Saturday, April 18News That Matters
Shadow

Month: March 2026

എ.ആർ. നഗർ ഊക്കത്ത് പി.കെ. ഷരീഫ് സഖാഫി മരണപ്പെട്ടു

എ.ആർ. നഗർ ഊക്കത്ത് പി.കെ. ഷരീഫ് സഖാഫി മരണപ്പെട്ടു

MARANAM
വേങ്ങര: എ ആർ നഗർ കക്കാടംപുറം ഊക്കത് പള്ളിക്ക് സമീപം താമസിക്കുന്ന പാലമഠത്തിൽ കണ്ണാട്ടിൽ മുഹമ്മദ് ശരീഫ് സഖാഫി (48) അന്തരിച്ചു. പരേതനായ മൊയ്തീൻകുട്ടിയുടെ മകനാണ്. കാസർകോട് പുത്തിഗെ മൂഹിമ്മാതുൽ മുസ്ലിമീൻ എജുക്കേഷൻ സെന്ററിലെ മുദരിസ് ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് കക്കാടംപുറം യൂണിറ്റ് പ്രസിഡന്റ്, ഇർഷാദുൽ അനാം മദ്രസ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പരേതയായ ശാക്കിറയാണ് ഭാര്യ. മക്കൾ: മുഹമ്മദ് സഹൽ (മർകസ് വിദ്യാർത്ഥി), സുമയ്യ തസ്നി, മുഹമ്മദ് സീനാൻ, മുഹമ്മദ്, ആയിഷ ബതൂൽ. സഹോദരങ്ങൾ: മുസ്തഫ, ഫാത്തിമ, ഖദീജ. പരേതന്റെ ജനാസ നിസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 8 മണിക്ക് ഊക്കത്ത് ജുമുഅ മസ്ജിദിൽ വെച്ച് നടക്കും....
നാടുകാണി-പരപ്പനങ്ങാടി റോഡ് വികസനം: വളവ് നിവർത്തി നാലുവരിപ്പാതയാക്കണമെന്ന് ആവശ്യം

നാടുകാണി-പരപ്പനങ്ങാടി റോഡ് വികസനം: വളവ് നിവർത്തി നാലുവരിപ്പാതയാക്കണമെന്ന് ആവശ്യം

VENGARA
വേങ്ങര: നാടുകാണി-പരപ്പനങ്ങാടി റോഡിൽ ഊരകം കുറ്റാളൂർ മുതൽ കുന്നത്ത് വരെയുള്ള ഭാഗത്തെ അപകട വളവുകൾ നിവർത്തി റോഡ് നാലുവരിപ്പാതയാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. ഊരകം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ നെല്ലേങ്ങര ഇബ്രാഹിമാണ് വേങ്ങര നിയോജകമണ്ഡലം എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം സമർപ്പിച്ചത്. ഈ ഭാഗത്ത് നിലവിലുള്ള അപകടകരമായ വളവുകൾ നിമിത്തം നിരന്തരം വാഹനാപകടങ്ങൾ സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് റോഡ് വികസിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നാലുവരിപ്പാത യാഥാർത്ഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും യാത്ര സുഗമമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ചടങ്ങിൽ ഊരകം പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി സെക്രട്ടറി സഹദ് വേങ്ങര, പി.പി. മുഹമ്മദാലി, പി.പി. ബഷീർ എന്നിവരും സംബന്ധിച്ചു. വിഷയം ഗൗരവമായി പരിഗണിക്കാമെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തുമെന്നും എം.എൽ.എ അറിയിച്ചു....
ഹെൽമെറ്റിനുള്ളിലെ ഫോൺ ഉപയോഗം: കനത്ത ജാഗ്രതാനിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

ഹെൽമെറ്റിനുള്ളിലെ ഫോൺ ഉപയോഗം: കനത്ത ജാഗ്രതാനിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

KERALA NEWS
കൊച്ചി: വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം വരുത്തിവെക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കർശന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഓടുന്ന വാഹനത്തിൽ ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന ഫോൺ ഹെൽമെറ്റിനുള്ളിൽ തിരുകിവെച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംവിഡി ഈ മുന്നറിയിപ്പ് നൽകിയത്. കൈകളിൽ ഫോൺ പിടിച്ചു സംസാരിക്കുന്നത് മാത്രമല്ല നിയമലംഘനമെന്നും, ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ചുവെച്ച്അ തിസാമർത്ഥ്യം കാണിക്കുന്നവരും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സത്യസന്ധമായി പറയുകയാണെങ്കിൽ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകൾ പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവർമാർ ഇന്ന് കുറവായിരിക്കും. കയ്യിൽ മൊബൈൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന 'സമർത്ഥ'രാ...
അച്ഛനമ്പലം സ്വദേശി അബ്ദുൽ ബാസിത് മരണപ്പെട്ടു

അച്ഛനമ്പലം സ്വദേശി അബ്ദുൽ ബാസിത് മരണപ്പെട്ടു

MARANAM
വേങ്ങര: അച്ഛനമ്പലം സ്വദേശി പാലമഠത്തിൽ അയനിക്കാട് പുത്തൻപുരക്കൽ മുഹമ്മദ് ഹനീഫയുടെ മകൻ അബ്ദുൽ ബാസിത് (21) മരണപ്പെട്ടു. ജനാസ നിസ്കാരം ഇന്ന് (ബുധനാഴ്ച) രാത്രി 10:15-ന് അച്ഛനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടക്കും.
അംഗൻവാടി വിദ്യാർത്ഥി കൾക്ക് യൂണിഫോം വിതരണം നടത്തി പെരുമണ്ണ ക്ലാരി പഞ്ചായത്ത്

അംഗൻവാടി വിദ്യാർത്ഥി കൾക്ക് യൂണിഫോം വിതരണം നടത്തി പെരുമണ്ണ ക്ലാരി പഞ്ചായത്ത്

MALAPPURAM
പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി വിദ്യാർത്ഥികൾക്കുമുള്ള യൂണിഫോം വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ 25 അംഗൻവാടികളിൽ നിന്നായി നാനൂറിലധികം വിദ്യാർത്ഥികൾക്കാണ് യൂണിഫോം നൽകിയത്. ഇതോടെ താനൂർ ബ്ലോക്കിൽ വളവന്നൂർ പഞ്ചായത്തിന് ശേഷം ഈ മാതൃകാപരമായ പദ്ധതി നടപ്പാക്കുന്ന രണ്ടാമത്തെ പഞ്ചായത്തായി പെരുമണ്ണ ക്ലാരി മാറി. യൂണിഫോം വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.സി. സാഹിറ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെരീഫ് ചീമാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ലിബാസ് മൊയ്‌ദീൻ, ശംസു പുതുമ, വികസന ചെയർപേഴ്സൺ സഹല പാപ്പാലി, ക്ഷേമകാര്യ ചെയർമാൻ പാറയിൽ ഷെരീഫ് (മോൻ), ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സൈനബ ചെമ്മീളി എന്നിവർ സംസാരിച്ചു. മെമ്പർമാരായ സുബ്രഹ്മണ്യൻ (മണി), നസീറ കോഴിക്കൽ, സലാം ചോലയിൽ, സീനത്ത് പാറയിൽ, റഫീഖ് ഡി.പി, സത്താർ പ...
സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

MALAPPURAM
മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിന് കൈമാറും. രണ്ട് തവണ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു ഇ എന്‍ മോഹന്‍ദാസ്. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്. 1957 സെപ്റ്റംബര്‍ പതിനഞ്ചിന് ഇന്ത്യനൂര്‍ എടയാട്ട് നെടുമ്പുറം പരേതനായ വേലുനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായായിരുന്നു ജനനം. വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തേയ്ക്ക് എത്തിയത്. എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായും ഏറനാട് താലൂക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റും ഡിെൈവഫ്‌ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി. സിപിഐഎം ഇന...
വലിയോറ മനാട്ടിപ്പറമ്പ് സ്വദേശിനി ആയിഷ ഹജ്ജുമ്മ അന്തരിച്ചു

വലിയോറ മനാട്ടിപ്പറമ്പ് സ്വദേശിനി ആയിഷ ഹജ്ജുമ്മ അന്തരിച്ചു

MARANAM
വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് അയനിക്കാട്ട് ആയിഷ ഹജ്ജുമ്മ (88) അന്തരിച്ചു. പരേതനായ മൂസയാണ് ഭർത്താവ്. മക്കൾ: നബീസ, അലവി, കുഞ്ഞി മൊയ്തീൻ, കുഞ്ഞിമുഹമ്മദ്, കുഞ്ഞാലി, അബ്ബാസ്. മരുമക്കൾ: പരേതനായ അഹമ്മദ് (കിളിനക്കോട്), പാത്തുമ്മു, മൈമൂനത്ത്, പാത്തുമ്മു, സക്കീന, നജുമുന്നിസ. കബറടക്കം ബുധനാഴ്ച രാവിലെ എട്ടുമണിക്ക് ചിനക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും...
കോട്ടക്കൽ പാലപ്ര പള്ളിയിൽ ഭണ്ഡാരം കവർന്ന പ്രതി പിടിയിൽ

കോട്ടക്കൽ പാലപ്ര പള്ളിയിൽ ഭണ്ഡാരം കവർന്ന പ്രതി പിടിയിൽ

KOTTAKKAL
കോട്ടക്കൽ: പാലപ്ര ജുമാ മസ്ജിദിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. 'കോയ' എന്ന് വിളിക്കപ്പെടുന്ന കോഴിക്കോട് സ്വദേശി മുജീബ്. പ്രതിയെ കോഴിക്കോട് വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ സ്ഥിരം മോഷ്ടാവാണെന്നും വിവിധയിടങ്ങളിൽ സമാനമായ രീതിയിൽ കവർച്ച നടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു പള്ളിയിൽ മോഷണം നടന്നത്. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കോഴിക്കോട് നിന്ന് വലയിലാക്കിയത്. പ്രതിയെ ഉടൻ തന്നെ കോട്ടക്കലിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രദേശത്തെ മറ്റ് മോഷണക്കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മോഷണ ദൃശ്യങ്ങൾ പുറത്തു വന്നത് ...
വലിയോറ പുത്തനങ്ങാടി സ്വദേശി യു.എ.ഇയിൽ മരണപ്പെട്ടു

വലിയോറ പുത്തനങ്ങാടി സ്വദേശി യു.എ.ഇയിൽ മരണപ്പെട്ടു

GULF NEWS
വേങ്ങര: വലിയോറ പുത്തനങ്ങാടി സ്വദേശി മുഹമ്മദ് റാഷിദ് (35) യു.എ.ഇയിലെ ഫുജൈറയിൽ മരണപ്പെട്ടു. ഖോർഫുഖാൻ ദിബ്ബയിൽ വെച്ചായിരുന്നു അന്ത്യം. വലിയോറ പുത്തനങ്ങാടി സ്വദേശി ഭഗവതി കാവുങ്ങൽ അബ്ദുൽ കരീമിന്റെയും പരേതയായ ഫാത്തിബിയുടെയും മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് റാഫി, മൻസൂർ, മുംതാസ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു........
യുവദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

യുവദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

CRIME NEWS
കോട്ടയം: പൊൻകുന്നത്ത് യുവദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിന് സമീപം താമസിക്കുന്ന സാജൻ (33), ഭാര്യ അനുഷ (30) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെ ഇവരുടെ രണ്ടര വയസ്സുള്ള മകൻ ഉറക്കമുണർന്ന് കരയുന്നത് കേട്ട് വീട്ടുടമസ്ഥർ ദമ്പതികളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ എടുക്കാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാത്രിയിൽ വീട്ടിൽ നിന്ന് വഴക്കിടുന്ന ശബ്ദം കേട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. രാവിലെ ദമ്പതികളെ ഫോണിൽ വിളിച്ചിട്ട് ലഭിച്ചിരുന്നില്ലെന്നും ഇവർ പറഞ്ഞു. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന കുട്ടി പരിക്കേൽക്കാതെ സുരക്ഷിതനായി ഇരിക്കുന്നത് ആശ്വാസമായി. വിവരമറിഞ്ഞ് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭി...
ആനങ്ങാടി ഫിഷിങ് ഹാർബർ യാഥാർത്ഥ്യമാക്കണം; കെ.ഡി.എഫ് തുറമുഖ മന്ത്രിക്ക് നിവേദനം നൽകി

ആനങ്ങാടി ഫിഷിങ് ഹാർബർ യാഥാർത്ഥ്യമാക്കണം; കെ.ഡി.എഫ് തുറമുഖ മന്ത്രിക്ക് നിവേദനം നൽകി

PARAPPANAGADI
പരപ്പനങ്ങാടി: ആനങ്ങാടി ബീച്ചിൽ ഫിഷിങ് ഹാർബർ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) ഭാരവാഹികൾ തുറമുഖ മന്ത്രി വി.എൻ. വാസവന് നിവേദനം സമർപ്പിച്ചു. കേരളത്തിലെ ആദ്യത്തെ ഫിഷ് ലാൻഡിങ് സെന്ററായി മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ഉദ്ഘാടനം ചെയ്ത പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഭാരവാഹികൾ മന്ത്രിയെ കണ്ടത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചരക്ക് നീക്കങ്ങളുമായി ബന്ധപ്പെട്ട് ബേപ്പൂർ തുറമുഖം വികസിപ്പിക്കുന്നതോടെ മത്സ്യത്തൊഴിലാളികളുടെ പ്രവേശനം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് നിവേദന സംഘം ചൂണ്ടിക്കാട്ടി. കടലോര മക്കളുടെ ഈ പ്രയാസം പരിഹരിക്കാൻ ആനങ്ങാടി ഫിഷ് ലാൻഡിങ് സെന്ററിന്റെ പ്രവർത്തനം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയം അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. കെ.ഡി.എഫ് ഭാരവാഹികളായ പി.എൻ. അബ്ദുൽ അസീ...
പത്താം ക്ലാസ് തുല്യതാ പഠന കേന്ദ്രത്തിൽ വനിതാ ദിനാചരണം; മുതിർന്ന പഠിതാക്കളെ ആദരിച്ചു

പത്താം ക്ലാസ് തുല്യതാ പഠന കേന്ദ്രത്തിൽ വനിതാ ദിനാചരണം; മുതിർന്ന പഠിതാക്കളെ ആദരിച്ചു

TIRURANGADI
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്റെ കീഴിൽ തിരൂരങ്ങാടി തൃക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന പത്താം ക്ലാസ് തുല്യതാ പഠന കേന്ദ്രത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. തിരൂരങ്ങാടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ റിഫ ഫത്താഹ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച കേന്ദ്രത്തിലെ മുതിർന്ന പഠിതാക്കളായ ലീലാവതിയെയും ബേബി ഷാഹിനയെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. നഗരസഭ കൗൺസിലർ എം.എൻ. റജുല അധ്യക്ഷത വഹിച്ച യോഗത്തിൽ, 'നവകേരളവും വനിതകളും' എന്ന വിഷയത്തിൽ നോഡൽ പ്രേരക് എ. സുബ്രഹ്മണ്യൻ ക്ലാസ് എടുത്തു. ചടങ്ങിൽ എൻ.പി. ഗീത, വി.പി. വിജയശ്രീ, കെ. മുംതാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പഠിതാക്കളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം വനിതാ ദിനാചരണത്തെ ശ്രദ്ധേയമാക്കി....
അഡ്വ. ധന്യ വി.പി.ക്ക് അഡ്വ. കെ. ഭാസ്കരൻ നായർ ഫൗണ്ടേഷൻ പുരസ്കാരം

അഡ്വ. ധന്യ വി.പി.ക്ക് അഡ്വ. കെ. ഭാസ്കരൻ നായർ ഫൗണ്ടേഷൻ പുരസ്കാരം

KERALA NEWS
2026-ലെ അഡ്വ. കെ. ഭാസ്കരൻ നായർ ഫൗണ്ടേഷൻ ക്യാഷ് അവാർഡിനും സ്വർണ്ണ മെഡലിനും അഡ്വ. ധന്യ വി.പി. അർഹയായി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാരിൽ നിന്നും ധന്യ പുരസ്കാരം ഏറ്റുവാങ്ങി. കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്നും ബി.ബി.എ. എൽ.എൽ.ബി (BBA LLB) ബിരുദത്തിന് ഉന്നത റാങ്ക് കരസ്ഥമാക്കിയ മികവിനാണ് ഈ അംഗീകാരം ലഭിച്ചത്. പഠനരംഗത്തെ മികച്ച പ്രകടനത്തിനുള്ള ഈ പുരസ്കാരം ധന്യയുടെ അഭിഭാഷക ജീവിതത്തിലെ വലിയൊരു നേട്ടമായി മാറി. ചൂലൂർ പാലക്കാടി പൈങ്കടവത്ത് ഇല്ലത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണൻ മാസ്റ്ററുടെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും മകളാണ് ധന്യ. ഈ അഭിമാന നേട്ടത്തിൽ ധന്യയെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും അഭിനന്ദിച്ചു....
ചേറൂർ സ്വദേശിനി മറിയുമ്മ മരണപ്പെട്ടു

ചേറൂർ സ്വദേശിനി മറിയുമ്മ മരണപ്പെട്ടു

MARANAM
വേങ്ങര: കണ്ണമംഗലം ചേറൂർ സ്വദേശിനി മറിയുമ്മ മരണപ്പെട്ടു. പരേതനായ മണ്ടോട്ടിൽ ഏന്തീൻ ഹാജിയുടെ മകൻ മൊയ്തീന്റെ ഭാര്യയും, ചെറുവിൽ കാദർ ഹാജിയുടെ മകളുമാണ്. മക്കൾ: അബ്ദുൽ റസാക്ക്, ശിഹാബ് (മാനു), അബ്ദുൽ റഷീദ് (ബാവ), മൈമൂന. മരുമകൻ: കല്ലുപറമ്പൻ മുസ്തഫ (ചെമ്മാട്). മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3:30-ന് ചേറൂർ ജുമാ മസ്ജിദിൽ നടക്കും....
ഹാട്രിക് കിരീടവുമായി ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

ഹാട്രിക് കിരീടവുമായി ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

Sports
അഹമ്മദാബാദ്: ലോക ക്രിക്കറ്റിൽ സമാനതകളില്ലാത്ത കുതിപ്പുമായി ഇന്ത്യ തുടർച്ചയായ മൂന്നാം ട്വന്റി20 ലോകകപ്പും സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരിൽ ന്യൂസിലൻഡിനെ 96 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് പട 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റുകൾ പിഴുത ജസ്പ്രീത് ബുംറയുടെ തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിന്റെ നട്ടെല്ലൊടിച്ചത്.​ബാറ്റിംഗിൽ തകർത്തടിച്ച് ഇന്ത്യ:ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. മലയാളി താരം സഞ്ജു സാംസണിന്റെ (46 പന്തിൽ 89) തകർപ്പൻ ഇന്നിങ്‌സാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. ഓപ്പണർമാരായ അഭിഷേക് ശർമ (21 പന്തിൽ 52), ഇഷാൻ കിഷൻ (25 പന്തിൽ 54) എന്നിവർ നൽകിയ വെടിക്കെട്ട് തുടക്...
അന്താരാഷ്ട്ര വനിതാ ദിനം; ജില്ലതല പരിപാടി സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ദിനം; ജില്ലതല പരിപാടി സംഘടിപ്പിച്ചു

MALAPPURAM
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനാഘോഷ ജില്ലാതല പരിപാടി സംഘടിപ്പിച്ചു. മഞ്ചേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഉദ്ഘാടനം ചെയ്തു. “അവകാശങ്ങൾ, നീതി, പ്രവർത്തനം എല്ലാ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി” എന്ന ഈ വർഷത്തെ ഐക്യരാഷ്ട്ര സഭയുടെ സന്ദേശത്തെ കുറിച്ച് ജില്ലാ പോലീസ് മേധാവി സംസാരിച്ചു. ചടങ്ങില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്രയും മികവും പ്രകടമാക്കിയ വിശിഷ്ട വ്യക്തികള്‍ക്ക് പുരസ്‌കാരം നൽകി. മികച്ച അങ്കണവാടി, അങ്കണവാടി സൂപ്പർവൈസർ, അങ്കണവാടി വർക്കർമാർ, ഹെൽപർമാർ എന്നിവരെ മൊമന്റോ നൽകി ആദരിച്ചു. മഞ്ചേരി മഹിളാ സമാജം ലീഗൽ കൗൺസിലർ അഡ്വ. നിഷ ബേബി “സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങളും നിയമനിർമ്മാണങ്ങളും” എന്ന വിഷയത്തിലും കില, പോലീസ് ...
ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പരപ്പനങ്ങാടി സ്വദേശി പിടിയിൽ

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പരപ്പനങ്ങാടി സ്വദേശി പിടിയിൽ

PARAPPANAGADI
പരപ്പനങ്ങാടി: ട്രെയിൻ യാത്രയ്ക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പരപ്പനങ്ങാടി സ്വദേശിയെ പോലീസ് പിടികൂടി. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ മുസ്തഫ എ.പി (45) ആണ് അറസ്റ്റിലായത്. പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം എസ്.ഐ ശ്യാം, എ.എസ്‌.ഐ സ്വപ്‌ന, സി.പി.ഒമാരായ ജോഷി, അഭിലാഷ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഷൊർണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിനിലായിരുന്നു സംഭവം. യാത്രക്കാർ കുറവായിരുന്ന കമ്പാർട്ട്‌മെന്റിൽ വെച്ച് യുവതിയുടെ എതിർപ്പ് അവഗണിച്ചു നിരന്തരം പിന്തുടരുകയും മോശമായി പെരുമാറുകയും ചെയ്ത മുസ്തഫ, യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും പരാതിയിൽ പറയുന്നു. ട്രെയിനിൽ വെച്ചുണ്ടായ അതിക്രമമായതിനാൽ യുവതിയുടെ പരാതിയിൽ കോഴിക്കോട് റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റെയിൽവേ പോലീസിന്റെ നിർദ്ദേശപ്രകാരമാണ് പരപ്പനങ്ങാടിയിൽ വെച്ച് പ്രത...
മലപ്പുറം-ഊട്ടി അന്തര്‍ സംസ്ഥാന സര്‍വീസിന് ഇനി ‘പ്രീമിയം’ തിളക്കം

മലപ്പുറം-ഊട്ടി അന്തര്‍ സംസ്ഥാന സര്‍വീസിന് ഇനി ‘പ്രീമിയം’ തിളക്കം

MALAPPURAM
മലപ്പുറത്തെയും നീലഗിരി കുന്നുകളെയും ബന്ധിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി.യുടെ മലപ്പുറം - ഊട്ടി സര്‍വീസിന് ഇനി പുതിയ മുഖം. പഴയ ബസിന് പകരം ആരംഭിച്ച 'പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്' ബസിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം മലപ്പുറം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ചുരം വഴിയുള്ള ദീര്‍ഘദൂര യാത്ര കൂടുതല്‍ സുഖകരമാക്കാന്‍ പുതിയ ബസ് എത്തിയതോടെ സാധിക്കും. മലപ്പുറം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും എല്ലാ ദിവസവും രാവിലെ 11 ന് ബസ് ഊട്ടിയിലേക്ക് പുറപ്പെടും. വൈകുന്നേരം നാലിന് ബസ് ഊട്ടിയിലെത്തും. വൈകീട്ട് 4.40-ന് അവിടെ നിന്നും തിരിച്ച് രാത്രി 10 മണിയോടെ മലപ്പുറത്ത് സര്‍വീസ് അവസാനിപ്പിക്കും. 186 രൂപയാണ് മലപ്പുറത്ത് നിന്നും ഊട്ടിയിലേക്ക്. ഇതേ ബസ് പുലര്‍ച്ചെ നാലിന് മലപ്പുറത്ത് നിന്നും ഗൂഡല്ലൂര്‍ സര്‍വീസും നടത്തുന്നുണ്ട്. നാല് പതിറ്റാണ്ടിലേറെയായി ഈ റൂട്ടില്‍ സര്‍വീസ് ന...
സമൂഹ നോമ്പ് തുറയ്ക്കിടെ പാചക തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

സമൂഹ നോമ്പ് തുറയ്ക്കിടെ പാചക തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

MARANAM
മൂന്നിയൂർ: സമൂഹ നോമ്പ് തുറ പരിപാടിക്കിടെ പാചക തൊഴിലാളി ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർബിയ അറബി കോളേജിൽ സമൂഹ നോമ്പ് തുറ നടക്കുന്നതിനിടെയാണ് പാചകക്കാരനായ മൂന്നിയൂർ ചിനക്കൽ പുളിച്ചേരി സ്വദേശി കൂനം വീടൻ സൈതലവി (66) ഹൃദയാഘതത്തെ തുടർന്ന് മരണപ്പെട്ടത്. 13വർഷത്തിലേറെയായി സൈതലവി ദാറുത്തർ ബിയ അറബി കോളേജ് കാന്റീനിൽ പാചകക്കാരനായിരുന്നു. ബദർ ദിനത്തോടനുബന്ധിച്ച് ആയിരത്തിനടുത്ത് ആളുകൾ പങ്കെടുത്ത സമൂഹ നോമ്പ് തുറക്ക് മറ്റ് പാചകക്കാർക്കൊപ്പം വിഭവങ്ങൾ തയ്യാറാക്കിയതിന് ശേഷം നോമ്പ് തുറക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖബറടക്കം മൂന്നിയൂർ ചിനക്കൽ ജുമുഅത്ത് പള്ളിയിൽ നടന്നു. ഭാര്യ :ഖദീജ. മക്കൾ :റഫീഖ്, അയ്യൂബ് (സൗദി), സാദിഖ്, നസീറ, സുമയ്യ, തസ്ലിയ, സഫ്ന, മരുമക്കൾ: മുസ്ഥഫ, ഉസ്മാൻ, ജംഷീർ...
ജനവാസ മേഖലയിലെ മദ്യവിൽപ്പനശാല: കൂട്ടുമൂച്ചിയിൽ ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിലേക്ക്

ജനവാസ മേഖലയിലെ മദ്യവിൽപ്പനശാല: കൂട്ടുമൂച്ചിയിൽ ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിലേക്ക്

PARAPPANAGADI
വള്ളിക്കുന്ന്: കൂട്ടുമൂച്ചി - അത്താണിക്കൽ റോഡിലെ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ബീവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാലയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ജനനിബിഡമായ ഈ പ്രദേശത്ത് ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നത് പൊതുജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൗരസമിതിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാൻ തീരുമാനിച്ചു.​പ്രദേശത്തെ പൗരന്മാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. മദ്യപാനികളുടെ ശല്യവും വിളയാട്ടവും കാരണം പ്രദേശത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷാഭീഷണി നിലനിൽക്കുകയാണെന്നും സാമൂഹിക പ്രശ്നങ്ങൾ വർധിച്ചതായും യോഗം വിലയിരുത്തി. ബീവറേജ് കോർപ്പറേഷന്റെ മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ ആക്ഷൻ കൗൺസിൽ വിപുലീകരിക്കാനും ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു.​വള്ളിക്കുന്ന് പഞ്ച...

MTN NEWS CHANNEL