Sunday, August 23News That Matters
Shadow

വാൽപ്പാറയിൽ വീണ്ടും വാഹനാപകടം

വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിലെ ഹെയർപിൻ വളവിൽ വീണ്ടും വാഹനാപകടം. രാമനാഥപുരം സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു.​ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ബസിൻ്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ 20 പേരെയും പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.​കഴിഞ്ഞ ഏപ്രിൽ 17-നും വാൽപ്പാറയിൽ സമാനമായ അപകടം നടന്നിരുന്നു. അന്ന് മലപ്പുറം പാങ്ങ് സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമടക്കം പത്ത് മലയാളികളാണ് മരിച്ചത്. വാൽപ്പാറയിൽ നിന്ന് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലർ വാൻ ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട് നൂറുകണക്കിന് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL