Saturday, April 18News That Matters
Shadow

Month: January 2026

പുല്ലമ്പലവൻ ഇബ്റാഹീം നിര്യാതനായി

പുല്ലമ്പലവൻ ഇബ്റാഹീം നിര്യാതനായി

MARANAM
വേങ്ങര മാട്ടിൽ പള്ളി മഹല്ല് സ്വദേശിയും നജാത്തുസ്സിബിയാൻ മദ്‌റസ്സക്ക് സമീപം താമസിക്കുന്ന പുല്ലമ്പലവൻ (ചുണ്ടിയിൽ) ഇബ്റാഹീം നിര്യാതനായി. പരേതനായ പുല്ലമ്പലവൻ അലവികുട്ടി ഹാജിയുടെ മകനാണ്. ഫവാസ്, ഇർഷാദ്, ഷമീമ എന്നിവർ മക്കളാണ്.​ജനാസ നമസ്കാരം ഇന്ന് (13/01/2026, ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് മാട്ടിൽ ജുമാ മസ്ജിദിൽ നടക്കും. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 👉 ഇവിടെ ക്ലിക്ക് ചെയ്യുക *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184...
വേങ്ങര കക്കാട് സ്വദേശി കരുമാട്ട് ഗോപിനാഥൻ നായർ നിര്യാതനായി

വേങ്ങര കക്കാട് സ്വദേശി കരുമാട്ട് ഗോപിനാഥൻ നായർ നിര്യാതനായി

MARANAM
വേങ്ങര കക്കാട് ദേവകീയത്തിൽ കരുമാട്ട് ഗോപിനാഥൻ നായർ (70) നിര്യാതനായി. പരേതനായ കുട്ടിരാമൻ നായരുടെ മകനാണ്. കെ.സി. വിജയലക്ഷ്മി (ബേബി) ആണ് ഭാര്യ. മക്കൾ: സുജന, സോന. മരുമക്കൾ: പ്രഭോദ്, വിഷ്ണു റാം. ഊരകം പഞ്ചായത്തിങ്ങൽ ലീലാലയത്തിലെ രാജഗോപാലൻ ഭാര്യാ സഹോദരനാണ്.​പരേതരായ പത്മാവതി അമ്മ, രാധാകൃഷ്ണൻ, വിജയലക്ഷ്മി, ചന്ദ്രമതി, പ്രേമനാഥൻ എന്നിവരും ശിവരാമൻ, നാരായണൻ, രാധ ഭായ് എന്നിവർ സഹോദരങ്ങളുമാണ്. സംസ്കാരം നാളെ (13/01/2026) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തറവാട്ട് സ്മശാനത്തിൽ നടക്കും. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 👉 ഇവിടെ ക്ലിക്ക് ചെയ്യുക *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184...
വേങ്ങര പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങൾ; അടിയന്തര നടപടി ആവശ്യപ്പെട്ട് നിവേദനം നൽകി

വേങ്ങര പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങൾ; അടിയന്തര നടപടി ആവശ്യപ്പെട്ട് നിവേദനം നൽകി

VENGARA
വേങ്ങര ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസങ്ങളായി ഹൈമാസ്റ്റ് ലൈറ്റുകളും തെരുവ് വിളക്കുകളും പ്രവർത്തനരഹിതമായി കിടക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകൾ, ഫോക്കസ് ലൈറ്റുകൾ, മറ്റ് തെരുവ് വിളക്കുകൾ എന്നിവ പ്രകാശിക്കാത്തത് രാത്രികാലങ്ങളിൽ യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ചിലയിടങ്ങളിൽ വിളക്കുകൾ അണഞ്ഞിട്ട് വർഷങ്ങളോളമായെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണണമെന്നും വിളക്കുകൾ സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ എ.പി. അബൂബക്കർ (കുറ്റൂർ നോർത്ത്) വേങ്ങര പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. പഞ്ചായത്ത് സെക്രട്ടറിയുടെയും മറ്റ് ജനപ്രതിനിധികളുടെയും ശ്രദ്ധയിൽ മുൻപും പലതവണ ഈ വിഷയം എത്തിച്ചിട്ടുള്ളതാണെന്നും എന്നാൽ ഇതുവരെയും നടപടിയൊന്നും ...
PSMO കോളേജ് ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് കോളേജ് തല മത്സരം സംഘടിപ്പിച്ചു

PSMO കോളേജ് ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് കോളേജ് തല മത്സരം സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് കോളേജ് തല മത്സരം സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് ഒന്നാം വർഷ വിദ്യാർത്ഥി നിദാൽ അഹമ്മദ് കെ.ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തിൽ പ്രണവ് പ്രകാശ് (ബോട്ടണി), വാജിദ് കെ.സി (സുവോളജി), മുഹമ്മദ് ഫഹദ് (ഇക്കണോമിക്സ്) എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി. ആദ്യ നാല് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഈ വിദ്യാർത്ഥികൾ ജില്ലാതല മത്സരത്തിൽ കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടി. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിസാമുദീൻ അധ്യക്ഷത വഹിച്ചു. ക്വിസ് ക്ലബ് നോഡൽ ഓഫീസർ എം. സലീന, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ സഫീദ കെ, ഫിദ അൻവർ, കൃഷ്ണ പ്രസാദ് എന്ന...
ലീഗ് രാഷ്ട്രീയത്തിന്റെ വഴി പിന്തുടർന്ന് ഷിദിൻനാഥ് ദുബൈ കെഎംസിസിയിൽ; നജീബ് കാന്തപുരം എംഎൽഎ അംഗത്വം നൽകി

ലീഗ് രാഷ്ട്രീയത്തിന്റെ വഴി പിന്തുടർന്ന് ഷിദിൻനാഥ് ദുബൈ കെഎംസിസിയിൽ; നജീബ് കാന്തപുരം എംഎൽഎ അംഗത്വം നൽകി

GULF NEWS
കോഴിക്കോട് ബേപ്പൂർ നിയോജക മണ്ഡലത്തിലെ രാമനാട്ടുകര നഗരസഭാ മുൻ കൗൺസിലറും ദളിത് ലീഗ് നേതാവുമായ ഗോപി പരുത്തിപ്പാറയുടെ മകൻ ഷിദിൻനാഥ് ദുബൈ കെഎംസിസിയിൽ അംഗത്വമെടുത്തു. പിതാവിന്റെ രാഷ്ട്രീയ പാത പിന്തുടർന്ന് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാനുള്ള താല്പര്യവുമായാണ് ഷിദിൻനാഥ് ദുബൈ കെഎംസിസി ആസ്ഥാനത്തെത്തിയത്. ദുബൈയിലെ ഒരു പ്രമുഖ കമ്പനിയിൽ ഉദ്യോഗസ്ഥനായ ഷിദിൻനാഥിനെ കെഎംസിസി പ്രവർത്തകർ ആവേശപൂർവ്വമാണ് സ്വീകരിച്ചത്. മലപ്പുറം ജില്ലാ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ പ്രത്യേക പരിപാടി ദുബൈ കെഎംസിസി ഓഡിറ്റോറിയത്തിൽ നടക്കുന്നതിനിടെയാണ് ഷിദിൻനാഥിന് മെംബർഷിപ്പ് നൽകാൻ തീരുമാനിച്ചത്. പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്ത് യുഡിഎഫിന് സമ്മാനിച്ച മലപ്പുറം ജില്ലയുടെ പരിപാടിയിൽ വെച്ച് തന്നെ പുതിയ അംഗത്തെ ചേർക്കുന്നത് ഉചിതമാകുമെന്ന് ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. ജനറൽ സീറ്റിൽ അഡ്വ. എ.പി. സ്മിജിയെ ജില്ലാ പ...
ചികിത്സയില്ലാത്ത രോഗത്തെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ അനിവാര്യം

ചികിത്സയില്ലാത്ത രോഗത്തെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ അനിവാര്യം

MALAPPURAM
രോഗരഹിത സമൂഹത്തിന് വാക്സിനുകൾ അനിവാര്യമാണെന്നും, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഈ ആരോഗ്യസുരക്ഷാ മാർഗ്ഗം കുട്ടികൾക്ക് ഉറപ്പാക്കാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ അസ്ലു പറഞ്ഞു. ജപ്പാനീസ് എൻസഫലൈറ്റിസ് വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി അധ്യക്ഷത വഹിച്ചു. കൊതുകുകൾ വഴി പകരുന്നതും തലച്ചോറിനെ ബാധിക്കുന്നതുമായ വൈറസ് രോഗമാണ് ജപ്പാനീസ് എൻസഫലൈറ്റിസ്. കുട്ടികളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. രോഗബാധിതരിൽ 30 ശതമാനം പേർക്ക് മരണവും 50 ശതമാനം പേർക്ക് ഗുരുതരമായ വൈകല്യങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്. നിലവിൽ കൃത്യമായ ചികിത്സയില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗം വാക്സിനേഷ...
വലിയോറ പുത്തനങ്ങാടി മണക്കടവൻ ഫാത്തിമ എന്നവർ മരണപ്പെട്ടു

വലിയോറ പുത്തനങ്ങാടി മണക്കടവൻ ഫാത്തിമ എന്നവർ മരണപ്പെട്ടു

MARANAM
വേങ്ങര: വലിയോറ പുത്തനങ്ങാടി അമരിപ്പടി സ്വദേശി പരേതനായ കുറുക്കൻ ഇബ്രാഹിം ഹാജിയുടെ (സുബൈദ പാർക്ക് ഓഡിറ്റോറിയം) ഭാര്യ മണക്കടവൻ ഫാത്തിമ (66) അന്തരിച്ചു. മക്കൾ: ഷമീം (സുബൈദ പാർക്ക്), ഹുസ്‌ന, ശബരിയ്യ, ഷുക്രിയ്യ, നസ്രിയ്യ. മരുമക്കൾ: ഹബീബ് (കരുവൻതിരുത്തി), നസീർ (മൂന്നിയൂര്), അഷ്റഫ് (ചെമ്മാട്), ജുനൈദ് (താനൂര്), ഉമൈബ (ചെണ്ടപ്പുറായ). ജനാസ നമസ്കാരം: ഇന്ന് വൈകിട്ട് 5:30-ന് പുത്തനങ്ങാടി ജുമാ മസ്ജിദിൽ നടക്കും. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 👉 ഇവിടെ ക്ലിക്ക് ചെയ്യുക *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184...
കുന്നമംഗലം കാറും പിക്കപ്പും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം

കുന്നമംഗലം കാറും പിക്കപ്പും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം

Accident
കുന്നമംഗലം: ദേശീയപാതയിൽ പതിനൊന്നാം മൈലിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ രണ്ടുപേരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് മരണപ്പെട്ടത്.​കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27), ഇങ്ങാപ്പുഴ സ്വദേശി സുബിക്, വയനാട് പൊഴുതന സ്വദേശി സമീർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പിക്കപ്പിലുണ്ടായിരുന്ന സഹയാത്രികൻ വയനാട് പൊഴുതന സ്വദേശി സഫീഖിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.​അപകടത്തെത്തുടർന്ന് തകർന്ന വാഹനങ്ങളിൽ നിന്ന് ഏറെ പരിശ്രമിച്ചാണ് നാട്ടുകാരും പോലീസും ചേർന്ന് ആളുകളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 🔴കൂടുതൽ വാർത്തകൾ വേഗത്ത...
ബൈക്കിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടം; നാല് വയസ്സുകാരന് ദാരുണാന്ത്യം

ബൈക്കിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടം; നാല് വയസ്സുകാരന് ദാരുണാന്ത്യം

