Friday, January 16News That Matters
Shadow

Author: admin

നവീകരിച്ച ക്ലബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച ക്ലബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

VENGARA
ഊരകം കൊടലികുണ്ട് ഡിങ്കിസ്മി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല മൻസൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് എം.കെ അബ്ദുൽ ഗഫൂർ അധ്യക്ഷനായി. വാർഡ് മെമ്പർ സമീറ കരിമ്പൻ ബ്ലോക്ക് യൂത്ത് കോഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ.. റസാക്ക് മാസ്റ്റർ വികെ.. ജുനൈദ്. പി,നൗഫൽ പി ,ജാബിർ mk,സുബൈർ kk,തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി എൻ.പി സിദ്ദീഖ് സ്വാഗതവും ട്രഷറർ നിയാസ് കെ.ടി നന്ദിയും പറഞ്ഞു....
നജീബ് കാന്തപുരത്തിന് ആശ്വാസം, ജയം ഹൈക്കോടതി ശരിവെച്ചു

നജീബ് കാന്തപുരത്തിന് ആശ്വാസം, ജയം ഹൈക്കോടതി ശരിവെച്ചു

MALAPPURAM
പെരിന്തല്‍മണ്ണ: തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് എംഎല്‍എ നജീബ് കാന്തപുരത്തിന് ആശ്വാസം. നജീബിന്റെ വിജയം ചോദ്യം ചെയ്ത് ഇടതു സ്ഥാനാര്‍ത്ഥി കെപി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് സുധയുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന നജീബ് കാന്തപുരം 38 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഹമ്മദ് മുസ്തഫ കോടതിയെ സമീപിച്ചത്.348 തപാല്‍ ബാലറ്റുകള്‍ എണ്ണാതെ മാറ്റിവെച്ചുവെന്നും, ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തപാല്‍ വോട്ടുകളില്‍ 300 ല്‍ കുറയാത്ത വോട്ടുകള്‍ തനിക്ക് ലബിക്കുമായിരുന്നു എന്നും ഇടതു സ്ഥാനാര്‍ത്ഥി കെപി മുഹമ്മദ് മുസ്തഫ ഹര്‍ജിയില്‍ വാദിച്ചിരുന്നു.കേസുമായി ...
കൂനാരി ഇബ്രാഹീം മാസ്റ്റർ നിര്യാതനായി.

കൂനാരി ഇബ്രാഹീം മാസ്റ്റർ നിര്യാതനായി.

MARANAM
ഊരകം ചാലിൽകുണ്ട്, ഉമ്മിണിക്കടവ് സ്വദേശി കൂനാരി ഇബ്രാഹീം മാസ്റ്റർ നിര്യാതനായി ഊരകം പഞ്ചായത്ത് മുസ്ലിംലീഗ് വൈസ്പ്രസിഡന്റും മുൻ പഞ്ചായത്ത് മെമ്പറും കുറ്റാളൂർ എ എം എൽ പി സ്കൂൾ അധ്യാപകനുമായിരുന്ന ഊരകം ചാലിൽകുണ്ട്, ഉമ്മിണിക്കടവ് സ്വദേശി കൂനാരി ഇബ്രാഹീം മാസ്റ്റർ മരണപ്പെട്ടു.മയ്യത്ത് നിസ്‌കാരം ഇന്ന് രാവിലെ 11:30ന് നെല്ലിപറമ്പ് ജുമാമസ്ജിദിൽ നടക്കും....
പറന്നിറങ്ങിയ കരിപ്പൂര് വിമാനദുരന്തത്തിന് നാലാണ്ട്

