വേങ്ങര കെ കെ റോഡിൽ താമസിച്ചിരുന്ന ഇപ്പോൾ ചളിയിടവഴി കുറുവിൽതൊടി താമസക്കാരനുമായ പാറയിൽ നമ്പി എന്നവർ (79) മരണപ്പെട്ടു. സംസ്കാരം 3 മണിക്ക് തറവാട്ടുവളപ്പിൽ മക്കൾ - പാറയിൽ ബാബു,പാറയിൽ ബൈജു,ബിന്ദു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തൃശൂര്‍: വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന് (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. കാട്ടുപ്പന്നിയെ തുരുത്താന്‍ വേണ്ടി വച്ച കെണിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ നിന്ന് ഷോക്കേറ്റ് ചത്ത കാട്ടുപന്നിയെയും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഇരുവരും മരിച്ച് കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപ്പന്നിയെ പിടികൂടാനായി വൈദ്യുതിക്കെണി വച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വൈദ്യുതിക്കെണി സ്ഥാപിച്ചതുമായി മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഇരുവരും ഇതറിയാതെ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. അശാസത്രീയമായി വൈദ്യുതിക്...
കൊച്ചി: ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകൾക്ക് നഗ്ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ സ്വദേശി ദിനോജ്(37) ആണ് അറസ്റ്റിലായത്. ബസ്സിലെ യാത്രക്കാരികളെ ഫെയ്സ്ബുക്കിൽ തെരഞ്ഞ് കണ്ടുപിടിച്ചാണ് ഇയാൾ അശ്ലീല മെസേജ് അയച്ചിരുന്നത്. തന്റെ ബസ്സിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളെ കണ്ടുപിടിച്ച് വ്യാജ അക്കൗണ്ടിലൂടെ അവരുമായി സൗഹൃദത്തിലാകും. സ്ത്രീകളുടെ ചിത്രങ്ങൾ പ്രൊഫൈൽ പിക്ചർ ആക്കിയാണ് വ്യാജ അക്കൗണ്ടുകൾ തുടങ്ങിയിരുന്നത്. സ്ഥിരമായി നഗ്ന ഫോട്ടോകളും വിഡിയോകളും ലഭിച്ചതോടെ യാത്രക്കാരിൽ ഒരാൾ പൊലീസിൽ സമീപിക്കുകയായിരുന്നു. തുടർന്ന് സിറ്റി സൈബർ പൊലീസിന്റെ അന്വേഷണത്തിലാണ് ദിനോജിനെ കണ്ടെത്തിയത്. ഇയാൾക്ക് ഒട്ടേറെ വ്യാജ പ്രൊഫൈലുകൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അരക്കുഴിയിൽ നിന്ന് പ്രതി പിടിയിലായത്.
...
അവൻ ശരിക്കുമൊരു സാധു!
കൊച്ചി: പേര് പോലെ തന്നെ ഒരു സാധുവാണ്, പുതുപ്പള്ളി സാധു- വെള്ളിയാഴ്ച വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന കമന്റുകളിലൊന്നാണിത്. കോതമംഗലത്ത് സിനിമ ഷൂട്ടിങ്ങിനിടെ മറ്റൊരു കൊമ്പനുമായി ഏറ്റുമുട്ടി കാടുകയറിയ പുതുപ്പള്ളി സാധു ഏറെ ആരാധകരുള്ള നാട്ടാനകളിലൊരാളാണ്. കോട്ടയം പുതുപ്പള്ളി പാപ്പാലപ്പറമ്പ് വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ആന ആരണ്യ പ്രജാപതിയെന്നാണ് അറിയപ്പെടുന്നത് തന്നെ. 1998ല്‍ അസമില്‍ നിന്നാണ് സാധുവിനെ വര്‍ഗീസ് സ്വന്തമാക്കുന്നത്. അവിടെ രേഖകളിലുണ്ടായിരുന്ന അതേ പേര് തന്നെ ആനയ്ക്ക് നല്‍കുകയായിരുന്നു. പേരു പോലെ തന്നെ വളരെ ശാന്തപ്രകൃതക്കാരനാണ് സാധുവെന്ന കൊമ്പന്. തൃശൂര്‍ പൂരമടക്കം സംസ്ഥാനത്തെ പ്രധാനപ്പെട്ട ഉത്സവങ്ങളിലെല്ലാം താരസാന്നിധ്യമാണ് 52 വയസുള്ള ഈ കൊമ്പൻ. സിനിമാ അഭിനയത്തിലൂടെ സാധു കൂടുതൽ പ്രശസ്തനായി. തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടു...
