്ട് മൊയ്‌ദീൻ കുട്ടി (ബാപ്പുട്ടി) മരണപ്പെട്ടുമക്കൾ: Dr. അഹമ്മദ്, Dr. മൊഹമ്മദ്, സറീന, സൗദ. മരുമക്കൾ: Dr. യൂസുഫ് അലി, Dr. ഹൈദർ, നസ്രാത്, സമീന.മയ്യിത്ത് നമസ്കാരം വൈകീട്ട് 4 മണിക്ക് കോടങ്ങാട് ജുമാമസ്ജിദിൽ വെച്ചും. വൈകീട്ട് 5 മണിക്ക്അ രീക്കാട് ജുമാമസ്ജിദിൽ കബറടക്കവും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
ചെമ്മാട് : കരിപറമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് അങ്ങാടിയിലുള്ള കോഹിനൂർ പന്തൽ ഇവന്റ് സ്ഥാപനത്തിലെ പാചകക്കാരൻ കോട്ടുവലക്കാട് സ്വദേശി അയ്യൂബ് (43) ആണ് മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരൻ ആണ്. ഇന്ന് പുലർച്ചെയാണ് സംഭവം. രാവിലെയാണ് ആളുകൾ കണ്ടത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com റിപ്പോർട്ട് : അബ്ദുൽ റഹീം പൂക്കത്ത്...
സ്പീക്കര്‍ എ.എൻ. ഷംസീറിന്റെ മാതാവ് എ.എൻ. സറീന അന്തരിച്ചു

സ്പീക്കര്‍ എ.എൻ. ഷംസീറിന്റെ മാതാവ് എ.എൻ. സറീന അന്തരിച്ചു

MARANAM
നിയമസഭാ സ്പീക്കറും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എൻ. ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക 'ആമിനാസി'ല്‍ എ.എൻ. സറീന (70) അന്തരിച്ചു. അസുഖത്തെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് അന്ത്യം. പിതാവ്: പരേതനായ കെ.പി. അബൂബക്കർ. മാതാവ്: പരേതയായ എ.എൻ. ആസിയുമ്മ. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കള്‍: എ.എൻ. ഷാഹിർ (ബിസിനസ്), എ.എൻ. ആമിന. മരുമക്കള്‍: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ.കെ. നിഷാദ് (മസ്കറ്റ്). സഹോദരങ്ങള്‍: എ.എൻ. ജമീല, എ.എൻ. റംല, എ.എൻ. റഹ്മ, എ.എൻ. സാബിറ, എ.എൻ. അബ്ദുള്‍ സലാം, എ.എൻ. വാഹിദ. കബറടക്കം ഞായറാഴ്ച ഒന്നിന് കോടിയേരി വയലളം ജുമാ മസ്ജിദ് കബറിസ്താനില്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
റയില്‍വേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായി കണ്ട രണ്ട് സ്ത്രീകളെ കഞ്ചാവുമായി പോലീസ് പിടികൂടി

റയില്‍വേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായി കണ്ട രണ്ട് സ്ത്രീകളെ കഞ്ചാവുമായി പോലീസ് പിടികൂടി

KERALA NEWS
കോഴിക്കോട് റയില്‍വേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായി കണ്ട രണ്ട് സ്ത്രീകളെ കഞ്ചാവുമായി പോലീസ് പിടികൂടി.12 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചത്.ഇവർ കൊല്‍ക്കത്ത സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു.അതേ സമയം, തൃശൂരില്‍ 9 കിലോ കഞ്ചാവുമായി നാലുപേർ പിടിയിലായി. പോർക്കുളത്ത് വെച്ചാണ് കഞ്ചാവ് കടത്തുന്നതിനിടെ 4 പേർ അറസ്റ്റിലായത്. ചാലിശ്ശേരി സ്വദേശികളായ ആദർശ്, സുർജിത് പോർക്കുളം സ്വദേശി പ്രിൻസ്, പടിഞ്ഞാറങ്ങാടി സ്വദേശി ആഷിഫ് എന്നിവരാണ് അറസ്റ്റിലായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായ വില്‍പ്പന; രണ്ട് പേര്‍ പിടിയില്‍

കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായ വില്‍പ്പന; രണ്ട് പേര്‍ പിടിയില്‍

KERALA NEWS
കൊച്ചി: ഓണത്തോടനുബന്ധിച്ച് കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായ വില്‍പ്പന നടത്തിയ രണ്ട് പേരെ എക്‌സൈസ് പിടികൂടി. കൊച്ചി കാക്കനാടാണ് സംഭവം. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കൊല്ലംകുടി മുകള്‍ സ്വദേശി കിരണ്‍ കുമാര്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഇവരുടെ വാഹനങ്ങളില്‍ നിന്നും വാടക വീട്ടില്‍ നിന്നുമായി 20 ലിറ്റര്‍ ചാരായം എക്‌സൈസ് പിടിച്ചെടുത്തു. ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകണങ്ങളും എക്‌സൈസ് കണ്ടെടുത്തു. കാക്കനാടിന് സമീപം തേവയ്ക്കലില്‍ രണ്ട് നില വീട് വാടകയ്‌ക്കെടുത്തായിരുന്നു ചാരായ വില്‍പന. കുലുക്കി സര്‍ബത്ത് ഉണ്ടാക്കുന്നുവെന്നായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. വാറ്റ് ചാരായത്തിന്റെ മണം പുറത്ത് വരാതിരിക്കാന്‍ സുഗന്ധ വ്യജ്ഞന വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് മാത്രമേ ഇവര്‍ ചാരായം വാറ്റി നല്‍കുമായിരുന്നുള്ളൂ. ചാരായ നിര്‍മാണത്തിന് വീട് വാടകയ്ക്ക് ...
ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

KERALA NEWS
ഓണാഘോഷത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം പാലക്കാട് ഓണാഘോഷത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് സമീപം ആലാമരത്താണ് സംഭവം. ആലാമരം കൊല്ലപുര പാഞ്ചാലിയുടെ മകന്‍ സുരേഷ് (49) ആണ് മരിച്ചത്. പ്രദേശവാസികളായ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷത്തിന് ഇടയിലായിരുന്നു സംഭവം. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കഴുകൻചിന മൈത്രിഗ്രാമം പ്ലാസ്റ്റിക് മാലിന്യമുക്ത ഗ്രാമമാക്കുന്നതിന്റെ ഭാഗമായി വേസ്റ്റ് ബാസ്ക്കറ്റുകൾ സ്ഥാപിച്ചു

കഴുകൻചിന മൈത്രിഗ്രാമം പ്ലാസ്റ്റിക് മാലിന്യമുക്ത ഗ്രാമമാക്കുന്നതിന്റെ ഭാഗമായി വേസ്റ്റ് ബാസ്ക്കറ്റുകൾ സ്ഥാപിച്ചു

VENGARA
വേങ്ങര : കഴുകൻചിന മൈത്രിഗ്രാമം പ്ലാസ്റ്റിക് മാലിന്യമുക്ത ഗ്രാമമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിലും വഴിയോരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാൻ ചേറൂർ കഴുകൻചിന മൈത്രിഗ്രാമം റെസിഡൻസ് അസോസിയേഷൻ മൈത്രി റോഡരികിലെ 5 ഇലക്ട്രിക് പോസ്റ്റുകളിനടുത്തായി വേസ്റ്റ് ബാസ്ക്കറ്റുകൾ സ്ഥാപിച്ചു. സ്കൂൾ കുട്ടികളുംമറ്റും കടകളിൽ നിന്ന് വാങ്ങിവരുന്ന ജ്യൂസ് ബോട്ടലുകൾ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ. ലെയ്സ് മിട്ടായി കവറുകൾ, ഐസ്ക്രീം കവറുകൾ എന്നിങ്ങനെ യുള്ള എല്ലാവിധ പ്ലാസ്റ്റിക് വേസ്റ്റുകളും ഇനിമുതൽ റോഡിൽ നിക്ഷേപിക്കു ന്നതിന്പകരം പുതുതായി സ്ഥാപിച്ച ബാസ്കറ്റിൽ മാത്രം നിക്ഷേപിക്കണം.ഭക്ഷണ വേസ്റ്റുകൾ നിക്ഷേപിക്കാൻ പാടുള്ളതല്ല. ബാസ്ക്കറ്റിൽ നിക്ഷേപിക്കാതെ ഇനിയും പ്ലാസ്റ്റിക് വേസ്റ്റുകൾ റോഡിൽ ഇടുന്നവർക്ക് റോഡ് മുഴുവൻ ക്ലീൻ ചെയ്യേണ്ട പണികിട്ടും. റോഡിൽ വലിച്ചെറിയുന്ന വരെ C C T V ക്യാമറയുടെ നിരീക്ഷണത്തിൽ ...
രണ്ട് സൈബര്‍ തട്ടിപ്പു കേസുകളിലായി നാലുപേരെ അറസ്റ്റ് ചെയ്തു.

രണ്ട് സൈബര്‍ തട്ടിപ്പു കേസുകളിലായി നാലുപേരെ അറസ്റ്റ് ചെയ്തു.

CRIME NEWS
രണ്ട് സൈബര്‍ തട്ടിപ്പു കേസുകളിലായി നാലുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള യുവാക്കളെ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. കോഴഞ്ചേരി സ്വദേശിയില്‍ നിന്ന് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ അമിത ലാഭം വാഗ്ദാനം ചെയ്ത് 3.45 കോടി തട്ടിയ കേസില്‍ മലപ്പുറം കല്‍പ്പകഞ്ചേരി കക്കാട് അമ്ബാടി വീട്ടില്‍ ആസിഫ്(30), തെയ്യമ്ബാട്ട് വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്(23), തൃശൂര്‍ കടവല്ലൂര്‍ ആച്ചാത്ത് വളപ്പില്‍ സുധീഷ് ( 37) എന്നിവരേയും തിരുവല്ല സ്വദേശിയില്‍ നിന്ന് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 1.57 കോടി തട്ടിയെടുത്ത കേസില്‍ കോഴിക്കോട് ഫറോക്ക് ചുങ്കം മനപ്പുറത്ത് വീട്ടില്‍ ഇര്‍ഷാദുല്‍ ഹക്ക് (24)നെയുമാണ് പിടികൂടിയത്. കംബോഡിയ കേന്ദ്രമാക്കി പ്രവര്‍ത...
അബൂദാബിയിൽ മൂന്നിയൂർ സ്വദേശി ബിൽഡിംഗിന്റെ മുകളിൽ നിന്നും വീണ് മരിച്ചു.

അബൂദാബിയിൽ മൂന്നിയൂർ സ്വദേശി ബിൽഡിംഗിന്റെ മുകളിൽ നിന്നും വീണ് മരിച്ചു.

GULF NEWS
മൂന്നിയൂർ: അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ബിൽഡിംഗിന്റെ മുകളിൽ നിന്നും താഴെ വീണ് മൂന്നിയൂർ സ്വദേശി മരണപ്പെട്ടു. മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പി.വി.പി .ആലി - ആയിശാബി എന്നിവരുടെ മകൻ പി.വി.പി. ഖാലിദ് എന്ന കോയ (47)യാണ് മരിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വെള്ളിയാഴ്ച ഉച്ചക്ക് കാൽ തെന്നി വീണാണ് അപകടം ഉണ്ടായത്. ഇരുപത് വർഷത്തിലധികമായി ഖാലിദ് അബൂദാബിയിൽ ജോലി ചെയ്ത് വരികയാണ്. മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് നാട്ടിൽ വന്ന് പോയിട്ട് രണ്ട് മാസം ആവുന്നുള്ളു. നാട്ടിലും പ്രവാസത്തിലും സാമൂഹ്യ-സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു . ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റിയുടെ ഭാരവാഹിയായിരുന്നു. ഭാര്യ ഷെമീല തിരൂർ . മക്കൾ റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി.സഹോദരങ്ങൾ: ...
ഫറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ഫറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

LOCAL NEWS
കോഴിക്കോട് ഫറൂഖ് കോളേജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വാർത്ത കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. പൊലീസും മോട്ടോർ വാഹന വകുപ്പും 8 വണ്ടികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കും. വാഹന ഉടമകള്‍ക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു. ഓണാഘോഷത്തിനിടെ വാഹനങ്ങള്‍ക്ക് മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ അപകട യാത്ര നടത്തിയത്. സംഭവത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങിയത്. അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ചതിന് വാഹനഉടമകളുടെ പേരില്‍ മോട്ടോര്‍വാഹനവകുപ്പ് കേസെടുത്തു. ഫറോക് പൊലീസും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. കറുത്ത വസ്ത്രങ്ങളുമായി ബഹളത്തോടെ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങളിലായിരുന്നു നാട്ടുകാരെ ബുദ്ധിമു...
തുപ്പിലിക്കാട്ട് കുറ്റിപ്പുറത്ത് മുഹമ്മദ് കുട്ടി മൗലവി നിര്യാതനായി.

തുപ്പിലിക്കാട്ട് കുറ്റിപ്പുറത്ത് മുഹമ്മദ് കുട്ടി മൗലവി നിര്യാതനായി.

MARANAM
തോട്ടശ്ശേരിയറ: ചെപ്പിയാലം മഹല്ല് സ്വദേശിയും, തോട്ടശ്ശേരിയറയിൽ താമസക്കാരനുമായ തുപ്പിലിക്കാട്ട് കുറ്റിപ്പുറത്ത് മുഹമ്മദ് കുട്ടി മൗലവി എന്ന ബാവുട്ടി (ടി.കെ മൊയ്തീൻ കുട്ടി മാസ്റ്ററുടെ ജേഷ്ട സഹോധരൻ) എന്നവർ നിര്യാതനായി.പരേതന്റെ ജനാസ നിസ്ക്കാരം ഇന്ന് (ശനി) രാവിലെ 11.30 ചെപ്പിയാലം ജുമാമസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വയനാട് ദുരിതബാധിതരുടെ വായ്പകൾ എഴുതി തള്ളും; കാർഷിക ഗ്രാമ വികസന ബാങ്ക്

വയനാട് ദുരിതബാധിതരുടെ വായ്പകൾ എഴുതി തള്ളും; കാർഷിക ഗ്രാമ വികസന ബാങ്ക്

KERALA NEWS
വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ വായ്പകൾ എഴുതിത്തള്ളും. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളാവും എഴുതിത്തള്ളുകയെന്ന് സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് സികെ ഷാജി മോഹൻ വിശദമാക്കി. നടപടികൾ എത്രയും വേഗം പൂർത്തിയാക്കി വായ്പയെടുത്ത കർഷകരുടെ പ്രമാണങ്ങളടക്കമുള്ള രേഖകൾ തിരികെ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ബാങ്കിൻറെ തീരുമാനത്തിന് സർക്കാർ അനുമതി വേണം, ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 52 കുടുംബങ്ങൾ വൈത്തിരിയിലെ ശാഖയിൽ നിന്ന് വായ്പ എടുത്തിട്ടുണ്ട്. 52 പേരുടെ 64 വായ്പകളാണ് ഇതിനോടകം എഴുതി തള്ളുന്നത്. ഏകദേശം ഒരു കോടിയോളം രൂപയുടെ വായ്പകളാണ് ദുരന്തത്തിനിരയായവർ തിരിച്ചടയ്ക്കാനുള്ളത്. 42 കാർഷിക വായ്പകളും ഇരുപത്തിയൊന്ന് റൂറൽ ഹൗസിങ് വായ്പകളും ഒരു കാർഷികേതര വായ്പയും എഴുതിത്തള്ളുന്നവയിൽ ഉൾപ്പെ...
വയോധിക ദമ്ബതികളെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ സ്വര്‍ണ്ണം കവര്‍ന്ന കേസിൽ  തിരുരങ്ങാടി സ്വദേശി പിടിയില്‍

വയോധിക ദമ്ബതികളെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ സ്വര്‍ണ്ണം കവര്‍ന്ന കേസിൽ തിരുരങ്ങാടി സ്വദേശി പിടിയില്‍

CRIME NEWS
കുന്നമംഗലം: പന്തീരങ്കാവ് മാത്തറയില്‍ വയോധിക ദമ്ബതികളെ കത്തിക്കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച്‌ സ്വർണ്ണമാല കവർന്ന കേസിലെ പ്രതി തിരൂരങ്ങാടി ചന്തപ്പടി ചുണ്ടയില്‍ വീട്ടില്‍ ഹസീമുദ്ദിനെ(30) ജില്ലാ പോലീസ് മേധാവി ടി.നാരയണൻ ഐപിഎസിൻ്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും ഫറോക് അസി.കമ്മീഷണർ എ.എം സിദ്ധീഖിൻ്റെ നേതൃത്വത്തില്‍ പന്തീരങ്കാവ് ഇൻസ്പെക്ടർ ജി.ബിജു കുമാറും ചേർന്ന് അറസ്റ്റ് ചെയ്തു. സെപ്തംബർ 27ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വളർത്തു നായയുമായി പ്രഭാത സവാരിക്ക് പോയ വയോധികനെ നിരീക്ഷിച്ച ശേഷം സ്ത്രീ മാത്രമേ വീട്ടിലുള്ളൂ എന്ന് ഉറപ്പു വരുത്തി വീടിൻ്റെ മുൻവശത്തുകൂടി വീടിൻ്റെ വർക്ക് ഏരിയയിലേക്ക് പോയ വീട്ടമ്മയെ പിന്നില്‍ നിന്ന് മുഖം പൊത്തി ആക്രമിച്ച്‌ കത്തിവീശി കഴുത്തിലെ സ്വർണ്ണമാല കവരുകയും കൈയിലെ വള ഊരി നല്‍കാൻ ആവശ്യപ്പെടുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടു ത്തുകയും ചെയ്തു. തടയാൻശ...
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും തൂങ്ങിമരിച്ച നിലയില്‍.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും തൂങ്ങിമരിച്ച നിലയില്‍.

CRIME NEWS
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുകയറില്‍ തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം മുത്തേടത്ത് പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും തൂങ്ങിമരിച്ച നിലയില്‍. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കല്‍ക്കുളം തീക്കടി നഗറിലെ വീടിനുള്ളില്‍ ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്.മരിച്ച രണ്ട് കുട്ടികളും ആദിവാസി വിഭാഗത്തിലുള്ളവരാണ്. ഇരുവരും കുറച്ച്‌ മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഒരു കയറില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം നടത്തിവരികയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail....
ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം: സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം

ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം: സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം

LOCAL NEWS
മലപ്പുറം ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് സെപ്റ്റംബര്‍ 15 രാവിലെ 11 മണി വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ നല്ല പ്രാഗത്ഭ്യം വേണം. പ്രായപരിധി: 2024 ജനുവരി ഒന്നിന് 30 വയസ്സ് കവിയരുത്. നല്ല ആശയ വിനിമയ, വിശകലന ശേഷി ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മലപ്പുറം ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള ക്യു.ആര്‍ കോഡ്. 👇🏻👇🏻 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ADGP എം.ആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ സംരക്ഷണ വലയത്തിൽ അഡ്വ: കെ എൻ എ ഖാദർ

ADGP എം.ആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ സംരക്ഷണ വലയത്തിൽ അഡ്വ: കെ എൻ എ ഖാദർ

MALAPPURAM
കോഡൂർ:  എഡിജിപി എം ആർ അജിത് കുമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സംരക്ഷണവലയത്തിൽ ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അഡ്വക്കേറ്റ് കെ എൻ എ ഖാദർ പറഞ്ഞു. മുഖ്യഘടക കക്ഷിയായ സിപിഐയും മറ്റു കക്ഷികളും പറഞ്ഞിട്ട് പോലും എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും സിപിഎം ബിജെപി അന്തർധാര സജീവമായി ഉണ്ടായിരുന്നു. ഞാൻ മത്സരിച്ച ഗുരുവായൂർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പത്രിക തള്ളിയ സമയത്ത് വരണാധികാരിക്ക് മുമ്പിൽ ഒരു ഒരു അപസ്വരവും ഉയർത്താതെ അത് ശിരസാവഹിക്കുകയാണ് ബിജെപിയും ബിജെപിയുടെ സ്ഥാനാർത്ഥിയും ചെയ്തത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലാണ് ബിജെപിയുമായി ഒത്തുകളിച്ച് അന്ന് പത്രിക തള്ളിയത് എന്ന് ഖാദർ കൂട്ടിച്ചേർത്തു. പോലീസ് മാഫിയ കൂട്ടുകെട്ടിനെതിരെ കോഡൂർ പഞ്ചായത്ത് മുസ് ലിം ലീഗ് നടത്തിയ പ്രതിഷേധ സമര പരിപാടിയിൽ ഉത്ഘാ...
മഹിളാ സേവാദളിൻ്റെ സംസ്ഥാന സെക്രട്ടറിമാരായി ബിന്ദു മോഹനും രമ്യാ രമേശനും