പറന്നിറങ്ങിയ കരിപ്പൂര് വിമാനദുരന്തത്തിന് നാലാണ്ട്

KERALA NEWS
കോണ്ടോട്ടി: കോവിഡ് കാലത്ത് നാടിനെ നടുക്കി കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ ദുരന്തത്തിന് നാല് വര്‍ഷമാകുമ്ബോഴും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം പൂർണാര്‍ഥത്തില്‍ ലഭ്യമാകാതെ മരിച്ചവരുടെ ആശ്രിതരും പരിക്കേറ്റവരും. നിയന്ത്രണം നഷ്ടമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍നിന്ന് താഴേക്ക് പതിച്ചുണ്ടായ ദുരന്തത്തില്‍ 21 പേര്‍ മരിക്കുകയും 169 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിമാനക്കമ്ബനി നല്‍കിയ നഷ്ടപരിഹാരത്തില്‍ മുങ്ങിപ്പോയെന്ന പരാതി പരിഹാരമില്ലാതെ തുടരുകയാണ്. 2020 ആഗസ്റ്റ് ഏഴിനായിരുന്നു ദുരന്തം. കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായി ജീവനക്കാരുള്‍പ്പെടെ 190 പേരുമായി ദുബൈയില്‍നിന്നെത്തിയ വിമാനം ലാന്‍ഡിങ്ങിനിടെ 100 മീറ്ററോളം താഴേക്ക് പതിക്കുകയായിരുന്നു. രണ്ടു പൈലറ്റുമാരും 19 യാത്രക്കാരുമാണ് മരി...
കൈകുഞ്ഞിന്റെ അരഞ്ഞാണം മോഷണം നടത്തിയ  യുവതി അറസ്റ്റില്‍.

കൈകുഞ്ഞിന്റെ അരഞ്ഞാണം മോഷണം നടത്തിയ യുവതി അറസ്റ്റില്‍.

MALAPPURAM
തിരൂർ: പള്ളിയില്‍വെച്ച്‌ കൈകുഞ്ഞിന്റെ അരഞ്ഞാണം മോഷണം നടത്തിയ കേസില്‍ നിറമരുതൂർ സ്വദേശിനിയായ യുവതി അറസ്റ്റില്‍. നിറമരുതൂർ സ്വദേശിനി മലയില്‍ ദില്‍ഷാദ് ബീഗത്തെയാണ് (48) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. തിരൂർ പാൻബസാറിലെ പള്ളിയില്‍ നമസ്കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈകുഞ്ഞിന്റെ അരഞ്ഞാണമാണ് മോഷ്ടിക്കപ്പെട്ടത്. വിവരം അറിഞ്ഞ തിരൂർ പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വർണം മോഷ്ടിച്ചതിനെക്കുറിച്ച്‌ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ എടുത്തിട്ടില്ല എന്ന രീതിയില്‍ യുവതി ആദ്യം നിഷേധിച്ചു. എന്നാല്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സ്വർണം വിഴുങ്ങിയതായി സംശയം തോന്നിയ പൊലീസ് എക്സ്റേ എടുത്തു പരിശോധിച്ചതില്‍ ഡോക്ടർ യുവതിയുടെ ശരീരത്തില്‍ സ്വർണത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രതിയെ തിരൂർ മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കി റിമാൻഡ...
രേഖകളില്ലാത്ത 15 ലക്ഷം രൂപയുമായി സ്ത്രീ അറസ്റ്റിൽ

രേഖകളില്ലാത്ത 15 ലക്ഷം രൂപയുമായി സ്ത്രീ അറസ്റ്റിൽ

MALAPPURAM
പെരിന്തല്‍മണ്ണ: രേഖകളില്ലാതെ കൊണ്ടുവന്ന 15 ലക്ഷം രൂപയുമായി തിരൂർക്കാട് സ്വദേശിനി അറസ്റ്റില്‍. മാടായി മുംതാസ് ലൈല(50) യെയാണ് ബാഗില്‍ നിറച്ച പണവുമായി പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പട്ടാമ്ബി റോഡിലെ എസ്.ബി.ഐ. എ.ടി.എമ്മിന് മുൻവശമായിരുന്നു സംഭവം. ബാഗില്‍ പണവുമായെത്തിയ സ്ത്രീ സി.ഡി.എം. വഴി വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതിനെപ്പറ്റി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പെരിന്തല്‍മണ്ണ എസ്.ഐ. ഷിജോ സി. തങ്കച്ചന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധിക്കുകയായിരുന്നു. പണവുമായി നില്‍ക്കുന്ന സ്ത്രീയോട് ഉറവിടത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ഇല്ലാതിരുന്നതോടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇത്തരം പണമിടപാട് സംഘത്തില്‍ നിരന്തരമായി പ്രവർത്തിച്ചുവരുന്ന സ്ത്രീയാണെന്ന് ചോദ്യംചെയ്യലില്‍ മനസ്സിലായതായി പെരിന്തല്‍മണ്ണ എസ്.എച്ച്‌...
കുഞ്ഞു നാളിലെ വലിയ മനസ്സിന് സൈക്കിള്‍ വാങ്ങി നല്‍കി