എറണാകുളം: വിജയ് ദേവരക്കൊണ്ട നായകനായ സിനിമാ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധു എന്ന ആനയെ കണ്ടെത്തി. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. ഭൂതത്താന്കെട്ടിന് സമീപം വനംമേഖലയില്‍ കൊമ്പന്മാര് തമ്മില്‍ കൂത്ത്കൂടിയതിനെ തുടര്‍ന്ന് പരിക്കേറ്റ പുതുപ്പള്ളി സാധു കാട്ടിലേക്ക് വിരണ്ടോടുകയായിരുന്നു. തുണ്ടം റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ 50 അംഗ സംഘമാണ് നാട്ടാനയെ തിരഞ്ഞ് കാട് കയറിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ആര്‍ആര്‍ടി സംഘവും പാപ്പാന്മാരും നാട്ടുകാരും സംഘത്തില്‍ ഉണ്ടായിരുന്നു. ആനയുടെ കാല്‍പ്പാട് തേടിയുള്ള തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. മൂന്ന് പാപ്പാന്‍മാരടങ്ങുന്ന സംഘം ഭക്ഷണം നല്കി ആനയെ അനുനയിപ്പിച്ച ശേഷം ചങ്ങലയിട്ട് വനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ആനയെ ലോറിയിലേക്ക് കയറ്റി. ഇന്നലെ വൈകിട്ടു നാലു ...
കോട്ടയം: സ്വര്‍ണവ്യാപാരിക്ക് നേരെ കുരുമുളക് സ്ര്പേ ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒന്‍പത് പ്രതികളെ വെറുതെ വിട്ടു. പള്‍സര്‍ സുനി, ജെയിംസ് മോന് ജേക്കബ്, ബുള്ളറ്റ് സജി, സുബൈര്‍, രഞ്ജിത്ത്, നിധിന് ജോസഫ്, ജിതിന് രാജു, ദിലീപ്, ടോം കെ ജോസഫ് എന്നിവരെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി നിക്സണ് എം ജോസഫ് വിട്ടയച്ചത്. 2014 മെയ് ഒന്നിന് കിടങ്ങൂരിലായിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി പാലായിലെ ജ്വല്ലറിയില്‍ സ്വര്‍ണം വിറ്റ പണവുമായി ഏറ്റുമാനൂര്‍ ഭാഗത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോകുകയായിരുന്നു. ബസ് കിടങ്ങൂരെത്തിയപ്പോള്‍ പ്രതി ജിതിന് വ്യാപാരിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം പണം തട്ടിയെടുത്ത് ഇറങ്ങിയോടിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. മുന്‍കൂട്ടി ആസുത്രണം ചെയ്തതനുസരിച്ച് പള്‍സര്‍ സുനി ബൈക്കിലും മറ്റുനാലുപേര്‍ കാറിലും ബസിനെ പിന്തുടര്ന്നു. പണം തട്ടിയെടുത്ത...
ഇടുക്കി: ഡ്രൈവര്‍ ചായ കുടിക്കുന്നതിനിടെ ലോറിയുമായി യുവാവ് മുങ്ങി. അമിതവേഗത്തില്‍ പായുന്നതിനിടെ അരക്കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. ലോറിയെ പിന്തുടര്ന്ന് എത്തിയ പൊലീസ് മോഷ്ടാവിനെ അപ്പോള്‍ തന്നെ പിടികൂടി. കൊയിലാണ്ടി സ്വദേശി നിമേഷ് വിജയനാണ് (40) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്താണ് സംഭവം. തമിഴ്നാട്ടില്‍ നിന്ന് തിരുവല്ലയിലേയ്ക്ക് ചോളത്തട്ടയുമായി പോവുകയായിരുന്നു ലോറി. കുട്ടിക്കാനത്തെത്തിയപ്പോള്‍ ചായ കുടിക്കാനായി ഹാന്‍ഡ് ബ്രേക്ക് ഇട്ട ശേഷം ലോറി നിര്‍ത്താതെ ഡ്രൈവര്‍ പുറത്തിറങ്ങി. ഈ സമയത്ത് നിമേഷ് ലോറി ഓടിച്ചു പോവുകയായിരുന്നു. ഇതേ സമയത്ത് തന്നെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷും അക്ഷയ കുമാറും സ്ഥലത്തുണ്ടായിരുന്നു. പോക്സോ കേസ് പ്രതിയെ പീരുമേട് സബ്ജയിലിലാക്കാന്‍ ഇറങ്ങിയതായിരുന്നു പൊലീസുകാര്‍. ഇ...
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനൽ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല. തുടർന്നാണ് മനാഫിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴാവാക്കാൻ പൊലീസ് തീരുമാനിച്ചത്. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അർജുന്റെ കുടുംബം രംഗത്തെത്തിയത്. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നത് എന്നാണ് കുടുംബം ആരോപിച്ചത്....
കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. രോഗിയുമായ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫീസിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിന് പിന്നാലെ രോഗി മരിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കോഴിക്കോട്: നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍. കക്കോടി കൂടത്തുംപൊയില്‍ ചാലിയംകുളങ്ങര നിഹാല്‍ (20), കയ്യൊന്നില്‍ താഴം പാലക്കല്‍ ഹൗസില്‍ അഭിഷേക് (20) എന്നിവരാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്.
ഈസ്റ്റ്ഹില്‍ റോഡ് ഗവണ്മെന്റ് സ്റ്റേഷനറി ഓഫീസിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റിന് മുന്‍വശത്ത് വെച്ചാണ് 100.630 ഗ്രാം കഞ്ചാവുമായി ഇവര്‍ പിടിയിലായത്. നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ബിനു മോഹന്‍, ബാബു മമ്പാട്ടില്‍ എസ് സിപിഒ മാരായ രജിത് ചന്ദ്രന്, ദിപേഷ്, സിപിഒ ഡ്രൈവര്‍ സാജിഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന മാഫിയകള്‍ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്കെതിരെ നട...
തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദന് സമ്മതിച്ചു. എഡിജിപി എംആര്‍ അജിത് കുമാര്‍ -ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കില്‍ കര്‍ക്കശമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വയനാട് ദുരന്തത്തില്‍ കേരളത്തിന് ആവശ്യമായ സഹായധനം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും എം വി ഗോവിന്ദന് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായി. കേന്ദ്രത്തിന് കേരള വിരുദ്ധ നിലപാടാണുളളതെന്ന് ചൂണ്ടിക്കാട്ടിയ എംവി ഗോവി...
നിലമ്പൂരില്‍ അതിഥി തൊഴിലാളിയുടെ മകള്‍ ലൈംഗിക പീഡനത്തിന് ഇരയായി. തൊട്ടടുത്ത് സമീപിക്കുന്ന ഒഡീഷ സ്വദേശി അലി ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിപ്സ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അഞ്ചുവയസുകാരിയെ പിഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് അഞ്ചുവയസുകാരി ക്രൂരമായി പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. രാത്രി ചിപ്സ് നല്‍കാമെന്ന് പറഞ്ഞ് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന തൊട്ടടുത്ത ക്വാട്ടേഴ്സിലേക്ക് കുട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആക്രി സാധനങ്ങള്‍ വില്‍ക്കുകയായിരുന്ന കടയില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് നില...
മലപ്പുറം അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് എസ്എഫ്ഐയില്‍ നിന്നും പിടിച്ചെടുത്ത് എംഎസ്എഫ്. പോളിടെക്നിക് യൂണിയന് ഭരണം യുഡിഎസ്എഫ് പിടിച്ചു. 52 വര്‍ഷമായി എസ്എഫ്ഐ ആയിരുന്നു യൂണിയന് ഭരിച്ചിരുന്നത്.
അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജിലെ 52 വര്‍ഷത്തെ കുത്തകയവസാനിപ്പിച്ചും ജില്ലയിലെ മറ്റു മൂന്ന് കോളജുകളില്‍ വന്‍മുന്നേറ്റം നല്‍കിയുമാണ് വിദ്യാര്‍ഥികള്‍ എം.എസ്.എഫിനൊപ്പം നിന്നത്. എസ്.എഫ്.ഐയുടെ വിദ്യാര്‍ഥി വേട്ടക്കെതിരെ വോട്ട് രേഖപ്പെടുത്തി പോളിടെക്നിക് കോളജ് വിദ്യാര്‍ഥികള്‍ മിന്നും വിജയമാണ് എം.എസ്.എഫിന് സമ്മാനിച്ചത്. നാല് കോളജുകളിലെയും മുഴുവന്‍ സീറ്റുകളും നേടി സമ്ബൂര്‍ണ്ണ ആധിപത്യമാണ് എം.എസ്.എഫ് കരസ്തമാക്കിയത്. കോട്ടക്കല്‍ ഗവ. വനിത പോളിടെക്നിക് കോളജ് എം.എസ്.എഫ് മുന്നണി എസ്.എഫ്.ഐയില്‍ നിന്നും പിടിച്ചെടുത്തു. തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്നിക് കോളജ്, മഞ്ചേരി ഗവ. പോളിടെക്നിക് കോളജ്...
ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് എന്‍ജിനീയറിംഗ് കോളേജുകള്‍ക്ക് ബോംബ് ഭീഷണി. ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണിയെത്തിയത്. ബിഎംഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബെംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ സ്ഥാപനങ്ങള്‍ക്കാണ് ബോംബ് ഭീഷണി. ഇതില്‍ ബിഎംഎസ് ഇന്‍സ്റ്റിറ്റ്യൂട്ടും ബെംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ടും ഒരേ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് നോര്‍ത്ത് ബെഗളൂരുവിലെ എംഎസ്ആര്‍ നഗറിലാണ്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൂന്ന് കോളേജുകളിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് സൗത്ത് ഡിവിഷന് ഡെപ്യൂട്ടി കമ്മീഷണര്‍ ലോകേഷ് ബി ജഗലസാര്‍ പറഞ്ഞു. വിവരമറിഞ്ഞ ഉടന്‍ പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും കോളേജുകളില്‍ എത്തി. വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഒഴിപ്പിച്ച ശേഷം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ ...
തിരുവനന്തപുരം: 56 വർഷം മുൻപ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ തോമസ് ചെറിയാന് നാടിന്റെ അന്ത്യാഞ്ജലി. ഗാർഡ് ഓഫ് ഓണർ നൽകി സംസ്ഥാന സർക്കാർ ആദരിച്ചു. മൃതദേഹം ജന്മാനാടായ ഇലന്തൂരിലെ പള്ളിയിൽ എത്തിച്ചിട്ടുണ്ട്. പള്ളിയിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ചു. സംസ്കാര ശുഷ്രൂഷയ്ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കരിച്ചു. 3 മണിക്ക് പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ മൃതദേഹം സംസ്കരിച്ചു.
1968ലെ വിമാനാപകടത്തിലാണ് തോമസ് ചെറിയാൻ കൊല്ലപ്പെടുന്നത്. ഫെബ്രുവരി ഏഴിനാണ് ലഡാക്കിൽ 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണ് അപകടമുണ്ടായത്. കാണാതായവരിൽ ആകെ കണ്ടെടുത്തത് 9 പേരുടെ മൃതദേഹമാണ്. തോമസ് ചെറിയാന് പുറമെ അഞ്ച് മലയാളികളെ കൂടി കണ്ടെത്താനുണ്ട്. മരിക്കുമ്പോൾ 22 വയസായിരുന്നു തോമസ് ചെറിയാന്. എട്ടും 12ഉം വയസായിരുന്നു ആ സമയത്ത് സഹോദരങ്ങൾക്ക്. തോമസ് ചെറിയാന് മൂന്ന് സഹോദരന്മാരും ഒരു സഹോദരിയു...