Accident
ചേളാരി:ചേളാരി ഐ.ഒ.സി (IOC) പമ്പിന് മുൻവശത്തുണ്ടായ വാഹനാപകടത്തിൽ നാല് വയസ്സുകാരൻ മരണപ്പെട്ടു. മലപ്പുറം പന്തല്ലൂർ മുടിക്കോട് സ്വദേശികളായ സഹദ്–ഹർഷിദ ദമ്പതികളുടെ മകൻ റസൽ ആണ് ദാരുണമായി മരിച്ചത്.​ ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം സംഭവിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 👉 ഇവിടെ ക്ലിക്ക് ചെയ്യുക *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184...
വേങ്ങരയിൽ വയോധികനെ കെട്ടിടത്തിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങരയിൽ വയോധികനെ കെട്ടിടത്തിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

VENGARA
വേങ്ങര: പാക്കടപ്പുറായയിൽ വയോധികനെ കെട്ടിടത്തിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാക്കടപ്പുറായ ഉള്ളാട്ടുപറമ്പിൽ പരേതനായ കീരൻ കുട്ടി എന്നവരുടെ മകൻ രഘു (70) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജനുവരി 8-നും 11-ന് ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിലുള്ള സമയത്താണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാക്കടപ്പുറായയിലുള്ള ഒരു കെട്ടിടത്തിന്റെ വരാന്തയിൽ മൃതദേഹം കിടക്കുന്നത് വേങ്ങര പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വേങ്ങര പോലീസ് ക്രൈം 27/2026 നമ്പറായി യു/എസ് 194 ബി.എൻ.എസ്.എസ് (BNSS) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 👉 ഇവിടെ ക്ലിക്ക് ചെയ്യുക *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184...
പറമ്പിൽ പീടികയിൽ ബൈക്ക് അപകടം; വേങ്ങര സ്വദേശി മരണപ്പെട്ടു

പറമ്പിൽ പീടികയിൽ ബൈക്ക് അപകടം; വേങ്ങര സ്വദേശി മരണപ്പെട്ടു

Accident
വേങ്ങര: കുറ്റൂർ മാടംചിന സ്വദേശി പറമ്പിൽ പീടികയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. കുറ്റൂർ മാടംചിന ചക്കിപ്പറമ്പത്ത് ഉസ്മാന്റെയും സഫിയയുടെയും മകൻ ചക്കിപ്പറമ്പത്ത് മുനീർ ആണ് മരണപ്പെട്ടത്. ഇന്ന് (ഞായർ) വൈകുന്നേരം 5 മണിയോടെ പറമ്പിൽ പീടികയിലായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ മുനീറിനൊപ്പമുണ്ടായിരുന്ന കൊട്ടേക്കാടൻ നിസാറിനും പരിക്കേറ്റു. അപകടത്തിന് തൊട്ടുപിന്നാലെ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുനീറിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ നിസാർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. മയ്യിത്ത് നമസ്കാരം ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 👉 ഇവിടെ ക്ലിക്ക് ചെയ്യുക *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184...
വേങ്ങര ബൈക്ക് അപകടത്തിൽ 18 വയസ്സുകാരിക്ക് ദാരുണാന്ത്യം

വേങ്ങര ബൈക്ക് അപകടത്തിൽ 18 വയസ്സുകാരിക്ക് ദാരുണാന്ത്യം

Accident
വേങ്ങര: ഊരകം കുറ്റാളൂർ എം.എൽ.എ റോഡിൽ ഖലീജ് ഓഡിറ്റോറിയത്തിന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവതി മരണപ്പെട്ടു. ചെമ്മാട് സ്വദേശിനി കൊടപ്പനക്കൽ ജുമാനയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5:30-ഓടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയും, ഇതിനെത്തുടർന്ന് ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന ജുമാന റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഈ സമയം പിന്നാലെ വന്ന കാർ യുവതിയുടെ തലയിലൂടെ കയറിയിറങ്ങിയതോടെ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കും കാറും. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ചെമ്മാട് കുമ്പംകടവ് സ്വദേശി ഉസൈൻ പി.പി.ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. 🔴കൂടുതൽ വാർത്തകൾ ...
കോട്ടക്കലിൽ കോൺഗ്രസ്സിലേക്ക് പുതിയ അംഗങ്ങളുടെ കടന്നുവരവ്

കോട്ടക്കലിൽ കോൺഗ്രസ്സിലേക്ക് പുതിയ അംഗങ്ങളുടെ കടന്നുവരവ്

KOTTAKKAL
കോട്ടക്കൽ നഗരസഭയിലെ അത്താണിക്കൽ (വാർഡ് 7), ചീനംപത്തൂർ (വാർഡ് 21) എന്നീ വാർഡുകളിൽ നിന്നും കോൺഗ്രസ് പാർട്ടിയിലേക്ക് കടന്നുവന്ന പ്രവർത്തകർക്ക് ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് പി. സേതുമാധവൻ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ചടങ്ങിൽ സുധീർ കോട്ടക്കൽ, ഹനീഫ എം.സി, ഹരിദാസൻ കൊടിഞ്ഞി, സുഭാഷ് പേങ്ങാട്ട്, മുസ്തഫ വില്ലൂർ, കാലൊടി ഷൗക്കത്ത്, നാസർ കൂനാരി, സുലൈമാൻ പൂക്കയിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. കോട്ടക്കലിൽ പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിവിധ വാർഡുകളിൽ നിന്നുള്ള ഈ കടന്നുവരവെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 👉 ഇവിടെ ക്ലിക്ക് ചെയ്യുക *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/9175104...
ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്

KERALA NEWS
കാക്കനാട് അത്താണിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടി തന്റെ ബാഗ് ഹാളിലെ മേശയ്ക്ക് താഴെയായിരുന്നു വെച്ചിരുന്നത്. രാവിലെ വീട് വൃത്തിയാക്കുന്നതിനിടെ വീട്ടുജോലിക്കാരി ബാഗ് മാറ്റാൻ ശ്രമിച്ചപ്പോഴാണ് അസാധാരണമായ ഭാരം അനുഭവപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോൾ ഉള്ളിൽ ചുരുണ്ടുകൂടിയിരിക്കുന്ന നിലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു.പാമ്പിനെ കണ്ട് ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ ബാഗ് മുറ്റത്തേക്ക് എറിയുകയും ചാക്കിട്ടു മൂടുകയും ചെയ്തു. തുടർന്ന് വനംവകുപ്പിന്റെ 'സർപ്പ' റെസ്ക്യൂ ടീമിനെ വിവരം അറിയിച്ചു. എളമക്കര സ്വദേശിയും പാമ്പ് പിടുത്ത വിദഗ്ധനുമായ റിൻഷാദ് സ്ഥലത്തെത്തി അതീവ ജാഗ്രതയോടെ മൂർഖനെ പിടികൂടി വനംവകുപ്പിന് കൈമാറി. പുറത്ത് അന്തരീക്ഷ താപനില വർ...
അച്ചനമ്പലം സ്വദേശി മേക്കറുമ്പിൽ അഹമ്മദ് അന്തരിച്ചു

അച്ചനമ്പലം സ്വദേശി മേക്കറുമ്പിൽ അഹമ്മദ് അന്തരിച്ചു

MARANAM
അച്ചനമ്പലം സ്വദേശി പരേതനായ മേക്കറുമ്പിൽ മുഹമ്മദിന്റെ മകൻ പഞ്ചായത്ത് ഓഫീസിന് എതിർവശം താമസിക്കുന്ന മേക്കറുമ്പിൽ അഹമ്മദ് അന്തരിച്ചു. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 4.30-ന് അച്ചനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടക്കും.
പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മൂന്നിയൂർ സ്വദേശി മരണപ്പെട്ടു

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മൂന്നിയൂർ സ്വദേശി മരണപ്പെട്ടു

Accident
പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പേച്ചേരി വേലായുധന്റെ മകൻ സുനിൽ (38) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റിൽ

കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റിൽ

LOCAL NEWS, PALAKKAD
പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചു വയസ്സുകാരിയെ രണ്ടാനമ്മ ക്രൂരമായി മർദിക്കുകയും പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായാണ് പരാതി.​ പാലക്കാട് ജില്ലയിലാണ് ഈ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കഞ്ചിക്കോട് കിഴക്കേമുറയില്‍ കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി അങ്കണവാടിയില്‍ എത്തിയപ്പോള്‍ അധ്യാപികയാണ് പൊള്ളല്‍ ശ്രദ്ധിച്ചത്. കുട്ടിക്ക് ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളും പൊള്ളലേറ്റ മുറിവുകളും കണ്ടെത്തിയതിനെത്തുടർന്ന്...
കാരാപറമ്പിൽ വാഹനാപകടം: ആറാം ക്ലാസ്സുകാരൻ മരണപ്പെട്ടു

കാരാപറമ്പിൽ വാഹനാപകടം: ആറാം ക്ലാസ്സുകാരൻ മരണപ്പെട്ടു

LOCAL NEWS
മലപ്പുറം: കാരാപറമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു. മഞ്ചേരി പുല്ലൂർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയും കളത്തിൻപടി സ്വദേശിയുമായ മുസമ്മിലിന്റെ മകൻ ഷാദിൻ ആണ് മരണപ്പെട്ടത്.​ ഇന്നലെ വൈകുന്നേരം 6:45-ഓടെ കാരാപറമ്പിൽ വെച്ചായിരുന്നു അപകടം നടന്നത്.
ചാപ്പനങ്ങാടി സ്വദേശിയുടെ വയറ്റില്‍ നിന്നും 4.280 കിലോയുള്ള മുഴ നീക്കം ചെയ്തു

ചാപ്പനങ്ങാടി സ്വദേശിയുടെ വയറ്റില്‍ നിന്നും 4.280 കിലോയുള്ള മുഴ നീക്കം ചെയ്തു

MALAPPURAM
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സങ്കീര്‍ണമായ ഓപ്പറേഷനിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും 4.280 കിലോ തൂക്കം വരുന്ന മുഴ വിജയകരമായി നീക്കം ചെയ്തു. കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയുടെ വയറ്റില്‍ നിന്നാണ് ഗര്‍ഭപാത്രത്തോടൊപ്പം 4.280 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തത്. ഒരു വര്‍ഷത്തോളമായി വയറുവേദനയായി ചികില്‍സയിലായിരുന്നു ഇവര്‍. ശസ്ത്രക്രിയയ്ക്ക് ഗൈനക്കോളജിസ്റ്റ് ഡോ. അഭി അശോക്, ഡോ. ഹസ്ന പാറയില്‍, ഡോ. ആശിഷ് കൃഷ്ണന്‍ (അനസ്തേഷ്യ), ഡോ. വി. ജയപ്രസാദ് (ജനറല്‍ സര്‍ജന്‍) എന്നിവര്‍ നേതൃത്വം നല്‍കി....
പ്രാര്‍ത്ഥനകള്‍ വിഫലം, മകള്‍ ഹാദിയ ഫാത്തിമയും മരണത്തിന് കീഴടങ്ങി, സൗദി കാര്‍ അപകടത്തില്‍ മരിച്ചത് 5 മലയാളികള്‍

പ്രാര്‍ത്ഥനകള്‍ വിഫലം, മകള്‍ ഹാദിയ ഫാത്തിമയും മരണത്തിന് കീഴടങ്ങി, സൗദി കാര്‍ അപകടത്തില്‍ മരിച്ചത് 5 മലയാളികള്‍

GULF NEWS
സൗദി അറേബ്യയില്‍ ലോറി കാറിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി ജലീലിന്റെ മകള്‍ ഹാദിയ ഫാത്തിമ (10) യും മരണത്തിന് കീഴടങ്ങി. മദീന സന്ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌നി തോടേങ്ങല്‍ (40), മകൻ നടുവത്ത്‌ കളത്തില്‍ ആദില്‍ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങല്‍ (73) എന്നിവർ തല്‍ക്ഷണം മരിച്ചു. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങള്‍ സഞ്ചരിച്ച കാർ ആണ് അപകടത്തില്‍ പെട്ടത്.കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡില്‍ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ച്‌ തീറ്...

MTN NEWS CHANNEL