Saturday, April 18News That Matters
Shadow

Month: August 2025

യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
പാലക്കാട് : ചാലിശ്ശേരിയിൽ 21കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്കെ നഗറിൽ പയ്യഴി വടക്കേക്കര ഹരിദാസിന്‍റെയും ബിന്ദുവിന്‍റെയും മകള്‍ ഹ൪ഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഹര്‍ഷയെ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)...
വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം

വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം

Accident
പാലക്കാട് : വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് തമിഴ്‌നാട് സ്വദേശികൾക്ക് ദാരുണാന്ത്യം. ലാവണ്യ, മലർ എന്നീ യുവതികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്.വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഇടതുഭാഗത്തുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഏഴ് പേരടങ്ങുന്ന സംഘം കുട്ടികളുടെ സം ഗീതപരിപാടിയിൽ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് മലർ എന്ന യുവതിയുടെ മൂന്ന് വയസുള്ള മകൻ്റെ നില ഗുരുതരമാണ്. കുഞ്ഞിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റിയിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ നിന...
SYS വേങ്ങര സർക്കിൾ ബഹുസ്വര സംഗമം നടത്തി

SYS വേങ്ങര സർക്കിൾ ബഹുസ്വര സംഗമം നടത്തി

VENGARA
ഗാന്ധിക്കുന്ന് : 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി എസ്.വൈ.എസ് വേങ്ങര സർക്കിൾ ഗാന്ധിക്കുന്നിൽ ബഹുസ്വര സംഗമം നടത്തി. "നമുക്കുയർത്താം ഒരുമയുടെ പതാക" എന്ന പ്രമേയത്തിൽ നടന്ന പ്രോഗ്രാം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൂവിൽ നാസിൽ ഉദ്ഘാടനം ചെയ്തു. എസ്. വൈ. എസ് വേങ്ങര സോൺ സാംസ്കാരികം സെക്രട്ടറി KT ഷാഹുൽ ഹമീദ് ചിനക്കൽ ആമുഖ പ്രഭാഷണവും IPF വേങ്ങര ചാപ്റ്റർ കൺവീനർ കെ. അഫ്സൽ മീറാൻ പ്രമേയ പ്രഭാഷണവും നടത്തി. E.P മൊയ്ദീൻ ഹാജി ചെറുപ്പകാല ഓർമ്മകളും പൂർവ്വീകരുടെ അനുഭവങ്ങളും പങ്ക് വെച്ചു. DYFI വേങ്ങര ബ്ലോക്ക് കമ്മറ്റി ട്രഷറർ ടി.കെ. നൗഷാദ് മാസ്റ്റർ, എസ്.വൈ.എസ് സോൺ കാബിനറ്റ് അംഗം ജൗഹർ അഹ്‌സനി, ഉബൈദുല്ല ശാമിൽ ഇർഫാനി, ജഅഫർ ശാമിൽ ഇർഫാനി, ഇസ്മാഈൽ ഹാജി താട്ടയിൽ എന്നിവർ സംസാരിച്ചു. സദസ്സിൽ സർക്കിൾ പ്രസിഡൻ്റ് സുഹൈൽ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഇസ്മാഈൽ P സ്വാഗതവും റഹീം ടി നന്ദിയും പറഞ്ഞു....
കോള്‍ ഫീച്ചറില്‍ നിര്‍ണായക അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്.

കോള്‍ ഫീച്ചറില്‍ നിര്‍ണായക അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്.

Technology
ന്യൂഡല്‍ഹി: കോള്‍ ഫീച്ചറില്‍ നിര്‍ണായക അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് കോളുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ജോലി സംബന്ധമായതോ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനോ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് ഒരേസമയം നിരവധി പേരെ ഗ്രൂപ്പ് കോളിനായി ക്ഷണിക്കാം. കൂടാതെ കോള്‍ തുടങ്ങുന്നതിന് മുമ്പ് വാട്‌സ്ആപ്പ് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്യും. സംഭാഷണങ്ങള്‍ സുഗമവും കൂടുതല്‍ ആകര്‍ഷകവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് കോളുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനും വ്യക്തികളെ ക്ഷണിക്കാനും കഴിയും. കോള്‍ ആരംഭിക്കാന്‍ പോകുമ്പോള്‍ എല്ലാവര്‍ക്കും ഒരു അറിയിപ്പ് ലഭിക്കും. കൂടാതെ കോളുകളില്‍ പുതുതായി ഇന്‍-കോള്‍ ഇന്ററാക്ഷന്‍ ടൂളുകള്‍ ലഭ്യമാണ്. ഇമോജികള്‍ ഉപയോഗിച്ച് സംസാരിക്കാനോ സന്ദേശങ്ങള്‍ കൈമാറുന്നതിനോ ഇതിലൂടെ സാധിക്കും. കോള്‍സ് ടാബില്‍ കോളില്‍ ആരൊക്...
യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
മലപ്പുറം നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ മണലോടിയിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. അമൃതയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികളാരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും....
ചെവിടിക്കുന്നൻ മുസ്തഫ മരണപ്പെട്ടു

ചെവിടിക്കുന്നൻ മുസ്തഫ മരണപ്പെട്ടു

MARANAM
വേങ്ങര: കണ്ണമംഗലം എരണിപ്പടി പരേതനായ ചെവിടിക്കുന്നൻ അലവി കുട്ടി ഹാജി എന്നവരുടെ മകൻ ചെവിടിക്കുന്നൻ മുസ്തഫ മരണപ്പെട്ടു. ഉമ്മറാജി, കോമു ഹാജി, റഫീഖ് എന്നിവർ സഹോദരന്മാരാണ്. മയ്യിത്ത് നമസ്കാരം വൈകീട്ട് 5:30 ന് എടക്കാപറമ്പ് ജുമാമസ്ജിദിൽ നടക്കും.
ബ്രോസ്റ്റ് മെഷീനില്‍ നിന്നും ഷോക്കേറ്റു; ജിദ്ദയില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു

ബ്രോസ്റ്റ് മെഷീനില്‍ നിന്നും ഷോക്കേറ്റു; ജിദ്ദയില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു

GULF NEWS
ജോലിക്കിടെ ഷോക്കേറ്റതിനെത്തുടർന്ന് മലയാളി യുവാവ് മരിച്ചു. ജിദ്ദ ഹരാസാത്തില്‍ ബ്രോസ്റ്റ് കടയില്‍ ജോലിചെയ്യുന്ന മലപ്പുറം വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) ആണ് മരിച്ചത്. ഷോപ്പിലെ ബ്രോസ്റ്റ് മെഷീനില്‍ നിന്ന് ഷോക്കേറ്റതിന് പിന്നാലെയായായിരുന്നു മരണം. ഒപ്പമുണ്ടായിരുന്ന രണ്ട് സഹപ്രവർത്തകർക്കും അപകടത്തില്‍ പരിക്കേറ്റു. ഭാര്യ: സഹ്‌ല, മക്കള്‍: ബാസിത്ത്, സാബിത്ത്, സാദത്ത്....
എസ്.വെെ.എസ് കണ്ണമംഗലം സര്‍ക്കിള്‍ സ്വതന്ത്ര ദിനത്തില്‍ ബഹുസ്വര സംഗമം നടത്തി

എസ്.വെെ.എസ് കണ്ണമംഗലം സര്‍ക്കിള്‍ സ്വതന്ത്ര ദിനത്തില്‍ ബഹുസ്വര സംഗമം നടത്തി

VENGARA
കണ്ണമംഗലം: നമുക്ക് ഉയര്‍ത്താം. ഒരുമയുടെ പതാക ! എന്ന തലക്കെട്ടോടെ എസ്.വെെ.എസ് കണ്ണമംഗലം സര്‍ക്കിള്‍ സ്വതന്ത്ര ദിനത്തില്‍ അച്ചനമ്പലത്ത് ബഹുസ്വര സംഗമം നടത്തി. എസ്.വെെ.എസ് വേങ്ങര സോണ്‍ സെക്രട്ടറി പി.കെ അബ്ദുല്ല സഖാഫി കീ നോട്ട് അവതരിപ്പിച്ചു. സര്‍ക്കിള്‍ പ്രസിഡന്റ് ശമീര്‍ ഫാളിലി അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്രമുഖ യുവ സാഹിത്യക്കാരന്‍ കെ.എം ശാഫി, പികെ സിദ്ധീഖ്, ശുക്കൂര്‍ കണ്ണമംഗലം, പി.എ കുഞീതു ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. മഹ്മൂദ് ബുഖാരി സ്വഗതവും ഹംസ ഫാളിലി നന്ദിയും പറഞു....
അതിദരിദ്രർക്കുള്ള സർക്കാരിൻ്റെ കൈത്താങ്ങ്; തമിഴ്നാട്ടുകാരി പിച്ചമ്മാളും ഇനി ഭൂമിയുടെ അവകാശി

അതിദരിദ്രർക്കുള്ള സർക്കാരിൻ്റെ കൈത്താങ്ങ്; തമിഴ്നാട്ടുകാരി പിച്ചമ്മാളും ഇനി ഭൂമിയുടെ അവകാശി

MALAPPURAM
തെരുവിൽ പെറുക്കി ഉപജീവനം കണ്ടെത്തുന്ന പിച്ചമ്മാളിനും കുടുംബത്തിനും പട്ടയത്തോടൊപ്പം വീടും ചികിത്സാ സഹായവും താമസിക്കുന്ന വീടിന്റെ വാടകയും ഉറപ്പു വരുത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്റെ ഉറപ്പ്. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ജില്ലയിലെ അതിദരിദ്ര കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുന്ന ചടങ്ങിനു ശേഷമാണ് പിച്ചമ്മാളിൻ്റെ കദനകഥ കേട്ട മന്ത്രി ഈ ഉറപ്പു നൽകിയത്. ജില്ലാ കളക്ടറുടെ ചേംബറിൽ പിച്ചമ്മാളിനെയും കുടുംബത്തെയും വിളിച്ചു വരുത്തുകയും ഉദ്യോഗസ്ഥ തലത്തിൽ നടപടികൾ വേഗത്തിലാക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. മന്ത്രിയുടെ ആശ്വാസ വാക്കുകളിൽ നിറ കണ്ണുകളോടെയാണ് പിച്ചമ്മാളും കുടുംബവും കളക്ടറേറ്റിൽ നിന്നും മടങ്ങിയത്. തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയായ പിച്ചമ്മാൾ 40 ലേറെ വർഷമായി മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും പഴയ സാധനങ്ങൾ പെറുക്കി ജീവിക്കുന്നു. അമ്മ മേരിയുംഎട്ടു വയസും എട്ടു മാസവും പ്രായമുള്...
വേങ്ങര മുക്രിയൻ കല്ലിങ്ങൽ മൊയ്‌ദീൻ മരണപ്പെട്ടു

വേങ്ങര മുക്രിയൻ കല്ലിങ്ങൽ മൊയ്‌ദീൻ മരണപ്പെട്ടു

MARANAM
വേങ്ങര: ചേറൂർ റോഡ് സ്വദേശി പരേതനായ മുക്രിയൻ കല്ലിങ്ങൽ ഹസ്സൻ എന്നവരുടെ മകൻ MK മൊയ്‌ദീൻ മരണപ്പെട്ടു. ഭാര്യ റെഹ്‌മാബി (മൈലപ്പുറം) മക്കൾ: ഫൈസൽ (ബാബു), ഫുവാദ്, ഫർസാന & സഫ. മയ്യിത്ത് നമസ്കാരം രാത്രി 10 മണിക്ക് വേങ്ങര ടൗൺ ജുമാ മസ്ജിദിൽ നടക്കും
ഗുലാബി ആവാസ് കോട്ടപ്പറമ്പിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഗുലാബി ആവാസ് കോട്ടപ്പറമ്പിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

VENGARA
ഇരിങ്ങല്ലൂർ : 79-ാം മത്ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കോട്ടപ്പറമ്പിൽ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി കെ എം സഖാഫി പതാക ഉയർത്തി.തുടർന്ന് നടന്ന ഗുലാബി ആവാസ് സ്വാതന്ത്ര്യ ദിന സംഗമത്തിൽ എസ്. എസ്. എഫ് ചീനിപ്പടി യൂണിറ്റ് സെക്രട്ടറി ജാസിം മുഹമ്മദ്‌ ചാലിൽ സന്ദേശ പ്രസംഗം നടത്തി ഹാഫിള് നബീൽ പി സി എച് സ്വാതന്ത്ര്യ ഗാനം ആലപിച്ചു.എസ്. എസ്. എഫ് യൂണിറ്റ് സെക്രട്ടറി അർഷദ് ഇ കെ സ്വാഗതവും എസ് വൈ എസ് സെക്രട്ടറി സൈതലവി സി പി നന്ദിയും പറഞ്ഞു.മധുരവിതരണവും നടത്തി....
കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണമാണാവശ്യം: റാഫ്

കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണമാണാവശ്യം: റാഫ്

KOZHIKODE, LOCAL NEWS
പനമരം: പോലിസ്, മോട്ടോർ വാഹനം, എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പനമരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി റോഡു സുരക്ഷ, ലഹരി നിർമ്മാർജനം എന്നിവക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ഏരിയ കൺവെൻഷൻ തീരുമാനിച്ചു. റാഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈൻ അധ്യക്ഷനായിരുന്നു. പനമരം ഗ്രാമപഞ്ചായത്ത് പ്രിസിഡണ്ട് ലക്ഷ്മി ആലക്കമുറ്റo പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സജി മണ്ഡലത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ബേബി തുരുത്തിയിൽ, ബെന്നി അരിച്ചാർമല, അസൈൻ ചുണ്ടക്കുന്ന്,ത്രേസ്യ സെബാസ്റ്റിൻ,ജൂല ഉസ്മാൻ, സുനിൽ കുമാർ, സൈനബ ജലീൽ, അജയകുമാർ, ടിവി വൽസല, ജമീല സുബൈർ, ഇവി ഷാജി,നൗഫൽ വടകര, മേരി കുളപ്പള്ളിയിൽ, ആസ്യ ഉസ്മാൻ,മാലതി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.വനിതാഫോറം ജില്ല ജനറൽ സെക്രട്ടറി സൗജത്ത് ഉസ്മാൻ സ്വാഗതവു...
മോങ്ങത്ത് 5 ലക്ഷം രൂപ വിപണി വില വരുന്ന സിന്തറ്റിക്ക് ഡ്രഗ് ഇനത്തിൽപ്പെട്ട മെത്താം ഫിറ്റാമിൻ എക്സൈസ് പിടികൂടി

മോങ്ങത്ത് 5 ലക്ഷം രൂപ വിപണി വില വരുന്ന സിന്തറ്റിക്ക് ഡ്രഗ് ഇനത്തിൽപ്പെട്ട മെത്താം ഫിറ്റാമിൻ എക്സൈസ് പിടികൂടി

MALAPPURAM
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റിനർകോട്ടിക് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ. എൻ ഉം പാർട്ടിയും കൊണ്ടോട്ടി താലൂക്ക് മറയിൽ വില്ലേജ് മാണിപ്പറമ്പ് ദേശത്ത് വെച്ച് KL 14 Q 3213 നമ്പർ മാരുതി സിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 161.82 ഗ്രാം സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫിറ്റമിൻ ഏറനാട് താലൂക്ക് നറുകര വില്ലേജ് ബട്ടർകുളം ദേശത്ത് അത്തിമണ്ണിൽ വീട്ടിൽ മൊയ്തീൻ മകൻ മുഹമ്മദ് അനീസ് എ എം 35 വയസ്സ് എന്നയാളിൽ നിന്നും പിടികൂടി ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. നിലവിലെ എൻഡിപിഎസ് നിയമപ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും, ടിയാനെ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കുന്നതുമാണ്. പ്രതിയായ മുഹമ്മദ് അനീസ് നിലവിൽ കാപ്പ ചുമത്തപ്പെട്ട ആളാണ്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ അബ്ദുൽ വഹാബ് N, ആസിഫ് ഇക്ബാൽ. കെ, പ്രിവെൻറ...
കൊളപ്പുറത്ത് ബസ്സ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

കൊളപ്പുറത്ത് ബസ്സ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

Accident
ദേശീയപാത 66 കൊളപ്പുറം സര്‍വീസ് റോഡില്‍ ലോറിക്ക് പുറകില്‍ ബസിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്ക് പറ്റിയ വരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. മൂന്ന് പേരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല...
കൂരിയാട് മണ്ണിൽ പിലാക്കൽ  പാറുക്കുട്ടി നിര്യാതയായി

കൂരിയാട് മണ്ണിൽ പിലാക്കൽ പാറുക്കുട്ടി നിര്യാതയായി

MARANAM
വേങ്ങര: കൂരിയാട്മണ്ണിൽ പിലാക്കൽ മുസ്ലിം ലീഗ് നേതാവും, മുൻ എം എൽ എ യും, പി എസ് സി മെമ്പറുമായിരുന്ന പരേതനായ കെ പി രാമൻ മാസ്റ്ററുടെ ഭാര്യ പാറുക്കുട്ടി 76 നിര്യാതയായി സംസ്കാരം ഇന്ന് 2 മണിക്ക് കൂരിയാട് ശ്മശാനത്തിൽ നടക്കും
കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി ഫറോക്കില്‍ പിടിയില്‍

കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി ഫറോക്കില്‍ പിടിയില്‍

CRIME NEWS
ഫറോക്ക് പൊലിസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍. ഫറോക്ക് സ്കൂള്‍ പരിസരത്ത് നിന്നാണ് പിടിയിലായത്. അസം സ്വദേശി പ്രസൻജിത്ത് ആണ് പൊലീസിൻ്റെ വ്യാപക തിരച്ചിലുകള്‍ക്ക് ഒടുവില്‍ പിടിയിലായത്. ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയാണ് പ്രസൻജിത്ത്. ഇയാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള സിസിടിവിയില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു. ബംഗലുരു നിന്ന് ചൊവാഴ്ചയാണ് പോക്സോ കേസ് പ്രതിയെ ഫറോക്ക് പോലീസ് പിടികൂടുന്നത്. കോടതിയില്‍ ഹാജരാക്കാനിരിക്കെ രാത്രി ഏഴരയോടെയാണ് ഇയാള്‍ ചാടിപ്പോയത്. കൈവിലങ്ങുമായാണ് 21 വയസ് കാരനായ പ്രതി പൊലീസ് സ്റ്റേഷന് പുറകിലെ വഴിയിലൂടെ പുറത്ത് കടന്നത്. ഇയാളെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു....
ഫറോക്കില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതി ചാടിപ്പോയി

ഫറോക്കില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതി ചാടിപ്പോയി

KOZHIKODE, LOCAL NEWS
കോഴിക്കോട് ഫറോക്കില്‍ സ്കൂള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതി ചാടിപ്പോയി. അസം സ്വദേശി പ്രസണ്‍ ജിത്ത് ആണ് ചാടിപ്പോയത്. കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പൊലിസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടത്. കയ്യില്‍ വിലങ്ങുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്. ഇന്നലെയാണ് ഇയാളെ ഫറോക്ക് പൊലിസ് കസ്റ്റഡിയിലെടുത്തത്.ഉത്തർപ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രസണ്‍. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനായി വിലങ്ങണിയിച്ച്‌ ബെഞ്ചില്‍ ഇരുത്തിയ സമയത്താണ് ഇയാള്‍ ചാടിയത്. പൊലിസിന്റെ ശ്രദ്ധ തെറ്റിയപ്പോള്‍ പിൻവാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി നിലവില്‍ തെരച്ചില്‍ വ്യാപകമാക്കിയിരിക്കുകയാണ്....
സംസ്ഥാന കർഷക അവാർഡ്: മലപ്പുറം ജില്ലയ്ക്ക് അഭിമാന നേട്ടം

സംസ്ഥാന കർഷക അവാർഡ്: മലപ്പുറം ജില്ലയ്ക്ക് അഭിമാന നേട്ടം

MALAPPURAM
ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയ്ക്ക് വിവിധ ഇനങ്ങളിലായി 10 അവാർഡുകൾ ലഭിച്ചു. മികച്ച കൃഷി ഭവൻ - താനാളൂർ കൃഷിഭവൻ, മികച്ച തേനീച്ച കർഷകൻ - ഉമറലി ശിഹാബ് ടി.എ, മികച്ച കൃഷിക്കൂട്ടം- (ഉത്പാദന മേഖല) വെളളൂർ കൃഷിക്കൂട്ടം, മികച്ച ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി – പി. എസ്. സ്റ്റെയ്ൻസ്, മികച്ച സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് – ചുങ്കത്തറ എസ്.സി.ബി, മികച്ച സ്കൂൾ -(രണ്ടാം സ്ഥാനം) - എ.എം.എം.എൽ. പി. സ്കൂൾ, പുളിക്കൽ, മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ (രണ്ടാംസ്ഥാനം) - എം. വി വിനയൻ പെരുമ്പടപ്പ്, മികച്ച കൃഷി അസിസ്റ്റന്റ് (രണ്ടാംസ്ഥാനം) – കെ. കെ.ജാഫർ വാഴയൂർ, മികച്ച ജില്ലാ കൃഷി ഓഫീസർ - ടി. പി അബ്ദുൾ മജീദ്, മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടർ - പി. ശ്രീലേഖ. 2024-25 വർഷത്തെ കാർഷിക രംഗത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡുകൾ നിർണയിച്ചിട്ടുളളത്. സംസ്ഥാനത്തെ മികച്ച കൃഷിഭവനായി തിരഞ്ഞെടുത്ത...
ഓൺലൈൻ ട്രേഡിംഗിൽ വമ്പൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 22.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു

ഓൺലൈൻ ട്രേഡിംഗിൽ വമ്പൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 22.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു

CRIME NEWS
സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓൺലൈൻ ട്രേഡിംഗിൽ വമ്പൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 22.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് വിരുദുനഗർ ജില്ലയിലെ അരിപ്പുക്കോട്ടൈ സ്വദേശിയായ ഡി ഹരിദാസ് (43) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിഗ്രേഷൻ വകുപ്പ് പ്രതിയെ തടയുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തമിഴ്‌നാട്ടിലെ നിർദ്ധനരിൽ നിന്നും ചെറുതായൊരു തുക നൽകി വാങ്ങിയ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പ്രതി പണം സ്വീകരിച്ചത്. ചെങ്ങന്നൂരിലെ ഒരു പ്രമുഖ കെട്ടിട നിർമാണ കരാറുകാരനെക്കൊണ്ടാണ് തട്ടിപ്പുകാർ 3 അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയായിരുന്നു. തുടർന്ന് 20ലധികം അക്കൗണ്ടുകളിലേക്ക് മാറ്റിയ ശ...
കേരളത്തിലെ ലഹരി വില്പനയുടെ മുഖ്യ കണ്ണിയെ രാജസ്ഥാനിൽ പോയി പിടികൂടി എക്സൈസ്

കേരളത്തിലെ ലഹരി വില്പനയുടെ മുഖ്യ കണ്ണിയെ രാജസ്ഥാനിൽ പോയി പിടികൂടി എക്സൈസ്

MALAPPURAM
മലപ്പുറം കോഴിക്കോട് ജില്ലകളിൽ വൻ തോതിൽ മയക്കുമരുന്ന് വിപണനം ചെയ്യുന്ന റംമ്പോ എന്ന റമീസ് റോഷനെ രാജസ്ഥാനിലെ ജയ്പൂരിൽ വച്ച് എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തു. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന റമീസ് റോഷൻ കോഴിക്കാട് പെരുമണ്ണ സ്വദേശിയാണ്. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫീസിലെ എൻ ഡി പി എസ് നമ്പർ 22/20 കേസിലെ ഒന്നാം പ്രതിയായ രമിസ് റോഷിനെ മഞ്ചേരി എൻ ഡി പി എസ് കോടതി ശിക്ഷ വിധിക്കുന്നതിന് തലേദിവസം ഒളിവിൽ പോയ പ്രതിയെ പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ ടി ഷനൂജും സംഘവും അതി സാഹസികമായി രാജസ്ഥാനിലെ ജയ്പൂർ ജില്ലയിൽ ജഗപുരിയിലെ ഫ്ലാറ്റിൽ കുടുംബ മൊന്നിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 2020 നവംബർ 22ന് കൊണ്ടോട്ടി താലൂക്കിൽ, ചേലേമ്പ്രയിലെ വാടക കോട്ടേഴ്സിൽ നിന്നും കഞ്ചാവ്, എംഡിഎം,എ, ചരസ് , LSD,എംഡി എം എഗുളികകൾ, ലഹരി വില്പനയ്ക്ക് ആവശ്യമായ ഇലക്ട്രോണിക് ത്ലാസ്, മറ്റു...

MTN NEWS CHANNEL