യുവതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി പരാതി
മലപ്പുറം: സപ്ലൈകോയുടെ പേരുപറഞ്ഞ് കബളിപ്പിച്ച് യുവതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി പരാതി. മലപ്പുറം കാളമ്പാടി സ്വദേശിനിയുടെ ഫോണിലേക്കു വിളിച്ച് കബളിപ്പിച്ചാണ് വാട്സ്ആപ്, ഇൻസ്റ്റഗ്രാം, ഐ.എം.ഒ എന്നീ അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. ആഗസ്റ്റ് 27ന് ഉച്ചക്ക് 12.30ഓടെയാണ് സംഭവം. സപ്ലൈകോയിൽനിന്നാണ് വിളിക്കുന്നതെന്നും നിങ്ങളുടെ പേരിലുള്ള റേഷൻകാർഡിൽ വിരലടയാളം രേഖപ്പെടുത്തിയതിൽ പിശകുണ്ടെന്നും ഉടൻ തിരുത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് ഫോൺ വന്നത്. സംശയംതോന്നിയ യുവതി റേഷൻകാർഡിലെ പിശക് പിന്നീട് തിരുത്താമെന്ന് പറഞ്ഞെങ്കിലും ഫോണിൽ വിളിച്ചവർ ഭീഷണിപ്പെടുത്തി. യുവതിയുടെ ഫോണിലേക്കു വരുന്ന ഒ.ടി.പി നമ്പറുകൾ ഉടൻ കൈമാറാനും...



