കുഞ്ഞു നാളിലെ വലിയ മനസ്സിന് സൈക്കിള്‍ വാങ്ങി നല്‍കി

TIRURANGADI
സെെക്കിള്‍ വാങ്ങാന്‍ സൂക്ഷിച്ചു വെച്ച മുഴുവൻ പൈസയും ഒരു മടിയും കൂടാതെ സ്വമനസ്സാല ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ എടുത്തു നൽകി സഹജീവി സ്നേഹത്തിൻറെ ഉദാത്തമായ മാതൃക സൃഷ്ടിച്ച് കുഞ്ഞു നാളിലെ വലിയ മനസ്സിന് ഉടമയായി മാറിയ കുഞ്ഞു റയക്ക് ഇരുമ്പുചോല 15-ാംവാർഡ് മുസ്ലിംലീഗ് കമ്മിറ്റി സൈക്കിള്‍ വാങ്ങി നല്‍കി, വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡൻറ് തെങ്ങിലാൻ ഹുസൈൻ ഹാജി,മുൻ പഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാഖത്തലി,വാർഡ് മെമ്പർ ഒസി.മൈമൂനത്ത്, കമ്മറ്റി ഭാരവാഹികളായ സൈഫുദ്ദീൻ തയ്യിൽ,ഫാറൂഖ് ചോലക്കന്‍,, കമ്മറ്റി അംഗങ്ങളായ ഓ സി.അഷ്റഫ്,മൊയ്തീൻ ഓസി,വാർഡ് യൂത്ത് ലീഗ് സെക്രട്ടറി ആഷിഖലി കാവുങ്ങൽ,ഗ്ലോബല്‍ കെഎംസിസി അംഗം അബൂബക്കര്‍ മാനംകുളങ്ങര എന്നിവര്‍ സംബന്ധിച്ചു.ഫെെസല്‍ കാവുങ്ങല്‍സെക്രട്ടറി,15-ാം വാര്‍ഡ് മുസ്ലിംലീഗ് കമ്മറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുക...
മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവെച്ചു; യുവാവ് അറസ്റ്റിൽ

മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവെച്ചു; യുവാവ് അറസ്റ്റിൽ

KERALA NEWS
തൃശൂർ: മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന രാജേഷ് (42) നെയാണ് പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്. പാലപ്പിള്ളി റേഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മലമ്പാമ്പിന്‍റെ ഇറച്ചി വേവിച്ച് വച്ചതായി കണ്ടെത്തിയിരുന്നു. മലമ്പാമ്പിന്‍റെ ഇറച്ചി ശാസ്ത്രീയ പരിശോധനയ്‌ക്ക് തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി ബയോലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. തളിയക്കോണം പാടശേഖരത്തിൽ നിന്നാണ് ഇയാൾ പാമ്പിനെ പിടികൂടിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇരിങ്ങാലക്കുട ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്ത...
Invited talk സംഘടിപ്പിച്ചു.

Invited talk സംഘടിപ്പിച്ചു.

TIRURANGADI
തിരൂരങ്ങാടി പി എസ് എം ഓ കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ Invited talk സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ ഡോ കെ അസിസ് നിർവഹിച്ചു. പ്രീതി ഡോക്ടറൽ ഫെല്ലോ സെൻ്റർ ഫോർ വിമൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് മുഖ്യാതിഥിയായി "GENDER AND SEX" എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംസാരിച്ചു.പരിപാടിയിൽ ചരിത്ര വിഭാഗം മേധാവി എം സലീന, അസിസ്റ്റന്റ് പ്രൊഫസർ മാരായ അബ്ദുൽ റഊഫ്, അബ്ദുൽ റഷീദ്, ഫഹദ് കെ ജസീല, ഷബീർ മോൻ,വിദ്യാർത്ഥികളായ ഹിഷാം, ഫിദ, അക്ഷയ് എം, ഷിഫ്ന, റൂഷാദ തുടങ്ങിയവർ സംസാരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട്.

വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട്.

KERALA NEWS
കൊല്ലം: കോടതി ഉത്തരവ് ലംഘിച്ച കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട്. കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്‍റേതാണ് ഉത്തരവ്. എസ് എന്‍ ട്രസ്റ്റിന് കീഴിലുള്ള നെടുങ്കണ്ടം ട്രൈനിംഗ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ആര്‍ പ്രവീണിനെ വ്യക്തമായ കാരണമില്ലാതെ മാനേജമെന്റ് സസ്പെൻഡ് ചെയ്തിരുന്നു. ഉത്തരവ് റദ്ദ് ചെയ്ത് പ്രവീണിനെ തിരിച്ചെടുക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാത്തത്തിനെ തുടർന്നാണ് നടപടി.കോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ പ്രവീണിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രവീണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പാലിക്കാതിരുന്നതിന് ക്ഷമാപണം പോലും നടത്താന്‍ തയ്യാറായില്ലെന്നു കോടതി ഉത്തരവിൽ പറയുന്നു. എസ് എൻ ട്രസ്റ്റ് മാനേജർ എന്ന നിലയ്‌ക്കാണ് വെള്ളാപ്പള്ളി നടേശനെതിരെ നടപടി. ഈ മാസം 1...
സൈബർ സ്മാർട്ട്‌ 2024 : ജില്ലാതല ക്യാമ്പയിന് തുടക്കമായി

സൈബർ സ്മാർട്ട്‌ 2024 : ജില്ലാതല ക്യാമ്പയിന് തുടക്കമായി

MALAPPURAM
സൈബർ സെക്യൂരിറ്റി മേഖലയിലെ വിദഗ്ധരായ ടെക്‌ബെഹാർട്ടും മലപ്പുറം ജില്ലാ കളക്ടറേറ്റ് റിക്രീയേഷൻ ക്ലബ്ബും സംയുക്തമായി നടത്തിയ സൈബർ സ്മാർട്ട്‌ 2024 സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്സ്‌ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കലക്ടർ വി. ആർ വിനോദ് ഉദ്ഘാടനം ചെയ്തു. സൈബർ അക്രമങ്ങൾ സജീവമായ സൈബർ യുഗത്തിൽ, സൈബർ ആക്രമങ്ങളെ പറ്റി കൂടുതൽ ബോധവാന്മാരാകാനും സൈബർ ആക്രമണങ്ങളെ നേരിടാനും കളക്ടറേറ്റ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്നതാണ് ക്ലാസിൻ്റെ ലക്ഷ്യം. കളക്ടറേറ്റ് റിക്രീയേഷൻ ക്ലബ്‌ പ്രസിഡന്റ്‌ സൗമ്യ ടി ഭരതൻ അധ്യക്ഷയായി. ടെക്‌ബെഹാർട്ട് കോട്ടക്കൽ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ അദിത് അജിത്കുമാർ, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ആസാദ് ബാബു, സൈബർ ഫോറെൻസിക് ഇൻവെസ്റ്റിഗേറ്റർ അഭിനന്ദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mt...
അധ്യാപിക സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

അധ്യാപിക സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

MARANAM
പൊന്നാനി : എം ഐ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക  ബീവി. കെ. ബിന്ദു ടീച്ചർ (53) ഇന്ന് ഉച്ചക്ക് സ്കൂളിൽ വച്ച് കുഴഞ്ഞുവീണു മരിച്ചു. രക്ഷിതാക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു കുഴഞ്ഞുവീണത്. തൃശൂർ വടക്കേകാട് സ്വദേശിയാണ്.   നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വയനാട് പുനരധിവാസ ഫണ്ടിലേക്ക് തുക നൽകി വിദ്യാർത്ഥികൾ മാതൃകയായി.

വയനാട് പുനരധിവാസ ഫണ്ടിലേക്ക് തുക നൽകി വിദ്യാർത്ഥികൾ മാതൃകയായി.

VENGARA
വയനാട് പുനരധിവാസ ഫണ്ടിലേക്ക് തങ്ങളുടെ സമ്പാദ്യപ്പെട്ടിയിലെ തുക നൽകി വിദ്യാർത്ഥികൾ മാതൃകയായി. കണ്ണമംഗലം: പൂച്ചോലമാട് സ്വദേശികളായ അഞ്ചുകണ്ടൻ അഹമ്മദ് കുട്ടിയുടെ മകൾ അഷ്മിയ റഷ, കാപ്പൻ ഹനീഫയുടെ മകൻ മുഹമ്മദ്‌ ഷഹ്‌സാർ എന്നിവരാണ് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഫണ്ട് കൈമാറിയത്. മക്ക കെ.എം.സി.സി നേതാക്കളായ കുഞ്ഞിമോൻ കാക്കിയ, സുലൈമാൻ മാളിയേക്കൽ, ഹാരിസ് പെരുവള്ളൂർ, പഞ്ചായത്ത്‌ മുസ്‌ലിംലീഗ് നേതാക്കളായ മുജീബ് പൂക്കുത്ത്, ടി.കെ അബ്ദുട്ടി, വാർഡ് മുസ്‌ലിം ലീഗ് ഭാരവാഹികളായ മൊയ്‌തീൻ കുട്ടി കാപ്പൻ, അബ്ദുൽ റഷീദ് ടി.കെ, മരക്കാർ ഹാജി മുക്കമ്മൽ, ഹനീഫ കാപ്പൻ, അൻവർ എ.കെ എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Breaking News
തിരൂർ: ചമ്രവട്ടം സ്വദേശിയും പുറത്തൂർ ഹൈസ്ക്കൂൾ പ്ലസ്‌ വൺ വിദ്യാർത്ഥിയുമായ ചമ്രവട്ടം കാമ്പിലവളപ്പിൽ സക്കീർ ഹുസൈന്റെ മകൻ ഫവാസിനെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. മൃത്ദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക്‌ ശേഷം ചമ്രവട്ടം ജുമാ മസ്ജിദിൽ കബറടക്കും  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് ജിദ്ദയിൽ വെച്ച് മരണപ്പെട്ടു

പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് ജിദ്ദയിൽ വെച്ച് മരണപ്പെട്ടു

GULF NEWS, MARANAM
വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് ജിദ്ദയിൽ വെച്ച് മരണപ്പെട്ടു വേങ്ങര: ജിദ്ദയിൽ ജോലി ചെയ്യുന്ന വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് എന്നവർ ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി (ജാമിഅ) ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. ജനാസ നമസ്കാരം നാളെ (ബുധൻ) രാവിലെ സുബ്ഹി നമസ്കാരാനന്തരം ജിദ്ദയിലെ റുവൈസ് മഖ്ബറയിൽ നടക്കുന്നതാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കോഴിക്കോട് വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു

കോഴിക്കോട് വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു

Breaking News
കോഴിക്കോട്: ഒളവണ്ണയിൽ വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ്  ഭൂമിക്കടിയിലേക്ക് താഴ്ന്നത്. വലിയ ശബ്ദത്തോടെ വീടിൻ്റെ താഴത്തെ നില പൂർണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു.ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. സക്കീറും ഭാര്യ ആസ്യയും മകളും മകളുടെ രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. അപകടസമയത്ത് സക്കീർ ജോലിക്ക് പോയതായിരുന്നു. മകൾ അവരുടെ മൂത്ത കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാനും പോയതായിരുന്നു. വീട്ടിലുണ്ടായിരുന്ന സക്കീറിന്റെ ഭാര്യയും കൊച്ചുമകൻ മിൻസാലും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. വീട് നിൽക്കുന്ന പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നുവെന്നാണ് വിവരം. ഇവിടെ മണ്ണിട്ടുയർത്തിയാണ് വീട് നിർമ്മിച്ചിരുന്നത്. ദിവസങ്ങൾക്കുമുമ്പ് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഈ വീട്ടിൽ വെള്ളം കയറിയിര...
വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Breaking News
വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷപ്രവർത്തനത്തിന് കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്എപി, കെഎപി പോലീസ് അംഗങ്ങളുടെ പാസിങ് ഔട്ട്‌ പരേഡിൽ പ്രസംഗിക്കുക ആയിരുന്നു മുഖ്യമന്ത്രി. കേരള പോലീസിന്റെ കരുതൽ നാട് മുൻപും അനുഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള പോലീസ് അസോസിയേഷൻ എസ്എപി ജില്ല കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ കൈമാറുകയും ചെയ്തു. അതേസമയം ദുരന്തഭൂമിയിൽ എട്ടാം ദിനവും തിരച്ചിൽ തുടരുകയാണ്. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് ഇന്ന് തെരച്ചിൽ നടത്തും. വനം വകുപ്പ്,ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്സും എൻഡിആർഎഫും സ്ഥലത്തെത്തി തിരച്ചിലിന്റെ ഭാഗമാകും.ദുരന്തത്തിൽ‌ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഹാരിസൺ പ്ലാന്റേഷന്റെ 50 സെൻറ് ഭൂമി കൂടി ദുരന്തനിവാരണ നിയമം അനുസരിച...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; സ്വത്ത് കണ്ടുകെട്ടി ഇഡി

ഫാഷൻ ഗോൾഡ് തട്ടിപ്പ്; സ്വത്ത് കണ്ടുകെട്ടി ഇഡി

KERALA NEWS
ഫാഷൻ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഫാഷൻ ഗോള്‍ഡ് മുൻ ചെയർമാനും മുൻ എംഎല്‍എയുമായ എംസി കമറുദ്ദിൻ്റെ സ്വത്ത് കണ്ടു കെട്ടി ഇഡി. കമറുദ്ദീനെ കൂടാതെ കമ്ബനി ഡയറക്ടർ ബോർഡ് അംഗം ടികെ പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2006 ല്‍ ഫാഷൻ ഗോള്‍ഡ് ഇന്റെർനാഷണല്‍ എന്ന പേരില്‍ ചന്തേര മാണിയാട്ട് തവക്കല്‍ കോംപ്ലക്സിലാണ് ആദ്യകമ്ബനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്ബനികള്‍ രജിസ്റ്റർ ചെയ്തത്. ഒരേ മേല്‍വിലാസത്തിലാണ് കമ്ബനികള്‍ രജിസ്റ്റർ ചെയ്തതെങ്കിലും ഫാഷൻ ഗോള്‍ഡ് ഇന്റെർനാഷണല്‍ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല. മുസ്ലീം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസം ആർജ്ജിച്ചാണ് ലീഗ് അണികളായ സ...
മുണ്ടക്കൈ ദുരന്തഭൂമിയിലെ നൊമ്പരമായി മാറി നൗഫല്‍.

മുണ്ടക്കൈ ദുരന്തഭൂമിയിലെ നൊമ്പരമായി മാറി നൗഫല്‍.

KERALA NEWS
മുണ്ടക്കൈ ദുരന്തഭൂമിയിലെ നൊമ്പരമായി മാറി നൗഫല്‍. മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളുമടക്കം വീട്ടിലെ 11 പേരെയാണ് ഉരുൾപൊട്ടലിൽ നൗഫലിന് നഷ്ടമായത്. ഏതാനും ബന്ധുക്കൾ മാത്രമാണ് നൗഫലിന് ഇനി കുടുംബമായുള്ളത്. ഭാര്യ സജ്ന, 3 കുട്ടികൾ, ബാപ്പ കുഞ്ഞിമൊയ്തീൻ, ഉമ്മ ആയിഷ, സഹോദരൻ മൻസൂർ, ഭാര്യ മുഹ്സിന, അവരുടെ 3 കുട്ടികൾ എന്നിവരടങ്ങുന്ന 11 പേരെയാണ് ഒറ്റ രാത്രികൊണ്ടു നഷ്ടമായത്. ഒമാനിൽ ജോലി ചെയ്യുന്ന കളത്തിങ്കൽ നൗഫൽ ബന്ധുവിന്റെ ഫോൺ വിളിയെത്തിയപ്പോൾത്തന്നെ നാട്ടിലേക്കു പുറപ്പെട്ടതാണ്. നാട്ടിലെത്തിയ നൗഫല്‍ ഇന്നലെ വരെ ചാലിയാറില്‍ തന്റെ ഉറ്റവര്‍ക്കായുള്ള തിരച്ചിലിലായിരുന്നു. മേപ്പാടി ദുരിതാശ്വാസ ക്യാംപിൽ 3 ദിവസത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെയാണ് വീടിരുന്ന സ്ഥലത്തെത്തിയത്.മാതാപിതാക്കൾ നൗഫലിന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം. മാതാപിതാക്കളുടെയും മൂത്തമകൾ നഫ്‌ല നസ്രിൻ, മൻസൂറിന്റെ ഭാര്യ മുഹ്സിന, മകൾ ആയിഷാമന എന്നി...
മേക്കമണ്ണിൽ സുബൈർ മരണപ്പെട്ടു

മേക്കമണ്ണിൽ സുബൈർ മരണപ്പെട്ടു

MARANAM
വലിയോറ അടക്കാപ്പുര സ്വദേശി മേക്കമണ്ണിൽ സുബൈർ മരണപ്പെട്ടു വലിയോറ: അടക്കാപ്പുര സ്വദേശി പരേതനായ മേക്കമണ്ണിൽ കുഞ്ഞിമ്മുട്ടി എന്നവരുടെ മകൻ മേക്കമണ്ണിൽ സുബൈർ (ഗൂഡല്ലൂർ-പന്തല്ലൂർ കച്ചവടം) എന്നവർ മരണപ്പെട്ടു. മക്കൾ: നൗഫൽ, ആസിർ, സഫീർ, റാഷിദ, ഫർസീന. പരേതന്റെ മയ്യിത്ത് നമസ്ക്കാരം ഇന്ന് ചൊവ്വ രാവിലെ 11 മണിക്ക് വലിയോറ മുതലമാട് ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL