Saturday, April 18News That Matters
Shadow

Month: January 2026

പഴയത് നൽകി പുതിയത് വാങ്ങാം; വലിച്ചെറിയൽ വിരുദ്ധ ദിനത്തിൽ ‘പെൻ ഡ്രൈവ്’ പദ്ധതിയുമായി വിദ്യാർത്ഥികൾ

പഴയത് നൽകി പുതിയത് വാങ്ങാം; വലിച്ചെറിയൽ വിരുദ്ധ ദിനത്തിൽ ‘പെൻ ഡ്രൈവ്’ പദ്ധതിയുമായി വിദ്യാർത്ഥികൾ

TIRURANGADI
തിരൂരങ്ങാടി: വലിച്ചെറിയൽ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി വാളക്കുളം കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വേറിട്ട മാതൃകയാകുന്നു. സ്കൂളിലെ ദേശീയ ഹരിതസേനയുടെയും ഫോറസ്ട്രി ക്ലബ്ബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 'പെൻ ഡ്രൈവ്' പ്രോഗ്രാമാണ് ശ്രദ്ധേയമായത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഓരോ 20 പഴയ പേനകൾക്കും പകരമായി ഒരു പുതിയ പേന സമ്മാനമായി നൽകുന്ന രീതിയിലാണ് ഈ പരിപാടി ക്രമീകരിച്ചിരുന്നത്. ഒറ്റ ദിവസം കൊണ്ട് പതിമൂവായിരത്തിലധികം ഉപയോഗശൂന്യമായ പേനകളാണ് വിദ്യാർത്ഥികൾ ശേഖരിച്ചത്. അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ മണ്ണിലുണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഇങ്ങനെ ശേഖരിച്ച പേനകൾ ശാസ...
മഹ്ളറത്തുൽ ബദ്‌രിയ്യയും റമളാൻ മുന്നൊരുക്ക പ്രഭാഷണവും സംഘടിപ്പിച്ചു

മഹ്ളറത്തുൽ ബദ്‌രിയ്യയും റമളാൻ മുന്നൊരുക്ക പ്രഭാഷണവും സംഘടിപ്പിച്ചു

VENGARA
കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസും റമളാൻ മുന്നൊരുക്ക പ്രഭാഷണവും ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി എ.കെ. റഹൂഫ് സഖാഫി റമളാൻ മുന്നൊരുക്ക പ്രഭാഷണം നടത്തി. വരാനിരിക്കുന്ന പരിശുദ്ധ റമളാൻ മാസത്തെ സ്വീകരിക്കാൻ വിശ്വാസികൾ സജ്ജരാകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് അബ്ദുൽ ഖാദിർ ഹൈദ്രൂസ് മുത്തുകോയ തങ്ങൾ എളങ്കൂർ നേതൃത്വം നൽകി. ചടങ്ങിൽ പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ, എ.കെ. അബ്ദുറഹ്മാൻ സഖാഫി, പി. മുഹമ്മദ്‌ മുസ്‌ലിയാർ, പിലാക്കൽ മുസ്തഫ സഖാഫി, എ.കെ. സിദ്ധീഖ് സൈനി, എം. ഇർഷാദ് സഖാഫി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു....
പൂവഞ്ചേരി ഹംസ മരണപ്പെട്ടു

പൂവഞ്ചേരി ഹംസ മരണപ്പെട്ടു

MARANAM
വേങ്ങര കണ്ണാട്ടിപ്പടി സ്വദേശി പരേതനായ പൂവഞ്ചേരി മുഹമ്മദിന്റെ (പള്ളിയാളീൽ) മകൻ പൂവഞ്ചേരി ഹംസ മരണപ്പെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 7.30-ന് കണ്ണാട്ടിപ്പടി മഹല്ല് ജുമാ മസ്ജിദിൽ നടക്കും. മുഹിയദ്ധീൻ, ഷഫീഖ്, സലീം എന്നിവരാണ് മക്കൾ.
കോൺഗ്രസ് (എസ്) മലപ്പുറം ജില്ലാ കമ്മിറ്റി ഗാന്ധി സ്മൃതി ദിനം ആചരിച്ചു

കോൺഗ്രസ് (എസ്) മലപ്പുറം ജില്ലാ കമ്മിറ്റി ഗാന്ധി സ്മൃതി ദിനം ആചരിച്ചു

MALAPPURAM
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കോൺഗ്രസ് (എസ്) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി ദിനം ആചരിച്ചു. പരിപാടിയിൽ മുസ്തഫ കടമ്പോട്ട്, കെ.ടി.എ. സമദ്, രാധാ മോഹൻ, നാസർ പുൽപ്പറ്റ, സകരിയ, അബ്ദുറഹ്മാൻ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റിയുടെ വിവിധ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു....
ബംഗളുരുവിൽ നിന്ന് ലഹരി എത്തിക്കുന്ന ‘മുരുകൻ’ MDMAയുമായി വലയിൽ

ബംഗളുരുവിൽ നിന്ന് ലഹരി എത്തിക്കുന്ന ‘മുരുകൻ’ MDMAയുമായി വലയിൽ

MALAPPURAM
മലപ്പുറം: അന്തർസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനിയും ബംഗളുരുവിൽ നിന്ന് നേരിട്ട് ജില്ലയിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണിയുമായ യുവാവ് പോലീസിന്റെ പിടിയിലായി. മൂത്തേടം കാരപുറം സ്വദേശി കല്ലുപുരയിൽ ലിജു എബ്രഹാം (28) ആണ് 40 ഗ്രാം എം.ഡി.എം.എയുമായി വഴിക്കടവ് ആനമറിയിൽ വെച്ച് പിടിയിലായത്. ലഹരി സംഘങ്ങൾക്കിടയിൽ 'മുരുകൻ' എന്ന അപരനാമത്തിലാണ് ഇയാൾ അറിയപ്പെടുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ബംഗളുരുവിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ഗ്രാമിന് 3500 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. എസ്.ഐ പി.ടി. സൈഫുള്ളയുടെ നേതൃത്വത്തിൽ രാത്രി ഒമ്പത് മണിയോടെ വഴിക്കടവ് ആനമറിയിൽ വെച്ചാണ് പരിശോധന നടന്നത്. പ്രതിക്കെതിരെ നേരത്തെ എക്‌സൈസിലും ലഹരി കേസുകൾ നിലവിലുണ്ട്. എസ്.ഐ ബി. തോമസ്, സീന...
പത്തുമൂച്ചി സ്വദേശി എൻ.ടി. ഹംസ ഹാജി നിര്യാതനായി

പത്തുമൂച്ചി സ്വദേശി എൻ.ടി. ഹംസ ഹാജി നിര്യാതനായി

MARANAM
വേങ്ങര: പത്തുമൂച്ചി സ്വദേശി എൻ.ടി. ഹംസ ഹാജി നിര്യാതനായി. പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് (ജനുവരി 30, വെള്ളി) വൈകിട്ട് 5 മണിക്ക് കച്ചേരിപ്പടി തുമ്മരുത്തി ജുമാ മസ്ജിദിൽ നടക്കും.
പങ്കാളിത്ത പെൻഷനെതിരെ പ്രതിഷേധം; എ.ആർ നഗറിൽ എൻ.പി.എസ് എംപ്ലോയീസ് പ്രതിഷേധ സംഗമം നടത്തി

പങ്കാളിത്ത പെൻഷനെതിരെ പ്രതിഷേധം; എ.ആർ നഗറിൽ എൻ.പി.എസ് എംപ്ലോയീസ് പ്രതിഷേധ സംഗമം നടത്തി

TIRURANGADI
എ.ആർ നഗർ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാത്ത ഇടതു സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് എൻ.പി.എസ് എംപ്ലോയീസ് ഇരുമ്പുചോല എ.യു.പി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമത്തിന് ഷഫീഖ് മൂഴിക്കൽ, കെ.ടി അഫ്സൽ, ശമീം നിയാസ്, ആശിഖ് കാവുങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി....
ഊരകം ആറാം വാർഡ് വനിതാ ലീഗ് ഉല്ലാസയാത്രയ്ക്ക് ആവേശകരമായ തുടക്കം

ഊരകം ആറാം വാർഡ് വനിതാ ലീഗ് ഉല്ലാസയാത്രയ്ക്ക് ആവേശകരമായ തുടക്കം

VENGARA
ഊരകം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉല്ലാസയാത്രയ്ക്ക് തുടക്കമായി. ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്റഫും, ഊരകം പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി സൗദ അബൂത്വാഹിറും ചേർന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വനിതകൾക്കിടയിൽ കൂട്ടായ്മയും മാനസിക ഉല്ലാസവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ യാത്ര സംഘടിപ്പിച്ചത്. വനിതാ ലീഗ് പ്രവർത്തകരും വാർഡിലെ നിരവധി സ്ത്രീകളും യാത്രയുടെ ഭാഗമായി. വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന യാത്ര വനിതകൾക്ക് പുതിയ അനുഭവങ്ങളും ഊർജ്ജവും പകരുന്ന ഒന്നായി മാറി....
അഴിക്കോട് തിരഞ്ഞെടുപ്പ് കേസ്: കെ.എം. ഷാജിയുടെ അയോഗ്യത സുപ്രീംകോടതി റദ്ദാക്കി

അഴിക്കോട് തിരഞ്ഞെടുപ്പ് കേസ്: കെ.എം. ഷാജിയുടെ അയോഗ്യത സുപ്രീംകോടതി റദ്ദാക്കി

KERALA NEWS
അഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ഉത്തരവ് അതിന്റെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇതോടെ ഷാജിക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനുള്ള തടസ്സം നീങ്ങി. ഷാജിക്ക് എതിരായ കണ്ടെത്തലുകൾ നിലവിൽ പ്രസക്തമല്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ കെ.എം. ഷാജിയുടെ അപ്പീലും ഷാജിക്കെതിരെ എം.വി. നികേഷ് കുമാർ നൽകിയ ഹർജിയുമാണ് കോടതി പരിഗണിച്ചത്. 2016-ലെ തിരഞ്ഞെടുപ്പിൽ കെ.എം. ഷാജി വർഗീയ വികാരം ഇളക്കിവിട്ട് വോട്ട് തേടിയെന്ന് ആരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന എം.വി. നികേഷ് കുമാർ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഷാജിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കിയത്. ഈ ഉത്തരവിനെതിരെ ഷാജി നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംക...
കേരള ബജറ്റ് 2026-27: ജനക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകി ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ

കേരള ബജറ്റ് 2026-27: ജനക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകി ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ

KERALA NEWS
2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേരള ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ മുൻഗണനയാണ് സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്. 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ, റവന്യൂ കമ്മി 34,587 കോടി രൂപയായും ധനക്കമ്മി 55,420 കോടി രൂപയായും കണക്കാക്കുന്നു. റവന്യൂ വരുമാനത്തിൽ 45,889.49 കോടി രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കുന്നതിനൊപ്പം തനത് നികുതി, നികുതിയേതര വരുമാനങ്ങളിലും വലിയ പുരോഗതി ലക്ഷ്യമിടുന്നുണ്ട്. വിവിധ മേഖലകളിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതന വർദ്ധനവാണ് ഈ ബജറ്റിന്റെ പ്രധാന സവിശേഷത. അങ്കണവാടി വർക്കർമാർ, ആശ വർക്കർമാർ, പ്രീ-പ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരക്മാർ എന്നിവരുടെ പ്രതിമാസ വേതനം 1000 രൂപ വീതം ഉയർത്തി. അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപയും സ്കൂൾ പാചക തൊഴിലാളികൾക്ക് പ്രതിദിനം 25 രൂപയും കരാർ ജീവനക്കാർക്ക് 5 ശതമാനവും ...
ബരാമതിയില്‍ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു

ബരാമതിയില്‍ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു

Accident
മഹാരാഷ്ട്രയിലെ ബരാമതിയില്‍ വിമാനം തകർന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനും ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാർ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തത്. അപകടത്തില്‍ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു.ലാൻ്റിംഗിന് തൊട്ടുമുമ്പായിരുന്നു വിമാനം അപകടത്തില്‍ പെട്ടത്. രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും അനുയായികളും പൈലറ്റും മരിച്ചു. വിമാനം അപകടത്തില്‍ പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്...
ഷിംജിതയ്ക്ക് ജാമ്യമില്ല

ഷിംജിതയ്ക്ക് ജാമ്യമില്ല

KOZHIKODE, LOCAL NEWS
ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്ലോഗർ ഷിംജിത മുസ്തഫയ്ക്ക് തിരിച്ചടി. ഷിംജിത സമർപ്പിച്ച ജാമ്യാപേക്ഷ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ പ്രതി ജയിലില്‍ തന്നെ തുടരും. കേസില്‍ പ്രോസിക്യൂഷൻ ഉന്നയിച്ച ശക്തമായ വാദങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ ഈ തീരുമാനം.സോഷ്യല്‍ മീഡിയയില്‍ പ്രശസ്തിയും റീച്ചും അതുവഴി സാമ്പത്തിക ലാഭവും ലക്ഷ്യമിട്ടാണ് ഷിംജിത ദീപക്കിനെതിരെയുള്ള വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. തനിക്ക് അതിക്രമം നേരിട്ടെന്ന് ഔദ്യോഗികമായി പരാതിപ്പെടാൻ തയ്യാറാകാതെ, വീഡിയോ മാത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ദുരുദ്ദേശ്യപരമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഈ വീഡിയോ അല്ലാതെ മറ്റ് കാരണങ്ങളില്ലെന്ന് പോലീസ് റിപ്പോർട്ട് ഉറപ്പിച്ചു പറയുന്നു.ഷിംജിതയ്ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തില്‍...
ഒരുമിച്ച്‌ ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തി.

ഒരുമിച്ച്‌ ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തി.

CRIME NEWS
കോഴിക്കോട് എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തായ വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.​ഈ മാസം 24-നാണ് എലത്തൂരിലെ വൈശാഖന്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്....
മണ്ണിൽപ്പിലാക്കൽ തട്ടാഞ്ചേരിമല സ്കൂളിൽ ‘രങ്കെ ആസാദി’ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

മണ്ണിൽപ്പിലാക്കൽ തട്ടാഞ്ചേരിമല സ്കൂളിൽ ‘രങ്കെ ആസാദി’ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

VENGARA
മണ്ണിൽപ്പിലാക്കൽ തട്ടാഞ്ചേരിമല ജി.എൽ.പി സ്കൂളിൽ 'രങ്കെ ആസാദി' എന്ന പേരിൽ റിപ്പബ്ലിക് ദിനം വർണ്ണാഭമായി ആഘോഷിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുന്നാസർ പതാക ഉയർത്തി ചടങ്ങുകൾക്ക് നേതൃത്വം നൽകി. വാർഡ് മെമ്പർമാരായ മെഹബൂബ ടീച്ചർ, ചന്ദ്രമോഹൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കുകയും റിപ്പബ്ലിക് ദിന ആശംസകൾ നേരുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിൽ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി. ചടങ്ങിൽ കണ്ണാട്ടിൽ മജീദ്, കെ.എം. വഹാബ് മുസ്‌ലിയാർ, അഹമ്മദ് മാസ്റ്റർ പി., സിയാദ് എം., അഞ്ജു പി., രേഷ്മ എ.ആർ., സൽമത്ത് പി., സബിത, മുഹ്സിന ടി., ഷഹാന എം., നുവീറ, സക്കീർ കെ. തുടങ്ങിയവർ സംബന്ധിച്ചു. അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് ആഘോഷങ്ങൾ അവിസ്മരണീയമാക്കി....
റിപ്പബ്ലിക് ദിനം: വേങ്ങരയില്‍ ആവേശം വിതറി ലോങ് റേസേഴ്സിന്റെ ‘ഫ്ലാഗ് റണ്‍’

റിപ്പബ്ലിക് ദിനം: വേങ്ങരയില്‍ ആവേശം വിതറി ലോങ് റേസേഴ്സിന്റെ ‘ഫ്ലാഗ് റണ്‍’

VENGARA
ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വേങ്ങരയിലെ കായിക കൂട്ടായ്മയായ ലോങ് റേസേഴ്സ് (Long Racers Vengara) ഫ്ലാഗ് റണ്‍ സംഘടിപ്പിച്ചു. സബാഹ് സ്ക്വയറില്‍ നിന്ന് ആരംഭിച്ച റണ്‍ വേങ്ങര ബസ് സ്റ്റാന്റ് വരെ പോയി തിരികെ സബാഹ് സ്ക്വയറില്‍ തന്നെ സമാപിച്ചു. റിപ്പബ്ലിക് ദിന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ക്ളബ്ബ് പ്രസിഡന്റ് സി.പി. ഫൗസാന്‍ സ്വാഗതം ആശംസിച്ചു. ഹസൈനാര്‍ കുറ്റാളൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സബാഹ് കുണ്ടുപുഴക്കല്‍ റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. വിവിധ മേഖലകളില്‍ മികച്ച കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ വെച്ച് ആദരിച്ചു. ക്ളബ്ബ് ജോയിന്റ് സെക്രട്ടറി ഉസ്മാന്‍ അഞ്ചുകണ്ടന്‍ പരിപാടിയില്‍ നന്ദി രേഖപ്പെടുത്തി. വേങ്ങരയിലെ കായിക പ്രേമികളും പൊതു...
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

VENGARA
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പ്രവർത്തകർക്ക് ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഡി.സി.സി മെമ്പർ എ.കെ.എ. നസീർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി.കെ. മൂസക്കുട്ടി ദേശീയ പതാക ഉയർത്തി. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും സംരക്ഷിക്കപ്പെടുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്. ചടങ്ങിൽ സോമൻ ഗാന്ധികുന്ന്, ടി.കെ. പൂച്ചിയാപ്പു, മുള്ളൻ ഹംസ, വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.ടി. മൊയ്തീൻ, ഒ.കെ. വേലായുധൻ, ടി.വി. റഷീദ് എന്നിവർ സംസാരിച്ചു. ചീരങ്ങൻ ജലീൽ, ആസിഫ് പി.വി, സുബൈർ ബാവ താട്ടയിൽ, കെ.എം. അലി ബാവ, ഷെഫീഖ് പാറക്കൽ, എ.കെ. റസാക്ക്, സുധീഷ് പാണ്ടികശാല തുടങ്ങിയ കോ...
വേങ്ങര സായംപ്രഭാ ഹാമിലെ വയോജനങ്ങൾ 77മത റിപ്പബ്ലിക് ഡേ ആഘോഷിച്ചു.

വേങ്ങര സായംപ്രഭാ ഹാമിലെ വയോജനങ്ങൾ 77മത റിപ്പബ്ലിക് ഡേ ആഘോഷിച്ചു.

VENGARA
വേങ്ങര ഗ്രാമപഞ്ചായത്തിലെ സായംപ്രഭാ ഹോമിൽ 77 മത് റിപ്പബ്ലിക് ഡേ ആഘോഷം വിപുലമായി സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ. കെ. അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാദിഖ് കോടിയാട്ടിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. വി. മൊയ്തീൻ, വാർഡ് അംഗങ്ങളായ ഒ. കെ. വേലായുധൻ, ഫസീല ഇർഷാദ് മല, എം. പി. അഹമ്മദ്, വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുരേഷ്, ICDS സൂപ്പർവൈസർ സബിത കുമാരി, സായംപ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ. കെ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് മുതിർന്ന പൗരന്മാരുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ഡേ അനുബന്ധ കലാപരിപാടികളും അരങ്ങേറി....
യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവെ ഹൃദയാഘാതം; കോട്ടക്കൽ സ്വദേശി മരിച്ചു

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവെ ഹൃദയാഘാതം; കോട്ടക്കൽ സ്വദേശി മരിച്ചു

GULF NEWS
യുഎഇയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യേ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. മലപ്പുറം കോട്ടക്കല്‍ പുത്തൂർ വലിയപറമ്പ് സ്വദേശി കുന്നക്കാട് അബ്ദുല്‍ സലാം (53) ആണ് മരണപ്പെട്ടത്. കുന്നക്കാടൻ മൊയ്തീന്റെ മകനായ ഇദ്ദേഹം ഷാർജയിലെ ഗസയില്‍ ഗ്യാസ് ഏജൻസി നടത്തിവരികയായിരുന്നു. നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഒമാനിലിറക്കി ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.​നിലവില്‍ മസ്കത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം ഉടന്‍ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഖയറുനീസയാണ് ഭാര്യ. മക്കള്‍: ഇർഷാദ് (സൗദി അറേബ്യ), ഇഷാന....
മൈത്രി ഗ്രാമത്തിൽ 77-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

മൈത്രി ഗ്രാമത്തിൽ 77-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

VENGARA
വേങ്ങര: വൈവിധ്യങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ചും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കരുത്തുറ്റ നവഭാരതം കെട്ടിപ്പടുക്കാൻ ഒത്തൊരുമിക്കണമെന്ന ആഹ്വാനത്തോടെ ചേറൂർ കഴുകൻ ചിന മൈത്രി ഗ്രാമം റസിഡൻസ് അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പറും മൈത്രി ഗ്രാമവാസിയുമായ സുബൈദ ഇസ്മായിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും സാഹോദര്യവും കാത്തുസൂക്ഷിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു.​മൈത്രി ഗ്രാമവാസികളായ കാപ്പൻ ജമാൽ, എ.കെ. മൊയ്തീൻകുട്ടി, സി.പി. ഉണ്ണി, സി.എം. മുഹമ്മദ് അഫ്സൽ, കെ. കുഞ്ഞ, സി.എം. കുഞ്ഞു, സി.കെ. അബ്ദുല്ല, സി.എം. മുഹമ്മദ് ഇഖ്ബാൽ, കളത്തിങ്ങൽ ഐത്തു, എം.ടി. ഷെരീഫ്, കെ. അബ്ദുറഹിമാൻ, കെ. റിഷാദ്, സി.എം. യൂനസ്, സി.പി. ഹരിദാസൻ എന്നിവരും ചേറൂർ പി.പി.ടി.എം. ഹൈസ്കൂൾ എസ്.പി.സി. വിദ്യാർത്ഥി മിസ്‌നയും ചടങ്ങിൽ സംബന്ധിച്ചു....
പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് തിളക്കം

പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് തിളക്കം

NATIONAL NEWS
77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യം പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ചരിത്ര നേട്ടം. മുൻ മുഖ്യമന്ത്രി പരേതനായ വി.എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ സമ്മാനിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി.എസ് അച്യുതാനന്ദനെ രാജ്യം ആദരിച്ചത്. മലയാള സിനിമയുടെ അഭിമാനമായ മെഗാസ്റ്റാർ മമ്മൂട്ടി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർ പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. കല, സാമൂഹിക സേവന രംഗങ്ങളിൽ ഇവർ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി. സാഹിത്യ-വിദ്യാഭ്യാസ മേഖലയിലെ മികവിനായി ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ പി. നാരായണനും പത്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാംസ്കാരിക, സാമൂഹിക, നീതിന്യായ മേഖലകളിൽ കേരളത്തിന്റെ പേര് ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ച പ്രതിഭകൾക്കാ...

MTN NEWS CHANNEL