മഹിളാ സേവാദളിൻ്റെ സംസ്ഥാന സെക്രട്ടറിമാരായി ബിന്ദു മോഹനും രമ്യാ രമേശനും

MALAPPURAM
മലപ്പുറം: കോൺഗ്രസ്സ് സേവാദളിൻ്റെ വനിതാ വിഭാകമായ മഹിളാ സേവാദളിൻ്റെ മലപ്പുറം ജില്ലയിൽ നിന്നു മുള്ള സംസ്ഥാന സെക്രട്ടറി മാരായി ബിന്ദു മോഹൻ ഏലംകുളത്തെയും രമ്യാ രമേശൻ ചെളാരിയെയും നിയമിച്ചു, നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര ഗ്രാമപഞ്ചായത്ത് രോഗപ്രതിരോധ ആരോഗ്യ സന്ദേശയാത്ര തുടങ്ങി.

വേങ്ങര ഗ്രാമപഞ്ചായത്ത് രോഗപ്രതിരോധ ആരോഗ്യ സന്ദേശയാത്ര തുടങ്ങി.

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം രോഗപ്രതിരോധ ആരോഗ്യ സന്ദേശയാത്ര തുടങ്ങി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലിം എ.കെ.തുടങ്ങിയവർ ആശംസകൾ നേർന്നു. വേങ്ങര സാമൂഹ്യരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ഹരിദാസ് ,ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഷിത.T തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

Accident
തിരൂർക്കാട് : തടത്തിൽ വളവിൽ വാഹന അപകടം. ഇന്ന്  രാവിലെ 7 മണിയോടെയാണ് അപകടം ബൈക്ക് യാത്രികനായ മലപ്പുറം കാളമ്പാടി സ്വദേശി മുരിങ്ങേക്കൽ സുലൈമാന്റെ മകൻ അക്ബർ അലി (21) ആണ് മരണപെട്ടത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ എതിർ ദിശയിൽ കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുയായിരുന്ന തമിഴ്നാട് രെജിസ്ട്രേഷനിലുള്ള ലോറി വളവിൽ വെച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടയിൽ ബൈക്കിൽ ഇടിച്ചാണ് അപകടം നടന്നത് സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൈക്ക് യാത്രികൻ മരണപെട്ടു.  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പ്രത്യേക പൊലീസ് ചെക് പോസ്റ്റ് തുറന്നു

പ്രത്യേക പൊലീസ് ചെക് പോസ്റ്റ് തുറന്നു

MALAPPURAM
നി​ല​മ്പൂ​ർ: അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് നാ​ടു​കാ​ണി ചു​രം വ​ഴി ല​ഹ​രി വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത് ത​ട​യാ​നാ​യി വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ല്‍ സ്പെ​ഷ​ൽ പൊ​ലീ​സ് ചെ​ക് പോ​സ്റ്റ് സ്ഥാ​പി​ച്ചു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, സ്പി​രി​റ്റ്, രാ​സ ല​ഹ​രി, ല​ഹ​രി പ​ദാ​ര്‍ഥ​ങ്ങ​ള്‍, ക​ഞ്ചാ​വ് എ​ന്നി​വ എ​ത്തി​ക്കു​ന്ന​ത് പി​ടി​കൂ​ടു​ക​യാ​ണ് ല​ക്ഷ്യം. ആ​ന​മ​റി​യി​ലെ എ​ക്‌​സൈ​സ് ചെ​ക് പോ​സ്റ്റി​ന് സ​മീ​പം ഒ​രു​ക്കി​യ താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​ത്തി​ലാ​ണ് പൊ​ലീ​സു​കാ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നി​ല​മ്പൂ​ര്‍ സ​ര്‍ക്കി​ള്‍ ഓ​ഫി​സി​ന്‍റെ പ​രി​ധി​യി​ലെ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു​ള​ള എ​സ്.​ഐ, നാ​ല് പൊ​ലീ​സു​കാ​ര്‍ എ​ന്നി​വ​രാ​ണ് ദി​വ​സ​വും ചെ​ക്പോ​സ്റ്റി​ൽ ഡ‍്യൂ​ട്ടി​ക്ക് ഉ​ണ്ടാ​വു​ക. 24 മ​ണി​ക്കൂ​റും ഇ​ത് പ്ര​വ​ർ​ത്തി​ക്കും. ചു​രം ഇ​റ​ങ്ങി​വ​രു​ന്ന ചെ​റു​തും​ വ​ലു​തു​മാ​യ ...

MTN NEWS CHANNEL