ഓൺലൈൻ സൈബർ തട്ടിപ്പുകാർ പല രീതിയിൽ സമീപിക്കും. വിവേകത്തോടെ മാത്രം അതിനോട് പ്രതികരിക്കുക. പോലീസ്, കസ്റ്റംസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിങ്ങൾ അയച്ച കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാർ കാർഡുകളും വ്യാജ പാസ്പോർട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവർ നിങ്ങളെ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഒരു സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിങ്ങളുടെ പേരിലുള്ള ആധാർ കാർഡ് അഥവാ ക്രെഡിറ്റ് കാർഡ് കണ്ടെത്തി എന്നും അവർ പറഞ്ഞെന്നിരിക്കും. വെബ്സൈറ്റിൽ നിങ്ങൾ അശ്ലീലദൃശ്യങ്ങൾ തിരഞ്ഞു എന്നു പറഞ്ഞും തട്ടിപ്പ് നടത്താറുണ്ട്. ഈ സന്ദേശങ്ങൾ വരുന്നത് ഫോൺ മുഖേനയോ ഇ-മെയിൽ വഴിയോ ആകാം.
നിങ്ങൾക്കെതിരെ കേസ് ര...
കൊച്ചി: ഡിവൈഎഫ്ഐ പ്രവര്ത്തകന് തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികളായ മുസ്ലി ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. എട്ട് പ്രതികളെ വെറുതെവിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നപടിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്ന് മുതല്‍ 6 വരെയും 15, 16 പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഷിബിന്‍ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. കേസ് ഈ മാസം പതിനഞ്ചിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശിക്ഷ വിധിക്കുന്ന ദിവസം പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 2015 ജനുവരി 22ന് ആണ് സംഭവം നടന്നത്. ഡിവൈഎഫ്ഐപ്രവര്‍ത്തകനായ ഷിബിനെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മുസ്ലി...
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം ലോറിയുടെ ഉടമ മനാഫിനെതിരെ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ മനാഫിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. മനാഫിനെ കുറ്റപ്പെടുത്തുന്നവർ പോലും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല എന്നാണ് അഖിൽ പറഞ്ഞത്.ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് ഒരു മഹാപരാധമായി കാണാനാവില്ലെന്നും കൂട്ടിച്ചേർത്തു. മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാൾ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാർഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്. ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വരുന്നത് അപകടകരമായ കാഴ്ചയാണെന്നും അഖിൽ മാരാർ പറഞ്ഞു.
അഖിൽ മാരാരുടെ കുറിപ്പ്
ശെരിയും തെറ്റും ചര്‍ച്ച ചെയ്യാം…യൂ ടൂബ് ചാനല്‍ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാന്‍ എനിക്ക് കഴിയില്ല..മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോള്‍ മറക്കുന്ന മനുഷ്യ...
കോഡൂർ വരിക്കോടിനു സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരൂർ വൈലത്തൂർ കാവുംപുറത്ത് ഹബീബ് റഹ്മാൻ്റെ മകൻ അഷ്റഫ് (28) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെ ഉണ്ടായ അപകടത്തിൽ അഷ്റഫിന് തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. സുഹൃത്തുക്കളായ മൂന്നു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്തു നിന്നും തിരൂർ ഭാഗത്തേയ്ക്കു വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. സ്ഥലത്ത് ഗതാഗത തടസ്സവും നേരിട്ടു. പൊലീസ് നിയമനടപടികൾ സ്വീകരിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് നോർത്ത് സെയ്ന്റ് ആന്റണീസ് റോഡില്‍ ധരണി വീട്ടില്‍ ധനിക (30) യെയാ ണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മട്ടാഞ്ചേരി സ്വദേശിനിയാണ് ധനിക. ഏക മകള്‍ ഇഷാൻവിയെ കഴുത്തില്‍ ഗുരുതര മുറിവുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ ഭർത്താവ് രാമകൃഷ്ണനാണ് ധനികയെ മരിച്ച നിലയിലും മൂന്നര വയസ്സുകാരിയായ മകളെ ഗുരുതരമായി മുറിവേറ്റ നിലയിലും കണ്ടത്. കുട്ടിയെ ഉടൻ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഷാൻവി തീവ്രപരിചരണ വിഭാഗത്തിലാണ്. മകളുടെ കഴുത്ത് മുറിച്ച ശേഷം ധരണി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാൻ കഴിയൂവെന്നും മുളവുകാട് പോലീസ് പറഞ്ഞു. കത്തി ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചിരിക്കുന്നത്. കത്തി സംഭവസ്ഥലത്തുനിന്നു ലഭിച്ചു.
...