
പാണക്കാട്: മകളുടെ വിവാഹ വേദിയിൽ വെച്ച് ഉത്തരേന്ത്യയിലെ ഒരു മക്തബിന്റെ സ്പോൺസർഷിപ്പ് തുക കൈമാറി വേറിട്ട മാതൃകയായി തൃശൂർ നടുങ്കണം സ്വദേശി നവാസ്. ദാറുൽ ഹുദാ അലുംനി കൂട്ടായ്മയായ ഹാദിയയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഉത്തരേന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായാണ് ഈ കുടുംബം തുക കൈമാറിയത്. നവാസ് – ഫാത്തിമ ദമ്പതികളുടെ മകൾ ശബീബയുടെ വിവാഹത്തോടനുബന്ധിച്ചാണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത്. വട്ടേകാട്ടുകര സ്വദേശി വലിയകത്ത് സിദ്ദീഖ് – അസ്മ ദമ്പതികളുടെ മകൻ ഖമറുദ്ദീനാണ് ശബീബയുടെ വരൻ. കരുപടന്ന വെള്ളങ്കല്ലൂർ ജുമാ മസ്ജിദിൽ നടന്ന നിക്കാഹ് വേദിയിൽ വെച്ച് പാണക്കാട് സയ്യിദ് റാജിഹ് അലി തങ്ങളുടെ സാന്നിധ്യത്തിലാണ് സ്പോൺസർഷിപ്പ് തുക കൈമാറിയത്.ഇരുപതിലേറെ സംസ്ഥാനങ്ങളിൽ അടിസ്ഥാന വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമായ ഹാദിയയുടെ പ്രധാന സഹകാരി കൂടിയാണ് നവാസും കുടുംബവും. കല്യാണ വീടുകൾ സാമൂഹിക പ്രതിബദ്ധതയുടെ കൂടി വിളമ്പര വേദിയാകുന്ന അനർഘ നിമിഷങ്ങൾക്കാണ് ശബീബയുടെ വിവാഹ വേദി സാക്ഷ്യം വഹിച്ചത്.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
