Tuesday, July 28News That Matters
Shadow

Author: admin

ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി

ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി

Breaking News
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി. നേരത്തെ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചത്. 2007ല്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. അതിനിടെ, ബാലചന്ദ്രമേനോനെതിരെ നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലചന്ദ്രമേനോന്റെ പരാതിയില്‍ കൊച്ചി സൈബര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകള്‍ പ്രകാരമാണ് കേസ്.നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയില്‍ ഉണ്ടായിരുന്നതെന്നും ഇതിനെത...
ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

Accident
പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി വേങ്ങര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വേങ്ങര കച്ചേരിപ്പടി പത്ത്മൂച്ചി സ്വദേശി ഉള്ളാടൻ ഷഹബാസ് (28) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മയ്യിത്ത് നമസ്‌ക്കാരം ഇന്ന് രാത്രി എട്ടുമണിക്ക് പൂങ്കടായ ജുമാ മസ്ജിദില്‍
തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി

Breaking News
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി. തിങ്കളാഴ്ച രാവിലെ മുതലാണ് ഇവയെ കാണാതായത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് ചാടിപ്പോകുന്നത്. നാല് ഹനുമാന്‍ കുരങ്ങുകളാണ് കൂട്ടിലുണ്ടായിരുന്നത്. മൂന്ന് പെണ്‍ കുരങ്ങുകളെയാണ് കാണാതായത്. തുറന്ന കൂടിന്റെ കിടങ്ങ് ചാടിക്കടന്ന കുരങ്ങുകള്‍ കുരങ്ങുകള്‍ മൃഗശാലാവളപ്പിലെ മരങ്ങളില്‍ കയറിക്കൂടുകയായിരുന്നു. കൂട്ടില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഒരു ആണ്‍ കുരങ്ങ് മാത്രമാണ്. ചാടിപ്പോയ ഹനുമാന്‍ കുരങ്ങുകളെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുമെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ പല പടങ്ങളിലും തിരുകി വയ്ക്കുന്നു; മറുപടിയുമായി ചന്തു

സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ പല പടങ്ങളിലും തിരുകി വയ്ക്കുന്നു; മറുപടിയുമായി ചന്തു

Breaking News
സോഷ്യൽ മീഡിയയിൽ പരിഹാസ കമന്റിട്ട ആൾക്ക് മറുപടിയുമായി സലിംകുമാറിന്റെ മകൻ ചന്തു. മമ്മൂട്ടിക്കൊപ്പം ഇരിക്കുന്ന ചിത്രത്തിന് താഴെയാണ് ചന്തുവിനെ ആക്ഷേപിക്കുന്ന തരത്തിൽ കമന്റ് വന്നത്. പിന്നാലെ കമന്റ് ഇട്ട ആൾക്ക് മറുപടിയുമായി താരം തന്നെ രം​ഗത്തെത്തി. ‘പുറകില്‍ ഇരിക്കുന്ന സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ ഇപ്പോള്‍ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്.’- എന്നായിരുന്നു വിമർശകന്റെ കമന്റ്. ‘ഓക്കെ ഡാ’ എന്നാണ് കമന്റിന് താഴെ ചന്തു കുറിച്ചത്. പിന്നാലെ ചന്തുവിന് പിന്തുണയുമായി നിരവധി പേർ എത്തി. ‘ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന ഒരച്ഛന്റെ മകനാണ്. സലിം കുമാറിനെയും ചെറുപ്പത്തില്‍ നാട്ടിലെ പലരും പരിഹസിച്ചിട്ടുണ്ട്. അതിനുള്ള മധുര പ്രതികാരം അദ്ദേഹമിപ്പോള്‍ ചെയ്യുന്നുമുണ്ട്. തീര്‍ച്ചയായും അവനും മലയാള സിനിമയില്‍ മികച്ചവരില്‍ ഒരാളാകും.’- എന്നായിരുന്നു ഒരാളുടെ കമന്റ് , നസ്ലിനെ നായകനാക്കി ദുൽഖർ സൽമാൻ നിർമിക...
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യത്തെ കേസ്:

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യത്തെ കേസ്:

CRIME NEWS
ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു. മാനേജർക്കെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നല്‍കിയ മൊഴിയില്‍ പോലീസ് കേസെടുത്തു. സെപ്റ്റംബർ 23 നാണ് കേസ് എടുത്തത്.തൃശ്ശൂർ കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. 2013-2014 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. IPC 354 ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി....
സ്വർണവില താഴോട്ട് , പവന് 120 രൂപ കുറഞ്ഞു

സ്വർണവില താഴോട്ട് , പവന് 120 രൂപ കുറഞ്ഞു

Breaking News
കൊച്ചി: റെക്കോർഡുകൾ ഭേദിച്ച സ്വർണവില താഴേക്ക്. പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,640ൽ എത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെറെ ഇന്നത്തെ വില 7080 രൂപയാണ്. മെയിൽ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോർഡ് തിരുത്തി വില 56,800 എത്തിയെങ്കിലും പിന്നീടങ്ങോട് വില ഇടിയുന്ന ട്രെൻഡാണ് ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വർധിച്ചിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ദേശീയപാതയിലെ സ്വര്‍ണക്കവര്‍ച്ച; റോഷന്‍ സ്ഥിരം കുറ്റവാളി, 22 കേസുകള്‍.

ദേശീയപാതയിലെ സ്വര്‍ണക്കവര്‍ച്ച; റോഷന്‍ സ്ഥിരം കുറ്റവാളി, 22 കേസുകള്‍.

Breaking News
പട്ടിക്കാട്(തൃശ്ശൂര്‍): മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത കല്ലിടുക്കില്‍ കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടരക്കിലോ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേരെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടില്‍ വീട്ടില്‍ റോഷന്‍ വര്‍ഗീസ് (29), ആലംതുരുത്തി മാങ്കുളത്തില്‍ വീട്ടില്‍ ഷിജോ വര്‍ഗീസ് (23), തൃശ്ശൂര്‍ സ്വദേശികളായ പള്ളിനട ഊളക്കല്‍ വീട്ടില്‍ സിദ്ദിഖ് (26), കൊളത്തൂര്‍ തൈവളപ്പില്‍ വീട്ടില്‍ നിഷാന്ത് (24), മൂന്നുപീടിക അടിപ്പറമ്പില്‍ വീട്ടില്‍ നിഖില്‍നാഥ് (36) എന്നിവരാണ് അറസ്റ്റിലായത്. മണ്ണുത്തി, പീച്ചി, വിയ്യൂര്‍, ഒല്ലൂര്‍ സ്റ്റേഷനുകളിലെ പോലീസുകാരും പ്രത്യേക സ്‌ക്വാഡായ സാഗോക്കും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. സിദ്ദിഖ്, നിശാന്ത്, നിഖില്‍നാഥ് എന്നിവരെ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30-ന് കുതിരാനില്‍നിന്നാണ് പിടികൂടിയത്. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവ...
ഹൗസ്‌ബോട്ട് യാത്രയ്‌ക്കെത്തിയ തമിഴ്‌നാട് സ്വദേശി  മുങ്ങി മരിച്ചു

ഹൗസ്‌ബോട്ട് യാത്രയ്‌ക്കെത്തിയ തമിഴ്‌നാട് സ്വദേശി മുങ്ങി മരിച്ചു

KERALA NEWS
കുടുംബത്തോടൊപ്പം ഹൗസ്‌ബോട്ട് യാത്രയ്‌ക്കെത്തിയ തമിഴ്‌നാട് സ്വദേശി കായലില്‍ മുങ്ങി മരിച്ചു. യാത്രയ്ക്കിടെയുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്ന് കായലില്‍ ചാടിയ മകളെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് മരണം. മകളെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് തിരുനെല്‍വേലി വഞ്ചിപുരം കോയില്‍തെണ്ട തെരുവില്‍ ജോസഫ് ഡി. നിക്സണാണ് (58) ദാരുണമായി മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ ആര്‍ ബ്ലോക്കിന് സമീപത്തെ ചിത്തിരക്കായലിലാണ് സംഭവം. തിരുനെല്‍വേലിയില്‍നിന്ന് എത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമായിരുന്നു ഹൗസ്‌ബോട്ടിലുണ്ടായിരുന്നത്. യാത്രക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഹയ ബിനിഷ (30) കായലിലേക്ക് ചാടുകയായിരുന്നു. മകളെ രക്ഷിക്കാനായി ജോസഫും മകനും പിറകെ കായലില്‍ ചാടി. നിലവിളി കേട്ട് ഓടിയെത്തിയ ബോട്ട് ജീവനക്കാര്‍ ജോസഫിനെയും മകനെയും കരക്കുകയറ്റി. ഉടന്‍ സ്പീഡ്ബോട്ടില്‍ മെഡിക്കല്‍ കോള...
മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്രമന്ത്രി കിരൺ റിജ്ജുവുമായി  കൂടിക്കാഴ്ച നടത്തി

മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്രമന്ത്രി കിരൺ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി

KERALA NEWS
സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര പാർലമെൻ്ററി - ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി. ഈ മാസം 10 ന് എറണാകുളത്ത്കേരള സംസ്ഥാന വഖഫ് വകുപ്പിന്റെയും വഖഫ് ബോ൪ഡിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശിൽപ്പശാലയിൽ ലഭ്യമായ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സ൪ക്കാ൪ തയ്യാറാക്കിയ മെമ്മോറാണ്ടം ജോയിന്റ് പാ൪ലമെന്ററി കമ്മിറ്റി(ജെ.പി. സി) ചെയ൪മാന് അയച്ചു നൽകിയിരുന്നു. ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. വഖഫുമായി ബന്ധപ്പെട്ട ഇന്ത്യയിലുള്ള എല്ലാ കാര്യങ്ങൾക്കും ഉതകുന്ന രീതിയിലുള്ള പ്രൊപ്പോസൽ ആണ് ജെ.പി. സിക്ക് നൽകിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.മെമ്മോറാണ്ടത്തിൻ്റെ പകർപ്പ് കേന്ദ്രമന്ത്രിക്ക് നൽകി. ജെ.പി.സി അധ്യക്ഷനെ നേരിട്ട് കാണുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളേയും വഖഫ് ഭേദഗതി ബില്...
പറങ്ങോടത്ത് അബ്ദുറഹ്മാൻ ഹാജി  മരണപ്പെട്ടു.

പറങ്ങോടത്ത് അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങര : വലിയോറ ചിനക്കൽ പറങ്ങോടത്ത് അബ്ദുറഹ്മാൻ ഹാജി എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം നാളെ കാലത്ത് 8:30 ന്ചിനക്കല്‍ ജുമാ മസ്ജിദിൽ നടക്കും
കൊളപ്പുറം നാഷണൽ ഹൈവേ സമരസമിതി എം പി യ്ക്ക് പരാതി നല്‍കി

കൊളപ്പുറം നാഷണൽ ഹൈവേ സമരസമിതി എം പി യ്ക്ക് പരാതി നല്‍കി

TIRURANGADI
കൊളപ്പുറം ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ഓവർ പാസ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊളപ്പുറം നാഷണൽ ഹൈവേ സമരസമിതി ഇ ടി മുഹമ്മദ് ബഷീർ എം പി യ്ക്ക് പരാതി സമർപ്പിച്ചു. ദേശീയപാത നിർമ്മാണത്തിലെ അപാകത കാരണം പ്രദേശം നിരന്തരമായി ഗതാഗത കുരുക്കിലാണ് ഇത് കാരണം കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്നവർക്കും തൊട്ടടുത്ത സ്കൂൾ കുട്ടികൾക്കും ജീവനക്കാർക്കും സമയത്തിന് എത്തിച്ചേരാൻ സാധിക്കാതെയായി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാത കൊളപ്പുറത്തു കട്ട് ചെയ്തിരുന്നു. ഈ ഭാഗത്ത് ഓവർ പാസ് നിർമ്മിച്ചു ജനങ്ങൾ നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാഷണൽ ഹൈവേ സമരസമിതി ആവശ്യപ്പെടുന്നത്. എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് റഷീദ് വാർഡ് മെമ്പർ ജാബിർ, സമരസമിതി കൺവീനർ നാസർ മലയിൽ ഷറഫുദ്ദീൻ ചോലക്കൽ മുസ്തഫ എടത്തിങ്ങൽ ഷംസീർ പിടി അസ്ലം ആവയിൽ എന്നിവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ...
പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി

പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി

KERALA NEWS
കരിപ്പൂർ വിമാനത്താവളത്തിൻ്റെ റെസ വികസനവുമായി ബന്ധപ്പെട്ട് കായിക-ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കും. ശനിയാഴ്ച ഡൽഹിയിലെ രാജീവ് ഗാന്ധി ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ. റാം മോഹൻ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാന പ്രകാരമാണ് യോഗം വിളിക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാർ അറിയിച്ചു. കരിപ്പൂരിൽ റൺവേയുടെ റെസ വികസനത്തിനായി സംസ്ഥാന സർക്കാർ വലിയ തുക നഷ്ടപരിഹാരം നൽകി ആവശ്യമായ സ്ഥലം ഏറ്റെടുക്കുകയും സ്ഥലം എയർപോർട്ട് അതോറിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്ഥലം നിരപ്പാക്കുകയും വേലി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനാണ് കേന്ദ്രമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഉന്നതതല യോഗം വിളിച്ചു ചേർക്കുന്നത്. ഇവിടെ 50 മീറ്റർ വരെ ഉയ...
എയർബാഗ് മുഖത്തമർന്ന് രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു.

എയർബാഗ് മുഖത്തമർന്ന് രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു.

Accident
മലപ്പുറം: അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്പ് പുളിവെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. മുൻസീറ്റിൽ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയർബാഗ് കുഞ്ഞിന്റെ മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമായിരുന്നു മരണം. കുട്ടിയുടെ അച്ഛൻ രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. കൊളത്തൂര്‍ പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. നി...
ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച ല​ക്ഷ​ങ്ങ​ൾ സ്വ​ന്തം അ​ക്കൗ​ണ്ടി​ലൂ​ടെ സ്വീ​ക​രി​ച്ച കോട്ടക്കലിലുള്ള യു​വാ​വി​നെ പി​ടി​കൂ​ടി പൊ​ലീ​സ്.

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച ല​ക്ഷ​ങ്ങ​ൾ സ്വ​ന്തം അ​ക്കൗ​ണ്ടി​ലൂ​ടെ സ്വീ​ക​രി​ച്ച കോട്ടക്കലിലുള്ള യു​വാ​വി​നെ പി​ടി​കൂ​ടി പൊ​ലീ​സ്.

CRIME NEWS
കോ​ട്ട​ക്ക​ൽ: ചെ​റി​യ ലാ​ഭ​ത്തി​ന് വേ​ണ്ടി സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി പൊ​ലീ​സ്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച ല​ക്ഷ​ങ്ങ​ൾ സ്വ​ന്തം അ​ക്കൗ​ണ്ടി​ലൂ​ടെ സ്വീ​ക​രി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി ത​മി​ഴ്നാ​ട് പൊ​ലീ​സ്. കോ​ട്ട​ക്ക​ൽ കാ​വ​തി​ക​ളം സ്വ​ദേ​ശി പൊ​ന്മ​ള​ത്തൊ​ടി മു​ഹ​മ്മ​ദ് ഹു​സൈ​നെ​യാ​ണ് (24) കോ​ട്ട​ക്ക​ൽ പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഈ​റോ​ഡ് സ്പെ​ഷ​ൽ സൈ​ബ​ർ സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ഭാ​ര​തീ​രാ​ജ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണം പി​ൻ​വ​ലി​ച്ചു​കൊ​ടു​ത്താ​ൽ ക​മീ​ഷ​ൻ ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഹു​സൈ​ന് ല​ഭി​ച്ച വാ​ഗ്ദാ​നം. ആ​ട്ടീ​രി സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ല് ല​ക്ഷം രൂ​പ​യാ​ണ് ഹു​സൈ​ന്റെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച​ത്. ഇ​ത് പി​ൻ​വ​ലി​ച്ചു​കൊ​ടു​ത്...
മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ സൈദ്  മരണപ്പെട്ടു.

മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ സൈദ് മരണപ്പെട്ടു.

MARANAM
മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹംസ എന്നവരുടെ മകനും കോൺഗ്രസ് യുവനേതാവും കൂടിയായ സൈദ് എന്നവർ അല്പം മുമ്പ് ഹൃദയാഘാതം മൂലം ചെന്നൈയിൽ മരണപ്പെട്ടു. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, മുഹമ്മദ് മുസ്തഫ, കോയമോൻ, മുഹമ്മദ് ഷാഫി, സുഹറാബി, സഹീറ, ഹസീന ബോഡി ചെന്നൈ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. ജനാസ നമസ്കാരം 9 മണിക്ക് കളിയാട്ടമുക്ക് കടവത്ത് ജുമാ മസ്ജിദിൽ ഖബറടക്കം , നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മറുപടിയുമായി CPIM മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്.

മറുപടിയുമായി CPIM മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്.

MALAPPURAM
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്. താന്‍ ആര്‍എസ്എസാണെന്ന് അന്‍വറല്ലാതെ പ്രതിപക്ഷം പോലും പറയില്ലെന്ന് മോഹന്‍ദാസ് പറഞ്ഞു. 1970 മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താനെന്നും സംഘപരിവാറിനെതിരെ ശക്തമായ ആശയ സമരം നടത്തുന്ന വ്യക്തിയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുസ്‌ലിങ്ങളെ പ്രീണിക്കുന്നു എന്നതായിരുന്നു നേരത്തെയുണ്ടായ ആക്ഷേപമെന്നും ആര്‍എസ്എസ് ആക്കുന്നതിനു പിന്നില്‍ വലതുപക്ഷത്തില്‍ തടവറയിലായതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വറിന്റെ പ്രസ്താവനയെ പുച്ഛത്തോടെ തള്ളുന്നു. പാര്‍ട്ടിക്ക് എതിരായ കടന്നാക്രമണമാണ് നടത്തുന്നത്. അന്‍വറിന്റെ പുതിയ രാഷ്ട്രീയ നിലപാടാണിത്. മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്നു എന്നതായിരുന്നു മുന്‍പത്തെ ആക്ഷേപം. ആര്‍എസ്എസ് ആക്കുന്...
നെഹ്റു ട്രോഫി വള്ളം കളിയിൽ ജലരാജാക്കന്മാരായി കാരിച്ചാൽ ചുണ്ടൻ.

നെഹ്റു ട്രോഫി വള്ളം കളിയിൽ ജലരാജാക്കന്മാരായി കാരിച്ചാൽ ചുണ്ടൻ.

KERALA NEWS
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയിൽ ജലരാജാക്കന്മാരായി കാരിച്ചാൽ ചുണ്ടൻ. ഇനി ഒരു കൊല്ലം നെഹ്റു ട്രോഫി കാരിച്ചാൽ ചുണ്ടന്റെ അമരത്തിരിക്കും. നാളുകളായി കാത്തിരുന്ന ജലമഹോത്സവത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മാറ്റുരച്ച മത്സരത്തിൽ നിരണം ചുണ്ടൻ, വീയപുരം ചൂണ്ടൻ, നടുഭാഗം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ എന്നിവരാണ് ഫൈനലിൽ ആവേശപ്പോരാടിയത്. ഫോട്ടോ ഫിനിഷിലാണ് ഫൈനൽ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാൽ ഒന്നാമതെത്തിയത്. 4:29.785 സമയമെടുത്ത് കാരിച്ചാൽ ഫിനിഷ് ചെയ്തപ്പോൾ 4:29.790 സമയമെടുത്ത് വീയപുരം ഫിനിഷ് ചെയ്തു. കാരിച്ചാലിനായി തുഴയെറിഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് അഞ്ചാം തവണയും ട്രോഫി നേടി ചരിത്രം കുറിക്കുക കൂടിയാണ് ഇത്തവണ ചെയ്തി...
കൂത്തുപറമ്ബ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു

കൂത്തുപറമ്ബ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു

KERALA NEWS
കൂത്തുപറമ്ബ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജീവിക്കുന്ന രക്തസാക്ഷിയെന്നായിരുന്നു പുഷ്പന്‍ അറിയപ്പെട്ടത്. കൂത്തുപറമ്ബില്‍ 1994 നവംബര്‍ 25ന് നടന്ന ഡിവൈഎഫ്‌ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് പുഷ്പന്‍. യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എംവി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പനും പരിക്കേറ്റത്. കെ കെ രാജീവന്‍. കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ...
വയനാട് ദുരിതബാധിതർക്കായി ധനസഹായം വിതരണം ചെയ്തു

വയനാട് ദുരിതബാധിതർക്കായി ധനസഹായം വിതരണം ചെയ്തു

TIRURANGADI
തിരൂരങ്ങാടി: വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിലെ ദുരിതബാധിതർക്ക് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് കുടുംബങ്ങളിൽ നിന്നും നിന്നും സംസ്ഥാന കമ്മറ്റിയുടെ ധനസഹായ വിതരണം സംഘടിപ്പിച്ചു. മാനവരാശിയോടുള്ള സേവനമാണ് ജീവിതത്തിൻ്റെ യഥാർത്ഥ കർമ്മം എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച സംസ്ഥാന പ്രസിഡൻ്റ് ശശികുമാർ കാളികാവ് പറഞ്ഞു. മനാഫ് താനൂർ അധ്യക്ഷത വഹിച്ചു. തിരുരങ്ങാടി മണ്ഡലം പ്രസിഡണ്ട് അബ്ദു റഹീം പൂക്കത്ത് സ്വാഗതം പറഞ്ഞു. ദുരിതബാധിതരായ പതിനഞ്ച് കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്തു പി.എ.ഗഫൂർ താനൂർ, നിയാസ് അഞ്ചപ്പുര, നാസർ മീനങ്ങാടി, എൻ.ബി.സുരേഷ് കുമാർ മാസ്റ്റർ, ശിവദാസൻ പടിഞ്ഞാറത്തറ, ബൈജു ചൂരൽമല സംസാരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
അട്ടപ്പാടിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയിലായി

അട്ടപ്പാടിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയിലായി

LOCAL NEWS
അട്ടപ്പാടിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയിലായി. മണ്ണാർക്കാട് സ്വദേശി മുഹമ്മദാലിയാണ് പൊലീസ് പിടിയിലായത്. പുതുതായി രജിസ്റ്റർ ചെയ്ത കാറില്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു ഇയാള്‍.അട്ടപ്പാടിയില്‍ വാഹന പരിശോധന നടത്തിയ പൊലീസ്, കാറില്‍ നിന്ന് മൂന്ന് ചാക്കുകളിലായി നിറച്ച ഹാൻസ്, പാൻപരാഗ് അടക്കമുള്ള ഉല്‍പന്നങ്ങളുടെ 2280 പാക്കറ്റുകളും കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ് ചെയ്തത്. ഗൂളിക്കടവില്‍ സർവീസ് സ്റ്റേഷന് സമീപത്ത് നടന്ന വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL